മധു -അതൊക്കെ നോക്കിരുന്നാൽ വേറെ ആൺപിള്ളാര് കൊണ്ടുപോകും പിന്നെ പറഞ്ഞില്ല എന്നുവേണ്ട
പത്താംതരത്തിലെ ശര്തുഎട്ടൻ മായെൻറെ പിന്നലെയാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു അതാ മധുന്റെ സംസാരത്തിലെ ആശങ്ക ……..
മാർച്ച് മുന്ന് തിങ്കൾ മുതൽ പരീക്ഷ തുടങ്ങി ,ഒന്നുഇടവിട്ടാ ദിവസങ്ങൾ കൂടുമ്പോൾ പരീക്ഷ ആയിരിന്നു ,മായയുടെ അടുത്ത് പോയി ഒരു ഓൾ ദി ബേസ്ഡ്’ഒക്കെയേ പറഞ്ഞു എന്റെ വക ,എന്റെ ഉള്ളിലെ ഇഷ്ട്ടം അവൾ അറിയാത്തതുകൊണ്ട് സാധാരണമായി അവളും ചിരിച്ചു കൊണ്ട് മുഖത്തെ നുണ കുഴി കാട്ടി എനിക്കും ഒരു ഓൾ ദി വെരി ബേസ്ഡ് തന്നു …..വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു ഹിന്ദിയും കണക്കും ഇത്തിരി പാടായിരിന്നു .മാർച്ച് 21നു അവസാന പരീക്ഷയും കഴിഞ്ഞു ……..ഇനി രണ്ടു മാസത്തെ വലിയ അവധിയാ
ഞങ്ങൾ ആൺപിള്ളേർ മിക്കവരും തമ്മിൽ തമ്മിൽ കാണാറുണ്ട് ,പെൺപട ഇനി സ്‌കൂൾ തുറന്നലെ കുറച്ചു പേരൊക്കെ കാണാൻ കഴിയു ……….അല്ലാത്തവരെ വീടിനു അടുത്തായതുകൊണ്ടു കാണാൻ പറ്റും ………
പരീക്ഷ കഴിഞ്ഞപ്പോൾ അമ്മയുടെ കൂടെ ചെറിയച്ചന്റെ വീട്ടിൽ പോയി അവിടെ ആയിരിന്നു ഒരാഴ്ച്ച ,അമ്മു(അനാമിക ) ഉണ്ടായിരിന്നു കളിയും ചിരിയും ഒകെ ആയിട്ടു അടിപൊളിയായിരിന്നു ചെറിയമ്മ നല്ല കമ്പനിയാ, പിന്നെ അമ്മു എന്റെ വാല് പോലെ പിന്നാലെ ഉണ്ടാകും ,പോരുമ്പോൾ അവരുടെ അമ്പലത്തിലെ കൂടിയാട്ടം കഴിഞ്ഞു അമ്മുനെ വീട്ടിൽ നിൽക്കാൻ വിടാം എന്ന ഒറ്റക്കാരണത്താൽ മാത്രമാ അമ്മയും എന്നയും വീട്ടിൽ പോവാൻ അവള് സമ്മതിച്ചത് ———
എന്നും രാവിലെ തുടങ്ങി ചിലപ്പോൾ വൈകുന്നേരം വരെ കളി തന്നെ ,ക്രികെറ്റ്റാ പ്രധന കലാരൂപം ,വായനശാലയുടെ മൈതാനം ഞങ്ങളുടെ പ്രധന വേദിയായി ..നാട്ടിൽ വല്ലപ്പോഴും ക്രിക്കറ്റ് ടൂർണമെന്റ് നടക്കറുണ്ട് ,ചേട്ടൻമാരുടെ കളി ഒക്കെ നല്ല രസമാ ,മത്തായിച്ചേട്ടന്റെ സ്‌നേഹിതൻ ടൗണിൽ സൈക്കിൾ വാടകക്കു കൊടുക്കുണ്ടായിരുന്നു ,രണ്ടുകൊല്ലം മുന്പാ സൈക്കിൾ ഓടിക്കാൻ ഞാനും ടോണയിയും ഒരുമിച്ച പഠിച്ചേ ഒരു സൈക്കിൾ തന്നെ ,ആ ബലത്തിലാ ഒറ്റക് ‘അമ്മ വിടുന്നത് ,
ലാലിന്റെ വീടിനു അടുത്ത് പുഴയാണ് നല്ല കലക്കൻ മീനും കിട്ടും ,ഇന്ന് ഞങ്ങളെല്ലാവരും കുടി അതാ അവിടേയ്ക്കു വച്ച് പിടിച്ചതിന്റെ പ്രധാന കാരണം ,ചുണ്ടയും ഇരയും ലാലിന്റെ വീട്ടിൽ നിന്നും തൂക്കി ,അവനൊക്കെ എന്നും പോകുന്നതാ ,
എരിയുന്ന ചൂടുള്ള വെയിൽ ,പുഴയിൽ നിന്നും ഒഴുകി വരുന്ന ഇളം തണുത്ത കാറ്റ് ,പല കടവുകളിലായി കാണുന്ന കുറെ മനുഷ്യർ ,ചിലർ പുഴയുടെ കരയിൽ അലക്കിയ തുണി ഉണക്കുന്നു ,താഴത്തെ കടവിൽ കാലിയെ വൃത്തിയാക്കുവർ ,നിറഞ്ഞു ഒഴുകുന്ന പുഴ ,മീൻ പിടിക്കുന്നവർ വേറെയും ഉണ്ട് മൊത്തത്തിൽ ഒരു കലപില ശബ്‌ദങ്ങൾ ,ചുണ്ടയിൽ ഇര കോർത്ത് കാത്തിരിക്കാൻ തുടങ്ങി ,എവിടെ ഒരു മീൻ പോയിട്ട് ജീവനുള്ള ഒന്നും ഞങ്ങളുടെ പിടിയിൽ വന്നില്ല ,വെയിൽ കൊണ്ടത് മിച്ചം ,വെയിന്റെ ചുടു വല്ലാതെ കൂടിയപ്പോൾ ഒരു കുളിയും പാസ്സാക്കി ലാലിന്റെ വീട്ടിലേക്കു പോയി ,നല്ല ചൂടുള്ള ചോറും മോരുകറിയും പയറു തോരനും കുട്ടി വിശപ്പ്‌അകറ്റി ,നേരം പോക്കിന് ബാലരമയും കളിക്കുടുക്കയും വായനയിൽ വന്നു പോയി ,അവിടെ കിടന്നുറങ്ങി നാലുമണി വരെ ,പോവാൻ നേരം മായയുടെ വീട്ടിൽ പോയാലോ എന്ന എന്റെ ആശയത്തെ ടോണി പിന്താങ്ങിയതോടെ യാത്ര അവിടേയ്ക്കായി ,പിന്നെ ഒരു സൈക്കിൾ ഓട്ടപ്പന്തയം ആയിരിന്നു ,വൈകുന്നേരത്തെ ചെറു വെയിന്റെ ചൂടിനെ ഭേദിച്ചുകൊണ്ടുള്ള തീപാറുന്ന മത്സസരം ,ഞാനും മധും തലകുത്തി നീന്നിട്ടും ടോണിയുടെ ഏഴയലത്തു എത്തിയില്ല ,
അരപൊക്കത്തിൽ നിൽക്കുന്ന മതിലിന്റെ മറവിൽ നിൽക്കുന്ന ഒരു നല്ല വീട് ,മുറ്റം നിറയെ പലപല വർണത്തിൽ പൂത്തു നിൽക്കുന്ന ചെറു ചെടികൾ ,ആകാശത്തേയ്ക് കുതിച്ചു നിൽക്കുന്ന ഇല കാണാത്ത വിധത്തിൽ പൂത്ത തെച്ചി ,ചിത്രശലഭത്തിന്റെ തേൻ ഉറവിടമായ തളിർത്ത ചെമ്പരത്തി ,വാടിയ പത്തുമണിപ്പൂവ് അകെ ഒരു വർണശോഭമായ മുറ്റം ,വലതു വശത്തു വീടിനു തണലും മാങ്ങയും നൽകുന്ന മൂവാണ്ടൻമാവ് ,ഒരു തുളസിത്തറ ,എന്റെ ശ്രദ്ധമായ നിരീക്ഷണത്തെ കിറിമുറിച്ചു കൊണ്ട് ലാലിന്റെ ശബ്‌ദം ,,,,,,, വിസ്‌മയ ഇല്ലേ അമ്മുമ്മേ ,,,,
