ജീവന്റെ അമൃതവർഷം – 3 16അടിപൊളി 

ഞാൻ തീരുമാനിച്ചു കുളിച്ചു ഇറങ്ങി. ഒരു ചൂരിദാർ ആണ് അമ്മ എടുത്തു തന്നത്. അതു തന്നെ ഞാൻ ഉടുത്തു. കുളിച്ചു പുറത്ത് ഇറങ്ങുമ്പോൾ എന്നേയും കാത്ത് അവിടെ ജീവേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു.

 

“എത്ര നേരമായടോ കുളിക്കാൻ കയറിയിട്ട്. ഇങ്ങനെ ആണെങ്കിൽ നമുക്ക് ഒരുമിച്ചു കുളിക്കാമായിരുന്നു. അതാകുമ്പോൾ എനിക്ക് എന്റെ പെണ്ണിനെ ശരിക്കും ഒന്ന് കാണാമായിരുന്നു. ”

 

“കാണാൻ ഒക്കെ ഇനിയും സമയം ഉണ്ട്. ഇപ്പോൾ ചെന്ന് കുളിക്കാൻ നോക്ക്. ഞാൻ താഴേക്ക് പോകുകയാ. ഇല്ലെങ്കിൽ അമ്മ കയറി വരും. ഇനിയും നാണം കെടാൻ എനിക്ക് വയ്യ. ” ഞാൻ പറഞ്ഞു.

 

“അമ്മയൊന്നും ഇപ്പോൾ വരില്ല. നമുക്ക് കുറച്ചു സമയം ഇവിടെ ഇരുന്നു സംസാരിക്കാം..” ജീവേട്ടൻ പറഞ്ഞു.

 

“അത് വേണ്ട ഇപ്പോഴേ ആദ്യ രാത്രി തുടങ്ങേണ്ട.. ഞാൻ ഇനിയും ഇവിടെ നിന്നാൽ ഏട്ടന് പലതും തോന്നും. ” ഞാൻ പറഞ്ഞു.

 

“എന്നാൽ ഒരു ഉമ്മ തന്നിട്ട് പോടി.. ”

അതും പറഞ്ഞു ജീവേട്ടൻ എന്നെ വീണ്ടും കെട്ടിപിടിച്ചു. ഞാൻ ജീവേട്ടന്റ ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

 

“ബാക്കി രാത്രി. ഇപ്പോൾ വിട്ടില്ലെങ്കിൽ രാത്രി ഒന്നും തരില്ല.”

 

“ഉറപ്പാണോ… ”

 

“ആ ഉറപ്പ്… ”

 

“തരേണ്ട ഈ പെണ്ണിനെ ഞാൻ എടുത്തോളും.. ഈ പെണ്ണ് ഇനി എന്റെ സ്വന്തമാ.” ജീവേട്ടൻ പറഞ്ഞു. ഞാൻ ജീവേട്ടന്റെ കവിളിൽ ഒരു വിരലുകൊണ്ട് കുത്തി. എന്നിട്ട് ചിരിച്ചു കൊണ്ടു താഴേക്ക് പോയി.

 

 

അതേ സമയം വർഷയുടെ വീട്ടിൽ.

 

വർഷ പോകുന്നത് കണ്ട് ബോധം കെട്ട് വീണ അമൃതയെ നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. അമൃത ആകെ തളർന്നിരുന്നു. എല്ലാവരും അമൃതയെ വർഷേ വർഷേ എന്ന് വിളിച്ചിട്ടൊന്നും അമൃത കണ്ണ് തുറന്നില്ല. അവർക്ക് അറിയില്ലല്ലോ അത് അമൃത ആണെന്ന്.

