പിന്നീട് ആ കോളേജ് കണ്ടതും ഒരു തെമ്മാടിയുടെ മാറ്റങ്ങൾ ആയിരുന്നു.ഞാൻ കൂടുതൽ പറയുന്നില്ല ഒരുത്തൻ നന്നായപ്പോൾ ഒരു കോളേജ് തന്നെ നന്നായി.
ഇനി കാര്യത്തിലേക്കും വരാം.രജിത് വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു സ്‌നേഹം ഓക്കേ പറഞ്ഞപ്പോൾ സേതുവിനും ഓക്കേ.എൻഗേജ്മെന്റ് കഴിഞ്ഞു കുറച്ചു ഫ്രീഡം രണ്ടു വീട്ടുകാരും കൊടുത്തു.അവസാനം ഒരു റൂമിൽ വരെയെത്തി കാര്യങ്ങൾ.ജനിക്കാൻ പോകുന്നു കൊച്ചു ആൺ വേണോ പെണ്ണ് വേണോ എന്നു പറഞ്ഞു തുടങ്ങിയാ ബഹളം അവസാനം കല്യാണം മുടങ്ങുന്ന അവസ്ഥയിൽ എത്തി.ആ പ്രായത്തിൽ രണ്ടിനേം കെട്ടിച്ചു വിട്ടാൽ ശെരിയാകില്ല എന്നുപറഞ്ഞു സേതു തത്കാലം കല്യാണം സ്റ്റോപ്പ് ചെയ്തു.പുറത്തു അതികം ആർക്കും ഇത് അറിയില്ല എന്തിനു മേഘ പോലും ഈ അടുത്താണ് കാര്യങ്ങൾ അറിഞ്ഞതും .നമ്മടെ സ്‌നേഹത്തിനും 25വയസ് ആകുബോൾ കല്യാണം നടത്തും.അതുയായതും ഈ വർഷം.രജിത് ഇപ്പോൾ പരിസിലാണ് ബിസിനസ് ഒക്കെയായി വർഷത്തിൽ മൂന്നു തവണ അവൻ വന്നു സ്‌നേഹയെ കാണും.
ഇപ്പോൾ ഈ കാര്യം പറയാൻ കാരണം നമ്മടെ സ്‌നേഹം കുറച്ചു സ്മാർട്ടും സ്വന്ദരവും കൂടുതൽ ആയതുകൊണ്ട് ഈ കഥയിലെ പലരും പെണ്ണ് ചോദിച്ചു വരും എത്ര കടപ്പാട് ഉള്ളവര് ആയാലും അപ്പോൾ സേതു പെണ്ണിനെ കെട്ടിച്ചു കൊടുത്തില്ലയെന്നു നിങ്ങൾ പറയരുത്.
സ്‌നേഹ നേരെ വന്നതും മേഘയുടെ അടുത്തേക്കും ആയിരുന്നു..
“ചേച്ചി “.
മേഘ അവളുടെ ബുക്കും മറ്റു സാധനങ്ങളും പഴയ സ്ഥലത്തും തന്നെ വെക്കുന്ന തിരക്കിയിൽ ആയിരുന്നു.
“എന്താണ് സ്‌നേഹം “.മേഘ ജോലി തുടർന്നു അവളോട് ചോദിച്ചു..
“എന്ത് പ്രശ്നമായിരുന്നു രണ്ടുപേരും കൂടെ “..
“നീ പോയെ”.മേഘ അവളെ ഒഴുവാക്കാൻ പറഞ്ഞു..
“ഞങ്ങൾ എല്ലവരും അറിഞ്ഞു”..മേഘയെ ഒന്നാക്കി കൊണ്ട് സ്‌നേഹ പറഞ്ഞു..
മേഘ പെട്ടെന്ന് സ്‌നേഹയെ തിരിഞ്ഞുനോക്കി.
“എന്തു അറിഞ്ഞു “..
“കാറിൽ ഫോളോ ചെയുന്നു ഭാര്യയെ വീടിന്റെ മുന്നിൽ വരെ കൊണ്ടു ആകുന്നതും അവസന്മായി സംസാരിക്കുന്നതും വീടിന്റെ അകത്തെക്കും കയറാതെ തിരിച്ചു പോകുന്നതും.ദേഷ്യത്തിൽ കാറിന്റെ ബോണ്ണറ്റിൽ അടിക്കുന്ന ഭർത്താവ്നിനെയും “..
