എന്റെ മാത്രം ചെക്കൻ – 4 Likeഅടിപൊളി 

അത് ഒരു കിടിലൻ റൂം ആയിരുന്നു ഒരു മാതിരി വല്ല്യ വല്ല്യ ഹോട്ടൽ ഒക്കെ ഉണ്ടാവാറില്ലേ ആ ടൈപ്പിൽ ഒരു റൂം…

ഞാൻ വീട് എടുക്കട്ടെ മോളെ ഇതൊക്കെ ഒന്നും അല്ല…

ആയിക്കോട്ടെ…നമ്മള വിളിക്കോ ആ വീട്ടിലേക്ക്..

പിന്നേ വീട് കേറുന്ന ദിവസം നല്ല മട്ടൻ ബിരിയാണി ആക്കി നിന്നെ വിളിക്കാം പോരെ

മ്മ്…

കുറേ നേരം സംസാരിച് ഇരുന്നപ്പോൾ ഉണ്ട് ഉമ്മാ ഫോൺ വിളിക്കുന്നു ടാ… നമ്മള സലാംക്ക മരണപ്പെട്ടു നമ്മൾക്ക് വേഗം പോകാം അങ്ങോട്ട്… ചായ ആകുന്നുണ്ട് കുടിച്ചിട്ട് ഇറങ്ങാം

ആഹ്…

ടാ ഞാൻ വിടട്ടെ…

എങ്ങോട്ട്… കുറേ നേരം ഉണ്ടാകും എന്ന് പറഞ്ഞിട്ട്…

ആര് പറഞ്ഞു…. ടാ നമ്മള ജാഫർ നാറി ഇല്ലേ അവന്റെ കാർണോർ മരണപ്പെട്ടു അങ്ങോട്ട് പോണം…

പിന്നേ പോയാൽ പോരെ…

ടാ അവർക്ക് ഒന്നും മനസ്സിലാക്കാതെ ആയിപ്പോകുന്ന സമയം ആണ് നമ്മൾ അല്ലെ എത്തേണ്ടത്….

മ്മ്…

ഫാരിസ്ക… എനിക്ക് ഒരു കാര്യം പറയാനുണ്ട്…

എന്താ പറ..

ഞാൻ അന്ന് പറഞ്ഞ കാര്യം…

ഷഹാന.. നീ എന്താ ഇങ്ങനെ നമ്മൾ അന്ന് സംസാരിച്ചത് അല്ലെ….

എന്ത്.. ദുൽഖർ സൽമാൻ അല്ലെ എനിക്ക് കിട്ടി എന്റെ ദുൽഖർ സൽമാനെ…

ഷാഹി.. നീ എന്ത് അറിഞ്ഞിട്ട ഈ പറയുന്നേ വല്ല ബോധവും ഉണ്ടൊ…. നിനക്കിപ്പോൾ എന്നോട് ഉള്ളത് പ്രണയം അല്ല സിംപതി ആണ്…. അതിന്റെ കൂടെ ഫൈറുവിന്റെ വക കുറേ തള്ളും അന്നവൾ നിങ്ങൾ പെൺ പടയോട് പറഞ്ഞത് ഒക്കെ കുറച്ച് ഡ്രാമ ആണ് അല്ലാതെ എന്തോ സംഭവം ആയിട്ട് ഞാൻ ഈ കുടുംബത്തിന് വേണ്ടി ചെയ്തിട്ടൊന്നും ഇല്ലാ… എന്റെ സ്വഭാവം ആണിത് മാത്രവുമല്ല ഈ ഓട്ടവും ബഹളവും കല്യാണ തിരക്കും ഒക്കെ എനിക്ക് ഇഷ്ടമാണ്… പിന്നേ അന്നത്തെ ആ പെണ്ണ് പിടിയും സംഭവം ഒക്കെ…. അങ്ങിനെ ഉണ്ടായി ഒരു മോശം ദിവസം അതിൽ ഞാൻ തെറ്റുകാരൻ ആണെന്ന് കരുതി നീ എന്തോ ചെയ്തു ആ ഒരു സിംപതി വളർന് നിനക്ക് എന്നോട് ഒരു സ്നേഹം അത്രേ ഉള്ളു..

