എന്തായാലും അയാൾ മേമയെ അറിയുന്ന ആളാണ്…. ഇത് സ്ഥിരം ആണെന്ന് തോന്നുന്നു. നാളെയും വരുമെന്ന് പറഞ്ഞാണ് അയാൾ പോയത്…..!
എനിക്കങ്ങോട്ട് വിശ്വാസം വന്നില്ല ഏതോ ഒരുത്തൻ വന്നു പൂരപ്പാട്ട് നടത്തിയിട്ടും മേമ ഒരക്ഷരം മിണ്ടിയില്ല…..!
അപ്പോഴാണ് മേമയുടെ അവസ്ഥ ഞാൻ ശെരിക്കും മനസ്സിലാക്കിയത്….അമ്മാമയും അമ്മച്ചനും ഉണ്ടെന്നു പറഞ്ഞിട്ട് എന്ത് കാര്യം.
ഞാനാകെ വിഷമ സന്ധിയിലായി…..!
ഇതുപോലൊരു അവസ്ഥയിൽ മേമയെ തനിച്ചാക്കി പോയാൽ ഞാനൊരു രണ്ടും കെട്ടവൻ ആയിപ്പോകില്ലേ…..വീട്ടിൽ ചെന്നാലും സ്വസ്ഥത കിട്ടില്ല……!
ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി….ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല…..ഏറെ നേരം ആലോചിച്ചിരുന്നു….പിന്നെ എപ്പോളോ മുറിയിൽ പോയി കിടന്നു…..!
ട്രീം……!!!
ഞെട്ടിയുണർന്ന എനിക്ക് ഒന്ന് രണ്ട് നിമിഷം വേണ്ടി വന്നു അതൊരു അലാറം ആയിരുന്നു എന്ന് തിരിച്ചറിയാൻ….അപ്പോഴേക്കും അട്ടത് ഒരു വെളിച്ചം പരന്നു…. അത് തൊട്ടടുത്ത മുറിയിൽ നിന്നായിരുന്നു….സീലിംഗ് ഇല്ലാത്തതിനാൽ മേൽക്കൂരയിലൂടെ വെളിച്ചം കാണാൻ കഴിയുന്നുണ്ട്……!
വാതിൽ പഴുതു തുറക്കുന്നതിന്റെയും വാതിലു തുറക്കുന്നതിന്റെയും ശബ്ദം കേട്ടു….
അപ്പൊ അടുത്ത മുറിയിൽ മേമയാണ് കിടക്കുന്നതു…..!
ഉറക്കം പൊട്ടിയതിനാൽ കമ്പിളി മാറ്റി ഞാൻ എഴുന്നേറ്റു…. സൂചി കുത്തും പോലെയാണ് തണുപ്പിന്റെ ആക്രമണം….. ഞാൻ വാതിൽ തുറന്നു ബാൽക്കണിയിൽ ചെന്നു നിന്നു…..
പെട്ടന്ന് മുറ്റത്തു വെളിച്ചം പറന്നു….മൂടൽ മഞ്ഞിന്റെ പ്രഭ കാരണം വെളിച്ചം കുറച്ചേ കിട്ടുന്നുള്ളു……!
ആ വെളിച്ചതിലേയ്ക്ക് മേമ തലയിൽ ഒരു തോർത്ത് കെട്ടി നടന്നു വന്നു…. ഇരു കയ്യിലും ഓരോ ചൂലുണ്ട്….അപ്പൊ മുറ്റം അടിച്ചുവാരാനാണ്…..!
മുറ്റത്തിന്റെ ഒരു കോണിൽ നിന്നും രണ്ട് ചൂലും കൊണ്ട് അടിച്ചു വാരാൻ തുടങ്ങിയ മേമ പെട്ടന്ന് ഒന്ന് നിന്നു……ഇടതു കൈ ഒന്ന് പൊക്കാൻ നോക്കി പാതി പോലും പൊങ്ങുന്നില്ല…..പിന്നെ ഒരു കൈ കൊണ്ട് മാത്രം മുറ്റം വരാൻ തുടങ്ങി…..!
അപ്പോഴാണ് വണ്ടിയിൽ നിന്നു വീണ കാര്യം പറഞ്ഞത് ഞാനോർത്ത്…..നല്ല വേദന ഉണ്ടെന്നു തോന്നുന്നു…..കുറച്ചു സമയം ഞാൻ ഓരോന്നു ചിന്തിച്ചു നിന്നു. മനസ്സിൽ പലവിധ കാര്യങ്ങൾ മറിയും മറിഞ്ഞും വന്നു….ഒടുവിൽ ഒരു തീരുമാനത്തിൽ ഉറച്ചു ഞാൻ കോണി ഇറങ്ങി താഴേക്കു ചെന്നു…..
മുൻഭാഗത്തേയ്ക്ക് ചെല്ലാതെ അടുക്കള വഴി ഞാൻ തൊഴുത്തിലെയ്ക്ക് ചെന്നു…..മങ്ങിയ ബൽബിന്റെ പ്രകാശം തൊഴുത്തിലുണ്ട്…..!
ചാണകത്തിന്റെയും മൂത്രത്തിന്റെയും ചൂര് മൂക്കിലെയ്ക്ക് അടിച്ചു കയറുന്നതു വക വയ്ക്കാതെ ഞാൻ തൂമ്പയുമെടുത്തു തൊഴുത്തിലെയ്ക്ക് കയറി……!
ഒടുവിൽ ഞാൻ എന്റെ വഴി തിരിച്ചറിഞ്ഞിരിക്കുന്നു….ആലോചിച്ചാലോചിച്ച് ആറ്റിയും കുറുക്കിയും ഞാൻ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നു….മേമയെ തനിച്ചാക്കി പോകാനുള്ള തീരുമാനം ഞാൻ പാടെ ഉപേക്ഷിച്ചു…അതിനി മാറുകയുമില്ല….കാരണം എന്റെ ചില തീരുമാനങ്ങൾ പാറ പോലെ ഉറച്ചതായിരിക്കും…..!
പശുക്കളൊക്കെ അറിഞ്ഞു തൂറി വച്ചിട്ടുണ്ട്….ഓരോന്നിനെയും മാറ്റി മാറ്റി പകുതിയിലേറെ ഞാൻ ക്ലിയർ ആക്കി…..!
“കണ്ണാ…. എന്തായിത്”..!!!!
മൂക്കത്തു വിരൽ വച്ചു അന്തം വിട്ട് നിൽക്കുകയാണ് മേമ…നോട്ടം കണ്ടാലറിയാം ആകെ കിളി പോയിട്ടുണ്ടെന്നു…. ഈ മാറ്റം ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല….. കാലത്തെ പോകാൻ നിന്നവൻ ഒറ്റ ഉറക്കം കൊണ്ട് ഇങ്ങനെ മാറുമെന്ന് ആരും പ്രതീക്ഷിക്കില്ല…..!
എനിക്കപ്പൊ ചെറിയ ഒരു കുസൃതി തോന്നി….വിരലിൽ അല്പം ചാണകം തൊണ്ടിയെടുത്തു അന്തം വിട്ട് നിൽക്കുന്ന മേമയുടെ പൂ പോലുള്ള തുടുത്ത കവിളിൽ അങ്ങ് ഉരച്ചു തേച്ചു…..!
