എന്റെ മാത്രം ചെക്കൻ – 4 Likeഅടിപൊളി 

ഇല്ലാ നിന്നെ വിളിച്ചിട്ട് കിട്ടണ്ടേ… അവൾക് വീണ്ടും എന്തോ ക്ഷീണം പോലെ അങ്ങിനെ ഡോക്ടർ ഇന്നും കൂടി കിടക്കാൻ പറഞ്ഞു….

തൊല്ല ആയല്ലോ ഞാൻ ഇന്നെങ്കിലും ഒന്ന് മര്യാദക്ക് ഉറങ്ങാം എന്ന് വിചാരിച്ചതാ അല്ല അവളുടെ കസിൻസ് ഒക്കെ ഇല്ലേ…

ടാ.. മതിയാക് എന്തെ നീ ഇപ്പോൾ വല്ല്യ മുതലാളി കളിക്കാൻ ഒക്കെ തുടങ്ങിയോ…. മോൻ പോയി നിന്നാൽ മതി കുറച്ച് പൈസ വരുമ്പോളേക്കും ഉമ്മ പറയുന്നത് തട്ടാൻ തുടങ്ങിയോ…

ഞാൻ ഒന്നും പറഞ്ഞില്ല നേരെ പോയി കുളിച് ഫ്രഷ് ആയി ഡ്രസ്സ്‌ എടുത്ത് ചാർജ്‌ര് എടുത്ത് ഇറങ്ങി…

ടാ ഫുഡ്‌ വച്ചിട്ടുണ്ട്… വാ

എനിക്ക് വേണ്ട ഞാൻ പോകുന്നു…

വാടാ ഇവിടെ…

ഫുഡ്‌ എടുത്ത് വച് എന്നെ പിടിച് ഇരുത്തി ഉമ്മാ ആദ്യം ഒരു ഉരുള നെയ്‌ച്ചോർ എന്റെ വായിൽ വച് തന്നു

ആഹ നല്ല ബീഫും നെയ്ച്ചോറും…well … ഭക്ഷണം എന്ത് പിഴച്ചു… തട്ടിയേക്കാം

നീ അല്ലെടാ വേണം എന്ന് ഇന്നലെ പറഞ്ഞത് കഴിച്ചിട്ട് മോൻ പോയി അവിടെ നിക്ക്.. പാവം അല്ലെടാ ആ പെണ്ണ്.. ഉമ്മാക്ക് ഭയങ്കര ഇഷ്ടമാ അവളെ നല്ല തങ്കം പോലത്തെ പെണ്ണല്ലെടാ അവൾ ഈ അവസ്ഥയിൽ നമ്മളല്ലേ നോക്കേണ്ടത്..

ഇങ്ങൾ സോപ് ഇടൽ നിർത്ത് ഞാൻ നിന്നോളം പോരെ….

😊😊 അത് മതി… പിന്നെ മോനെ ഒരു കാര്യം കൂടി..

എന്തെ പറ…. കോണിഷ്ട് എന്തോ ആയിരിക്കും പറ

നമ്മൾക്ക് അവളെ ഇങ്ങോട്ട് കൊണ്ട് വന്നാലോ….

എന്തിന്…..

മോന്റെ പെണ്ണായിട്ട്… നല്ല മോളാട.. ഉമ്മാ ആലോചിക്കട്ടെ

ഉമ്മ ഒന്ന് പോയെ… ആദ്യം ഞാൻ ഒന്ന് എന്റെ കാര്യം സെറ്റ് ആകട്ടെ പിന്നേ കുടുംബത്തിൽ തന്നെ കെട്ടാതെ ഇരിക്കൽ ആണ് ഉമ്മാ നല്ലത്.. നമ്മൾക്ക് കല്യാണം പിന്നേ ആലോചിക്കാം നല്ല അടിപൊളി ബ്രോക്കർമാർ എനിക്ക് അറിയുന്നവർ ഉണ്ട് എനിക്ക് കെട്ടാൻ ആവുമ്പോൾ ഞാൻ അവരോട് ഉമ്മയെ വന്നു കാണാൻ പറയും പോരെ അപ്പൊ ശരി….. ബൈ

ഹോസ്പിറ്റലിൽ എത്തുമ്പോൾ.. ഷാഹിയുടെ ഉമ്മ ഇറങ്ങാൻ നിക്കുന്നു…

അല്ല ഇത് എന്റെ മോളോ അതോ ഇവരുടെ മോളോ ചാടി തുള്ളി അങ് പോവുകയാണല്ലോ…

ആ മോനെ ഇവളുടെ ഉപ്പയുടെ ഉമ്മ വീട്ടിൽ വയ്യാതെ കിടക്കുന്നതാ അവിടെ ആളില്ലാതെ പറ്റില്ല മോൻ ഉള്ളത് കൊണ്ട് ഒരു സമാധാനം ആയി…

