അപ്പോൾ നീ എന്നോട് പറയില്ല…
കാണാൻ പാടില്ലാത്ത ഒരു സ്വപ്നം കണ്ടു… സ്വപ്നമായിരുന്നു അത് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഉള്ള ഒരു വിങ്ങൽ അത്രേ ഉള്ളു….
ഫൈറു…
പറയെടാ…
Are you in love with me…
No..അല്ല വാ പോകാം…
എനിക്കുള്ള ഉത്തരം കിട്ടിയില്ല ഫൈറു…
എനിക്ക് പോണം വണ്ടി എടുക്ക്….
നീ എന്തൊക്കെയാ ഏ ചോദിക്കുന്നെ… കുറച്ചൊക്കെ മര്യാദ വേണം നമ്മൾ തമ്മിൽ അടുപ്പം ഉണ്ടെന്ന് കരുതി… അതിര് വിടരുത്….പിന്നേ ഷഹാന ഇങ്ങനെ ഉള്ള സംസാരം എങ്ങാനും കേട്ടാൽ… അത് മറക്കണ്ട..
ഷഹാനയോ.. എന്ത് ഷഹാന..
ഓഹ് അറിയില്ലേ… നീ എന്താ വിചാരിച്ചേ എനിക്ക് മനസ്സിലാവില്ല എന്നോ..
എന്റെ പ്രാർത്ഥന കേട്ടതിന് ഒരായിരം നന്ദി എന്ന് അവൾ സ്റ്റാറ്റസ് ഇട്ടപ്പോൾ എനിക്ക് മനസ്സിലായി… എനിക്ക് അറിയാം എന്താവും അവളുടെ പ്രാർത്ഥന എന്ന്…
നീ അവൾക് ഇപ്പോൾ ഒരു ഭ്രാന്ത് ആണെന്ന് എനിക്ക് അറിയാം…അവൾ ആഗ്രഹിച്ചതിന് തെറ്റും പറയാൻ പറ്റില്ല ഏത് പെണ്ണും ആഗ്രഹിക്കും….
എനിക്ക് വാക്കുകൾ ഒന്നും കിട്ടിയില്ല….
ഫൈറു. നീ ഹാപ്പി അല്ലാത്തത് കൊണ്ട് എനിക്കെന്തോ പോലെ…
അത് വിട് നിനക്ക് ഹാപ്പി ആകാൻ ഉള്ള ആളെ നിനക്ക് കാലം കൊണ്ട് തന്നിട്ടുണ്ട്… ഇനി അത് മാത്രം മനസ്സിൽ വെച്ച മതി…
വാ പോകാം എനിക്ക് വീട്ടിൽ പോണം…
ഫൈരുവിനെ വീട്ടിൽ കൊണ്ടാക്കി ഞാൻ വീട്ടിൽ എത്തി കുറച്ച് നേരം… ഷഹാനയോട് സംസാരിച്ചു പക്ഷെ എന്റെ മൂഡ് ഔട്ട് അവൾ ശ്രദ്ദിച്ചു എന്ത് പറ്റി ഫാരി….
ഒന്നുല്ല ആ മരണം ഒക്കെ ഓർത്തിട്ട്.. ആണ് ഫൈറുവിന്റെ കാര്യം ഞാൻ പറഞ്ഞില്ല
മോനു ഉറങ്ങിക്കോ ഞാൻ രാവിലെ വിളിക്കാം ഉറക്കം വന്നില്ലെങ്കിൽ ഏത്ര രാത്രി ആയാലും വിളിച്ചോ… ഞാൻ ഉണ്ടാവും എന്റെ മുത്തിന്റെ കൂടെ
മ്മ് താങ്ക്സ് മോളു…
I love you faareeeee
Bye
Njan ഫൈറുവിന് ഒരു മെസ്സേജ് അയക്കാം എന്ന് കരുതി നോക്കിയപ്പോൾ അവളുടെ പ്രൊഫൈൽ പിക് ബ്ലാങ്ക് ആണ്… എന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ട്… ഫാമിലി ഗ്രൂപ്പിൽ നിന്നും exit….
