“ഏട്ടാ.. ഏട്ടാ… എഴുനേൽക്ക് അമ്മ വേഗം റെഡിയായി വരാൻ പറഞ്ഞു.”
ജീവേട്ടൻ കണ്ണ് തുറന്നു എന്നെ നോക്കി. എന്നിട്ട് എന്നെ പിടിച്ചു വലിച്ചു ജീവേട്ടന്റെ മേലേക്ക് ഇട്ടു. ഞാൻ പിടഞ്ഞു എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു
“ഇന്നാ ചായ കുടിക്ക്.. എന്നിട്ട് വേഗം റെഡിയായി വാ. ” ചായ എടുത്തു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“അതിന് മുൻപ് നമുക്ക് ഒന്ന് കൂടെ നോക്കിയാലോ.. ഈ പെണ്ണിനെ കാണുമ്പോൾ കടിച്ചു തിന്നാൻ തോനുന്നു. ‘
“അങ്ങനെ ഇപ്പോൾ കടിച്ചു തിന്നേണ്ട.. ഇപ്പോൾ തന്നെ അവിടെ വേദനിക്കുന്നു. ഇനിയും അവിടെ വേദന കൂട്ടാൻ വയ്യ.. ഇനി വേണമെങ്കിൽ ഇന്ന് രാത്രി മതി. ”
“നല്ല വേദന ഉണ്ടോ.. ഡോക്ടറെ കാണണോ.?”
“അയ്യേ… ഇതിന് ആരെങ്കിലും ഡോക്ടറെ കാണുമോ? ഇതൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ.. അങ്ങനെ പലതും ഉണ്ട് പെണ്ണുങ്ങൾക്ക് പറഞ്ഞത്.”
“അപ്പോൾ രാത്രിയിൽ വേദന മാറുമോ..? ഇല്ലെങ്കിൽ ഞാൻ എന്തെങ്കിലും ബാം അവിടെ പുരട്ടി തരാം.”
“അങ്ങനെ ഇപ്പോൾ അവിടെ ബാം ഒന്നും പുരട്ടേണ്ട.. വേഗം റെഡിയായി വാ. ഞാൻ താഴേക്ക് പോകുകയാ..”
അങ്ങനെ പറഞ്ഞു ഞാൻ താഴേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ജീവേട്ടൻ റെഡിയായി താഴേക്ക് വന്നു. ഞങ്ങൾ അമ്പലത്തിൽ പോയി തൊഴുതു വന്നു. പിന്നെ ചായ കുടിച്ചു. ഞാൻ മുഴുവൻ സമയവും അമ്മയുടെ കൂടെ നിന്നു. അമ്മ പറയുന്നത് മുഴുവൻ എന്റെ മെമ്മറിയിൽ ഫീഡ് ചെയ്തു. എനിക്ക് എന്തെങ്കിലും ഒരു കാര്യം ഒരിക്കൽ കേട്ടാലോ കണ്ടാലോ മതി അത് എന്റെ മെമ്മറിയിൽ തറച്ചു നിൽക്കും. അമ്മയുടെ ചോദ്യത്തിനൊക്കെ ചേച്ചി പറയുന്നത് പോലെ മറുപടി പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അമ്മ പറഞ്ഞു.
“മക്കള് നാളെ ആകേണ്ട. ഇന്നു തന്നെ മോളുടെ വീട്ടിൽ പോയി വാ ഇന്ന് അവിടെ നിന്നോ…. പിന്നെ നിനക്ക് പോകേണ്ടതിന്റെ ഒരു ദിവസം മുൻപ് അവിടെ ഒന്ന് പോയി വന്നാൽ മതി. ഇപ്പോൾ തന്നെ ഇറങ്ങിക്കോ. ഞാൻ മോളുടെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു ഇന്ന് തന്നെ മക്കൾ അവിടെ വരുമെന്ന്.”
എനിക്ക് അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അതോടൊപ്പം ദുഃഖവും. ഇനി കുറച്ചു സമയം അല്ലേ ജീവേട്ടന്റെ ഭാര്യ ആയി കഴിയാൻ പറ്റുള്ളൂ എന്ന വേദന. എനിക്ക് ഇനി ഒരിക്കലും ജീവേട്ടനെ മറക്കാൻ പറ്റില്ല. ജീവേട്ടൻ അല്ലാതെ മറ്റാരും എന്റെ ജീവിതത്തിൽ ഇനി ഉണ്ടാവില്ല. എന്റെ മരണം വരെ ജീവേട്ടൻ ആണ് എന്റെ ഭർത്താവ് . എന്റെ എല്ലാം എല്ലാം.
ഞാൻ മുകളിലേക്ക് പോയി . കുറച്ചു കഴിഞ്ഞു ജീവേട്ടനും അവിടെ വന്നു. ഞാൻ കുറച്ചു സമയം ജീവേട്ടനെ കെട്ടിപിടിച്ചു കിടന്നു. ആ സമയം ജീവേട്ടൻ എന്റെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ടിരുന്നു.
പിന്നെ ഞാൻ വേഗം റെഡിയായി.
” ജീവേട്ടാ ഇനി ഇത് ഇവിടെ വേണ്ട.. ” ഞാൻ അന്നത്തെ ചൂരിദാറും ഷഡ്ഢിയും എടുത്ത് ഒരു കവറിൽ വെച്ചു കൊണ്ട് പറഞ്ഞു. അതോടൊപ്പം ജീവേട്ടന്റെ ഇന്നലെ രാത്രി ഉടുത്ത ഷർട്ടും മുണ്ടും എടുത്തു വെച്ചു.
“അതെന്തിനാ എടുത്തു വെക്കുന്നത്.”
ജീവേട്ടൻ ചോദിച്ചു.
“അത് ഇന്നലെ രാത്രിയുടെ ഓർമയ്ക്ക്. അവിടെ എന്റെ വീട്ടിൽ സൂക്ഷിച്ചു വെക്കാൻ. ” ഞാൻ പറഞ്ഞു.
“എന്റെ മോളുടെ ഇഷ്ട്ടം പോലെ ആയിക്കോട്ടെ. വാ നമുക്ക് വേഗം ഇറങ്ങാം. ” ജീവേട്ടൻ പറഞ്ഞു. അപ്പോഴേക്കും ജീവേട്ടന് ഒരു ഫോൺ വന്നു. ജീവേട്ടന്റെ കൂട്ടുകാർ ആണ് വിളിച്ചത്.
ഞാൻ ആ കവർ ഒരു കൊച്ചു ബാഗിൽ എടുത്തു വെച്ചു. വീണ്ടും വേഷം മാറിവന്നു. എന്നിട്ട് ചേച്ചിയെ വിളിച്ചു പറഞ്ഞു . “ജീവേട്ടന്റെ ഭാര്യ ആകാൻ ഒരുങ്ങിക്കോ. ഇനി കുറച്ചു സമയം മാത്രമേ ഉള്ളൂ.”
അപ്പോഴാണ് ജീവേട്ടൻ ഫോൺ വിളിച്ചു കഴിഞ്ഞു വന്നത് ജീവേട്ടനും റെഡിയായി വന്നു. ഞാൻ ജീവേട്ടനെ ചേർത്ത് പിടിച്ചു ജീവേട്ടന്റെ ചുണ്ടിൽ ഉമ്മ വെച്ചു. കുറച്ചു സമയം ആ ചുണ്ടിൽ നുണഞ്ഞു. ജീവേട്ടൻ എന്നെ കെട്ടിപിടിച്ചു. എന്റെ നെറ്റിയിൽ ഉമ്മ വെച്ചു .