അതും പറഞ് തള്ള എസ്‌കേപ്പ്…

ഷാഹിന ഫുഡ്‌ ഒക്കെ കഴിച് കിടക്കുകയാ..നല്ല ഉറക്കം.. ഞാൻ മെല്ലെ പോയി ഒരു ചായ വാങ്ങി വന്നു അതും കുടിച് ഇരിപ്പായി….

ഫൈറുവിന്റെ ഒരു ഓഡിയോ മെസ്സേജ് വന്നു…
ശേ അവിടെ കേറാൻ മറന്നു

ഞാൻ ഇന്നലെ അങ്ങിനെ ഒക്കെ സംസാരിച്ചത് ഇഷ്ടം ആയില്ല എന്നറിയാം… അതിനാണോ സ്വിച്ച് ഓഫ്‌ ആക്കി വച്ചത് പിന്നേ ഉള്ള സംസാരം ഫുൾ കരച്ചിലോട് കൂടി ആയിരുന്നു…

ഞാൻ ഒരു മോശം പെണ്ണ് ആണെന്ന് തോന്നി കാണും അല്ലെ ഞാൻ വരുന്നത് കൊണ്ടാണോ വീട്ടിൽ പോകാതെ ഓഫീസിൽ പോയത്… ഞാൻ അവിടെ വന്നിരുന്നു ഒരുപാട് മുട്ടി നോക്കി നിന്റെ വണ്ടി പുറത്തുണ്ട് പക്ഷെ നീ തുറന്നില്ല അത്രക്ക് വെറുപ്പ് ആയിപോയോ എന്നോട് ഞാൻ ആ സിസിടിവി നോക്കി കൈ കൂപ്പി മാപ്പ് പറഞ്ഞില്ലേ എന്നിട്ടും…. ഇനി നിന്നെ ശല്യം ചെയ്യാൻ ഞാൻ വരില്ല….ഞാൻ കാരണം ഫോൺ ഓഫ്‌ ആക്കി വെക്കണ്ട നിന്നെ സ്നേഹിക്കുന്ന മറ്റു ചിലർ കൂടി വേദനിക്കും…

ഇതെന്ത് കോപ്പ്…. ഹല്ലേ മനുഷ്യൻ ഉറങ്ങാനും പറ്റൂലെ…

ഞാൻ വാട്സാപ്പിൽ തന്നെ അവളെ call ചെയ്തു എടുക്കുന്നില്ല മെസ്സേജ് അയച്ചു റീച്ച് ആവുന്നില്ല അവൾ നെറ്റ് ഓഫ്‌ ആണ്…..

എടി ഞാൻ ഉറങ്ങി പോയതാ… നീയൊക്കെ കൂടി ഇവിടെ നിർത്തി ഇന്നലെ ഒരു പോള ഞാൻ കണ്ണടച്ചില്ല ഇന്നാ കുറച്ചെങ്കിലും ഉറങ്ങിയത്…
ഞാൻ ആ മെസ്സേജ് ഇട്ട് വച്ചു ബ്ലൂ ടിക്ക് വന്നിട്ട് ബാക്കി അയക്കാം

അപ്പോളേക്കും ഷാഹി എഴുനേറ്റു അവൾ ബെഡിൽ ചാരി ഇരുന്നു…

ഷാഹി ഇപ്പോൾ എങ്ങിനെ ഉണ്ട്….

അവൾ മുഖം താഴ്ത്തി ഇരുന്നു… എന്നോടുള്ള ദേഷ്യം കൊണ്ടാണോ ഫോൺ ഓഫ്‌ ആക്കിയത്..

മൈര്… എന്തോന്നടെ ഇത്

അല്ല എന്റെ ഫോണിൽ സോളാർ ഇല്ല അത് കൊണ്ട് ഇതിലെ ചാർജ് തീർന്നു ഇന്നലെ ഉറങ്ങാത്ത കൊണ്ട് എന്റെ ചാർജും തീർന്നു… അതോണ്ട് ഓഫീസിൽ കുറച്ച് നേരം ഉറങ്ങി പോയി… ഇതാണ് കാര്യം ഇനി പറ ഇജ്ജ് ഇപ്പോൾ ഒക്കെ ആണോ

Leave a Reply

Your email address will not be published. Required fields are marked *