ഇതൊക്കെ ഇപ്പോൾ ഉള്ള തോന്നൽ ആണ് ഷാഹി എന്നോട് എന്തോ തെറ്റ് ചെയ്തു എന്നുള്ള സിമ്പതിയുടെ പുറത്തുള്ള ഒരു ഇഷ്ടം…. പ്രണയം അതൊന്നും അല്ല അത് മോൾക് പിന്നീട് മനസ്സിലാവും നിനക്ക് നല്ല ദുൽഖർ സൽമാനെ പോലെ ഉള്ള ചുള്ളനെ ഞാൻ കൊണ്ട് തരില്ലേ പക്ഷെ കമ്മീഷൻ തരണം ഡീൽ
മ്മ്.. ഡീൽ
എന്നാ ഉറങ്ങിക്കോ ഞാൻ അടുത്ത് ഉണ്ട് ആദ്യം നിന്റെ മനസ്സിൽ നിന്ന് കുറ്റബോധം ഒഴിവാക് ഞാൻ അത് വിട്ടു ആ സംഭവമേ എന്റെ ഓർമ്മയിൽ ഇല്ല so ഷഹാന ഇനി അതിനെ കുറിച് ആലോചിക്കേണ്ട ഒക്കെ..
രാവിലെ ഉണർന്ന്.. അവളേം കൂട്ടി കാന്റീനിൽ പോയി ഫിൽറ്റർ കോഫി കുടിച്… ഒരു ഊള ബിസ്കറ്റ് കഴിച് ഞാൻ കുറേ ചളി ഒക്കെ പറഞ് അവളെ ഹാപ്പി ആക്കി….
10 മണി ആയപ്പോൾ ഡോക്ടർ വന്നു കുറച്ച് മരുന്ന് എഴുതി തന്നിട്ട് ഷഹാനയോട് പറഞ്ഞു ഇപ്പോൾ ഫുൾ ഒക്കെ വിറ്റാമിൻ D എന്നൊരു സാധനം മോൾക് തീരെ ഇല്ലാ അതാണ് ഈ anxiety വരാൻ ഒരു കാരണം അതിന്റെ മരുന്നും എഴുതിയിട്ടുണ്ട് ഇനി ഇങ്ങോട്ട് വരെ വേണ്ട ഒക്കെ
ഞാൻ അപ്പോൾ തന്നെ ശാഹിയുടെ ഉമ്മയെ വിളിച് പറഞ്ഞു… അയ്യോ മോനെ എനിക്ക് ഇപ്പോൾ വരാൻ പറ്റില്ല നീ ഡിസ്ചാർജ് ചെയ്ത് ഇങ്ങോട്ട് കൂട്ടി വന്ന മതി…
സ്വാഹാ.. ബില്ല് അടിപ്പിക്കാൻ ഉള്ള തള്ളയുടെ തന്ത്രം…. യെസ് 8700 രൂപ നല്ല ഭേഷ് ആയി പോയി കിട്ടി…ജാഫറിന്റെ തന്തയെയും തന്തയുടെ തന്തയെയും ഞാൻ സ്മരിച്ചു…
സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത്.. ഷാഹി ഇനി ഒന്നും എടുക്കാൻ ഇല്ലല്ലോ… ഇല്ലാ എനിക്ക് ഒന്ന് ബാത്‌റൂമിൽ പോണം എന്നിട്ട് ഇറങ്ങാം…
ഞാൻ പോയി സാധനങ്ങൾ ഒക്കെ വണ്ടിയിൽ വച്ചിട്ട് വന്നു….
ഇറങ്ങാൻ പോകുമ്പോൾ ഷാഹി… ആ റൂമിലേക്ക് ഒന്ന് കൂടി തിരിഞ്ഞ് നോക്കി… ഈ റൂം ഞാൻ മറക്കില്ല ഫാരിസ്ക…. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം ഈ റൂമിൽ ആണ്…
എന്ത് സൂചി വച്ചതോ…
അത് ഫാരിസ്കാക് മനസ്സിലാവില്ല…. ആ കണ്ണിൽ നമ്മൾ രണ്ടാളും ഇനി അടുത്ത് ഇടപഴകില്ല എന്ന വേദന എനിക്ക് കാണാമായിരുന്നു….
