കറുത്ത ഡാലിയ – 9 29അടിപൊളി 

ശ്രേയയുടെ കണ്ണുകൾ ഹാളിലെ ചുവരിലെ ഒരു ചിത്രത്തിലേക്ക് നീണ്ടു…. പ്രിയയുടെ ഒപ്പം നിൽക്കുന്ന ദേവദത്തൻ….. അയാൾ പോലീസ് യൂണിഫോമിലാണ്…..ചുമലിലെ നക്ഷത്രങ്ങളുടെ എണ്ണത്തിൽനിന്ന് അദ്ദേഹം ഉന്നത പദവിയിലുള്ള ഒരു ഉദ്വേഗസ്ഥനാണെന്ന് ശ്രേയ തിരിച്ചറിഞ്ഞു….അയാളുടെ രക്തം ആണല്ലോ ഇവരുടെ സിരകളിൽ ഒഴുകുന്നത്…

 

 

“കൊല്ലുന്നതിനു മുമ്പ് അവളെ റേപ്പ് ചെയ്തിരുന്നു അല്ലെ….”

ദേവപ്രിയ നന്ദുവിന്റെ ഇടതുകൈപ്പുറത്ത് അമർത്തി പിടിച്ചു… അവൻ അവളെ വെറുതെ നോക്കി….ഈ ചിത്രം ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഇവിടെ വരച്ച ആ വ്യക്തി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്…. നന്ദു പറഞ്ഞ വാക്കുകൾ പ്രിയയുടെ ഉള്ളിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു

 

 

“നിനക്ക്… നിനക്ക് എങ്ങനെ അത്….”

ശ്രേയയുടെ കണ്ണുകളിൽ പകപ്പ് തെളിഞ്ഞു

 

 

“ഞങ്ങളുടെ ക്ലാസ്സ്‌ റൂമിലെ ഡെസ്കിൽ ആരാണ്ടൊ എന്തൊക്കെയോ കുത്തിക്കുറിച്ച് വരച്ചുവച്ചിരുന്നു… അത് ഡീറ്റൈൽ ആയിട്ട് നന്ദു വരച്ചെടുത്തു…. ഇവനാ പറഞ്ഞെ ആ ചിത്രം വരച്ച വ്യക്തി റേപ്പ് victim ആണെന്ന്….ആ വരച്ച വ്യക്തി മിത്രയാണെന്ന് doubt ഉള്ളതുകൊണ്ടാ മിത്രയുടെ ഫ്രണ്ട്സിനോട് ആരോടെങ്കിലും അന്വേഷിക്കാം എന്നുകരുതി കോളേജിൽ ചെന്നത്,…. അങ്ങനെയാണ് ദിവ്യയുടെ നമ്പർ കിട്ടുന്നതും…..”

 

 

 

പ്രിയ പറയുന്നത് ശ്രേയ അതിശയത്തോടെ കേട്ടിരുന്നു….ഇടക്ക് കണ്ണുകൾ നന്ദുവിന്റെ നേരെയും പാളി വീണു….വെറും curiositi യുടെ പേരിലാണോ ഇവരിത്രയും അന്വേഷിച്ചത്…..

 

“മിത്ര നന്നായിട്ട് വരയ്ക്കും…”

ശ്രേയയുടെ കണ്ണുകൾ നിറഞ്ഞു…. അവൾ മുഖം അമർത്തി തുടച്ചു, ഒന്ന് ദീർഘമായി നിശ്വസിച്ചു…

 

 

“ആരാ…. ആരാ അവളെ കൊന്നത്?…”

ദേവപ്രിയയുടെ ശബ്ദം പരുക്കനായി….ആകാംഷയിൽ തുടങ്ങിയ മിത്രയുടെ തിരോധാനം അവൾക്കെന്തു സംഭവിച്ചു എന്നറിയാനുള്ള വലിയ വാഞ്ഛയിലേക്ക് അവളെ തള്ളിയിട്ടിരുന്നു

 

 

“അവളെ കൊന്നത് ഒരു വ്യക്തി അല്ല…. ഒരു organization ആണ്….”

 

 

“Organization?… എന്ത് organization???….”

