“മുറിയൊക്കെ ചെറുതാ.. ഇഷ്ടപ്പെട്ടു കാണില്ല അല്ലെ”..!!!!
അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു എന്നാൽ അത് വെറുമൊരു ഉപചാരം മാത്രമാണ് എന്നും അവർക്ക് മറ്റെന്തോ സംസാരിയ്ക്കാനുണ്ട് എന്നും എനിക്ക് മനസ്സിലായി……!
ചിലപ്പോ നാളെ പശു അധികം തൂറാൻ സാധ്യത ഉണ്ട് അതെല്ലാം വടിച്ചെടുക്കണം എന്ന് പറയാനാകും…..ഞാൻ മനസ്സിൽ ഒന്ന് പുച്ഛിച്ചു……!
“എനിക്ക് ഇതൊക്കെ മതി”..!!!!
വെളുക്കുമ്പോ ഇവിടം വിടുന്നവന് എന്തിന് കൂടുതൽ സൗകര്യങ്ങൾ…..അവരറിയാതെ ഞാൻ ഒന്ന് ചിരിച്ചു വിട്ടു….!
“താഴത്തെ മുറികൾ രണ്ടും നല്ല സൗകര്യം ഉള്ളതാണ് അതിലാണ് അച്ഛനും അമ്മയും കിടക്കുന്നതു…ഒരുമിച്ചു കിടക്കില്ല….അച്ഛന്റെ കൂർക്കം വലി അത്ര ഭീകര”..!!!!
അതും പറഞ്ഞു അവരോന്നു ചിരിച്ചു…. ഈ താടകൈക്ക് ചിരിയൊക്കെ വരുവോ…സിറ്റുവേഷൻ തണുപ്പിക്കാൻ ഉള്ള വേഷം കെട്ടലാവും എങ്കിലും ആചാരം തെറ്റിക്കണ്ട എന്ന് കരുതി ഞാനും ഒരു പച്ച ചിരി ചിരിച്ചു….!
അപ്പൊ ഈ മൈര് എവിടാണവോ കിടക്കുന്നതു…..ഓഹ് തൊഴുത്തിലാവും…സ്വന്തക്കാരൊക്കെ അവിടാണല്ലോ… മനസ്സിൽ അവരെയിങ്ങനെ പരിഹസിക്കുന്നതിൽ എന്നിക്കു വല്ലാതെ സുഖം തോന്നി…..!
പിന്നെ മുറിയിൽ കുറച്ചു സമയം കനത്ത നിശബ്ദത ആയിരുന്നു….. പറയാനുള്ള കാര്യത്തിന്റെ തയ്യാറെടുപ്പവും…..!
“നെറ്റ് ഒന്നും കിട്ടാത്തത് കൊണ്ട് കൂട്ടുകാരോടൊന്നും ചാറ്റ് ചെയ്യാൻ പറ്റുന്നിലല്ലേ”..!!!!
ദേ അടുത്തത്….പറയാനുള്ളത് പറഞ്ഞിട്ട് പോ മൈരേ…..ഞാൻ മനസ്സിൽ പപിറുപിറുത്തു….!
“ദാ അവിടെ ഒരു മൂലയ്ക് നിന്നാൽ ചിലപ്പോ ഒരു മൂന്നു പുള്ളി ഒക്കെ കിട്ടും…ഈ വീട്ടിൽ ആകെ കിട്ടുന്നത് എവിടെയാ”..!!!!
എന്റെ മുറിയുടെ പുറത്തു ഒരു ബാൽക്കണിയുണ്ട്….ഒരു കസേര ഇടാനുള്ള സ്പേസ് ഉണ്ട്… കൂടെ ചെറിയ ഒരു അരമതിലും..അങ്ങോട്ട് ചൂണ്ടിയാണു മേമ പറഞ്ഞത്……!
“വാ നമുക്ക് അവിടെയിരിക്കാം”..!!!!
മേമ പെട്ടന്ന് എഴുന്നേറ്റു കൊണ്ട് എന്റെ കയ്യിൽ കയറി പിടിച്ചു……!
അനിഷ്ടം പുറത്തു കാണിക്കാതെ ഞാനവരെ അനുഗമിച്ചു…. മുറിയിലെ നേർത്ത വെട്ടം അങ്ങോട്ടും അടിക്കുന്നുണ്ടായിരുന്നു…..
എനിക്ക് ചിരി വന്നു.. കോട്ടേഴ്‌സിലെ കക്കൂസിന് ഇതിലും വലിപ്പമുണ്ട്….!
എന്നാൽ മേമ പറഞ്ഞത് സത്യമായിരുന്നു..അങ്ങോട്ടേയ്ക്ക് ചെന്നത് വാട്ട്സ് ആപ് കിടന്നു ഒച്ചയിടാൻ തുടങ്ങി…
ഞാൻ പറഞ്ഞില്ലേ എന്ന ഭാവത്തിൽ മേമ ഒന്ന് പുഞ്ചിരിച്ചു….!
ഞാൻ വേഗം വാട്സ് ആപ് തുറന്നു…. ഫ്രണ്ട്‌സ് ഒക്കെ അയച്ച ഒത്തിരി മെസ്സേജ് വന്നു കിടപ്പുണ്ട് പത്തോളം ഗ്രുപ്പുകളുലായി വേറെയും…… ഈശ്വര ഒരു ദിവസം എനിക്ക് ഇത്രയും മെസ്സേജ് വരാറുണ്ടോ ഞാൻ അതിശയിച്ചു……!
ആദ്യം തന്നെ മിഥുവിന്റെ മെസ്സേജ് തുറന്നു നോക്കി…. ആദ്യമായിട്ടാണ് അവളെ ഇങ്ങനെ പിരിഞ്ഞിരിക്കുന്നത്… ആ കുറുമ്പും ചിരിയുമൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്….!
പത്തു നാൽപതു മെസ്സേജ് വന്നു കിടപ്പുണ്ട് അവളുട മാത്രം… അതെല്ലാം വായിച്ചതിനു ശേഷം റിപ്ലേ ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോളാണ് അവളുടെ വീഡിയോ കാൾ വരുന്നത്…. ഞാൻ വേഗം കാൾ അറ്റന്റ് ചെയ്തു…..!
“കൂയ് കണ്ണേട്ടാ കൂയ്”..!!!!
എന്നെ ഓൺലൈനിൽ കിട്ടിയ കൊണ്ടാവും പെണ്ണ് കിടന്നു കൂവുന്നത്….!
“കണ്ണേട്ടൻ എന്താ ഇരുട്ടിൽ നില്കുന്നത് എനിക്ക് കാണാൻ വയ്യ”..!!!!
