ഫേക്ക് ലവ് – 2 5

 

നീതു : എനിക്ക് ഒന്നും കേൾക്കണ്ട… ഓരോന്ന് പറഞ്ഞു പറഞ്ഞാ നീ എന്നെ… ഇനി ഞാൻ ഒന്നും വിശ്വസിക്കില്ല.. എനിക്ക് പോണം

 

അശ്വിൻ : എങ്ങോട്ട്… അതും ഈ അവസ്ഥയിലോ….

 

നീതു : എനിക്ക് ഇവിടെ നിൽക്കണ്ട… പ്ലീസ് അശ്വിനെ എന്നെ ഒന്നും ചെയ്യല്ലേടാ…

 

അശ്വിൻ : ഇല്ലെടി ഞാൻ എന്ത് ചെയ്യുമെന്നാ ഒന്നും ചെയ്യില്ല…

 

നീതു : എനിക്ക് അറിയാം… ഞാൻ വായിച്ചതാ.. എല്ലാവരും കൂടി പ്ലാൻ ചെയ്താ… എന്റെ ദേഹത്ത്‌ വേറെ ആരെങ്കിലും തൊട്ടാൽ…ഞാൻ മരിക്കും സത്യമായും ഞാൻ മരിക്കും…

 

അശ്വിൻ : ആര് തൊടാൻ… നിന്നെ ഞാൻ ആർക്കും കൊടുക്കത്തില്ല വാവേ…

 

പെട്ടെന്നാണ് പുറത്ത് കാളിങ്ങ് ബെൽ മുഴങ്ങിയത്

 

നീതു വേഗം തന്നെ പേടിച്ചു പതറാൻ തുടങ്ങി…

 

അശ്വിൻ : പേടിക്കല്ലേ… അത് ഫുഡ്‌ കൊണ്ടുവന്നതാ

 

ഇത്രയും പറഞ്ഞു അശ്വിൻ റൂമിന് പുറത്തേക്ക് പോയി

 

നീതു : എനിക്ക് എവിടെയാ പിഴച്ചേ…എന്റെ ജീവിതം തീർന്നു…അവന്റെ കൂട്ടുകാരായിരിക്കും വന്നെ…ഞാൻ എങ്ങനെയാ അവനെ വിശ്വസിച്ചേ.. റെഡ് സിഗ്നൽ കിട്ടിയതാ എന്നിട്ടും… എല്ലാം തുലച്ചു…

 

നീതു എന്ത് ചെയ്യണം എന്ന് അറിയാതെ ചുറ്റും നോക്കി

 

നീതു : ഇല്ല… എങ്ങനെയും രെക്ഷപെടണം…കണ്ണട… കണ്ണട എവിടെ…

 

നീതു മേശപ്പുറത്ത്‌ ഊരി വച്ചിരുന്ന തന്റെ കണ്ണടയിലേക്ക് നോക്കി

 

അപ്പോഴേക്കും അശ്വിൻറൂമിന് അകത്തേക്ക് വന്നു

 

അശ്വിൻ : കണ്ടോ ഭക്ഷണമാ ഞാൻ ഓർഡർ ചെയ്തിരുന്നു… നിനക്ക് ഇഷ്ടപ്പെട്ട നെയ് റോസ്റ്റാ വാ കഴിക്കാം

 

അടുത്ത നിമിഷം അടിത്തിരുന്ന ഗ്ലാസ് എടുത്ത് നീതു അശ്വിന് നേരെ എറിഞ്ഞു..

