ജന്മാനന്തരബന്ധം – 4 12

​അതൊരു സാധാരണ പെൺകുട്ടിയുടെ പ്രണയാഭ്യർത്ഥന പോലെ എനിക്ക് തോന്നി. ഞാൻ അവളെ വിശ്വസിച്ചു. അവളുടെ ആ നിഗൂഢതകളെല്ലാം പ്രണയത്തിന്റെ ഭാഗമാണെന്ന് ഞാൻ കരുതി.

​പക്ഷേ, അന്ന് രാത്രി ക്യാമ്പ് ഫയറിന് ശേഷം ഞാൻ ടെന്റിന് പുറത്ത് നിൽക്കുമ്പോൾ അർജുൻ പരിഭ്രമിച്ചു ഓടി വന്നു.

​”ടാ… നീ ഇങ്ങ് വന്നേ! നന്ദനയുടെ ബാഗ് താഴെ വീണപ്പോൾ അതിൽ നിന്ന് ഇത് കിട്ടി.”

​അർജുൻ എന്റെ കയ്യിലേക്ക് ഒരു ഫോട്ടോ കൊടുത്തു. അത് ഒരു പഴയ 90 കാലഘട്ടത്തിലെ പോലെ ഉണ്ടായിരുന്നു.

അർജുൻ വിറയ്ക്കുന്ന കൈകളോടെ ആ ഫോട്ടോ എന്റെ നേർക്ക് നീട്ടി. മങ്ങിയ വെളിച്ചത്തിൽ ഞാൻ ആ പഴയ ഫോട്ടോയിലേക്ക് നോക്കി. എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.

​ഒരു പഴയ നാലുകെട്ടിന് മുന്നിൽ ഒരു പുരുഷനും സ്ത്രീയും നിൽക്കുന്നു. ആ പുരുഷൻ… അത് ഞാനായിരുന്നു! അതെ, എന്റെ അതേ മൂക്ക്, അതേ കണ്ണുകൾ, അതേ ചിരി. 80 വർഷങ്ങൾക്ക് മുൻപുള്ള ആ ഫോട്ടോയിൽ നിൽക്കുന്ന ആൾക്ക് എന്റെ അതേ ഛായ!

​അദ്ദേഹത്തിന്റെ തോളിൽ കൈവെച്ച് നിൽക്കുന്ന ആ പെൺകുട്ടി… അത് നന്ദനയായിരുന്നു. ഇന്നത്തെ അതേ നന്ദന. അവൾക്ക് മാത്രം ഒരു മാറ്റവുമില്ല.

​”ടാ… ഇത് എങ്ങനെ സംഭവിക്കും?” അർജുന്റെ ശബ്ദം പേടി കൊണ്ട് താഴ്ന്നുപോയി.

“ഇതിൽ നിൽക്കുന്നത് നീയാണോ? അതോ ഇനി നിന്റെ മുത്തച്ഛനാണോ? പക്ഷേ അവൾ… അവൾ എങ്ങനെ ഇത്ര കാലം ഒരേപോലെ ഇരിക്കും?”

​എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല. ആ ഫോട്ടോയിലെ എന്റെ രൂപം എന്നെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി.

​പെട്ടെന്ന്, എന്റെ പിന്നിൽ ഒരു തണുത്ത കാറ്റ് വീശി. ചന്ദനത്തിന്റെയും പുകയുടെയും ആ ഗന്ധം അന്തരീക്ഷത്തിൽ പടർന്നു.

​”നീ അത് കണ്ടല്ലേ അഖിൽ?”

​നന്ദനയുടെ ശബ്ദമായിരുന്നു അത്. ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി. അവൾ ടെന്റിന് പുറത്ത് നിൽക്കുകയാണ്. നിലാവെളിച്ചത്തിൽ അവളുടെ ചാരക്കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കം. അവളുടെ മുഖത്ത് ഒരു സാധാരണ പെൺകുട്ടിയുടെ ഭാവമല്ലായിരുന്നു.

​”നന്ദനാ… ഇത്… ഇതാരാണ്?” ഞാൻ ആ ഫോട്ടോ കാണിച്ച് ചോദിച്ചു.

​അവൾ പതുക്കെ എന്റെ അടുത്തേക്ക് നടന്നു വന്നു. അർജുൻ ഭയം കൊണ്ട് പിന്നോട്ട് മാറി. അവൾ ഫോട്ടോയിലേക്ക് ഒന്ന് നോക്കി, എന്നിട്ട് എന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ നോക്കി.

​”അത് നീയാണ് അഖിൽ. കാലങ്ങൾക്ക് മുൻപ് നീ എനിക്ക് തന്ന വാക്കാണിത്. നമ്മൾ വീണ്ടും കാണുമെന്ന്… നീ നിന്റെ വാക്ക് പാലിച്ചു. പക്ഷേ നിനക്ക് ഒന്നും ഓർമ്മയില്ലെന്ന് മാത്രം.”

​അവൾ എന്റെ കവിളിൽ പതുക്കെ തലോടി. അവളുടെ കൈകൾക്ക് മഞ്ഞുപോലെ തണുപ്പായിരുന്നു.

​”നീ… നീ ഒരു മനുഷ്യസ്ത്രീയാണോ?” എന്റെ ശബ്ദം ഇടറി.

​അവൾ ഒന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ ഒരുപാട് വേദനയും അതിലേറെ നിഗൂഢതയും ഉണ്ടായിരുന്നു. “ഞാൻ നിന്റെ പ്രണയമാണ് അഖിൽ.

ഈ ജന്മത്തിലല്ല, എല്ലാ ജന്മങ്ങളിലും നിന്നെ പിന്തുടരുന്ന നിന്റെ മാത്രം പ്രണയം. നിനക്ക് പേടിയുണ്ടോ?”

​അർജുൻ ഇതിനിടയിൽ അവിടെ നിന്ന് സ്കൂട്ടാമി ഞാൻ അവിടെ തറഞ്ഞു നിന്നുപോയി. എന്റെ ജീവിതം ഒരു വലിയ കെണിയിലേക്ക് വീഴുകയാണെന്ന് എനിക്ക് മനസ്സിലായി. അവൾ എന്നെ വശീകരിക്കുകയല്ല, മറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ശാപത്തിലേക്ക് എന്നെ തിരികെ വിളിക്കുകയാണ്.

​”വാ… നമുക്ക് പോകാം.

ആരും കാണാത്ത, സമയമില്ലാത്ത ഒരിടത്തേക്ക്…”

​അവൾ എന്റെ കൈ പിടിച്ചു. ആ നിമിഷം കാടിനുള്ളിലെ മരങ്ങൾക്കിടയിൽ നിന്ന് ആയിരക്കണക്കിന് നാഗങ്ങളുടെ ചീറ്റൽ ശബ്ദം മുഴങ്ങാൻ തുടങ്ങി.

നന്ദനയുടെ ആ കൈകൾക്ക് മഞ്ഞുപോലെ തണുപ്പായിരുന്നെങ്കിലും, അവളുടെ സ്പർശനം എന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയ്ക്കുന്നുണ്ടായിരുന്നു.

ചുറ്റുമുള്ള കാടും നിലാവും എല്ലാം മാഞ്ഞുപോയി. ആ നിമിഷം. പ്രപഞ്ചം ഞങ്ങൾക്കായി മാത്രം നിശ്ചലമായി നിന്നു.

​അവൾ എന്റെ കൈകൾ പിടിച്ചു പതുക്കെ ഒ ഒരു പഴയ മണ്ഡപത്തിന്റെ ഉള്ളിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെ വായുവിൽ ചന്ദനത്തിരിയുടെയും കാട്ടുപൂക്കളുടെയും ഗന്ധം വല്ലാതെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. നിലാവെളിച്ചം കൽത്തൂണുകൾക്കിടയിലൂടെ അരിച്ചുവന്ന് അവളുടെ ചാരക്കണ്ണുകളിൽ തട്ടി തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *