ശിവാത്മീക
Shivathmika | Author : Moon Walker
🎶”ഏതോ ജന്മകല്പനയിൽ……
ഏതോ ജന്മവീഥികളിൽ……
ഇന്നും നീ വന്നു….. ഒരു നിമിഷം…
ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായി
ഏതോ ജന്മകല്പനയിൽ……
ഏതോ ജന്മവീഥികളിൽ….. “”🎶
പാതിമയക്കത്തിൽ ബസിന്റെ side സീറ്റിൽ ഹെഡ്‍ഫോണിലൂടെ ഒഴുകുന്ന മെലഡി ഗാനത്തിൽ ശിവ മുഴുകിയിരുന്നു……
“ഹലോ…. ഹലോ “…
കണ്ടക്ടറുടെ നീട്ടിയുള്ള വിളി കെട്ടായിരുന്നു ശിവ കണ്ണുകൾ തുറക്കുന്നത്………
“എന്താ?….”
“നിങ്ങൾക്ക് ഇറങ്ങേണ്ട stop കഴിഞ്ഞു…..”
“”ഞാൻ ചെറുതായിട്ട് ഒന്ന് മയങ്ങിയിരുന്നു അതാണ് ശ്രദ്ധിക്കാത്ത””…..
അതും പറഞ്ഞു ശിവ ബസിൽ നിന്നും ഇറങ്ങി.7 വർഷങ്ങൾക്ക് ശേഷമാണ് ശിവ തന്റെ സ്വന്തം നാട്ടിലെ വായു ശ്വസിക്കുന്നത്.7 വർഷങ്ങൾക്കിടയിൽ എല്ലാ നാട്ടിലും സംഭിവിക്കാവുന്ന മാറ്റങ്ങൾ ശിവ അവിടെയും കണ്ടിരുന്നു.അവന്റെ നാട് ആകെ മാറിപോയിരുന്നു
എല്ലാ സ്ഥലങ്ങളും വികസിച്ചിരുന്നു ഒരു ഇടുങ്ങിയ ചെറിയ വഴിയിൽ കൂടെ ശിവ പോകുമ്പോഴും തന്റെ ചില ഭൂതകാല ഓർമ്മകൾ മനസിലേക്ക് തലംകെട്ടി വന്നുകൊണ്ടിരുന്നു താൻ ഇന്നും ഇവിടെ വരില്ലായിരുന്നു എന്നാൽ അവൾക്ക് വേണ്ടി തന്റെ സ്വന്തം ശ്രീക്കു വേണ്ടി തനിക്ക് ഇവിടെ വരേണ്ടി വന്നു ചില ഭൂതകാല ഓർമകളെ കടഞ്ഞെടുക്കാൻ വേണ്ടി തനിക്ക് ഇവിടെ വരേണ്ടി വന്നു
എന്നതാണ് സത്യം എന്റെ ഈ 7 വർഷ കാലയളവിൽ അവളെ തേടാത്ത സ്ഥലങ്ങളില്ല എന്നാൽ തനിക്ക് അവളെ കണ്ടത്താനായില്ല.തന്റെ നാട്ടിൽ ഇത്രേം വികസനങ്ങൾ വന്നിട്ടും മാറാതെ നിൽക്കുന്നത് രാമൻ ചേട്ടന്റെ കട തന്നെയാണ് ഇന്നും ആ കടയിക്ക് ഏതൊരു മാറ്റവും തന്നെ സംഭവിച്ചില്ല ഓല മേടഞ്ഞു കെട്ടിയ ഒരു ചെറിയ കട.പണ്ട് സ്കൂൾ കഴിഞ്ഞു വരുമ്പോൾ ഞാനും ശ്രീയും തേൻമിട്ടായി വാങ്ങി കഴിക്കാറുള്ള ആ പഴയ കട തന്നെയാണ്. എന്നും തന്റെ കൈയിൽ നിന്ന് മിണ്ടായി തട്ടി
പറച്ചു ഓടാറുണ്ടായിരുന്ന ആ പട്ട്പാവാട ഇട്ട 18 വയസ്സുകാരിയെ ശിവ ഓർത്തെടുക്കാൻ ശ്രെമിച്ചു.ശിവ തന്റെ ഓർമകളെ ചികഞ്ഞു മാറ്റികൊണ്ട് തന്റെ വീട്ടിലേക്കു നടന്നു നീങ്ങി എന്നാൽ തന്റെ വീട് അവന് അവിടെ കാണാൻ സാധിച്ചില്ല വർഷങ്ങൾ കുറെ ആയതുകൊണ്ടായിരിക്കും ചിലപ്പോൾ തനിക്ക് വീട് കണ്ടത്താൻ കഴിയാഞ്ഞത് അവടെ മുഴുവൻ മാറിയിരിക്കുന്നു. ശിവ നടന്നു രാമൻ ചേട്ടന്റെ കടയിൽ എത്തി.
“ഹലോ ഇവിടെ ആരും ഇല്ലേ “”..
ശിവ കടക്കുള്ളിലൊട്ടു നോക്കി ചോദിച്ചു അകത്തു നിന്നും ഒരു മാധ്യവയസ്കൻ ഇറങ്ങി വന്നു. അയാളെ കണ്ടപ്പോൾ തന്നെ ശിവക്ക് മനസിലായി അത് രാമൻ ചേട്ടന്റെ അച്ഛൻ ആണന്നു.
“എന്താ വേണ്ടേ “…..
“ഞാൻ ഒന്നും വാങ്ങാൻ വന്നതല്ല ഒരു കാര്യം ചോദിക്കാൻ വന്നതാ””…..
“എന്താ മോനെ ചോദിച്ചോളൂ “”
“ഇവിടെ ഒരു വീട് ഉണ്ടായിരുന്നല്ലേ പ്രസാദ് വർമ്മയുടെ “”
ശിവ വീട് നിന്ന സ്ഥലത്തേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു……
“മോനെ ഞാൻ ഇവിടെ ഒന്നും കണ്ടിട്ടില്ലാലോ “”…
കടക്കാരൻ അക്ഷമമായി ചോദിച്ചു…
“ഞാൻ ഇവിടെത്തെ നാട്ടുകാരൻ തന്നെയാണ് കുറച്ചു വർഷം ഇവിടെ ഇല്ലായിരുന്നു.ഇപ്പോഴാണ് വന്നത്. ഇവിടെ ആകെ മാറിപോയിരിക്കിന്നു ഞാൻ പ്രസാദ് വർമ്മയുടെവീട്ടിൽ വന്നതാ എന്നാൽ അവിടെ വീട് തന്നെ ഇല്ല “”…
“അപ്പോൾ മോൻ ഒന്നും അറിഞ്ഞില്ലേ പ്രസാദ് വർമ്മ അതൊക്ക വിറ്റല്ലോ മോനെ ഇപ്പോൾ അവിടെ പുതിയ ഒരു മാർക്കറ്റു വന്നല്ലോ””…
കടക്കാരൻ ഇത് പറയുമ്പോൾ ശിവയുടെ മനസിൽ പ്രസാദ് വർമ്മയോട് ദേഷ്യവും വെറുപ്പും തോന്നിപോയി അകയുള്ള അവന്റെ ശ്രീയുടെ ഓർമകളായിരുന്നു അത് എന്തിന് വേണ്ടിയാണു. ഇത് ചെയ്തത്……
“മോനെ എന്താ ഒന്നും പറയാത്തത് “”
കടക്കാരന്റെ വിളിയാണ് ശിവയെ ഓർമകളിൽ നിന്നുണർത്തിയത്….
“ഇത് രാമൻ ചേട്ടന്റെ കട അല്ലെ രാമൻ ചേട്ടൻ എവിടെയാ “”
ശിവ ഇത് കടക്കാരനോട് ചോദിക്കുമ്പോൾ അയാൾ നിന്ന് വിതുമ്പുന്നുണ്ടായിരുന്നു.
