“പിണക്കം ഒക്കെ മാറിയോ “.സ്റ്റൈയർ ഇറങ്ങി വന്ന മേഘയോട് ലത ചോദിച്ചു..
“എനിക്കും എന്തു പിണക്കം എന്റെ അമ്മക്കുട്ടി “ലതയുടെ കവിളിൽ പിച്ചിവലിച്ചു മേഘ പറഞ്ഞു…
“ടി,എനിക്കും നോവുന്നുണ്ട് കേട്ടോ “..ലത മേഘയെ കെട്ടിപിടിച്ചു…
രണ്ടുംപേരും പുറത്തേക്കു നടന്നു…
“നിന്റെ ഗോപു വരുബോൾ രണ്ടും കൂടെ ഇങ്ങോട്ട് വരണം “..കാർ സ്റ്റാർട്ട് ചെയ്ത മേഘയോട് ലത പറഞ്ഞു…
“മ്മ് നോക്കട്ടെ “.മേഘ വലിയ മൈൻഡ് കൊടുത്തില്ല. അവളുടെ മനസിലെ ദുഃഖം മറക്കാൻ ആയിരുന്നു അതും…
“രണ്ടുംകൂടെ എന്തോ ചുറ്റികളിയുണ്ട്.രണ്ടിനേ ഞാൻ പിടിക്കുന്നുണ്ട് “..ലത മുഖത്തും ഗ്യരവം വരുത്തികൊണ്ട് മേഘയോട് പറഞ്ഞു കാറിൽ നിന്നും കുറച്ചു നീങ്ങി നിന്നും…
“പോട്ടെ അമ്മേ”.മേഘ കാർ മുന്നോട്ട് എടുത്തു…
“എത്തി കഴിയുമ്പോൾ വിളിക്കണം “.മേഘയുടെ നേരെ കൈവീശി കൊണ്ട് ലത വിളിച്ചു പറഞ്ഞു…
മേഘയുടെ കാർ സേതുവിന്റെ വീട്ടിൽ എത്തിയപ്പോൾ സ്‌നേഹയും അമ്മയും പുറത്തുയിരിക്കും ആയിരുന്നു..രണ്ടുപേരുടെ കൈയിലും കുറച്ചു പച്ചക്കറികളും ഉണ്ടായിരുന്നു…
“ചേച്ചി എന്താ നേരത്തെ “..കാറിൽ നിന്നുയിറങ്ങിയ മേഘയോട് സ്‌നേഹ ചോദിച്ചു…
“നാളെ കോളേജ് ഉള്ളതല്ലേ.ഇനി ഞാൻ വന്നത് നിനക്കും ബുദ്ധിമുട്ടയോ “.മേഘ ബാഗ് കൈയിൽ പിടിച്ചു സ്നേഹയുടെ അരികിലേക്കും വന്നുനിന്നും…
“എന്റെ ചേട്ടൻ വിളിച്ചപ്പോൾ പറഞ്ഞതും ചേച്ചിയെ കുട്ടിയെ വരു എന്നാണു “..മേഘയെ ഒന്നും നോക്കി സ്‌നേഹ അവൾ ചെയിതുകൊണ്ടുയിരുന്ന ജോലി തുടർന്നു..
സ്‌നേഹയുടെ മറുപടി കേട്ടപ്പോൾ മേഘയുടെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായി.
ഗോപുസ് എന്തിനു ആയിരിക്കും അങ്ങനെ പറഞ്ഞത്.
ഇനി അനു കൂടെ വന്നില്ലെങ്കിലോ.
അപ്പോൾ ഗോപുസിന്റെ കുഞ്ഞ്.
“മോൾ അകത്തേക്കും ചെല്ല് “.
മീനാക്ഷി പറഞ്ഞപോൾ മേഘ ആലോചനയിൽ നിന്നും തിരിച്ചു വന്നു.
മേഘ രണ്ടുപേരെയും നോക്കി ഒന്നും ചിരിച്ചു അകത്തേക്കും കയറിപോയി..
“അമ്മേ “..പച്ചക്കറി അരിഞ്ഞോണ്ട് ഇരുന്ന മീനാക്ഷിയുടെ തോളിൽ തട്ടി സ്‌നേഹ വിളിച്ചു..
“എന്നാടി “..മീനാക്ഷി സ്‌നേഹയെ ദേഷ്യത്തിൽ ഒന്നും നോക്കി..
