ജീവന്റെ അമൃതവർഷം 3
Jeevante Amrithavarsham Part 3 | Author : Eakan
[ Previous Part ] [ www.kambi.pw ]
അന്ന് രാത്രിയിൽ വർഷയ്ക്ക് ഉറങ്ങാനേ സാധിച്ചില്ല. മാസങ്ങൾ മാത്രമേ ആയുള്ളൂ എങ്കിലും ജീവേട്ടൻ തന്നെ തേടി വന്നിരിക്കുന്നു. ജീവേട്ടന്റെ ജീവൻ ആണ് തന്റെ വയറ്റിൽ വളരുന്നത്. ഇത് എങ്ങനെ ജീവേട്ടൻ അറിഞ്ഞു. ആര്യക്ക് മാത്രമേ ആ സത്യം അറിയൂ. ആര്യ എന്നത് തന്റെ ക്ലോസ് ഫ്രണ്ട് ആണ്.
അമൃത ചേച്ചി കഴിഞ്ഞാൽ തന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരേയൊരാൾ. ആര്യ ആയിരിക്കുമോ താൻ ഗർഭിണി ആണെന്നും അത് ജീവേട്ടന്റെ ചോര ആണെന്നും ജീവേട്ടനോട് പറഞ്ഞത് ? അതോ ചേച്ചിയോ…?.
അതിന് ചേച്ചിക്ക് എങ്ങനെ അറിയും? ചേച്ചിയോട് താൻ ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ ..? അച്ഛനും അമ്മയ്ക്കും പോലും ഇതൊന്നും അറിയില്ലലോ?. അപ്പോൾ അവരും ആയിരിക്കില്ല . ആര്യ തന്നെ ആയിരിക്കും. വേറെ ആരും ആകാൻ വഴിയില്ല.
അവൾക്ക് മാത്രമേ തന്നെ കുറച്ചു എല്ലാം അറിയൂ… ഇവിടെയുള്ള ആർക്കും ജീവേട്ടനെ അറിയുകയേ ഇല്ല.
അങ്ങനെ പലതും ഓർത്ത് വർഷ അന്നത്തെ രാത്രി തള്ളി നീക്കി. രാവിലെ ജീവൻ എത്തുമ്പോഴേക്കും വർഷ ഒരുങ്ങിയിരുന്നു. തന്റെ കഴുത്തിൽ താലി കെട്ടിയ ആൾ ആണ് ജീവേട്ടൻ. ആ ജീവേട്ടനാണ് തന്നെ വിളിക്കുന്നത്. അതും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ. അതുകൊണ്ട് പോകാതിരിക്കാൻ വർഷയ്ക്ക് കഴിഞ്ഞില്ല.
വൈകാതെ വർഷയും ജീവനും അവിടെ നിന്നും ഇറങ്ങി. വർഷ വീണ്ടും പഴയ ഓർമകളിലേക്ക് പോയി.
അന്ന് വിവാഹം കഴിഞ്ഞു കാറിൽ കയറിയിട്ടും തനിക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല. ജീവേട്ടൻ എന്നെ ഒരുപാട് ആശ്വസിപ്പിച്ചു. എന്നിട്ടൊന്നും തനിക്ക് ആശ്വസിക്കാൻ ആയില്ല. എങ്ങനെ ആശ്വസിക്കും. പാവം ചേച്ചി ഇത് എങ്ങനെ സഹിക്കും.
അറിയില്ല!! അതോർത്ത തനിക്ക് സങ്കടം. ചേച്ചി ഒരുപാട് ആഗ്രഹിച്ചതാ ജീവേട്ടനെ.. അത് ഇപ്പോൾ ഇങ്ങനെ ആയി . ഇല്ല ജീവേട്ടൻ ചേച്ചിയുടെയാ അത് ചേച്ചിക്ക് തിരിച്ചു കൊടുക്കണം. ഇത് ഇപ്പോൾ തനിക്കും ചേച്ചിക്കും മാത്രം അറിയുന്ന രഹസ്യം ആണ്.
“അമ്മു ഇങ്ങനെ കരയല്ലേ.. എന്തിനാ ഇങ്ങനെ കരയുന്നത്.? എന്നായാലും ഇങ്ങനെ ഒരു ദിവസം ഉണ്ടാകില്ലേ പിന്നെന്താ? നമ്മൾ ഒരുപാട് ആഗ്രഹിച്ച ദിവസം അല്ലേ ഇന്ന്. പിന്നെ എന്തിനാ ഇങ്ങനെ കരയുന്നത്?” എന്റെ കരച്ചിൽ കണ്ട് ജീവേട്ടൻ പറഞ്ഞു.
ജീവേട്ടൻ എന്നെ കെട്ടിപിടിച്ചു. എന്റെ മുടിയിൽ തലോടി. ഞാൻ ആ മാറിൽ അമർന്നു കിടന്നു. എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ ജീവേട്ടന്റെ വീട്ടിൽ എത്തി. അവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.
അതുകണ്ടപ്പോൾ എനിക്ക് തോന്നി. ഇതാണ് ശരി. അല്ലെങ്കിൽ ഇത്രയും ആളുകളെ കണ്ടാൽ ചേച്ചി ആ സമയം ബോധം കെട്ട് വീഴും. ഇതിപ്പോൾ അത് ഒഴിവായി. അതേതായാലും ഭാഗ്യം.
ജീവേട്ടന്റെ അമ്മയാണ് എനിക്ക് വിളക്ക് തന്നു അകത്തേക്ക് കൈപിടിച്ച് കയറ്റിയത്. അതിനു ശേഷം ജീവേട്ടന്റെ അമ്മ ചോദിച്ചു.
“എന്റെ മോൾ കരഞ്ഞോ..? എന്തിനാ കരയുന്നത്..? ഇതൊക്കെ എന്നായാലും ഉണ്ടാകേണ്ടതല്ലേ ? ഇനി മുതൽ ഇതാണ് മോളുടെ വീട്. ഞാൻ ആണ് മോളുടെ അമ്മ. രണ്ടു ദിവസം കഴിഞ്ഞാൽ മോൾക്ക് മോളുടെ വീട്ടിൽ പോകാലോ? പിന്നെന്താ..മോള് ചിരിച്ചേ… മോളുടെ ചിരിയാ അമ്മയ്ക്ക് ഇഷ്ട്ടം.’
ഞാൻ ചിരിക്കാൻ ശ്രമിച്ചു. കുറച്ചു സമയം കഴിഞ്ഞു വീട്ടിൽ നിന്നും ആരെല്ലാമോ വന്നു. ചെറുക്കന്റെ വീട് കാണാൻ. അതിൽ ചേച്ചി ഉണ്ടായില്ല. ചേച്ചി മാത്രം അല്ല അച്ഛനും അമ്മയും പോലും ഉണ്ടായില്ല.
എനിക്ക് അത് വലിയ സങ്കടം ഉണ്ടാക്കി. ജീവേട്ടന്റെ അമ്മയാണ് എന്നെ ജീവേട്ടന്റെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയത്. ആ മുറിയിൽ എന്റെയും ജീവേട്ടന്റെയും പല തരത്തിൽ ഉള്ള ഫോട്ടോകൾ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. മുൻപ് ഞങ്ങൾ ഒരുമിച്ചു കല്യാണത്തിനും അമ്പലത്തിലും മറ്റും പോയപ്പോൾ ജീവേട്ടന്റെ ഫോണിൽ എടുത്തത്.