 

“നിന്റെ മറ്റവൾക്ക് കൊണ്ട് കൊടുക്ക് പട്ടി ”

 

ശേഷം അവൾ അവിടെ തന്നെ ഇരുന്നു കരയാൻ തുടങ്ങി അവളുടെ കണ്ണുകൾ ചുമന്ന് കലങ്ങി

 

അശ്വിൻ പതിയെ റൂമിന് പുറത്തേക്ക് ഇറങ്ങി ഭക്ഷണം ഡയനിങ്ങ് ടേബിളിലേക്ക് വച്ചു ശേഷം വർദ്ധിച്ച ദേഷ്യത്തോടെ മതിലിൽ ആഞ്ഞിടിച്ചു

 

അശ്വിൻ :അവളിനി എന്നെ വിശ്വസിക്കില്ല… ഞാൻ എല്ലാം കളഞ്ഞു കുളിച്ചു…ഇല്ല വിശ്വാസം തിരിച്ചു പിടിക്കണം… കരഞ്ഞോ കാലുപിടിച്ചോ… എങ്ങനെയായാലും വേണ്ടില്ല അവളെ എനിക്ക് നഷ്‌ടപ്പെടുത്താൻ പറ്റില്ല.. അങ്ങനെ ഉണ്ടായാൽ ജീവിതകാലം മുഴുവൻ ഞാൻ ദുഃഖിക്കേണ്ടി വരും.. അവളുടെ ശാപം എന്നെ വേട്ടയാടും

 

ഇതേ സമയം റൂമിൽ നീതു

 

അവൾ പതിയെ കണ്ണട കണ്ണിലേക്കു വച്ചു

സ്വപ്നങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്ന അവൾ പതിയെ തന്റെ കഴുത്തിൽ കിടക്കുന്ന മാലയിലേക്ക് തൊട്ടുനോക്കി

 

നീതു : മുക്കുപണ്ടം വല്ലതും ആയിരിക്കും… പട്ടീടെ മോൻ…

 

അവൾ വിതുമ്പി..

 

നീതു : ജനൽ വഴി ഇറങ്ങാൻ നോക്കിയാലോ… അങ്ങനെ രക്ഷപെട്ടാലും കാര്യമില്ല… അവന്റെ കയ്യിൽ ഫോട്ടോസ് ഉണ്ട്.. വീഡിയോസും കാണും.. നാറി… ഞാൻ ഇത്രയും വിശ്വസിച്ചിട്ടും…കരഞ്ഞു കാലുപിടിച്ചു നോക്കാം… ചത്തു കളയും എന്ന് പറയാം…ചിലപ്പോൾ അവന്റെ മനസ്സ് അലിയും…

 

ഇതേ സമയം ഹാളിൽ അശ്വിൻ

 

പെട്ടെന്നാണ് അവന്റെ ഫോണിലേക്ക് കുറച്ച് മെസ്സേജുകൾ വരാൻ തുടങ്ങിയത്

 

അശ്വിൻ : ഇതാരാ ഓഡിയോ മെസ്സേജസ് ആണല്ലോ…

 

************

 

കഴിഞ്ഞ ദിവസം

 

നീതു : അവൻ ഗിഫ്റ്റ് തന്നെടി… എന്താണെന്നു അറിയാമോ സ്വർണ്ണമാല

 

അരുണ : സ്വർണ്ണ മാലയോ.. നീ പോയേ നീതു വെറുതെ..

 

നീതു : സത്യമാടി.. ഒരു പവനിൽ കൂടുതൽ വരും ചെറുതാ പക്ഷെ നല്ല ഭംഗി ഉണ്ട്.. എന്തായാലും ഒരു ലക്ഷത്തിൽ കൂടുതൽ കൊടുക്കണം.. ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല… ശരിക്കും പറഞ്ഞാൽ തുള്ളി ചാടണം എന്നുണ്ട് പക്ഷെ അവന്റെ മുന്നിൽ പറ്റില്ലല്ലോ… ഞാൻ വിചാരിച്ച പോലെയൊക്കെ കാര്യങ്ങൾ നടക്കുവാടി എന്റെ ജീവിതം മാറാൻ പോകുവാ… ശെരി ഞാൻ വെക്കുവാ കൂടുതൽ സംസാരിച്ചാൽ അവന് സംശയം തോന്നും

 

നീതു ഫോൺ കട്ടാക്കി… അരുണ പതിയെ ഫോൺ നിലത്തേക്ക് വച്ച ശേഷം ദേഷ്യത്തോടെ മുഷ്‌ടി ചുരുട്ടി

Leave a Reply

Your email address will not be published. Required fields are marked *