“ഒരു ദിവസം വീട്ടിൽ പോയി നിന്നാൽ തിരവുന്ന വഴക്കേ ഉള്ളായിരുന്നോ “.സ്‌നേഹ മീനാക്ഷിയുടെ അരികിലേക്കും ചേർന്നുയിരുന്നു ചോദിച്ചു…
“സ്‌നേഹേ ഞാൻ പറഞ്ഞു അവരും തമ്മിലുള്ള പ്രശ്നം നമ്മൾ അറിഞ്ഞിട്ടില്ല “..ഒരു വാണിങ് കൊടുത്തു മീനാക്ഷി..
“ഓ,മോനും മരുമോളും കൂടെ തല്ലി പിടിച്ചു വഴക്കും ഇട്ടപ്പോൾ പ്രശ്നമില്ല.ഈ ഞാൻ ഒന്നും കറങ്ങാൻ പോയപ്പോൾ എന്തയായിരുന്നു ഇവിടെ “..സ്‌നേഹ പുച്ഛഭവത്തോടെ പറഞ്ഞു പച്ചക്കറി അറിഞ്ഞു..
“അവരും രണ്ടുപേരും കല്യാണം കഴിഞ്ഞിട്ട വഴക്കുയിട്ടതും.നിന്നപ്പോലെ പെണ്ണ് കണ്ടും കഴിഞ്ഞപോൾ ഹോട്ടലിൽ പോയി റൂം എടുത്തു കിടന്നലാ “..ശബ്ദം കുറച്ചണ് മീനാക്ഷി പറഞ്ഞതും എങ്കിലും അവരുടെ മുഖത്തു ദേഷ്യമായിരുന്നു…
“വേറെയാരും അല്ലാലോ ഞാൻ കെട്ടാൻ പോകുന്ന ചെക്കൻ ആയിരുന്നില്ലേ “..സ്‌നേഹയും വിട്ടു കൊടുക്കാതെ പറഞ്ഞു..
“എന്നിട്ട് ഇപ്പോൾ എന്തെയെ അവൻ “.മീനാക്ഷി പുച്ഛത്തോടെ സ്‌നേഹയെ നോക്കി..
“അത് “.സ്‌നേഹ പച്ചക്കറി അരിഞ്ഞ പിച്ചതി താഴെവെച്ച്..
“മ്മ് പോയി വിളിച്ചു പറ വേഗം ജീവിതം ശെരിയാകൻ “..
മീനാക്ഷി പറഞ്ഞപ്പോൾ സ്‌നേഹയും അകത്തേക്കും വലിഞ്ഞു…
നിങ്ങൾ ആരും മോശം വിചാരിക്കണ്ട സ്‌നേഹ ഹോട്ടലിൽ കിടന്നു വഴക്കും ഉണ്ടാക്കിയത് വേറെ ആരോടുമല്ല.അവളെ കോളേജിൽ വെച്ച് അപമാനിച്ച അവളുടെ ഏറ്റവും വലിയ ശത്രു രജിതുമായിട്ടാണ്.
സേതുവിന്റെ അടികൊണ്ട് അവന്റെ സ്വഭാവം അല്ലയായിരുന്നു മാറിയത് മനസ് തന്നെയായിരുന്നു ഒരു ശത്രുയായി മാത്രം കണ്ടവളെ കൂടെ ഉണ്ടെക്കണം അവനും തോന്നി..
കേൾക്കുമ്പോൾ ബോറായി തോന്നു.പ്രതികാരം ചെയ്യാൻ അവളെ സ്വന്തമാക്കാൻ അല്ലായിരുന്നു തന്റെ പള്ളം തെറ്റി കിടന്ന ജീവിതം നേരെയുള്ളൂ ട്രെക്കിൽ ആകാൻ ഒരുവൾ.
അവൻ ഇഷ്ടം തുറന്നു പറഞ്ഞു സ്‌നേഹം ആദ്യം വിചാരിച്ചു ഒന്നുകൂടെ ചേട്ടനെ വിളിക്കണം പിന്നെ ശല്യം കൂടി വന്നപ്പോൾ അവൾ തന്നെ അവനോട് കാര്യങ്ങൾ പറഞ്ഞു.വലി കുടി കൂട്ടുകെട്ട് എല്ലാം നിർത്തികൊ എക്സാം ക്ലിയർ ചെയ്യണം നല്ലൊരു ജോലി.വീട്ടിൽ വന്നു പെണ്ണ് ചോദിച്ചോ ഞാൻ ഒക്കെ പറയാം.
