ഹേമലത എന്റെ മേമ – 2 249അടിപൊളി  

 

 

 

“എടി ഇവിടുന്നു എങ്ങോട്ടും മാറാൻ പറ്റില്ല ഇവിടെ ഈ മൂലയിൽ മാത്രേ നെറ്റ് കിട്ടൂ”..!!!!

 

 

 

എന്റെ അടുത്ത് നിന്ന മേമ പെട്ടെന്ന് ഒന്നിളകി…..!

 

 

 

“നിക്ക് ഞാൻ ലൈറ്റിടം”..!!!!

 

 

 

അവർ കൈ നീട്ടി ചുവരിലുള്ള ലൈറ്റിട്ടു…..!

 

 

 

അയ്ശേരി എന്ന പിന്നെ നേരത്തെ അങ്ങിടൂടായിരുന്നോ… എന്റെ മനസ് മുരണ്ടു….!

 

 

 

“ആഹ്.. ഇപ്പൊ കാണാം കണ്ണേട്ടാ… ഏട്ടൻ ഇല്ലാഞ്ഞിട്ടു ഒരു രെസോല്ല”..!!!!

 

 

 

അവളുടെ മുഖം വാടി….!

 

 

 

 

“ഏട്ടൻ എപ്പോളാ വരാ.. ഏട്ടൻ പോകണ്ടായിരുന്നു”..!!!!

 

 

 

പെണ്ണിന്റെ മുഖമൊക്കെ വാടി.. അവൾ നിന്ന് ചിണുങ്ങുകയാണ്.. അങ്ങനാണവൾ എപ്പോഴും എന്നോടോട്ടിയെ നടക്കൂ എന്നോടൊപ്പമേ കഴിക്കൂ ചില ദിവസങ്ങളിൽ ഉറങ്ങുന്നത് പോലും…. വലിയ സ്നേഹമാണവൾക്കു….!

 

 

 

“ഏട്ടൻ വരാ… ന്നാ”..!!!!

 

 

 

നാളെ വരാം എന്നാണ് പറയാൻ വന്നത് മേമ അടുത്തുള്ളത് കൊണ്ട് ബാക്കി വിഴുങ്ങി….!

 

 

 

“പറഞ്ഞോ.. നാളെ വരാന്ന് പറഞ്ഞോ അതല്ലേ തീരുമാനം”..!!!!

 

 

 

മേമ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്… ഞാൻ ഞെട്ടി പോയി…. അവരെങ്ങനെ അറിഞ്ഞു ഞാൻ നാളെ പോകുമെന്ന്….അവർ കാലത്ത് പാൽ സോസൈറ്റിയിൽ പോകുന്ന സമയത്ത് മുങ്ങാമെന്നാണ് കരുതിയിരുന്നത്…

 

 

 

അന്ധളിപ്പോടെ ഞാൻ ആ മുഖത്തേയ്ക്ക് നോക്കി….വിഷാദം നിറഞ്ഞ ഭാവത്തോടെ പറഞ്ഞോളൂ എന്ന് തലകൊണ്ട് ആംഗ്യം കാണിക്കുകയാണ്……!

 

 

 

“അതാരാ മേമയാണോ മേമേ മേമേ. കൂയ്”..!!!!

 

 

 

മിഥുന മേമയുടെ ശബ്ദം കേട്ടു കൊണ്ട് കൈ വീശി നീട്ടി വിളിച്ചു…..!

 

 

 

ഞാൻ മേമയുടെ കയ്യിൽ ഫോൺ കൊടുത്തു.. അവർ വളരെ പ്രസന്നതയോടെയാണ് മിഥുവുമായി സംസാരിക്കുന്നതു….

 

 

 

അതിനൊന്നും ചെവി കൊടുക്കാതെ ഞാൻ പ്ലാൻ പൊളിഞ്ഞതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു….ഇനിയിപ്പോ എങ്ങനെ പോകും…..!

 

 

 

ഈ താടക വിടുമോ അവർ തടഞ്ഞാൽ അതെനിക്ക് എതിർക്കാൻ കഴിയില്ല…അതെനിക് ജന്മനാ ഉള്ള ന്യുനതയാണ് മുടിയാനായിട്ട്..ആരെങ്കിലും അരുത് എന്ന് പറയുന്ന കാര്യം ചെയ്യാനായിട്ട് ഒരു കാരണവുമില്ലാത്ത പേടിയാണ്… പക്ഷെ അപ്പുറത്തുള്ള ആൾ ഒരു തെറി പറയുന്ന വരെ ആ പേടി നില്ക്കു എന്നുള്ളതും സത്യമാണ്…!

 

 

 

എന്നാൽ മേമയുടെ കാര്യത്തിൽ അവർ തെറി പറഞ്ഞാലും എന്റെ നാവുയരില്ല….കാരണം അത് കഴിഞ്ഞു ചെന്നു കയറേണ്ടത് അമ്മയുടെയും അച്ഛന്റെയും അടുത്തേയ്ക്കാണ്….അത് എരി തീയിൽ നിന്നും വറ ചട്ടിയിൽ വീണ പോലെയാകും….

 

 

 

ഇനിയിപ്പോ എന്ത് ചെയ്യും ആകെ പെട്ടല്ലോ ഈശ്വരാ…..!

 

 

 

“ദേ കണ്ണാ ഫോൺ”..!!!!

 

 

 

സംസാരിച്ചു കഴിഞ്ഞ ശേഷം മേമ ഫോൺ എനിക്ക് നീട്ടി… ഞാൻ മിഥുവുമായി വീണ്ടു കുറച്ചു സമയം സംസാരിച്ചു…..!

 

 

 

“എത്ര മണിക്കാ കണ്ണൻ പോകുന്നത്”..!!!!

 

 

 

കാൾ കട്ട്‌ ചെയ്തു കഴിഞ്ഞപ്പോ മേമ എന്റെ മുന്നിൽ അരമതിലിൽ ഇരുന്നു…

 

 

 

എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ തലയും താഴ്ത്തി ചുവരിൽ ചാരി നിന്നു….!

 

 

 

“ലിസിച്ചേച്ചി പറയാന് ഞാൻ പണിയൊക്കെ നിന്നെ കൊണ്ട് ചെയ്യിച്ചത് ശെരിയായില്ല എന്ന്….ആലോചിച്ചപ്പോൾ എനിക്കും തോന്നി…സിറ്റിയിൽ താമസിക്കുന്നവർക്ക് അതൊന്നും ശീലമുണ്ടാവില്ല എന്ന് ഞാനും ഓർത്തില്ല…. കുറഞ്ഞത് വന്ന ദിവസം തന്നെ അതൊക്കെ ഒഴിവാക്കാമായിരുന്നു”..!!!!

 

 

 

മേമയുടെ മുഖം കുനിഞ്ഞു….!

 

 

 

ഭക്ഷണം കഴിച്ച് വരാൻ നേരം മേമയ്ക്ക് വന്ന ഫോണിന്റെ ഉറവിടം ഇപ്പൊ എനിക്ക് മനസ്സിലായി. ലിസ്സി ചേച്ചി.. എന്റെ പ്ലാൻ പൊളിച്ച മഹതി…..!

Leave a Reply

Your email address will not be published. Required fields are marked *