അരുണ : പെരും കള്ളിക്ക് സ്വർണ്ണമാല.. 😡മറ്റുള്ളവരുടെ പൈസക്ക് സുഖിക്കുവാ മറ്റേ മോള്…
അന്നേ ദിവസം രാത്രി അരുണക്ക് ഉറങ്ങുവാൻ സാധിച്ചില്ല പിറ്റേന്ന് ഉറക്കം ഉണർന്ന അരുണയെ ചിന്തകൾ അലട്ടി
അരുണ : അവളെങ്ങാൻ അശ്വിനെ കെട്ടിയാൽ ആ ജാഡ കൂടി ഞാൻ കാണേണ്ടി വരും… ജീവിതം മാറാൻ പോകുവാണെന്ന്..
അരുണ പതിയെ തന്റെ ഫോൺ എടുത്ത് ഓടിയോ റെക്കോർഡറിൽ ഇട്ടിരുന്ന കുറച്ച് ഓടിയോസ് പ്ലേ ചെയ്തു
അരുണ : ഇത് റെക്കോർഡ് ചെയ്തു വച്ചത് നന്നായി… ഇത് കേട്ട് കഴിഞ്ഞാൽ അശ്വിൻ നിന്നെ കെട്ടുക പോയിട്ട് തിരിഞ്ഞു നോക്കുക പോലുമില്ല… അങ്ങനെ നീ മാത്രം രെക്ഷപെടണ്ടെടി…
അരുണ പതിയെ ഓഡിയോ ഫയലുകൾ അശ്വിന്റെ നമ്പറിലേക്ക് സെന്റ് ചെയ്തു
*****************
അശ്വിൻ : ഇതിപ്പോൾ ആരാ
അശ്വിൻ dp പരിശോധിച്ചു… ഇത് അരുണയല്ലേ.. ഇവളിത് എന്ത് മെസ്സേജാ
അശ്വിൻ പതിയെ ഓഡിയോ പ്ലേ ചെയ്ത്
“എന്റെ മനസ്സിൽ ചില പ്ലാനൊക്കെയുണ്ട്… ഒന്നാമത്തേത് എങ്ങനെയും അശ്വിന്റെ വീട്ടിൽ കയറി പറ്റാൻ ശ്രമിക്കണം എന്നതാ അതിന് പറ്റിയാൽ എനിക്ക് ലോട്ടറിയാ… ആ മണ്ടന് എന്നെ ജീവനാ എനിക്കും അങ്ങനെയാണെന്നാ അവൻ കരുതുന്നെ അവനെ ഉപയോഗിച്ച് പരമാവധി ഞാൻ അതിന് ശ്രമിക്കും ”
അത് നടന്നില്ലെങ്കിലോ…
” ഫസ്റ്റ് പ്രൈസ് പോയാൽ സെക്കന്റ് പ്രൈസ് എങ്കിലും വാങ്ങി എടുക്കും…”
“സെക്കന്റ് പ്രൈസോ”
” അതെ… ഞാൻ പരമാവധി ശ്രമിക്കും അവർ ഒരു വിധത്തിൽ സമ്മതിക്കുന്നില്ല എങ്കിൽ നല്ലൊരു തുക വാങ്ങി പിന്മാറും… ഒറ്റ മോൻ അല്ലേ പൂത്ത കാശും ഉണ്ട് ഒരു അഞ്ചു പത്ത് ലക്ഷം കിട്ടാതിരിക്കില്ല…”
*************
************
**************
അശ്വിൻ ഓഡിയോസ് എല്ലാം കേട്ട ശേഷം ഒന്നും വിശ്വസിക്കാനാകാതെ സോഫയിൽ ഇരുന്നു…അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അശ്വിൻ പതിയെ സ്വയം ചിരിക്കാൻ തുടങ്ങി…
ശേഷം എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ എഴുനേറ്റ് റൂമിലേക്ക് നടന്നു അശ്വിൻ റൂമിൽ നീതുവിനടുത്തേക്ക് എത്തിയ ഉടൻ തന്നെ അവൾ അവന്റെ കാലിൽ വട്ടമിട്ട് പിടിച്ച ശേഷം കരയാൻ തുടങ്ങി
നീതു : എന്നെ ഒന്നും ചെയ്യല്ലേ അശ്വിനെ… പ്ലീസ് ഞാൻ എന്ത് വേണേൽ ചെയ്യാം..ആ ഫോട്ടോസ് ഡിലീറ്റ് ചെയ്യ് പ്ലീസ്… എന്നെ ദ്രോഹിച്ചാൽ ഉറപ്പായും ഞാൻ ചത്തുകളയും.. ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ… എന്നോട് ഇത് ചെയ്യല്ലേ.. അശ്വിനെ… അശ്വിനെ.. പ്ലീസ് അത് ഡിലീറ്റ് ചെയ്യ്…
അശ്വിൻ : വാ അടക്കെടി മൈരേ…
അശ്വിന്റെ ശബ്ദം ഉയർന്നു…
നടുങ്ങിപോയ നീതു അവനെ വിട്ട് മാറി
അശ്വിൻ : എഴുനേൽക്കെടി…എഴുനേക്കെടി…
അശ്വിൻ അലറി…
നീതു വേഗം നിലത്ത് എഴുനേറ്റു
നീതു : ഒന്നും ചെയ്യല്ലേ അശ്വിനെ…
ഇത് കേട്ട അശ്വിൻ അവളെ നോക്കി ചിരിച്ചു
അശ്വിൻ : നിന്റെ അച്ഛന് എന്തിന്റെ കുരുവാ എന്നാ പറഞ്ഞെ..
നീതു : ഹാർട്ട് പ്രോബ്ലം…
അശ്വിൻ : ഓഹ് ഹാർട്ട് പ്രോബ്ലം… പിന്നെ എന്തോ കൂടി പറഞ്ഞല്ലോ എന്താ അത്… എന്നെ സ്നേഹിച്ചകണക്കോ.. ഉം പറയ് എന്നെ നീ എത്ര സ്നേഹിച്ചിട്ടുണ്ട്…
നീതു : ഒരുപാട്.. ഒരുപാട് സ്നേഹിച്ചിട്ടുണ്ട്
നീതു കണ്ണ് തുടച്ചു….
അശ്വിൻ : ഈ ഒരുപാട് എന്ന് പറയുമ്പോൾ എത്ര വരും എനിക്ക് എക്സാക്റ്റ് അളവ് അറിയണം.. പറയ്
നീതു :അശ്വിനെ…
അശ്വിൻ : നിന്ന് കരയാതെ പറ മൈരേ..
നീതു : എന്തിനാടാ തെറി വിളിക്കുന്നെ…ഞാൻ നിന്നെ സ്നേഹിച്ചത് കൊണ്ടാണോ… എന്നോട് ഇങ്ങനെ ചെയ്യല്ലേ… എനിക്ക് പേടിയാകുവാ…
അശ്വിൻ : നിന്റെ അഭിനയത്തിനുള്ള അവാർഡ് ഞാൻ തരുന്നുണ്ട്… അതിന് മുൻപ് നിന്റെ ഇഷ്ടത്തിന്റെ അളവ് നമുക്ക് നോക്കാം
ഇത്രയും പറഞ്ഞു അശ്വിൻ ഓഡിയോ പ്ലേ ചെയ്തു…
*******
അത് കേട്ട നീതു സ്തംഭിച്ചു നിന്നു