പ്രിയയുടെ കണ്ണുകൾക്ക് കൂർമയേറി…. നെറ്റിയിലെ ഞരമ്പുകൾ പിടഞ്ഞു… അവൾ പറയാൻ പോകുന്നത് എന്താണെന്ന് കേൾക്കാൻ നന്ദുവും ശ്രദ്ധയോടെ ഇരുന്നു

 

 

 

“ഈ drug മാഫിയ എന്നൊക്കെ പറയില്ലേ… അതുതന്നെ….മറ്റ് രാജ്യങ്ങളിൽ നിന്ന് ഗോവയിൽ ഇമ്പോർട്ട് ചെയ്യുന്ന ഡ്രഗ്സ് ഇവിടേക്ക് ട്രാൻസ്പോർട്ട് ചെയ്ത് ഇവിടത്തെ സ്കൂളുകളെയും കോളേജുകളെയും market ആക്കി വിദ്യാർത്ഥികൾക്ക് വിൽക്കും….. ഇങ്ങനെ വില്പന ചരക്ക് ആകുന്ന കോളേജുകളിൽ ഇവരുടെ ഓർഗനൈസേഷനിലുള്ള മെംബേർസിന് അഡ്മിഷൻ നൽകും….. അല്ലെങ്കിൽ പണം എറിഞ്ഞ് സീറ്റ് വാങ്ങും…. ഇങ്ങനെ അഡ്മിഷൻ നേടുന്ന അംഗങ്ങൾ വഴി കോളേജ് ആണെങ്കിൽ കോളേജ്, സ്കൂൾ ആണെങ്കിൽ സ്കൂൾ…. ഇവിടൊക്കെ ഡ്രഗ്സ് വിൽക്കും….വിദ്യാർത്ഥികളുടെ സിരകളിൽ അവർ ലഹരി ഒഴുക്കും…..അവരുടെ ആധിപത്യത്തിലുള്ള കോളേജുകളിൽ ഒന്നാണ് നിങ്ങളുടെ ഗോവിന്ദപിള്ള മെമ്മോറിയൽ കോളേജ്….. ഞാനീ പറഞ്ഞ കാര്യങ്ങളൊന്നും ഞാൻ കണ്ടെത്തിയതല്ല…. മിത്ര പറഞ്ഞതാണ്…. ആ ഓർഗനൈസേഷന് എതിരെ അവളുടെ കൈയിൽ എന്തൊക്കെയോ തെളിവുകൾ ഉണ്ടായിരുന്നു….. ആ തെളിവുകളെല്ലാം ചേർത്തുവച്ച് മിത്ര പോലീസിന് കംപ്ലയിന്റ് കൊടുത്തു, ഇവിടത്തെ പോലീസും നിയമവും പണം നക്കുന്ന നായിക്കൾ ആണെന്ന് പാവം ന്റെ കുഞ്ഞ് അറിഞ്ഞില്ല …..അറവ് മാടിനെ കൊല്ലുന്നതുപോലെ കൊന്നു കളഞ്ഞു അവളെ …..”

 

ശ്രേയ കരഞ്ഞുപോയിരുന്നു…. പ്രിയ എഴുന്നേറ്റ് ശ്രേയയുടെ അരികിൽ ചെന്നിരുന്ന് അവളെ തന്നോട് ചേർത്തു പിടിച്ചു….

 

“കരയാതെ ചേച്ചി….”പ്രിയ അവളെ ആശ്വസിപ്പിച്ചു

 

“അവൾ മരിച്ചു എന്ന് തീർത്ത് പറയാൻ കാരണം എന്താ?….”

ശ്രേയ അല്പമൊന്ന് ഓക്കേ ആയെന്ന് തോന്നിയതും ദേവപ്രിയ ചോദിച്ചു….

 

 

“മിത്രയെ കാണാതെ ആയതിനുശേഷം ഞാൻ ഈ ഓർഗനൈസേഷന്റെ പിന്നാലെ ആയിരുന്നു….. അത് പറഞ്ഞില്ലല്ലോ ഞാൻ പഞ്ചായത്തിൽ ക്ലാർക്ക് ആയിട്ട് വർക്ക്‌ ചെയ്യുകയാണ്…. ഒരു ദിവസം ജോലി കഴിഞ്ഞ് വീടെത്തിയപ്പോ വീട്ട് മുറ്റത്ത് വിലകൂടിയ ഒരു കാർ കിടക്കുന്നു, ഞാൻ അകത്തേക്ക് ചെല്ലുമ്പോ എന്റെ അനിയത്തെ നഗ്നയാക്കി മടിയിൽ പിടിച്ചുവച്ചുകൊണ്ട് ഒരുവൻ ഹാളിൽ ഇരിപ്പുണ്ടായിരുന്നു…. വിയസ്….. ഞാൻ ഏത് ഓർഗനൈസേഷന്റെ പിന്നാലെയാണോ നടന്നത് അതേ ഓർഗനൈസേഷന്റെ ലീഡർ…… അയാൾ…. അയാളൊരു സൈക്കോ ആണ്, ഒരു ഭ്രാന്തൻ…..അച്ഛനെ അടിച്ച് അവശനാക്കി….ഡ്രഗ്സ് കൊടുത്തിട്ട് എന്റെ അമ്മയെ വരെ അവൻ….”

Leave a Reply

Your email address will not be published. Required fields are marked *