എന്റെ മാത്രം ചെക്കൻ – 5 1അടിപൊളി 

ചായ കുടിച് ഇറങ്ങാൻ നേരം അവൾ എന്റെ ഉമ്മയോട് പറഞ്ഞു ഉമ്മാ നാളെ ഇക്കയെ ഒന്ന് ഇങ്ങോട്ട് അയക്കണേ എന്റെ കമ്പ്യൂട്ടർ എന്തോ പ്രശ്നം അതൊന്ന് ശരിയാക്കി തരാനാ ഉമ്മാ ഒന്ന് ഉന്തി തള്ളി വിടണേ….

എനിക്ക് നാളെ കുറേ പണി ഉണ്ട്…..

ഞാൻ അയച്ചോളാം മോളെ അവന്റെ ഒരു തിരക്ക്….

കാറിൽ കേറുമ്പോൾ ശാഹിയുടെ മെസ്സേജ് ഉണ്ടായിരുന്നു… കുടിക്കണമെങ്കിൽ വന്ന മതി… കൂടെ ഒരു സ്മൈലിയും

നേരെ മരണ വീട്ടിലേക്ക് ആണ് പോയത്…. പന്തൽ വലിച് കെട്ടാനും കസേര നിരത്തി വെക്കാനും ഒക്കെ ഓടുന്നതിന്റെ ഇടയിലും… എന്റെ ചെവിയിൽ എന്റെ ഷഹാനയുടെ ശബ്ദം മാത്രം ആയിരുന്നു… എന്റെ മോനൂന് ഇനിയും തരാട്ടോ…ഞാൻ ഒറ്റയ്ക്ക് നിന്ന് ഇടക്ക് ചിരിച് പോകും… മാരണ വീട്ടിൽ ഒറ്റയ്ക്ക് നിന്ന് ചിരിച്ചാൽ ഉള്ള അവസ്ഥ അറിയാലോ എങ്ങനെയൊക്കെയോ അടക്കി മനസ്സിനെ..

കബർ അടക്കി കഴിഞ്ഞ്… വീണ്ടും അങ്ങോട്ട് തന്നെ ചെന്നു…. അപ്പോളാണ് ഷഹാനയും ഫൈറുവും ഒരുമിച്ച് സംസാരിക്കുന്നത് ഞാൻ കാണുന്നത്….

എന്നെ കണ്ടപ്പോൾ ഷഹാനയുടെ കണ്ണുകൾ തിളങ്ങി.. അവൾ എന്നെ നോക്കി ഒരു കണ്ണ് ഇറുക്കി ആരും കാണാതെ ചുണ്ട് കൂർപ്പിച് കിസ്സ് ചെയ്യും പോലെ കാണിച്ചു… കാലിന്റെ വിരൽ മുതൽ തല വരെ ഒരു തരിപ്പ് ആയിരുന്നു എനിക്ക്….പടച്ചോനെ ഏ ഷാഹി എന്താ ഓരോ ദിവസവും മൊഞ്ച് കൂടി വരികയാണല്ലോ.. ഇനി പ്രേമത്തിന്റെ ആവുമോ

പക്ഷെ അടുത്ത നിമിഷം ഫൈറു വിനെ കണ്ടപ്പോൾ എന്തോ പോലെ അവൾ ഒറ്റ ദിവസം കൊണ്ട് പകുതി ആയ പോലെ.. ആകെ തളർന്ന മുഖം മരണ വീട്ടിലേക്ക് വിഷമത്തിന്റെ ആയിരം ഇരട്ടി അവളുടെ കണ്ണിൽ കാണാമായിരുന്നു….

കുറച്ച് കഴിഞ്ഞ് ഉമ്മ വന്നു പറഞ്ഞു നീ ഫൈറു വിനെ ഒന്ന് വീട്ടിൽ കൊണ്ട് ചെന്നാക്ക് അവൾക് എന്തോ വയ്യെന്ന് തോനുന്നു…

ഞാൻ ഫൈറു വിനോട് വരാൻ പറഞ്ഞു..