എന്താ ഇവൾക്ക് ഞാൻ call ചെയ്തു നോക്കി…. പക്ഷെ switch off ആണ്…
ഗ്രൂപ്പിൽ ചറ പറ മെസ്സേജ് ഫൈറു എന്താ ലെഫ്റ്റ് ആയെ
What happen fairu എന്നൊക്കെ
…………..
രണ്ട് ആഴ്ച ആയി ഫൈറു എന്നെ ബ്ലോക്ക് ആകിയിട്ട്… ഒരു തരത്തിലും അവൾ മുഖം തന്നില്ല ഷഹാന എല്ലാ ദിവസവും വിളിക്കും
എന്താ മോനു ടെൻഷൻ പോലെ….
ഒന്നുല്ല മോളു ഒരുപാട് പൈസ ഒപ്പിക്കാൻ ഒക്കെ ഉണ്ട്… എന്നാലേ ഏ ഡീൽ ഒക്കെ ആവുള്ളു 3 ദിവസം കൊണ്ട് പൈസ അടക്കണം എന്നാലേ എന്റെ supplier സാദനം തരു…ആകെ രണ്ട് ലക്ഷമേ ആയുള്ളൂ ഇനിയും 4 വേണം…ഞാൻ അതിന്റെ ഓട്ടത്തിൽ ആണ്..
ഞാൻ ഉപ്പയോട് ചോദിക്കട്ടെ…ഞാൻ ചോദിച്ചാൽ ഉപ്പ തരും
എന്റെ പൊന്നെ ചെയ്യല്ലേ pls… ഒന്നും വേണ്ട അതൊക്കെ എങ്ങിനെ എങ്കിലും സെറ്റ് ആവും…
ഞാൻ അറേഞ്ച് ചെയ്യും….ഞാൻ നിന്നോട് പറഞ്ഞെന്നെ ഉള്ളു
പിറ്റേന്ന് രാവിലെ ഞാൻ എഴുനേറ്റ് ആ ബെഡിൽ ഇരുന്ന് തല പുണ്ണാക്കി ഓരോരുത്തരെ ആയി വിളിച് നോക്കി…
പെട്ടെന്ന് ഡോർ തുറന്ന്
ഫൈറു കയറി വന്നു…
അവൾ ഹാൻഡ് ബാഗ് തുറന്ന് ഒരു കെട്ട് നോട്ടുകൾ എടുത്ത് എന്റെ മേശയിൽ വച്ചു 5 ലക്ഷം ഉണ്ട്…. പറ്റുമ്പോൾ തിരിച്ചു തന്നാൽ മതി…
Bye
അതും പറഞ് അവൾ ഇറങ്ങി പോയി…
ഫൈറു നിൽക്…
അവൾ അത് കെട്ടില്ല ഇറങ്ങി പോയി…
ഇല്ലാ ഉമ്മാ ചായ വേണ്ട എനിക്ക് പോകാൻ തിരക്കുണ്ട് താഴെ നിന്ന് അവൾ എന്റെ ഉമ്മയോട് സംസാരിക്കുന്നത് ഞാൻ കേട്ടു..
ഞാൻ ബാൽക്കണി തുറന്ന് പുറത്ത് നിന്ന് അവൾ സ്കൂട്ടിയിൽ കയറുന്നത് നോക്കി….
അവളും വെറുതെ മുകളിലേക്ക് നോക്കി….
എന്നെ കണ്ടതും അവൾ തല താഴ്ത്തി വണ്ടി എടുത്ത് പോയി….
ഞാൻ ചായ കുടിച്….
നേരെ ഫൈറുവിന്റെ വീട്ടിലേക്ക് ഇറങ്ങി
ഉമ്മാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.
വേഗം വരോ.. ഞങ്ങൾക്ക് ഒരു സ്ഥലത്ത് പോകാൻ ഉണ്ട്..
ആ വരാം…
പോകുമ്പോൾ ആ പൈസയും എടുത്തു….നേരെ ഫൈറുവിന്റെ വീട്ടിലേക്ക് പോയി അവിടെ ചെന്നപ്പോൾ ഫൈറുവിന്റെ ഉമ്മ ഉണ്ട് പർദ്ദ ഒക്കെ ഇട്ട് എങ്ങോട്ടോ പോകാൻ നിക്കുന്നു.
