ഹേമലത എന്റെ മേമ – 8 73അടിപൊളി  

 

 

“വേണ്ട “!!

 

 

 

അവർ അതേ ഭാവത്തോടെ കിടക്കയിൽ നിന്നിറങ്ങി…..!

 

 

 

“മര്യാദയ്ക്കൊന്നു കിടക്കാനും സമ്മതിക്കില്ല..!”!!

 

 

 

വാതിൽ കടക്കാൻ നേരം അവർ ഒരു കള്ളദേഷ്യത്തോടെ എൻ്റെ കവിളിൽ മെല്ലെയൊന്നു കുത്തി….!

 

 

 

ഞാനൊരു ചിരിയോടെ ഒഴിഞ്ഞു മാറി,…!

 

 

മേമയുടെ പിന്നാലെ ഞാനും ബാത്ത്റൂമിലേക്ക് ചെന്നു. തലകറങ്ങിയെങ്ങാൻ വീണാലോ എന്നൊരു പേടിയുണ്ടായിരുന്നു….!

 

 

അകത്തേക്ക് കയറാൻ നേരമാണ് ഞാൻ പിന്നാലെയുള്ളത് അവർ ശ്രദ്ധിക്കുന്നത്….!

 

 

“നീയിതെങ്ങോട്ടാ..?”!!

 

 

 

ഒരു അമ്പരന്ന ചിരിയോടെ അവരെന്നെ നോക്കി….!

 

 

“അല്ലാ..തലകറങ്ങി വീണാലോന്ന് പേടിച്ചിട്ടാ…”!!”

 

 

ഞാനൊരു പരുങ്ങലോടെ പറഞ്ഞു….!

 

 

“അതിന്..?!! എടാ എനിക്കൊന്നു മൂത്രമൊഴിക്കണം…അതിനും വേണോ എ‌സ്കോർട്ട്..!”!!

 

 

 

മേമയുടെ ചിരി ഉച്ചത്തിലായി….!

 

 

 

ആകെ ചമ്മിപ്പോയ ഞാൻ പതിയെ പിൻവലിഞ്ഞു…..!

 

 

 

എങ്കിലും വാതിലിന് മൂന്നിൽ നിന്നും മാറാതെ അവർ പുറത്തു വരുന്നതുവരെ കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു…..!

 

 

 

ഒരു മിനിട്ടിനുള്ളിൽ വാതിൽ തുറക്കപ്പെട്ടു….”

 

 

 

‘”എസ്കോർട്ട് ഇതുവരെ പോയില്ലേ..?””!

 

 

 

ആ കളിയാക്കലിനെ ഞാനൊരു പുഞ്ചിരി കൊണ്ട് നേരിട്ടു….!

 

 

ബേസിൻ ടാപ്പ് തുറന്ന് കൈകഴുകിയശേഷം മേമ പുറത്തിറങ്ങി എൻ്റെ മുന്നിൽ വന്നു നിന്നു….!

 

 

 

“മൂന്നു വർഷത്തിനുള്ളിൽ ഇത് നാലാമത്തെ തവണയാ പനി വരുന്നത്… പക്ഷെ അത് ആസ്വദിക്കുന്നത് ഇത് ആദ്യമായിട്ടാണ്..!”

 

 

 

ആ നനഞ്ഞ കൈ എൻ്റെ കവിളിലേക്ക് നീണ്ടു….!

 

 

 

-ഇങ്ങനൊക്കെ പരിചരിക്കാൻ ഇതുവരെ ആരും ഉണ്ടായിരുന്നില്ലല്ലോ.! നിന്നെ ഇങ്ങ കൊണ്ടോരാൻ മേമ വല്ലാതെ വൈകിപ്പോയെന്നു തോന്ന്യാ ഇപ്പൊ…”!!

 

 

 

സ്നേഹം മുള്ളുമ്പുന്ന കണ്ണുകളിൽ ഒരു നേർത്ത പുഞ്ചിരി നിറച്ചു കൊണ്ട് അവരെന്റെ

കവിളിൽ തലോടി…!

 

 

 

“അപ്പൊ ഇനിം രണ്ടു ദിവസം കൂടെ പനിച്ചു കിടക്കാൻ തോനുന്നുണ്ടോ “..!!!

 

 

ആ കരസ്പർശത്തിൽ അലിഞ്ഞു നിന്ന് കൊണ്ട് ഞാനൊരു കുസൃതി ചിരിചിരിച്ചു….!

 

 

 

 

ആ മുഖത്ത് മനം മയക്കുന്ന ഒരു മന്ദസ്മിതം വിരിഞ്ഞു…..!

 

 

 

“ഉം…തോന്നുന്നൊക്കെയുണ്ട്…! പക്ഷെ..എൻ്റെ മോനെ ഇനീം രണ്ടു ദിവസം കൂടെ കഷ്‌ടപ്പെടുത്താൻ വയ്യല്ലോ…അതുകൊണ്ട് വേണ്ട..!””!

 

 

 

സ്നേഹമസൃണമായ ഒരു നോട്ടമെയ്തുകൊണ്ട് അവരെന്നിലേക്ക് അല്പംകൂടെ ചേർന്ന് നിന്നു…..!

 

 

 

ഞാനാ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി നിന്നു. ആ കരിനീല നയനങ്ങളിലെ സ്നേഹത്തിന്റെ നനവിൽ മനസ്സ് ഉമിനീർ തൊട്ട പഞ്ഞി മിട്ടായിപോലെ അലിഞ്ഞു പോകുന്നത് ഞാനറിഞ്ഞു….!

 

 

 

“കഷ്ടപ്പെടാൻ ഞാൻ തയ്യാറാണെങ്കിലോ..!”!!

 

 

 

എൻ സ്വരം വല്ലാതെ നേർത്തിരുന്നു……!

 

 

മേമയുടെ മുഖത്തു നിന്നും പുഞ്ചിരിയുടെ അവശേഷിപ്പുകൾ മാഞ്ഞു. ഏതോ സുഖദമായൊരു ചിന്തയിൽപ്പെട്ടതുപോലെ ആ കണ്ണുകളൊന്നു പിടഞ്ഞു…..!

 

 

 

 

 

ആ മനസ്സെനിക്ക് വായിക്കാൻ കഴിയുമായിരുന്നു. ഒറ്റപ്പെട്ടു പോയെന്ന ചിന്തയോടെ ജീവിക്കുന്നതിനിടെ അപ്രതീക്ഷിതമായി കിട്ടിയ സ്നേഹവും പരിഗണനയുമൊക്കെ അവരിലും ഈറൻ നിലാവ് പടർത്തിയിരിക്കുന്നു. ഒരു ഇളം കാറ്റിനുപോലും മറിച്ചിടാൻ പറ്റുന്ന തൂവൽത്തുമ്പ് പോലെയാണിപ്പോ അവർ…..!

 

 

 

ഞാനൊരു കുസൃതിച്ചിരിയോടെ കൈകൾ ഇരുവശത്തേക്കും വിരിച്ചു പിടിച്ചു….!

 

 

 

“ഇതിനുള്ളിൽ ഒരുപാട് സ്ഥലമുണ്ട്… വല്ലതുമൊക്കെ തിരിച്ചു തരണമെങ്കിൽ ആവാം…”!!

5 Comments

Add a Comment
  1. Next part pettannu venm. Brooo

    1. വരുമെന്ന് തോനുന്നില്ല

  2. Next part ini epolaa

  3. Next part vegam pls

Leave a Reply

Your email address will not be published. Required fields are marked *