എന്റെ മാത്രം ചെക്കൻ – 4 Likeഅടിപൊളി 

മ്മ്മ്…

ഞാൻ കുറേ വിളിച്ചു നോക്കി… സ്വിച്ച് ഓഫ്‌ ആക്കി വച്ചു എന്ന് കരുതി ഫൈറു വന്നപ്പോൾ അവൻ വീട്ടിലും ഇല്ലാ എന്ന് പറഞ്ഞപ്പോൾ ഞാൻ ആകെ പേടിച്ചു…. ഒരുപാട് കരഞ്ഞു… പിന്നേ എനിക്കെന്തോ വല്ലാതെ ക്ഷീണം ആയി…

അല്ല മോളെ എന്താ നിന്റെ ഉദ്ദേശം… നീ പറഞ്ഞ കാര്യങ്ങൾ ഒന്നും അങ്ങിനെ ശരിയാവില്ല അതൊക്കെ ഭാവിയിൽ ദോഷം ചെയ്യും… ഇപ്പോൾ നിനക്ക് അതൊന്നും മനസ്സിലാവില്ല…

അപ്പോൾ എന്നെ ഇഷ്ടം ആണോ…

ഷാഹി നീ പിള്ളേർ കളിക്കല്ലേ….

പറ ഫാരി… എന്നെ ഇഷ്ടം ആണോ അപ്പോൾ അവൾ എഴുനേറ്റ് എന്റെ അടുത്തേക് വന്നു പക്ഷെ അവളുടെ താഴെ ഉള്ള ചെരിപ്പിൽ തട്ടി വീഴാൻ പോയപ്പോൾ ഞാൻ അവളെ പിടിച്ചു….

ഷാഹി എന്നെ ചുറ്റി പിടിച്ചു.. എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…. പറ ഇഷ്ടം ആണോ എന്നെ..

അപ്പോൾ ആണ് നേഴ്സ് കേറി വന്നത് ഒരു ഇൻജെക്ഷൻ ഉണ്ട്…

ഇപ്പോൾ വേണ്ട പിന്നേ വാ..ഷാഹി ആണ് പറഞ്ഞത്

അവൾ നേഴ്സ് ഉണ്ടെന്ന് പൊലും നോക്കാതെ അതെ പോലെ കെട്ടിപിടിച് പിന്നേം ചോദിച്ചു… പറ ഫാരി പ്ലീസ് എന്നെ ഇഷ്ടം ആണോ ഞാൻ പൊന്ന് പോലെ സ്നേഹിച്ചോളാം എന്റെ ഫാരിയെ ഒന്ന് പറ… അവൾ കരച്ചിലോടെ അത് തന്നെ പറഞ് കൊണ്ടിരുന്നു…

നേഴ്സ് ഇതൊക്കെ കണ്ട് തരിച്ചു നിന്നു

ഷാഹി അതൊന്നും ശരിയല്ല.. അടുത്ത ബന്ധുക്കൾ ആണ് നമ്മൾ..

പെട്ടെന്നു നേഴ്സ് അവളെ കയ്യിൽ പിടിച്ചു ടോ… അവന് ആലോചിക്കാൻ സമയം കൊടുക്ക്… പോരെ വാ…. രണ്ടാളും കുറച്ച് നേരം ആലോചിച് തീരുമാനിക്കാം

ഷാഹി അപ്പോൾ ആണ് ആ ഒരു ലോകത്ത് നിന്ന് പുറത്ത് വന്നത് ഇൻജെക്ഷൻ എടുത്ത് നേഴ്സ് പുറത്ത് വരുമ്പോൾ ഞാൻ പുറത്ത് ഉണ്ടായിരുന്നു….

പിന്നേ.. ഇത്രയൊക്കെ സ്നേഹിക്കുന്ന ആളെ വിടണ്ട കേട്ടോ… അവൾ ഉള്ളിൽ തട്ടി സ്നേഹിക്കുന്നത് ആണ്… നിങ്ങൾ ഒന്നൂടെ ആലോചിച് നോക്..പിന്നേ anxiety ഒക്കെ പെട്ടെന്ന് നോർമൽ ആവും താൻ എന്തായാലും വല്ലാതെ ignore ചെയ്യും പോലെ പെരുമാറേണ്ട ഒക്കെ

