ജന്മാനന്തരബന്ധം – 4 12

ജന്മാന്തര ബന്ധം 4

Janmanthara Bandham Part 4 | Author : Alchemist

[ Previous Part ] [ www.kambi.pw ]


 

fy2Ffaa

വണക്കം 🙏🏻

ഞാൻ വീണ്ടും വന്നിരിക്കുന്നു ജന്മ കഥാസന്ദർഭവുമായി. bore അടിപ്പിക്കുന്നില്ല. കഥയിൽ കാണാം

ആരംഭിക്കലാമാ…..


സിംഹപ്രതിമയുടെ താഴെ കണ്ട Qʼeqchiʼ ഭാഷ വായിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരു മധുരമുള്ള ശബ്ദം കേട്ടത്.

​”അഖിൽ ദേവ വർമ്മ… അല്ലേ?”

​ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു.

വെളുത്ത നിറമുള്ള ഒരു ചുരിദാറും തോളിൽ ഒരു ബാഗും തൂക്കി അവൾ നിൽക്കുന്നു. അവളുടെ കണ്ണുകൾ… അത് സാധാരണ കണ്ണുകളായിരുന്നില്ല. ഒരുതരം ചാരനിറം പടർന്ന, ആരെയും മരവിപ്പിക്കുന്ന നോട്ടം.

​ഞാൻ ഒന്ന് പതറി. “അതെ… ആരാണ്?”

​” ഞാൻ നന്ദന.നിന്റെ ക്ലാസ്സിലാണ്. നിന്നെപ്പറ്റി ഇവിടെ നേരത്തെ തന്നെ സംസാരമുണ്ടല്ലോ, മംഗലത്തെ തറവാടി…” അവൾ ഒന്ന് പരിഹസിച്ചതാണോ അതോ പുകഴ്ത്തിയതാണോ എന്ന് എനിക്ക് മനസ്സിലായില്ല. പരിഹസിച്ചതല്ല എന്ന് വിശ്വസിക്കാം.

​”നന്ദന…” ഞാൻ ആ പേര് മനസ്സിൽ ഒന്ന് ഉരുവിട്ടു

ഓർമ്മ കിട്ടണല്ലോ 😁.

. അവൾ നടന്നു നീങ്ങി. അവൾ നടന്നു നീങ്ങുമ്പോൾ വല്ലാത്തൊരു ഗന്ധം അന്തരീക്ഷത്തിൽ അവശേഷിപ്പിച്ചു.

ചന്ദനത്തിരിയുടെയോ അതോ സുഗന്ധപൂരിതമായ പുകയുടെയോ മറ്റോ ഗന്ധം.

​ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും എവിടെ തിരിഞ്ഞാലും അവളുടെ ആ ചാരക്കണ്ണുകൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. അർജുനും അഫ്സലുമൊക്കെ അന്ന് എന്റെ കൂടെയുണ്ട്. പക്ഷേ അവരൊന്നും നന്ദനയെ അത്ര കാര്യമാക്കിയിരുന്നില്ല.

​ഒരിക്കൽ കോളേജ് ലൈബ്രറിയുടെ പിന്നിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ഞാൻ അവളെ ഒറ്റയ്ക്ക് കണ്ടു.

അവൾ എന്തോ ഒരു പഴയ പുസ്തകം വായിക്കുകയായിരുന്നു.

​”എന്താ നന്ദനാ… എപ്പോഴും ഒറ്റയ്ക്കിരിക്കുന്നത്?” ഞാൻ അടുത്തേക്ക് ചെന്നു.

​അവൾ ആ പുസ്തകം മെല്ലെ അടച്ചു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ എന്തോ ഒരു വശ്യതയുണ്ടായിരുന്നു. “നീ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അല്ലേ അഖിൽ?”

​”അത്… പിന്നെ…” എനിക്ക് വാക്കുകൾ കിട്ടിയില്ല.

​” ഇനി നിനക്ക് എന്നോട് വല്ല പ്രണയം തോന്നുന്നുണ്ടോ?”

തീർത്തും അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം. എന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.

ഒരു 22 വയസ്സുകാരന്റെ എല്ലാ ആവേശവും പരിഭ്രമവും എന്റെ ഉള്ളിൽ അലതല്ലി.

​അവൾ എഴുന്നേറ്റു എന്റെ തൊട്ടടുത്ത് വന്നു നിന്നു. അവളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു.

“എനിക്ക് നിന്നെ നേരത്തെ അറിയാം അഖിൽ. ഈ കോളേജിൽ വരുന്നതിനും എത്രയോ മുൻപേ. നിന്റെ തറവാടും, നിന്റെ രക്തവും… എല്ലാം എനിക്ക് പരിചിതമാണ്.”

​അവൾ പതിയെ എന്റെ നെഞ്ചിൽ കൈ വെച്ചു. ആ കൈകൾക്ക് മഞ്ഞുപോലെ തണുപ്പായിരുന്നു. പക്ഷേ എന്റെ ഉള്ളിൽ ഒരു തീക്കനൽ വീണതുപോലെ തോന്നി.

​”നന്ദനാ… നീ എന്തൊക്കെയാ ഈ പറയുന്നത്?” ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

​”നമ്മൾ ഒരുമിച്ച് ഉണ്ടാകേണ്ടവരാണ്. ആരും തടയാത്ത ഒരിടത്ത്…” അവൾ എന്റെ കാതിനടുത്ത് വന്ന് മന്ത്രിച്ചു. ആ നിമിഷം, എന്റെ ബുദ്ധിയും ചിന്തയും എല്ലാം നിലച്ചു പോയതുപോലെ. അവൾ പുഞ്ചിരിയോടെ അവിടെ നിന്നും പോയി..

​കോളേജ് കാന്റീനിലെ ബഹളത്തിനിടയിൽ ഇരിക്കുമ്പോഴാണ് നന്ദന അപ്പുറത്തെ ടേബിളിൽ വന്നിരുന്നത്. അവളുടെ ആ ചാരക്കണ്ണുകൾ ഒരു നിമിഷം എന്നിൽ ഉടക്കി നിന്നു.

ഒരു ചെറിയ പുഞ്ചിരി അ അവളുടെ ചുണ്ടിൽ ഉണ്ട് അതൊരു വെല്ലുവിളി പോലെ എനിക്ക് തോന്നി.

​”ടാ… നീ എങ്ങോട്ടാ ഈ നോക്കി ഇരിക്കുന്നത്?” അർജുൻ എന്റെ തോളിൽ തട്ടി ചോദിച്ചു.

​”അത്… ആ പെൺകുട്ടി, നന്ദന,” ഞാൻ പതിയേ പറഞ്ഞു.

​അർജുൻ ചായ ഗ്ലാസ് താഴെ വെച്ച് എന്നെ ഒന്ന് രൂക്ഷമായി നോക്കി. ഗൗരവം നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു:

“അഖിലേ, നീ അധികം അങ്ങോട്ട് നോക്കണ്ട. അവൾ വേറെ ടൈപ്പാ. ആള് അത്ര ശരിയല്ലെന്നാ കേൾക്കുന്നത്. ആരോടും അധികം സംസാരമില്ല, ആരുമായും കൂട്ടില്ല. എപ്പോഴും എന്തൊക്കെയോ പുസ്തകങ്ങളും മന്ത്രം പോലത്തെ പിറുപിറുക്കലുകളും… നീ വിചാരിക്കുന്ന പോലത്തെ ഒരു നാടൻ പെണ്ണല്ല അവൾ.”

Leave a Reply

Your email address will not be published. Required fields are marked *