പക്ഷെ കല്യാണം കഴിഞ്ഞ് ഞാൻ സാമ്പത്തിക ടെൻഷനിലോ മറ്റോ നിന്നെ ഒന്ന് വഴക്ക് പറഞ്ഞ അന്ന് തീരും പ്രേമം ഇയാൾ ഞാൻ കരുതിയ ആള് അല്ലല്ലോ എന്നാവും നിന്റെ ചിന്ത…. പിന്നേ നിന്റെ മാറത്ത് ഉണ്ടായ മുറിവിനെക്കാൾ വലുത് ആവും നിന്റെയും എന്റെയും ഹൃദയത്തിന് ഉണ്ടാവുക… അത് കൊണ്ട് ഇത് നീ വിട്… എന്നിട്ട് നല്ല ആലോചന വരുമ്പോൾ അവനേം കെട്ടി നന്നായി ജീവിക്ക്..

അല്ല ഫാരി എന്താ വിചാരിക്കുന്ന… എനിക്ക് ഫാരിയോട് infatuation ആണെന്നാണോ അല്ല… മനസ്സറിഞ് വന്ന ഇഷ്ടം തന്നെ ആണ് ഞാൻ ഈ പറയുന്നത് ഒരു കുട്ടിക്കളി ആയിട്ടാണോ ഫാരിക്ക് തോന്നുന്നത്… ആണോ ഞാൻ നല്ല സെൽഫ് റെസ്‌പെക്ട് ഉള്ള ആള് തന്നെ ആണ് ഫെമിനിസം വരെ ഇഷ്ടപ്പെട്ട ഒരാൾ പക്ഷെ എന്ന് ഫാരിയുമായി അടുത്തോ അന്ന് എന്റെ ഉള്ളിൽ ആത്മാവിൽ ഫാരി കയറിയത….

എനിക്ക് ഫാരി ഇല്ലാതെ പറ്റില്ല ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല അറിയോ… ഞാൻ ചെറിയ പെണ്ണൊന്നും അല്ല കുറച്ചൊക്കെ എനിക്ക് മനസ്സിലാവും….

ടാ… ഫാരീ വാ ചായ എടുത്ത് വച്ചു ഉമ്മാ താഴെ നിന്ന് വിളിച് പറഞ്ഞു…

ഷാഹി വാ നമ്മൾക്ക് അതൊക്കെ പിന്നേ പറയാം വാ ചായ കുടിച് പോണം… ഞാൻ ഡോറിന്റെ അടുത്ത് എത്തിയതും

ഷാഹി എന്റെ കയ്യിൽ പിടിച് ആ ഡോർ വലിച് അടച്ചു…എന്റെ കോളറിൽ കേറി പിടിച് പറഞ്ഞു…

ഫാരി.. പറ എന്റെ കണ്ണിൽ നോക്കി പറ നിനക്കെന്നോട് ഒരു പ്രണയവും ഇല്ലേ… ഒരു തുള്ളി പൊലും… ഇല്ലെങ്കിൽ പറ എന്റെ മുഖത്ത് നോക്കി പറ… പിന്നേ ഒരിക്കലും ഞാൻ ഫാരിയെ ഈ കണ്ണ് കൊണ്ട് കാണില്ല…

ഷാഹി… ഇതൊന്നും ശരിയാവില്ല… നമ്മൾ തമ്മിൽ ഒരുപാട് അന്തരം ഉണ്ട്….

ഫാരി… ഒരു തവണ ഒരേ ഒരു തവണ ആ മുഖം മൂടി ഒന്ന് അഴിച് വെക്ക്….. ഞാൻ ഒരു പൈകിളി പെണ്ണ് ആണെന്ന് കരുതരുത്…. ഈ നിമിഷം എനിക്ക് അറിയണം നിനക്കെന്നെ ഇഷ്ടം ആണോ അല്ലെ??

എനിക്ക് വാക്കുകൾ വന്നില്ല… അവളുടെ കണ്ണിൽ നോക്കി ഞാൻ നിന്നു…. അവൾ കണ്ടെത്തിയിരിക്കുന്നു…. എന്റെ ഹൃദയത്തിൽ കേറി ഒളിച്ചിരിക്കുന്ന അവളെ അവൾ കണ്ടെത്തി…..

അവൾ എന്നെ കെട്ടിപിടിച്ചതും എന്റെ ചുണ്ട് വിഴുങ്ങിയതും ഒന്നിച്ചായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *