Forgiven – 6 5

Forgiven 6

Author : Villi Bheeman | Previous Part


 

എന്റെ ഈ കഥയെ സപ്പോർട് ചെയുന്ന എല്ലവരോടും സ്‌നേഹം.♥️

Forgiven 6

മേഘ 💔

അലന്റെയും കിർത്ഥനയുടെയും സ്വഭാവം എത്ര മുന്നിൽ കണ്ടിട്ടും മേഘകും മനസ്സിലായില്ല.

കിർത്തന തന്നെയാണ് പറഞ്ഞത് അലനുമായി അവൾ തെറ്റിയെന്നു. പക്ഷേ ഇന്ന് സംഭവിച്ചതോ. അലൻ അങ്ങോട്ട് അപരിചിതമായി വന്നതല്ല..

ഇപ്പോൾ തന്നിക്കുള്ള ഒരേയൊരു ഫ്രണ്ട് കിർത്തനയാണ്. കസിൻസും കൂടെ പഠിച്ചവരും എന്റെ കല്യാണം മുടങ്ങിയപ്പോൾ തന്നെ ഒരു ഗ്യാപ് ഇട്ടിയിരുന്നു. എത്ര പറഞ്ഞാലും തീരാത്ത കടപ്പാടുള്ള നിഷയെ താൻ തന്നെ വെറുപ്പിച്ചു..

എന്റെ ഗോപുസ് എന്നെ വിട്ടിട്ടു പോകുകയും ചെയ്തു.

കിർത്തനയുടെ വീട്ടിൽ നിന്നും തിരിച്ചുയെത്തി മേഘ ആലോചനയിൽ ആയിരുന്നു.ഇനി ആരെ വിളിക്കും തന്റെ മനസ് തുറന്നു സംസാരിക്കാൻ ഒരാളില്ല..

അപ്പോളാണ് ലത മേഘയുടെ റൂമിലേക്ക്‌ കയറിവന്നതും…പുറത്തേക്കു പോയ വേഷത്തിൽ തന്നെ ബെഡിൽ കിടക്കുയായിരുന്ന മേഘയുടെ അരികിൽ ലത വന്നുയിരുന്നു..

“എന്തു പറ്റി എന്റെ പൊന്നിന് “.മേഘയുടെ തലമുടിയിൽ വിരലോടിച്ചു നെറ്റിൽ കൈ വെച്ചു ലത ചോദിച്ചു…

മേഘ ഒന്നും മിണ്ടിയില്ല.സത്യത്തിൽ ലത റൂമിൽ കയറി വന്നതും അവളുടെ അരുകിൽ വന്നുയിരുന്നതും അറിഞ്ഞിട്ടും അമ്മയുടെ മുഖത്തെക്കും നോക്കാൻ മേഘകും കഴിഞ്ഞില്ല..

കട്ടിലിൽ കിടന്ന മേഘയെ ലത എഴുന്നേപ്പിച്ചു..

ഒന്നും ബലം പിടിച്ചുയെങ്കിലും തന്റെ അമ്മയുടെ കൈയുടെ ശക്തിയിൽ മേഘ അനുസരണയുള്ള കുട്ടിയെ പോലെ എഴുന്നേറ്റു..

അത്രയും നേരം ഉള്ളിൽ ഒതുക്കിയ മുഴുവൻ മേഘയുടെ കണ്ണിൽ നിന്നും ഒഴുകിയിറക്കി..

ലത ഒന്നും മിണ്ടിയില്ല മേഘയുടെ കരച്ചിൽ അവസാനിക്കും വരെയും.

കുറച്ചു സമയം ആ മുറിയിൽ നീണ്ടും നിന്ന മൗനം അവസാനിച്ചു ലത സംസാരിച്ചു തുടങ്ങി.

“ഗോപു ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ “..

തന്റെ മുഖതേക്കും നോക്കി ഒന്നും ചിരിച്ചോണ്ട് നിസാരമായി തന്റെ അമ്മ ചോദിച്ച ആ ചോദ്യതിനും.. നിർവികരതയോടെ നോക്കി നിൽക്കാനെ മേഘക്കും കഴിഞ്ഞുള്ളു..

താൻ അമ്മയോട് എന്തു പറഞ്ഞാലും അത് കള്ളമാകും.തന്നിക്കും ഒരിക്കലും ഗോപുസിന്റെ മനസ്സിൽ വേറെയൊരാൾ ഉണ്ടെന്ന് സമ്മതിക്കാൻ കഴിയില്ല..

“നീ എഴുന്നേറ്റെ “.ലത മേഘയെ കട്ടിലിൽ എഴുന്നേപ്പിക്കാൻ നോകിയെങ്കിലും..

“എനിക്കും വയ്യ അമ്മേ “..മേഘ ഒഴിഞ്ഞുമാറി കട്ടിലിൽ തന്നെ ചുരുണ്ടു കിടന്നു..

“നിന്റെ അച്ഛൻ പറഞ്ഞതും മാത്രെമേ നീ ഇതുവരെയും അനുസരിച്ചുയിട്ടുള്ളു.ഈ ഒരു തവണ ഈ അമ്മ പറയുന്നതും മോൾ കേൾക്കണം.”..

മേഘ തലയുർത്തി ലതയെ നോക്കി..

“മിനാക്ഷി എന്നെ വിളിച്ചിരുന്നു.നിങ്ങൾ രണ്ടുംപേരും പ്രതീഷിക്കാത്ത സമയതും നടന്ന ഒരു കല്യാണം. വർഷം നാല് ആകുന്നു.രണ്ടുപേരും മനസ് തുറന്നു സംസാരിച്ചാൽ ഈ പ്രശ്നങ്ങൾ അവസാനിക്കും. ഞാൻ വിളിക്കണോ ഗോപുവിനെ.ഇനി നിങ്ങളുടെ പ്രശ്നം എന്നോട് പറയാൻ മടിയാണെങ്കിൽ താഴെ അച്ഛനുണ്ട്.നിന്റെ ജീവിതമാ എത്ര ആയാലും കല്യാണം കഴിഞ്ഞു ആദ്യമാണ് നീ ഒറ്റക്കും ഒരു വരവും.മോൾ തിരിച്ചു പോണം നല്ലതോ ചിത്തയോ സംഭാവികട്ടെ.നിന്റെ ഗോപുസ് അല്ലെ”.അത്രയും പറഞ്ഞു മേഘയുടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു ലത റൂമിൽ നിന്നുയിറങ്ങി..

സ്റ്റേയർയിറിങ്ങി താഴേക്കു വന്ന ലതയെ കാത്തു വേണു നിൽക്കുണ്ടായിരുന്നു..

“മോൾ എന്തു പറഞ്ഞു “.വേണു ലതയോട് ചോദിച്ചു..

“അവരും തമ്മിൽ പ്രശ്നം ഒന്നുമില്ല “..ലത മറുപടി പറഞ്ഞു..

“നീ പറഞ്ഞത് കൊണ്ടാണ്.അവൻ തിരിച്ചുവരട്ടെ ഞാൻ ഒന്നും കാണുന്നുണ്ട് “..എന്തോ അർത്ഥം വെച്ചാണ് വേണു അങ്ങനെ പറഞ്ഞത്.

വേണു വീടിന്റെ പുറത്തേക്കും ഇറങ്ങിപോയി..

ലതയുടെ വാക്കുകൾ മേഘകും ഒരു ഉത്തരം കൊടുത്തിയിരുന്നു.തിരിച്ചു പോണം.

മേഘയുടെ ജീവിതത്തിൽ ഒരു പുരുഷനെയുള്ളൂ ഉണ്ടാകും.അത് അവളുടെ ഗോപുസ് മാത്രം ആയിരിക്കും..

മേഘ അവൾ കൊണ്ടുവന്ന ബാഗ് എടുത്തു വീട്ടിലേക്കുയിറങ്ങി…

താഴെ ലത നിൽക്കുന്നണ്ടായിരുന്നു…

Updated: January 31, 2025 — 9:38 pm

Leave a Reply

Your email address will not be published. Required fields are marked *