വീട്ടിലേക്ക് പോകുന്ന വഴിക്ക് പല തവണ എന്തിനാ ഇത്ര സ്പീഡിൽ പോകുന്നെ പതുക്കെ പോയാൽ മതി എന്ന് അവൾ പറഞ് കൊണ്ടിരുന്നു…..
ചായ കുടിച്ചിട്ട് പോകാം ഫാരി എന്ന അവളുടെ ഉമ്മയുടെ ഡയലോഗിൽ എനിക്ക് മനസ്സിലായി ആ ചായ ഉണ്ടാക്കാൻ പോകുന്നില്ല എന്ന്….
യേ വേണ്ട എനിക്ക് തിരക്കുണ്ട് എന്ന് പറഞ് ഞാൻ സ്ഥലം കാലി ആക്കി…
നേരെ ഫൈറുവിന്റെ വീട്ടിലേക്കാണ് പോയത്….
ആദ്യമായി ഫൈറു വിനെ ഞാൻ അത്ര സങ്കടത്തിൽ കണ്ടു… അവളെ കൈ പിടിച് എഴുനേൽപ്പിച് ഞാൻ പിടിച് ഇറക്കി കടൽ കാണാൻ പോയി…
അവിടെ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു… ഒടുവിൽ ഫൈറു തന്നെ പറഞ്ഞു… ഇല്ലാ ഫാരി ഞാൻ അന്ന് എന്തോ…. നീ അതൊന്നും കാര്യം ആകണ്ട അത് പോയി….
പറ എന്തായി ഷഹാന…
ഡിസ്ചാർജ് ചെയ്തെടാ വീട്ടിൽ കൊണ്ടാക്കി… ടാ അവൾക് എന്നോട് പ്രണയം ഞാൻ കാര്യങ്ങൾ പറഞ് മനസ്സിലാക്കി വിട്ടിട്ടുണ്ട് ഇപ്പോൾ അവൾക് ബോധ്യം വന്നിട്ടുണ്ട്….
പിന്നേ ടാ എന്റെ കമ്പനി ഏകദേശം സെറ്റ് ആയെടാ പതിയെ ഒന്നൂടി ഉഷാർ ആകണം നല്ല വണ്ടി വാങ്ങണം… ഒരു നല്ല അടിപൊളി ബൈക്ക് ഹൊ…. ഞാൻ നേടുമെടാ എല്ലാം…
ഫൈറു എന്നെ തന്നെ നോക്കി ചിരിച് കൊണ്ടിരുന്നു
എന്താടാ ഒരു ആക്കി ചിരി….
യേ നീ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം… അല്ല ഷഹാനയോട് നിനക്ക് ഒന്നും തോന്നിയില്ലേ…
തോന്നാത്തത് അല്ലെടാ അതൊന്നും ശരിയാവില്ല…. നമ്മൾ ചെറിയ റേഞ്ച് ആണ് പിന്നേ നമ്മള കുടുംബക്കാരെ എനിക്ക് നല്ല പേടിയാ പിന്നേ ഷഹാനയുടെ ഉപ്പ നിനക്ക് അറിയാലോ വല്ല്യ പണക്കാരൻ അതിന്റെ ജാട നല്ലോണം ഉമ്മക്കും ഉപ്പക്കും ഉണ്ട് ഷഹാന അങ്ങിനെ അല്ല കേട്ടോ സൊ എനിക്ക് നമ്മള സാധാരണ പെണ്ണ് മതി…. അതും കുറേ കഴിയട്ടെ…..
മ്മ്…
വാ പോകണ്ടേ എനിക്ക് വീട്ടിൽ പോയി ഫുഡ് ഒക്കെ ആകാൻ ഉണ്ട്
ആ വാ പോകാം നീ ഇന്നലെ സങ്കടപ്പെട്ട് പോയപ്പോൾ ന്തോ പോലെ അതാ നിന്നെ കൂട്ടി ഇങ്ങോട്ട് വന്നേ
ഓഹ് അപ്പോൾ നമ്മള സങ്കടം ഒക്കെ കാണുന്നുണ്ട്…