ഞാൻ ഓട്ടോയിൽ പോയ്കോളാം.. എന്തിനാ നീ വെറുതെ…

😳

നിന്റെ തല.. വാടി ചെലക്കാതെ…

ഞാൻ അവളേം കൂട്ടി കാറിൽ കയറി… നേരെ കഫെയിലേക്ക് പോയി…

ടാ നീ എങ്ങോട്ടാ….ഓഹ് എങ്ങോട്ട് ആണെന്ന് അറിയണം സാധാരണ കേറിയാൽ നീ എങ്ങോട്ടെങ്കിലും വണ്ടി വിട് എന്ന് പറയുന്ന ആള് ആണല്ലോ

കഫെയിൽ പോകാം നിന്റെ ഇഷ്ടപ്പെട്ട latte കുടിക്കാം എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…

അവിടെ ചെന്നപ്പോൾ couple ക്യാബിൻ ഫ്രീ ആയിരുന്നു നേരെ അവിടെ ചെന്ന് ഇരുന്നു

ഫൈറു എന്നെ നോക്കാതെ ഫോണിൽ നോക്കി ഇരുന്നു

ഇവിടെ എന്താണ് വേണ്ടത് സർ

രണ്ട് iced latte… രണ്ട് ബീഫ് ബർഗർ..

എനിക്ക് ക്യാപ്പുച്ചിനോ മതി….

ഏ… നിനക്ക് latte അല്ലെ ഇഷ്ടം latte ഇഷ്ടം പോയോ

പല ഇഷ്ടങ്ങളും ഞാൻ മാറ്റാൻ പഠിക്കുകയാണ് ഇതും അതിൽ ഒന്ന്… അത്രേ ഉള്ളു..

ഞാൻ ഓപ്പോസിറ്റ് സീറ്റിൽ നിന്നും എഴുനേറ്റ് അവളുടെ അടുത്ത് ചെന്നിരുന്നു…

എന്തെ നീ അവിടെ ഇരിക്ക്…

ഞാൻ അവളോട് ചേർന്ന് തന്നെ ഇരുന്നു…

ഫൈറു… എന്താ നിന്റെ മനസ്സിൽ.. പറ കുറച്ച് ദിവസം ആയി ഞാൻ കാണുന്നു….

ഇത്ര മാത്രം വേദനിക്കാൻ എന്ത് തീയാണ് നിന്റെ ഉള്ളിൽ ഉള്ളത്…

അങ്ങിനെ ഒന്നും ഇ…

അവളുടെ ശബ്ദം കണ്ണീരിൽ അടഞ്ഞു പോയി..

മുഖം എതിർ ഭാഗത്തേക്ക്‌ തിരിച്ചു അവൾ ടവൽ കൊണ്ട് വായ പൊത്തി…

ഞാൻ പിടിച് തിരിച്ചു നേരെ ഇരുത്തി.. പറ എനിക്കറിയണം എന്താ നിന്നെ വേദനിപ്പിച്ചത്.. പറ

അൽപ നേരം എന്റെ കൈ അവളുടെ ഷോൾഡറിൽ നിന്ന് മാറ്റാൻ നോക്കിയെങ്കിലും അവസാനം അവൾ എന്റെ ഷോൾഡറിൽ വീണ് കരഞ്ഞു….

ഷഹാനയുടെ ഡോക്ടർ പറഞ്ഞ വാക്കുകൾ ആണ് ഓർമ്മ വന്നത് കരയട്ടെ തടയേണ്ട…

കൊടുങ്കാറ്റും… പേമാരിയും പെയ്തൊഴിഞ്ഞു… ഒരു നേർത്ത കാറ്റ്‌ പോലെ നൊമ്പരം മാത്രം വീശുന്നുണ്ട്…

അവളെ പിടിച് നേരെ ഇരുത്തി… ഇതാ ഇത് കുടിക്ക്…

മതി എന്ന് പറഞ്ഞ അവളെ നിർബന്ധിച്ചു ഞാൻ അത് കുടിപ്പിച്ചു.. ബർഗറും കഴിപ്പിച്ചു വാ നമ്മൾക്ക് ഒന്ന് നടക്കാം

പുഴയുടെ സൈഡിൽ ഉള്ള കഫെ ആണ് ഞാൻ ഫൈരുവിനെ കൂട്ടി ചുമ്മാ നടന്നു…

പറ ഫൈറു എന്താ നിനക്ക് പറ്റിയെ എന്നോട് പറയാൻ പറ്റുന്നത് ആണെങ്കിൽ പറ…

ഒന്നുല്ല… എന്തൊക്കെയോ ചിന്തിച് കൂട്ടി മനസ്സ് എന്തൊക്കെയോ ആയത് കൊണ്ട് ആണ് അത്രേ ഉള്ളു കരഞ് കഴിഞ്ഞപ്പോൾ ഒരു ആശ്വാസം ഉണ്ട്… അത് വിട് വാ പോകാം

Leave a Reply

Your email address will not be published. Required fields are marked *