ആ മോനെ നീ എന്താ ഇങ്ങോട്ട്… ഫൈറു അകത്ത് ഉണ്ട്.. ഞാൻ ഒന്ന് പുറത്ത് പോവുകയാ..
ആഹ് ശരി ഞാൻ പെട്ടെന്ന് ഇറങ്ങും…
ഫൈറു എന്നെ കണ്ടിട്ടും കാര്യം ആകാതെ നേരെ അവളുടെ റൂമിൽ പോയി ഇരുന്നു…
ഞാൻ നേരെ ചെന്ന് ആ പൈസ അവളുടെ മുന്നിൽ വച് തിരിച്ചു നടന്നു…
ഞങ്ങൾ ഒന്നും തന്ന പൈസ വേണ്ടായിരിക്കും…. അവൾ ഒരു കേറുവോടെ പറഞ്ഞു…
ഇല്ലാ വേണം എന്നില്ല… എന്നെ വെറുത്ത് ബ്ലോക്ക് ചെയ്ത ഒരാളിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങി നല്ല നിലയിൽ എത്തണം എന്ന് എനിക്കില്ല.. ഇത്രയും കാലം ജീവിച്ച പോലെ ജീവിക്കാൻ ഈ ഫാരിക്ക് ഒരു നാണക്കേടും ഇല്ലാ പിന്നേ പണ്ട് കൂടെ നിക്കാൻ ഒരാൾ എങ്കിലും ഉണ്ടായിരുന്നു ഇപ്പോൾ അതും ഇല്ലാ അത്രയല്ലേ ഉള്ളു ആരും ഇല്ലാത്തത് ആണ് നല്ലത് താങ്ങാൻ ആളില്ല എങ്കിൽ വീഴാതെ നോക്കും എന്നാണല്ലോ…. ശരി എന്നാൽ
ഫാരി… നീ അത് എടുക്ക് നിന്റെ പ്രശ്നങ്ങൾ തീർക്..
അതിന് നീ ആരാ എന്റെ കാര്യം നോക്കാൻ… ഏ . ആരാ എന്ന്..
ഫാരി… ഒത്തിരി നോവ് തിന്ന് എനിക്ക് മതിയായി എനിക്ക് ആകെ 23 വയസ്സേ ആയുള്ളൂ പക്ഷെ 56 വയസ്സിന്റെ വേദന ഞാൻ അനുഭവിച്ചു ഇനി നീ കൂടെ ചെയ്യല്ലേ…
എന്ത് ചെയ്തു എന്താടി കോപ്പേ നിന്നെ ഞാൻ ചെയ്തേ പറ…
അത് പറഞ്ഞ ശരിയാവില്ല… ഫാരി നീ ആ പൈസ കൊണ്ട് പോ
നിന്റെ ഒരു പൈസ… അത് കിട്ടിയാൽ എല്ലാം ആയോ ഞാൻ ഈ കണ്ട കാലം അത്രയും ജീവിച്ചത് പൊരുതി തന്നെ ആണ് ഈ ശ്രമം വിജയിച്ചില്ല എങ്കിൽ അടുത്തത് അത്രേ ഉള്ളു നീ നിന്റെ കാര്യം പറ എന്തിനാ നിന്റെ ഈ നാടകം ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവൽ എന്നെ ബ്ലോക്ക് ആകൽ ഇതൊക്കെ ചീപ് ആണ് എനിക്ക് അറിയുന്ന ആ ഫൈറുവിന് ചേർന്നത് അല്ല…..
നിനക്ക് അറിയാത്ത ഒരു ഫൈറു ഉണ്ട് ഫാരി…. എല്ലാരും കൂടി പക്വത ഉള്ളവൾ bold ആയവൾ എന്നൊക്കെ വിളിച് ഞാൻ തന്നെ മറന്ന് പോയ ഒരു പാവം പെണ്ണ് എന്റെ ഉള്ളിലും ഉണ്ട് ആ പെണ്ണ് മോഹിച്ചു പലതും മോഹിക്കാൻ പാടില്ലാത്ത പലതും… ഞാൻ എന്നെ തിരുത്താൻ ശ്രമിക്കുകയാണ് പക്ഷെ അതിന്റെ വേദന എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആണ് ഞാൻ ഒന്ന് നോർമൽ ആവും വരെ എല്ലാം മറന്ന് വീണ്ടും ആ പക്വത ഉള്ള പെണ്ണിന്റെ മുഖം മൂടി അണിയാൻ എനിക്ക് കുറച്ച് സമയം താ…
ഫൈറു ഞാൻ വീണ്ടും ചോദിക്കുന്നു are you in love with me….