 

ഹോസ്പിറ്റലിൽ ചെന്നപ്പോൾ പ്രഷർ കുറവാണ് എന്ന് പറഞ്ഞു. ക്ഷീണത്തിനും തളർച്ചയ്ക്കും ഗ്ലൂക്കോസ് കയറ്റാൻ തുടങ്ങി. എല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ രാത്രി ആയിരുന്നു. വർഷ നേരത്തെ വിളിച്ചപ്പോൾ അമൃത ഹോസ്പിറ്റലിൽ ആയിരുന്നു. തിരിച്ചു വന്നയുടെനെ അമൃത റൂമിൽ കയറി കിടന്നു. ചേച്ചി പോയതിന്റെ സങ്കടം ആയിരിക്കും അവൾക്ക് എന്ന് എല്ലാവരും കരുതി. ആരും അവളെ ശല്ല്യം ചെയ്തില്ല.

 

രാത്രിയിൽ വർഷ വീണ്ടും വിളിച്ചപ്പോൾ ആണ് അമൃത എഴുന്നേറ്റത്.

വീണ്ടും വർഷയുടെ ചിന്തയിലൂടെ…

 

“ചേച്ചി…. ” ഞാൻ ഫോൺ വിളിച്ചപ്പോൾ ചേച്ചിയാണ് ഫോൺ എടുത്തത്. ..

 

“മോളെ… ചേച്ചി… ചേച്ചി എന്താ പറയേണ്ടത്..? എന്താ ചെയ്യേണ്ടത് ചേച്ചിക്ക് ഒന്നും അറിയില്ല.” അമൃത പറഞ്ഞു.

 

“ചേച്ചി ഒന്ന് കൊണ്ടും പേടിക്കേണ്ട ചേച്ചിയുടെ ജീവേട്ടനെ ഞാൻ ചേച്ചിക്ക് തരും. എനിക്ക് ഇപ്പോൾ അങ്ങനെ പറയാനെ കഴിയൂ.. എങ്ങനെ എന്ന് ഞാൻ പിന്നെ പറയാം. അതുപോലെ ചേച്ചി ചെയ്താൽ മതി. ഞാൻ അവിടെ വരുന്നത് വരെ തല്ക്കാലം ചേച്ചി ഞാൻ ആയി അഭിനയിക്കണം.”

 

“മോളെ ഇനി അത് നടക്കുമോ ..? ”

 

“നടക്കും… ഞാൻ നടത്തും. ഒരുകണക്കിന്.. ഇപ്പോൾ ഇങ്ങനെ സംഭവിച്ചത് നല്ലതാ… അല്ലെങ്കിൽ ചേച്ചി ഇവിടെ ബോധം കെട്ട് വീണേനെ…. അതുപോലെ ആയിരുന്നു ഇവിടെ ആളും ബഹളവും..”

 

“ആരാണ് ഫോണിൽ അനിയത്തി ആണോ? എന്നാലും നിങ്ങളെ എങ്ങനെ തിരിച്ചറിയുന്നു. നിങ്ങളെ രണ്ടിനേയും കണ്ടാൽ ദൈവത്തിനു പോലും തിരിച്ചറിയാൻ കഴിയും എന്ന് തോന്നുന്നില്ല. അത്രയ്ക്ക് സാമ്യം ആണ്.” ഞാൻ ഫോൺ വിളിക്കുമ്പോൾ അവിടെ വന്ന ജീവേട്ടൻ ആണ് പറഞ്ഞത്.. ഞാൻ വേഗം ഫോൺ വെച്ചു.

 

ജീവേട്ടൻ എന്റെ അരയിൽ കൂടെ കൈയിട്ട് എന്നെ ചേർത്ത് പിടിച്ചു. എന്നിട്ട് എന്റെ ചെവിയിൽ പതിയെ കടിച്ചു വലിച്ചു എന്നിട്ട് പറഞ്ഞു.

 

“അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്. വേഗം വാ അധികം വൈക്കേണ്ട. ഇന്ന് ഇനിയും ഒരുപാട് പണി ഉള്ളതാ. ” അതും പറഞ്ഞു ജീവേട്ടൻ എന്നേയും കൂട്ടി താഴേക്ക് പോയി. അവിടെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു. അമ്മ എന്നെ ജീവേട്ടന്റെ അടുത്ത് തന്നെ ഇരുത്തി. എന്നിട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *