അരുണ : നീ തന്നെയല്ലേ പറഞ്ഞേ അവന്റെ വീട്ടുകാര് പ്രശ്നമാകുമെന്നും അതുകൊണ്ട് നിനക്ക് ആ പൊല്ലാപ്പിനൊന്നും താല്പര്യമില്ലെന്നും
നീതു : അശ്വിൻ ഞങ്ങളുടെ കാര്യം അവന്റെ വീട്ടിൽ പറഞ്ഞു
അരുണ : എന്ന് അവൻ പറഞ്ഞോ
നീതു : ഉം പറഞ്ഞു… വീട്ടുകാർ പ്രശ്നം ഉണ്ടാക്കി എന്നും പറഞ്ഞു അവൻ വിട്ടുകൊടുക്കില്ല എന്നും പറഞ്ഞു
അരുണ : അവന്റെ വാക്ക് കേട്ടിട്ടാണോ നീ മനകോട്ട കെട്ടുന്നത്
നീതു : ഞാൻ അത്രക്ക് മണ്ടിയൊന്നുമല്ല… എന്റെ മനസ്സിൽ ചില പ്ലാനൊക്കെയുണ്ട്… ഒന്നാമത്തേത് എങ്ങനെയും അശ്വിന്റെ വീട്ടിൽ കയറി പറ്റാൻ ശ്രമിക്കണം എന്നതാ അതിന് പറ്റിയാൽ എനിക്ക് ലോട്ടറിയാ… ആ മണ്ടന് എന്നെ ജീവനാ എനിക്കും അങ്ങനെയാണെന്നാ അവൻ കരുതുന്നെ അവനെ ഉപയോഗിച്ച് പരമാവധി ഞാൻ അതിന് ശ്രമിക്കും
അരുണ : അത് നടന്നില്ലെങ്കിലോ…
നീതു : ഫസ്റ്റ് പ്രൈസ് പോയാൽ സെക്കന്റ് പ്രൈസ് എങ്കിലും വാങ്ങി എടുക്കും…
അരുണ: സെക്കന്റ് പ്രൈസോ
നീതു : അതെ… ഞാൻ പരമാവധി ശ്രമിക്കും അവർ ഒരു വിധത്തിൽ സമ്മതിക്കുന്നില്ല എങ്കിൽ നല്ലൊരു തുക വാങ്ങി പിന്മാറും… ഒറ്റ മോൻ അല്ലേ പൂത്ത കാശും ഉണ്ട് ഒരു അഞ്ചു പത്ത് ലക്ഷം കിട്ടാതിരിക്കില്ല…
അരുണ : പ്ലാൻ ഒക്കെ കൊള്ളാം പക്ഷെ രണ്ടാണേലും അശ്വിൻ നിന്നെ മതി എന്ന ഒറ്റ സ്റ്റാൻഡിൽ നിൽക്കേണ്ടി വരും അവൻ നിൽക്കുവോ
നീതു : ഞാൻ നിർത്തും… ഇന്ന് മുതൽ അവനെ ഞാൻ കൂടുതൽ എന്നോട് അടിപ്പിക്കും ഞാൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ എത്തിക്കും..
അരുണ : ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ ഇപ്പോൾ അശ്വിൻ നിന്റെ കൂടെ ശക്തമായി നിൽക്കുന്നു അവന്റെ വീട്ടുകാർ ഒരു വിധത്തിൽ സമ്മതിക്കുന്നില്ല അപ്പോൾ നീ അവനെ തിരഞ്ഞെടുക്കുവോ കാശ് വാങ്ങുവോ
നീതു : സംശയം എന്താ കാശ് വാങ്ങും… വീട്ടുകാർ കൂടി അംഗീകരിച്ചാലേ അവൻ എന്നെ കെട്ടിയിട്ട് കാര്യമുള്ളു… ഇല്ലെങ്കിൽ എനിക്ക് ഒരു വിലയും കാണില്ല ചിലപ്പോൾ ഞങ്ങളെ രണ്ടിനേയും വീട്ടിൽ കയറ്റുക പോലുമില്ല അങ്ങനെയാണെങ്കിൽ ഞാനും അവനും കൂടി ഇരുന്ന് തെണ്ടേണ്ടി വരും അതിനേക്കാൾ നല്ലത് കാശ് വാങ്ങുന്നത് അല്ലെ
അരുണ : അപ്പോൾ നീ എല്ലാം ആലോചിച്ച് ഉറപ്പിച്ചിട്ട് തന്നെയാ അല്ലെ…
നീതു : അതെ… ഇതിനേക്കാൾ നല്ലൊരു അവസരം എനിക്കിനി കിട്ടില്ല..
************
ഒക്ടോബർ 7 ക്ലാസ്സിലേക്ക് എത്തിയ നീതു പതിയെ തന്റെ സീറ്റിലേക്ക് ഇരുന്നു
അരുണ : ഇതാര്… പതിവില്ലാതെ കുറിയൊക്കെ ഇട്ടിട്ടുണ്ടല്ലോ അമ്പലത്തിൽ പോയോ
നീതു : എവിടുന്നു.. കള്ള പിറന്നാളിന് എന്തിനാടി അമ്പലത്തിൽ പോകുന്നെ ഇത് എന്റെ കയ്യിൽ ഉണ്ടായിരുന്ന മഞ്ഞളും മറ്റും ചേർത്ത് ഉണ്ടാക്കിയ ഡ്യൂപ്പ് കുറി
അരുണ : നീ വല്ലാത്തൊരു സംഭവം തന്നെ നീതു.. അല്ല അവൻ എന്തെങ്കിലും ഗിഫ്റ്റ് തന്നോ
നീതു : ഇല്ല ഇന്ന് പുറത്ത് പോകില്ലേ അപ്പോൾ തരുമെന്നാ തോന്നുന്നെ
അരുണ : അവൻ വാങ്ങി തന്ന ഡ്രസ്സൊക്കെയോ
നീതു : യൂണിഫോമിന്റെ ഉള്ളിൽ ഇട്ടിട്ടുണ്ട് മാളിൽ ചെന്ന് ചേഞ്ച് ചെയ്യാം… പിന്നെ ഏതെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഇടക്ക് വിളിക്കാം
*****************
കറങ്ങാൻ ഇറങ്ങിയ അശ്വിനും നീതുവും ഒരു പ്ലാന്റ് ഗാർഡൻ ചുറ്റികാണുവാൻ തുടങ്ങി കുറച്ചധികം നേരം അവർ അവിടെ ചിലവഴിച്ചു
അശ്വിൻ : എന്റെ വാവേ അവിടുന്ന് ഇങ്ങ് വന്നേ ചെടിയിൽ എങ്ങാനും തൊട്ടാൽ അവര് തൂക്കി വെളിയിലാക്കും എല്ലായിടത്തും ക്യാമറയുണ്ട്… വാ ഇവിടെ വന്നു നിക്ക് ഒന്ന് രണ്ട് ഫോട്ടോസ് എടുക്കട്ടെ
നീതു പതിയെ അവന്റെ അടുത്തേക്ക് വന്നു
നീതു : ( വന്നിട്ട് ഒരുപാട് നേരമായല്ലോ ഇവൻ ഗിഫ്റ്റ് ഒന്നും കൊണ്ടുവന്നില്ലേ… ഇത്രയും ചെയ്തത് വെറുതെയായോ)
അശ്വിൻ : തിരിഞ്ഞു നിന്നെ
നീതു : എന്തിന്
