കറുത്ത ഡാലിയ – 9 29അടിപൊളി 

 

“എനിക്ക് അവനെ കണ്ടെത്തണം…. ആ വിയസിനെ….. അവന്റെ സാമ്രാജ്യം ചുട്ട് ചാമ്പലാക്കും ഞാൻ……”

ദേവപ്രിയ പകയോടെ മുരണ്ടു….. തന്റെ ആരുമല്ലാത്ത പെൺകുട്ടി ആയിരുന്നിട്ടുകൂടെ മിത്രക്ക് സംഭവിച്ചതോർത്ത് അവളുടെ മിഴികൾ എരിഞ്ഞു…. ഉള്ളിലെന്തോ ഒരു വേദന, ഇന്ത്യയിൽ ഓരോ പതിനഞ്ചു മിനിറ്റിലും പീഡനത്തിന് ഇരയാകുന്ന പെൺകുട്ടികളിൽ ഒരുവൾ…. ഒരാൾക്കുവേണ്ടിയെങ്കിലും സംസാരിച്ചില്ലെങ്കിൽ ഒരു സ്ത്രീ എന്ന് പറയുന്നതിൽ എന്താണ് അർത്ഥം

 

 

 

“നമുക്ക് എന്ത് ചെയ്യാൻ പറ്റും പ്രിയ…..”

നന്ദുവിന്റെ ചോദ്യം…..പ്രിയ ചിരിച്ചു….

 

 

“നമ്മളല്ലെങ്കിൽ പിന്നാര്……”

 

 

 

“പ്രിയ എന്താ പറഞ്ഞു വരുന്നത്….”

ശ്രേയ സംശയത്തോടെ ചോദിച്ചു….

 

 

 

“അവന്റെ സാമ്രാജ്യം എത്ര വലുതാണെങ്കിലും അതിനൊരു ചീട്ട് കൊട്ടാരത്തിന്റെ ബലമേ കാണുള്ളൂ…. അത് പൊളിച്ചടുക്കാൻ പണിയുന്നത്ര കഷ്ടപ്പാടില്ല…..മിത്ര ചെയ്തതെന്തോ അത് നമ്മളും ചെയ്യും….. അവർക്ക് എതിരായിട്ട് solid evidence കണ്ടെത്തണം…. അത് പബ്ലിക് ആക്കണം,…. പിന്നെ പോലീസിന് അവനെ അറസ്റ്റ് ചെയ്യാതെ മറ്റ് വഴികൾ ഉണ്ടാവില്ല….. ഇതിനെല്ലാം മുമ്പ് ദിവ്യ മിത്രയോട് ചെയ്ത ആ തെറ്റ് എന്താണെന്ന് കണ്ടുപിടിക്കണം…..വിയസ് ആരാണെന്ന് കണ്ടെത്തണം……facial features പറഞ്ഞു തന്നാൽ നന്ദുവിന് അവന്റെ രേഖാചിത്രം വരക്കാൻ പറ്റില്ലേ?….. ”

പ്രിയ ചോദിച്ചതും നന്ദു പറ്റുമെന്ന അർത്ഥത്തിൽ ശിരസ് ചലിപ്പിച്ചു….

 

 

 

“ദിവ്യയുടെ കാര്യം…. അവള് മരിച്ചില്ലേ… പിന്നെങ്ങനെ……”

ശ്രേയ ആരാഞ്ഞു….

 

 

 

“കണ്ടുപിടിക്കണം…..”

പ്രിയ തറപ്പിച്ചു പറഞ്ഞു…. ശ്രേയക്ക് അതിശയം തോന്നി, കേവലം ഒരു 19 വയസുകാരിയുടെ ബുദ്ധിയല്ല ഇവൾക്ക്…..

 

 

 

 

“ഊണ് കഴിച്ചിട്ടാവാം ബാക്കി സംസാരം……”

 

പ്രിയദർശിനി ഹാളിലേക്ക് വന്ന് പറഞ്ഞതും ദേവപ്രിയ എഴുന്നേറ്റു….

 

 

തുടരും

Leave a Reply

Your email address will not be published. Required fields are marked *