ജീവിത ജാലകം വീണ്ടും – 1 8

ചന്തിക്കു നുള്ളു കിട്ടിയപ്പോൾ ഞെട്ടി പോയി ,മധുവായിരിന്നു ,മതിയടാ ചെറുക്കാ ഇങ്ങന ചോര കുടിച്ചത് അവന്റെ വക ……..അവൻ പറഞ്ഞത് അവൾ കേട്ടോ എന്നായിരുന്നു പേടി ,ഓ ഭാഗ്യം അവരു ടോണി പറയുന്നത് കേട്ടു നില്കുവായിരിന്നു ,,,

പണി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒന്ന് മനസിലായി കാണുന്നപോലെ നിസാരം അല്ല കാരണം പട്ടുവം ,പള്ളികുന്നു ,പുതുശ്ശേരി എന്നിവിടകളെ എല്ലാവർക്കും കൂടെയുള്ള വായനശാലയാ ഇത് ,ഏകാദശം പതിനാലു റക്ക്‌കൾ ഉണ്ട് ഓരോ റാകിലും ആറു തട്ടുകൾ ഉണ്ട് അപ്പോൾ തന്നെ 3500 ബുക്കായി ‘

ഞാനും ടോണിയും മധും കൂടെയേ മുകളിൽ ഉള്ള തട്ടിലുള്ള ബുക്ക്സ് ആദ്യം താഴെ ഇറക്കും ,എന്നിട്ടു പെൺപട നമ്പർ നോക്കി’അതു ചാക്കിൽ ആക്കും ഇതാ പ്ലാൻ ,ആളുകൾ എപ്പോഴയും ഉപയോഗിക്കുന്ന റാകുകൾ ഒഴിച്ച് ബാക്കി എല്ലായിടത്തും പൊടിയുണ്ട് ,കുറച്ചു കഴിഞ്ഞപ്പോൾ ഓരോത്തവർ തുമ്മാൻ’തുടങ്ങി ,

ചേട്ടന്മാരും ചേച്ചിമാരും അവരുടെ ഭാഗത്തെ പണിചെയ്യുവാ ,ഞങ്ങൾ നമ്മുടെ വശവും ,എനിക്ക് ആന്നേയ് വല്ലാത്ത ഒരു പേടി കുടിയപോലെ ആയിരിന്നു ,ഇടക്ക് അവളെ നോക്കുമ്പോൾ നല്ല ഹാപ്പിയായി ഓരോന്നും ഓടി ചാടി ചെയുന്നു ,പറയാൻ ടോണി അവസരം ഉണ്ടാക്കും അപ്പൊ അങ്ങു പറഞ്ഞേയ്ക് അതാ അവന്റെ ഓർഡർ ………….

ഉച്ച ആയപോൾക്കും കാൽ പകുതി ബുക്ക് താഴെ എത്തിച്ചു ,ഇനി നമ്പർ നോക്കി ചാക്കിൽ വായ്ക്കണം ,പ്രഭാവതി ടീച്ചർ വന്നു മൂർത്തി മാഷിന്റെ ഭാര്യ ,ഭാ പിള്ളേരെ ഇനി വല്ലതും കഴിക്കാൻ നോക്കാം കേൾക്കണ്ട താമസം ഞാൻ നിറുത്തി ,വിശപ്പു അത് സഹിക്കാൻ പറ്റുവോ ,വാടാ ഞാൻ മുമ്പിൽ നടന്നു അവരെ വിളിച്ചു ,

വായനശാലയുടെ സൈഡിലിൽ കൂടെ പോകുന്ന വഴി അവസാനിക്കുന്നത് മാഷിന്റെ വിടാ ,ടീച്ചർക്ക് പിറകെ ഞങ്ങളും വച്ച് പിടിച്ചു ,മുറ്റത്തു’തുളസി’ചെടിയുടെ താഴയേ ബൗക്കറ്റിൽ വെള്ളം ഉണ്ടായിരിന്നു കൈയും കാലുമൊക്കെ ഒന്ന് നന്നയി കഴുകി ചായിപ്പിൽ പുൽപ്പായ വിരിച്ചു വച്ചേരുന്നു ,എനിക്കും ടോണിക്കും മഷ്‌ണയും ടീച്ചറെയും നന്നായി അറിയാം ഇവർക്കു വല്യ പിടിയില്ല ,ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാഷും രണ്ടോ മൂന്നോ വർഷം കഴിഞ്ഞു ടീച്ചറും റിട്ടയേഡ് ആയതാ …….

ടോണി പറഞ്ഞു എല്ലാവരും ഇരിക്കാൻ പെണ്പടക് ഒരു മടിയുള്ള പോലെ മാറിനിൽക്കുന്ന ,ഭാ ഇരിക്ക് മകളെ ടീച്ചറുടെ കരുതൽകൂടിയ വിളി ,ചെറുമടിയിടുകൂടി എലാവരുംഇരിന്നു ,ടീച്ചറേ കൂടെ ഇരുന്നോ’എന്നായി’ടോണി ,വേണ്ടടാ മാഷും സതീഷും വന്നിട്ടേ ഞാൻ കഴിക്കുന്നള്ളു നിങ്ങൾ കഴിച്ചോ എന്നായി ടീച്ചർ ,

ഞാനും ടോണയിയും വിളമ്പാൻ നിന്ന് , നല്ല സാമ്പാർ ,വള്ളി പയർ തോരൻ ,പപ്പടം ,നെല്ലിക്ക അച്ചാർ ഉണ്ട് ,കൂടാതെ ചെറുപയർ പായസവും ,മൂർത്തി മാഷിന്റെ മക്കളൊക്കെ ദൂരയാ അവരോടു കാണിക്കാൻ കഴിയാത്ത സ്‌നേഹം ഞങ്ങൾക്കു കിട്ടി ,മണം അടിക്കുമ്പോൾ തന്നെ വിശപ്പു ഒന്നുകൂടെ കൂടിയ പോലെ തോന്നി . ക്ലാസിൽ നല്ല വായടിക്കുന്നവളാ ഇത് വരെ ഒരു ഉച്ചപോലും കേട്ടില്ല ,ഞാൻ നോക്കുന്നത് കണ്ടപ്പോൾ ,രണ്ടു പിരികം ഉയർത്തി എന്തടാ എന്ന് ചോദിച്ചു അവൾ ,ചുമൽ കുച്ചി ഒന്നുമില്ല എന്നായി ഞാൻ ,

എല്ലാവരും കഴിച്ചു ,ലാലപ്പൻ ഞങ്ങൾക്കു വവിളമ്പി തന്നു അത് വരെ ബാക്കിയുള്ളവർ തൊടിയിൽ മാവിൽ ചുവട്ടിൽ ഇരിക്കുന്നത് കാണാം ……..

ഞങ്ങൾ കഴിച്ചു തീർന്നപ്പോൾ ടീച്ചർ വന്നു പറഞ്ഞു ,മാഷൊക്കെ കഴിച്ചു വന്നിട്ട് ബാക്കി ചെയ്യ്താൽ മതിയെന്നു ,ടോണി തല കുലുക്കി സമ്മതം മൂളി …

ടോണി -ടീച്ചറേ ഞങ്ങൾ എല്ലാവരും എന്റെ വീട്ടിൽ ഉണ്ടാകും അവര് വന്നാൽ ഒന്ന് വിളിക്കാൻ പറഞ്ഞാൽ മതിയെ ,,ടോണിയുടെ ആ പറച്ചിൽ എന്തോ എനിക്ക് വേണ്ടിയാണോ എന്നഒരു തോന്നൽ ,

ഭാ ,,ടോണി മുമ്പിൽ പോകുന്നുണ്ട് അവന്റെ കൂടെ ബാക്കില്ലാവരും *****************

ടോണി മായയോട് എന്തോ പറയുന്നത് കണ്ടു ,അവൾ മാത്രം അവിടെ നിന്നു ,അവരൊക്കെ വർത്തമാനവും പറഞ്ഞു നടന്നു നീങ്ങി …

നടന്നു ഞാൻ അവളുടെ അടുത്ത് എത്തിയപ്പോൾ ചോദ്യംഭവത്തിൽ തല കൊണ്ട് എന്താ എന്നായി അവൾ

Leave a Reply

Your email address will not be published. Required fields are marked *