അവൾ അതിന് മറുപടി പറഞ്ഞില്ല…
നിനക്ക് ഒന്നും പറയാനില്ലേ…
അവളുടെ കണ്ണ് നിറഞ് ഒഴുകാൻ തുടങ്ങി… അതൊരു തേങ്ങലായി കൊച് കുട്ടികൾ എങ്ങി കരയും പോലെ ഉള്ള കരച്ചിൽ ആയി…
പിന്നേ എന്താടി മൈരേ നിനക്ക് ഇത് നേരത്തെ എന്നോട് പറഞ്ഞാൽ…
ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന സൺ ഗ്ലാസ് ദേഷ്യത്തിൽ താഴെ എറിഞ്ഞു….
ഞാൻ താഴെ ആ ചുവരിൽ ചാരി താഴെ ഇരുന്നു കുറച്ച് നേരം ആരും ഒന്നും സംസാരിച്ചില്ല….
കുറച്ച് കഴിഞ്ഞ് കരച്ചിൽ അടക്കി അവൾ എന്റെ അടുത്ത് വന്നു…
ഞാൻ അറിയാതെ മോഹിച്ചു പോയതാ.. അത് സാരമില്ല നീ എപ്പോളും പറയാറില്ലേ നിന്റെ ആ കാർ കാണിച്ചിട്ട് സെക്കൻഡ് ഹാൻഡ് കാർ സെക്കൻഡ് ഹാൻഡ് തന്നെ പുതിയ വണ്ടി ആണ് നല്ലത് എന്ന്…..
ഞാനും ഒരു സെക്കൻഡ് ഹാൻഡ് അല്ലെടാ അങ്ങിനെ ഒരു രണ്ടാം കെട്ട് കാരി വലിഞ്ഞു കേറി വരാൻ ഉള്ളത് അല്ല ഞാൻ കണ്ടതിൽ ഏറ്റവും നല്ല ചെക്കൻ ആയ എന്റെ ഫാരിയുടെ ജീവിതം….
ഷഹാനയോട് പറഞ്ഞെ അടുത്ത ജന്മം ഉണ്ടെങ്കിൽ ഏ ഫൈറുന് വേണം നിന്നെ എന്ന്….
നീ ഒരു സൂചന തന്നിരുന്നെങ്കിൽ ഫൈറു…
ഇനി എങ്ങിനെ ആണെടാ ഞാൻ എന്റെ ജീവിതത്തിൽ ഒന്ന് സന്തോഷിക്കുക… നിന്നെ ഓർക്കുമ്പോൾ….
ശേ അതൊന്നും ഓർക്കേണ്ട ഞാൻ ഒക്കെ ആയി… ഇനി നീ സന്തോഷിക്കണ്ട ദിവസങ്ങൾ അല്ലെ….
അതെന്തേ…
എന്റെ ഉമ്മാ എവിടെയാ പോയെ എന്ന് അറിയോ…
ഇല്ലാ..
എന്റെ ഉമ്മയും നിന്റെ ഉമ്മയും കൂടി ഷഹാനയുടെ വീട്ടിൽ പോയതാ..
എന്തിന്….
നിനക്ക് വേണ്ടി ഷഹാനയെ ചോദിക്കാൻ….
😳
അത് എങ്ങിനെ….
ഞാൻ നിന്റെ ഉമ്മയെയും എന്റെ ഉമ്മയെയും പിരി കേറ്റി വിട്ടു… അവൾ നിനക്ക് മാച്ച് ആണെടാ പിന്നേ എന്നെ പോലെ സെക്കൻഡ് ഹാൻഡ് അല്ലെടാ ഫ്രഷ് ആണ് ഫ്രഷ്… ഹഹഹ
