ജീവിത ജാലകം വീണ്ടും – 1 8

ഞങ്ങൾക്കു മറുപടി താരാതെ തന്നെ അകത്തേയ്ക് നോക്കി വിളിച്ചു ………അമ്മു…………..

ഓ അമ്മു ഇത്എനിക് പൂതിയഅറിവായിരിന്നു അവളുടെ വീട്ടിലെ ഓമനപ്പേര് (അമ്മു) ഹൃദയത്തിൽ കോറിയിട്ടു ഞാൻ അമ്മു എൻ്റെ അമ്മു 💗💗💗💗💗💗

ഒരു ബനിയനും പാവാടയുമിട്ടു അവൾ വന്നു അമ്മു , വാടാ ലാലപ്പ (ലാൽ വീട്ടിലെ പേരാ )കൂടെ ഞങ്ങളും കയറി ,പുറത്തെ ചുടു അകത്തില്ല മച്ചുള്ള ഒരു ഹാളിൽ ഇരിക്കാൻ പറഞ്ഞു ,അവളുടെ അമ്മയും അച്ഛനും സർക്കാർ ആപ്പീസിൽ പണിയുള്ളവരാ ,ടോണി രാവിലെ മുതലുള്ള കാസർത്തു അവളെ പറഞ്ഞു കേൾപ്പിക്കുന്നണ്ട് ,ഇടയ്ക്കു തന്നെ മറന്നു ചിരിക്കുന്നുണ്ടവൾ ,ജനിച്ച പിഞ്ചുകുഞ്ഞു ആദ്യമായി നോക്കി കാണുന്ന ലോകം പോലെ അവളെ നോക്കിരിപ്പായി ഞാൻ ,

എന്റെ നോട്ടത്തിന്റെ തീയെ അണഞ്ഞുകൊണ്ടു പിരികം ഉയർത്തി എന്താ എന്നഭാവത്തിൽ നോക്കി തോൾ കുലിക്കികൊണ്ട് ഒന്നുമില്ല എന്ന ഭാവം വരുത്തി മുഖത്തു ,

വിഷ്ണു എന്താടാ ഒന്നും മിണ്ടാത്തെ എന്നിലേക്കു വരുന്ന ചോദ്യം ?????

ഹേ ഒന്നമില്ല സൈക്കിൾ ചവിട്ടി അകെ കുഴങ്ങിപ്പോയി അതാ ..

നിങ്ങൾ ഇരിക്കിട്ടോ ഇപ്പോവാരാംട്ടോ ,അടുക്കള ഭാഗത്തേയ്ക്ക് പോയി ,

കുറച്ചു കഴിഞ്ഞു ഒരു പാത്രത്തിൽ ചായയും ,അരിമുറുകുമായി വന്നു ,ഒരൊത്തവര്ക്കും എടുത്തു തന്നു ,എന്തോ പെണ്ണുകാണാൻ പോയ പുതു മാപ്പിളയെ പോലെ തോന്നി എനിക്ക് ,ഉള്ളിലെ ആനന്ദം അറിയാതെ ഒരു മന്ദഹാസ്യമായി വന്നു ,

എന്റെ ചിരികണ്ടു😊😊😊 എല്ലാവരും നോട്ടം എന്നലേയ്ക് തിരിച്ചു ,😐😐😐

എന്തടാ ഒറ്റക് ചിരിക്കണേ ??? ടോണിന്റെ ചോദയമുന ??

ഒന്നുമില്ലപ്പാ വെറുതെ ,മറ്റൊരു പുഞ്ചിരിയിൽ ഞാൻ മറുപടി നൽകി …

ചായകുടി കഴിഞ്ഞതും ഞങ്ങൾ എണിറ്റു ,മുറ്റം വരെ അവളും അനുഗമിച്ചു …

ഞാൻ ടോണിയേ കണ്ണ് കാണിച്ചു ,എന്റെ മനസ്സുവായിച്ച പോലെ അവന്റെ ചോദ്യം അവൾക്കു നേർ പായിച്ചവൻ ???????????
നീ വായനശാലയുടെ പൊളിച്ചു പണിക്കു വരുന്നുണ്ടോ ??

ആ ഡാ വരുന്നുണ്ട് അച്ഛനോട് അന്നേ പറഞ്ഞിരുന്നു സതീഷ്ട്ടൻ …..

സമാധാനം ,ഞങ്ങൾ കുറച്ചു പേരെ ഉണ്ടാവു അപ്പോ എന്തയാലും പറയണം ഇനി മാറ്റമില്ല മനസിൽ ഉറപ്പിച്ചു ഞാൻ,എന്ന പോയിവരാം എന്ന് പറഞ്ഞു സൈക്കിളിൽ കയറി ,പണ്ടും എന്നോട് വലിയ സംസാരമില്ല കണ്ടാൽ ഒന്ന് ചിരിക്കും അത്രേ തന്നെ ,ലാൽ ,മധു ,ടോണി ഇവരൊക്കെ എല്ലാവരോടും പെട്ടന്നു കൂട്ടവും ,എനിക്ക് എന്തോ കുറച്ചു സമയും വേണം അതാ രീതി ………………….

വിഷുന് ഒരാഴ്ച്ച മുൻപ് അച്ഛൻ പറഞ്ഞു നാളെ പിള്ളേരോട് വരൻ സതീഷ്ട്ടൻ പറഞ്ഞുഅത്രേ ,ഓഹോ കേട്ടപ്പോൾ മുതൽ നെഞ്ച് കിടന്നു പിടക്കാൻ തുടങ്ങി ,ഏത് വിധത്തിൽ പറയും ഒരു ഐഡിയില്ല ,ഉറക്കം അന്ന് രാത്രി എന്നെ തേടി വന്നില്ല എന്ന്‌തന്നെ പറയണം ,,,,,…………

രാവിലെ എന്റെ കുളിയും തേവാരവും കണ്ടിട്ട് അമ്മയുടെ ചോദ്യം ,അല്ല കണ്ണാ ,എന്തായാലും മേത്തു പൊടിയാകും ന്നാ അതുകഴ്ഞ്ഞു കുളിച്ചാൽ പോരെ എന്ന് ,അമ്മക്ക് അറിയോ എന്റെ ആധി ,,,,,,ഒന്ന് പൊമ്മ ,,

ഇഡലിയും സാമ്പാറും കുട്ടി കഴിച്ചു ,നേരെ ടോണിയുടെ വിട്ടിൽ ഹാജർ ആയി

എന്റെ മട്ടും ഭവും കണ്ടിട്ട് അവൻ വലിയ വായിൽ ചിരിക്കുന്നു ,,,,,ഓ വല്ല കല്യാണ ചെറുക്കന്മാർക് ഉണ്ടാവില്ല ഇത്രയും ടെൻഷൻ ……….ഡാ പൊട്ടാ തരം കിട്ടുമ്പോൾ അവളെ വിളിക്കുന്നു കാര്യം പറയുന്നു സിമ്പിൾ ,കൈ രണ്ടും മലർത്തി കാണിച്ചുകൊണ്ടാ ഇവന്റെ കിന്നാരം പറച്ചിൽ …

സതീഷ്ട്ടനും മൂർത്തിമാഷും ചെയ്യണ്ട കാര്യമങ്ങൾ പറഞ്ഞു തരുവാ ,എല്ലാ ബുക്‌സും നമ്പർ ഉണ്ട് അത് 50 എണ്ണം വീതം ഓരോ ചാക്കിൽ അടക്കിവയ്ക്കുക അത്രയേയുള്ളൂ ,ചാക്കിന്റെ പുറത്തു അകത്തുള്ള ബുക്കിന്റെ നമ്പർ എഴുതിയാൽ മതി അപ്പൊ തിരിച്ചു വയ്ക്കുമ്പോൾ തെറ്റ് വരാതെ മടക്കിവയ്ക്കാം കൂടാതെ
വല്ലാതെ കീറിയ ബുക്കുകൾ ഉണ്ടെങ്കിൽ അത് മാറ്റി വയ്ക്കണം ,ഞങ്ങളുടെ ക്ലാസ്സിലുള്ള ഏഴുപേരുണ്ട്‌ കൂടാതെ കുറച്ചു ചേട്ടമ്മാരും ചേച്ചിമാരുണ്ട് ……..

മായാ എന്നത്തേയും പോലെ സൂന്ദരി ആയിട്ടുണ്ട് ,ഒരു മുന്തിരി കളർ പാവാട സെറ്റ്’,കുളിപ്പിന്നൽ എടുത്തു മുടികെട്ടിയിട്ടുണ്ട് ,നെറ്റിയിൽ ചന്ദനവും’കുഞ്ഞു കറുത്ത പൊട്ടും ,വലതുകൈയിൽ കറുത്ത ചരട് ,കാതിൽ അവളോടപ്പം ആടുന്ന ജിമിക്കികമ്മൽ ,കഴുത്തിൽ സൂക്ഷിച്ചു നോക്കിയാൽ കാണുന്ന ഒരു അവളെ പോലെ തിളക്കമുള്ള സ്വർണ്ണ മാല, മൊത്തത്തിൽ ഒരു ഇമ്പമുള്ള കാഴ്ച …………സൂന്ദരിയാ ന്റ പെണ്ണ്

Leave a Reply

Your email address will not be published. Required fields are marked *