അശ്വിൻ : ദോ അങ്ങോട്ട് നോക്ക് പെണ്ണെ
നീതു പതിയെ തിരിഞ്ഞു അവൻ പറഞ്ഞ ഇടത്തേക്ക് നോക്കി
നീതു : ഒന്നുമില്ലല്ലോ
അശ്വിൻ പതിയെ തന്റെ പോക്കറ്റിൽ നിന്നും ചെറിയ ലോക്കറ്റോട് കൂടിയ ഒരു മാല കയ്യിലേക്ക് എടുത്ത് പിന്നിൽ നിന്ന് അവളുടെ കഴുത്തിലേക്ക് അണിയിച്ചു
“ഹാപ്പി ബർത്ത് ഡേ വാവേ ”
നീതു വേഗം തന്നെ അവനെ തിരിഞ്ഞു നോക്കി
അശ്വിൻ : മാല എങ്ങനെയുണ്ട്
നീതു : ഇതിപ്പോൾ എന്തിനാ ഡ്രസ്സ് വാങ്ങി തന്നതല്ലേ… നല്ല വിലയുണ്ടോ… വേണ്ട അശ്വിനെ ഇത് തിരിച്ചെടുക്ക്
അശ്വിൻ : ഞാൻ തന്ന കാര്യം തിരിച്ചെടുക്കില്ല എന്ന് അറിയില്ലേ… നിന്റെ കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് കാണാൻ ഒരു രസവുമില്ല.. ഇപ്പോഴാ ഒരു ചന്തം വന്നേ…
ഇത് കേട്ട നീതു വേഗം തന്നെ അശ്വിനെ കെട്ടിപിടിച്ചു… അശ്വിൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…
അശ്വിൻ : മതി… മതി ക്യാമറ ഉണ്ട് കേട്ടോ…
നീതു അവന്റെ ദേഹത്ത് നിന്ന് വിട്ടുമാറി ശേഷം പതിയെ തന്റെ കണ്ണ് തുടച്ചു
അശ്വിൻ : നീ കരഞ്ഞോ…
നീതു : ഹേയ് ഇല്ല… നീ വാ ഫോട്ടോ എടുക്കണ്ടേ… ഞാൻ കണ്ണാടി മാറ്റാം നിനക്ക് അതല്ലേ ഇഷ്ടം
അശ്വിൻ അവളുടെ ഫോട്ടോട് എടുക്കാൻ തുടങ്ങി
അല്പനേരം കൂടി അവിടെ നിന്ന ശേഷം അവർ ബീച്ചിൽ പോകുവാൻ തീരുമാനിച്ചു അതിന് മുൻപ് ഹോസ്റ്റലിൽ വിളിച്ചു നാട്ടിലേക്ക് ചെന്ന ശേഷം തിങ്കളാഴ്ചയെ ഇനി വരു എന്ന് പറയുവാനായി നീതു അല്പം മാറി നിന്ന് ഹോസ്റ്റലിലേക്ക് കാൾ ചെയ്തു ശേഷം അവൾ പതിയെ അരുണയെ വിളിച്ചു
നീതു : ഹലോ അരുണേ
അരുണ : നീതു നീ ഇപ്പോൾ എവിടെയാ
നീതു : ഇവിടെ അല്പം ദൂരെ ഒരു പ്ലാന്റ് ഗാർഡനിലാ
അരുണ : എന്താ വിളിച്ചെ എന്തെങ്കിലും പ്രശ്നം ഉണ്ടോ
നീതു : എടി… അശ്വിനെ ഇനി ഞാൻ ആർക്കും വിട്ടുകൊടുക്കില്ല
അരുണ : എന്ന് വച്ചാൽ
നീതു : അവൻ ഗിഫ്റ്റ് തന്നെടി… എന്താണെന്നു അറിയാമോ സ്വർണ്ണമാല
അരുണ : സ്വർണ്ണ മാലയോ.. നീ പോയേ നീതു വെറുതെ..
നീതു : സത്യമാടി.. ഒരു പവനിൽ കൂടുതൽ വരും ചെറുതാ പക്ഷെ നല്ല ഭംഗി ഉണ്ട്.. എന്തായാലും ഒരു ലക്ഷത്തിൽ കൂടുതൽ കൊടുക്കണം.. ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല… ശരിക്കും പറഞ്ഞാൽ തുള്ളി ചാടണം എന്നുണ്ട് പക്ഷെ അവന്റെ മുന്നിൽ പറ്റില്ലല്ലോ… ഞാൻ വിചാരിച്ച പോലെയൊക്കെ കാര്യങ്ങൾ നടക്കുവാടി എന്റെ ജീവിതം മാറാൻ പോകുവാ… ശെരി ഞാൻ വെക്കുവാ കൂടുതൽ സംസാരിച്ചാൽ അവന് സംശയം തോന്നും
*************************
നടന്നകാര്യങ്ങൾ എല്ലാം നീതുവിന്റെ തലയിലൂടെ മിന്നി മറയുവാൻ തുടങ്ങി.. നിലത്ത് ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്ന അവളുടെ കണ്ണുകൾ താനെ നിറഞ്ഞൊഴുകി
അവൾക്ക് സ്വബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി അവൾ തല ഉയർത്തി മുന്നിൽ നിൽക്കുന്ന അശ്വിനെ നോക്കി
നീതു 🙁 ഞാൻ ഇനി എന്ത് ചെയ്യും.. ഇനി എന്ത് ചെയ്യും…)
നീതു പതിയെ പിറു പിറുക്കുവാൻ തുടങ്ങി… ശേഷം അശ്വിനെ ഒന്ന് നോക്കിയ അവൾ വേഗം അവന് നേരെ കൈകൂപ്പി
നീതു : എന്നെ ഒന്നും ചെയ്യല്ലേ…പ്ലീസ് അശ്വിനെ…
അശ്വിൻ പതിയെ അവൾക്ക് നേരെ മുട്ട് കുത്തി ഇരുന്നു
അശ്വിൻ : വാവ ആദ്യം ഈ കരച്ചില് നിർത്ത്
ഇത് കേട്ട നീതു അശ്വിനെ ദേഷ്യത്തോടെ തുറിച്ചു നോക്കി..
അശ്വിൻ : നീ ബഹളം വച്ചത് കൊണ്ടല്ലേ എനിക്ക് അങ്ങനെയൊക്കെ പറയേണ്ടി വന്നത് ദാ ചായ കുടിക്ക് നല്ല ക്ഷീണം ഉണ്ട്
അടുത്ത നിമിഷം നീതു ചായ തട്ടി കളഞ്ഞു
നീതു : അതിൽ നീ എന്തെങ്കിലും കലർത്തിയിട്ടുണ്ടാകും… ദയവ് ചെയ്തു വിട്ടേക്ക്…
അശ്വിൻ : വാവേ ഞാൻ…
നീതു : മതിയാക്ക്… വാവ പോലും തുഫ്… നീ എന്നെ എന്താ വിളിക്കുന്നേന്ന് ഞാൻ കണ്ടു…ഞാൻ ഇത്രയും വിശ്വസിച്ചിട്ടും…
അവളുടെ കണ്ണുകൾ ചുമന്ന് കലങ്ങി
അശ്വിൻ : എഴുനേറ്റ് ബെഡിൽ ഇരിക്ക് എനിക്ക് കുറച്ച് സംസാരിക്കണം അത് ആദ്യം കേൾക്ക്