മ്മ്മ്…

തല പെരുക്കും പോലെ ഇതെന്താ ഇങ്ങനെ… പ്ലസ് ടു പഠിക്കുന്ന സമയത്ത് ഒരു പെണ്ണിനെ കിട്ടാൻ എത്ര മോഹിച്ചത് ആണ് ഒരുത്തി പൊലും തിരിഞ്ഞ് നോക്കിയില്ല ഇതിപ്പോൾ എന്ത് കുന്തം ആണാവോ

റൂമിലേക്കു തിരിച്ചു കയറിയപ്പോൾ ഷാഹി അതെ ഇരിപ്പ് ഇരിക്കുന്നുണ്ട്…

ഫാരി…. ഞാൻ അത്രക്ക് സ്നേഹിക്കുന്നുണ്ട്. എനിക്ക് വയ്യ ഫാരി നീ ഇല്ലാതെ

ഇവൾക്ക് എവിടുന്നാണാവോ ഇത്ര കണ്ണീർ കിട്ടുന്നത്… എനിക്കും ഈ പെണ്ണിനോട് ഇഷ്ടം ഉണ്ട് എവിടെയോ ഉള്ളിൽ ഒരു…. പക്ഷെ ബന്ധത്തിൽ കെട്ടി അവസാനം പെട്ട് പോയ പലരേം എനിക്കറിയാം മറ്റൊരു വീട്ടിൽ തരുന്ന റെസ്‌പെക്ട് പൊലും ചിലപ്പോൾ തുടക്കം മുതൽ ഉണ്ടാവില്ല ആ നമ്മള ഫാരി അല്ലെ ഇഗ്രയൊക്കെ ബഹുമാനം മതി എന്നാവും അവർ ഉള്ളിൽ കരുതുക പിന്നേ ഓരോന്നായി പതിയെ പുറത്തേക്ക് വരും…

പക്ഷെ ഒരു വശത് ഫൈറു എന്തോ ഒരു കനൽ എന്റെ മനസ്സിലേക്ക് ഇട്ടു കഴിഞ്ഞു ഷഹാനയുടെ അത്ര സൗന്ദര്യം ഇല്ലാ എങ്കിലും മൊഞ്ചുള്ള പെണ്ണ് ആണ് അവളും പക്ഷെ അതിനേക്കാൾ എന്നെ മനസ്സിലാക്കുന്ന ചില സമയത്ത് എനിക്ക് വേണ്ടി വാദിക്കുന്ന എന്തിന് ഉമ്മാ പൊലും വിശ്വസിക്കാത്ത സമയത്ത് എന്നെ വിശ്വസിച്ച ഒരാൾ അതും ഒരു ജീവിതം മുറിഞ് വേദന ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരു പാവം പെണ്ണ് ബന്ധുക്കൾ ഡിവോഴ്സ് ആയതൊക്കെ ആയിട്ടുള്ള ആൾക്കാരുടെ ആലോചന കൊണ്ട് വരുന്നുണ്ട് പക്ഷെ…..

എല്ലാം ചിന്തിച് എനിക്ക് വട്ടാവാൻ തുടങ്ങി ഇല്ലാ വേണ്ട അവരൊക്കെ നല്ല ഒരു ജീവിതം വരുമ്പോൾ ഇതൊക്കെ മറന്നോളും ഷഹാന ചെറിയ പെണ്ണാ

ഒരു നിമിഷത്തിൽ തോന്നിയ ഒരു ചെറിയ ഇഷ്ടം അത് മാറിക്കോളും നല്ല ചുള്ളൻ ചെക്കന്മാർ ഉണ്ട് അവർ നോക്കട്ടെ ഇത്ര ഭംഗി ഉള്ള പെണ്ണിനെ… ഞാൻ എന്റെ പഴേ പോലെ എല്ലാർക്കും പറ്റുന്ന സഹായം ചെയ്ത്‌ ആ പാവം ഫാരി ആയി കഴിഞ്ഞ് കൂടാം അതാ നല്ലത് എന്റെ താടി ഒന്ന് തടവി ആ തീരുമാനം ഞാൻ എടുത്തു

രാത്രി ബാത്‌റൂമിന്റെ ലൈറ്റ് ഇട്ട് ഞാൻ അവളോട് കിടക്കാൻ പറഞ്ഞു കസേര ഇട്ട് അടുത്ത് ഇരുന്ന് അവളോട് പതിയെ കാര്യങ്ങൾ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *