പഠിക്കുമ്പോൾ മനസിന്റെ ഏതോ ഒരു കോണിൽ മൊട്ടിട്ട ഒരു വിരിയാത്ത താമര പോലെയുള്ള നിഷ്കളകമായ ഇഷ്ട്ടം ,എന്ന് തുടങ്ങിയെന്നു ഇന്നും അറിയില്ല ,എന്നാൽ ഓരോ തവണ കാണുമ്പോളും അടിവയറ്റിൽ കുളിരു കോരുന്ന ഒരു തരം വികാരം ,എന്നെ തന്നെ മറന്ന് ഞാൻ പോകുന്ന ഒരു തീവ്ര നോവിൻറെ സുഖമുള്ള പ്രണയവികാരം …………………..
അമ്മയുടെ കണ്ണൻ ആണ് ഞാൻ വീട്ടിൽ മുഴുവൻ പേര് വല്ലാതെ ദേഷ്യം വരുമ്പോളേയ് അമ്മയുടെ നാവിൻ തുമ്പിൽ വരാറുള്ളൂ ,ഞാൻ വിഷ്ണു (മാധവൻ അച്ഛൻ),’അമ്മ ഭാനുപ്രിയ ,അച്ഛന്റെ ഭാനു എന്നാൽ എന്റെ പ്രിയമ്മ ,അമ്മയാ എന്റെ കൂട്ട് അമ്മവഴിയെ അച്ഛൻ അറിയാറുള്ളു എന്റെ കാര്യംകളെല്ലാം
,എന്നാൽ പലപ്പോഴും അച്ഛന്റെ സ്‌നേഹം, പകരമില്ലാത്ത കരുതൽ ഇതൊക്കെ ‘അമ്മ വഴി അറിയാൻ പറ്റിയിട്ടുണ്ട് ,അങ്ങനെ ചീലരുണ്ട് ചുറ്റുപാടും അവർ അധികം ഒന്നും കാണിക്കാറില്ല എന്നാൽ നമുക്കു ഒരിക്കലും മനസിലാക്കാൻ കഴിയാത്തത്ര സ്‌നേഹവും അടുപ്പവും നമ്മോടു ഉണ്ടാകും ഉള്ളിന്റ ഉള്ളിൽ ………………………..
( ഞാൻ വല്ലാതെ വലിച്ചു നീട്ടി മടുപ്പിക്കുന്നുണ്ടോ ക്ഷമിക്കണം ശീലം ആയിപോയി പണ്ട് സ്കൂളിൽ പഠിക്കമ്പോൾ ആണ് ഈ കഴിവ് ഉപയോഗിക്കുന്നത് പരീക്ഷ സമയത്തു് ഉത്തരം അറിയില്ല എന്ന് കരുതുക എന്നാൽ ഉത്തരം അറിയുന്നതുപോലെ വലിച്ചു നീട്ടി എഴുതും ഞാൻ ആ ശീലം ഇതു വരെ പോയില്ല ഒന്ന് ഷെമിക്കണേ ഒരു പാവമാ ഞാൻ ……………..😁😁😁😁😁
അവൾ വിസ്‌മയ എന്റെ ഹൃദയത്തിന്റെ കോണിൽ കുളിർമഴ പെയ്യിക്കുന്നവൾ💘💘💘 ഈ പെയ്യിക്കുന്ന കാര്യം അവൾക്കു അറിയുമോ എന്നുഒന്നും ചോദിക്കരുത് സത്യമായിട്ടും എനിക്ക് അറിയില്ല ,കൂടെ നടക്കുന്ന ഇവന്മാർക് തന്നെ കുറച്ചു ദിവസം മുൻപാണ് അറിഞ്ഞതു അപ്പൊ ഓർത്തോണം എന്റെ നെഞ്ചിലെ പ്രേമത്തിന്റെ പരമാനന്ദം എത്ര മാത്രം ഞാൻ സൂക്ഷിച്ച കൈകാര്യം ചെയുന്നത് എന്ന് ,
ശ്രീയാ പറഞ്ഞത് നെഞ്ചിൽ മാത്രം സുക്ഷിച്ചാൽപോര അത് അവളോടും പറയണമെന്ന് ,എന്തോ അതിനുള്ള ആ ചങ്കുറ്റം ആണോ തുറന്നു പറയുനുള്ള മടി ആണോ എന്നറിയില്ല ,ചിലപ്പോൾ അവൾ അറിയുമ്പോൾ നഷ്ട്ടപെടുമോ എന്നുള്ള ഒരു ആദി കൂടെ ഉണ്ടന്ന് കൂട്ടിക്കോളൂ ……😒😒
ക്ലാസ്സ്‌ലെ ഏറ്റവും അവസാന ബെഞ്ചിലിലാണ് ഇരിപ്പിടം ,ഞാൻ പോയി ഇരുന്നതൊന്നുമല്ല അടിയൻ അൽപ്പം ഉയരം കൂടിയ ഒരു മനുഷനാ അമ്മയെയപോലെ ,ബെഞ്ചിൽ ശ്രീ,ലാൽ,ടോണി,മധു പിന്നെ ഞാനും ,ഞങ്ങളുടെ ക്ലാസ്സ്മുറി പിറ്റി ഗ്രൗണ്ട് ചേര്ന്നാണ് ,എന്നാൽ ക്ലാസ്സ്മുറികൾക്കു നടുവിലാണ് അസ്സംബിളി നടക്കുന്ന ഗ്രൗണ്ട് ,
എതിർവശത്തു ഒൻപതു (എ) മുതൽ (ഐ) വരയുള്ള മുറികളുള്ളത് ,നമ്മുടെ വശത്തും ഇത് പോലെ എട്ട് (എ) മുതൽ (ഐ) വരയുള്ള മുറികളാ ……..എട്ട് ഐ നമ്മുടെ യുദ്ധഭൂമി ,ക്ലാസ്സിലെ എല്ലാവരുമായി നല്ല കുട്ടാ ലാസ്‌റ് ബെഞ്ചുകാർ ,കാരണം അൽപ്പം കായികമായും ശാരീരികമാകമായും ഞങ്ങൾ മുമ്പിലാ ,,☺☺………
ഇനി കൊല്ലപരീക്ഷ വരൻ ഒരു മാസംപോലുമില്ല അതിനു മുൻപ് ഉറപ്പായും പറയണമെന്ന ടോണിയുടെ നിലപാട് ,നിനക്കുള്ളതാ അവൾ ,എങ്കിൽ ഉറപ്പായും നിന്നിൽ അലിയും എന്ന അവന്റെ പ്രവചനം ഇവന്റെ സംസാരം കേൾക്കുമ്പോൾ ഒരു സന്യാസി എന്ന എന്റെ തോന്നൽ ,”ഓഹോ”പിന്നെ അലിഞ്ഞ മതിയായിരുന്നു 💓💓💓💓.
വല്ലപ്പോഴും ഒറ്റക് കിട്ടുന്ന സാഹചര്യത്തെ ഉപയോഗിക്കാൻ ഞാൻ കിണഞ്ഞു ശ്രമിക്കാറുണ്ട് ഉണ്ട് എന്നാലും പറ്റാറില്ല ,അടുത്താഴ്ച മുതൽ പത്താംതരം മോഡൽ പരീക്ഷ തുടങ്ങും അപ്പോൾ ടീച്ചർമാർ കൂടുതലും എക്സാം ഹാളിൽ ആയതുകൊണ്ട് ഫ്രീ പിരിയഡ് കിട്ടും ,ഭാഗ്യത്തെ അന്നു പരീക്ഷിക്കാൻ ആയിരിന്നു ആഗ്രഹം എന്നാൽ അതു നടന്നില്ല …….
അടുത്ത ഞായറാഴ്ച രാവിലെ അച്ഛനെ കാണാൻ സതീഷ്ട്ടൻ വന്നു ,നാട്ടിലെ പാർട്ടിയുടെ ലോക്കൽ സെകട്ടറിയാ ഏട്ടൻ ,ഒരു പാർട്ടി പ്രവർത്തകൻ എന്നതിലുപരി എല്ലാവര്ക്കും ഏത് സഹായത്തിനും മുമ്പിലുണ്ടാകും ,പുള്ളിയുടെ ക്രിക്കറ്റ് കളി കാണാൻ തന്നെ ഒരുഅഴകാണ് ,ഏട്ടനൊക്കെ എന്റെ റോൾമോഡലാ ,💪💪
ഡാ വിഷ്ണു ന്താടാ നിന്നെ ഗ്രൗണ്ടിൽ ഇപ്പൊ കാണാറില്ലോല്ലോ