അത്ര വെക്കതമല്ലത്ത രീതിയിൽ സ്‌നേഹ ഒരു ഒഴുകാൻ മട്ടിലാണ് കാര്യങ്ങൾ പറഞ്ഞതും..
പെട്ടെന്ന് കേട്ടപ്പോൾ മേഘകും മേഘകും കാര്യങ്ങൾ മനസ്സിലായില്ല..
മേഘയുടെ പേടിച്ചുള്ള നിൽപ്പ് കണ്ടും സ്‌നേഹം തന്നെ പറഞ്ഞു..
” നിങ്ങൾ വീട്ടിൽ നിന്നു ഇറങ്ങിയതും മുതൽ അച്ഛൻ ഫോളോ ചെയുണ്ടായിരുന്നു.പിന്നെ ചേച്ചിയുടെ വീട്ടിലെ സിസിടിവി ക്യാമറയിൽ കിട്ടി എന്റെ ചേട്ടനും ചേച്ചിയോടുള്ള ദേഷ്യം കാറിന്റെ ബോണ്ണറ്റിൽ അടിച്ചു തീർക്കുന്നത് “..ഒരു പുച്ഛചിരിയോടെ സ്‌നേഹം മേഘകും എല്ലാം വ്യക്തമായി പറഞ്ഞു കൊടുത്തു..
എല്ലാവരും വിചാരിച്ചുയിരിക്കുന്നത് ഞങ്ങൾ തമ്മിൽ പിണക്കിയെന്നാണ്.സേവി പറഞ്ഞതും സത്യമാണ് ഗോപുസിന്റെ അച്ഛൻ ഇതിന്റെ ഇടയിൽ എന്തോ കളി കളിക്കുന്നുണ്ട്..
“നിന്റെ ചേട്ടന്റെ സ്വഭാവത്തിനു ഞാൻ തിരിച്ചു വരണ്ടതല്ല.”.തമ്മിൽ വഴക്കും തന്നെയാണെന്ന് ഉറപ്പിക്കാൻ മേഘയും തിരിച്ചു പുച്ഛംഭാവത്തിൽ മറുപടി പറഞ്ഞു..
“മ്മ് മ്മ് എനിക്കും അറിയുന്നതാല്ലെ ഗോപുസിന്റെ ടീച്ചറെ “..മേഘയെ ഒന്നും കളിയാക്കി കൊണ്ട് സ്‌നേഹ റൂമിൽ നിന്നുയിറങ്ങി..
ദൈവമേ ഈ റൂമിലും സിസിടിവി ക്യാമറയുണ്ടോ..
ഞാൻ ഗോപുസിനെ ബെഡ്‌റൂമിൽ വെച്ചേ അങ്ങേനെ വിളിക്കും എന്നെ തിരിച്ചു ടീച്ചറെയെന്നു ഗോപുസും..
എന്തെങ്കിലും ആകട്ടെ ഇങ്ങോട്ട് തന്നെ വരുവാലോ ഈ മേഘ ആരാണെന്നു ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്…
ഇനി ഗോപുസിന്റെ അച്ഛനെയാണ് ഏറ്റവും സൂക്ഷിക്കണ്ടതും…
—————————————————————
വക്കിൽ ജോയിയുടെ ഓഫീസിൽ…
“ഞാൻ പറഞ്ഞിതു കേട്ടിട്ട് നിന്നക് എന്താ ഒരു കുലുക്കവുയില്ലാതെ ഇരിക്കുന്നെ”..സത്യൻ സേതുവിന്റെയും മേഘയുടെ ഡിവോഴ്സ് പേപ്പർ കൊടുത്തു ജോയിയോട് കാര്യങ്ങാൾ ആരാഞ്ഞു..
“ഇതിന്റെ ആവിശ്യം ഒന്നും ഇനിയില്ല,ആ കൊച്ച് രണ്ടു ദിവസം മുന്നേ മരിച്ചു”..ജോയി ഡിവോഴ്സ് പേപ്പർ അടുത്ത്യിരുന്ന ബാസ്കറ്റിലേക്കും ചുരുട്ടിയെറിഞ്ഞു..
