ജീവിത ജാലകം വീണ്ടും – 1 8

പെട്ടന്ന് അവളുടെ ആക്ഷൻ മനസിലായില്ല .എന്താ എന്ന് ചോദിച്ചു ??

നനിനക്കു എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞു അവൻ ,ഇതും പറഞ്ഞു എന്നെത്തന്നെ നോക്കി നിൽകുവാ 😯

പേടികൊണ്ടന്നോ എന്നറിയില്ല വല്ലാത്ത പരവേശം ,ഇത് വരെ സിനിമയിലെ പലപല പ്രണയ രംഗംകളും മനസിലൂടെ വന്നു പോയി ……..

ഡാ നീ പറയുന്നുണ്ടോ മുമ്പിൽ പോകുന്നവരെ നോക്കിയാ അവള് എന്നോട് ചോദിച്ച് ??

അതെ ,അമ്മു ഞാൻ ഒരു കാര്യം പറയാൻ കുറെ ആയി ശ്രേമിക്കുന്നു ,എന്റെ സംസാരത്തെ തടഞ്ഞു കൊണ്ട് അവളുടെ ചോദ്യമെത്തി ??

അമ്മു ,????????????? ഓഹോ കോപ്പു ഞാൻ അവളെ അമ്മു എന്ന് വിളിച്ചത് ഇഷ്ട്ടം ആയില്ല എന്ന് തോന്നുന്നു .

ഞാൻ ഒന്ന് ചിരിക്കാൻ നോക്കുന്നുണ്ട് എവിടെ നടക്കണ്ടേ .ഹിമ മഞ്ഞിൽ അകപെട്ടവനെയേ നിന്ന് അനക്കാൻ പറ്റുന്നില്ല പുല്ല് 😰😰😰😰😰😰😰😰

ഡാ ഞാൻ പോകുവാവിട്ടോ നീ പറയുന്നുണ്ടോ ??

എനിക്ക് നിന്നെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാ ,( പഠിച്ചു വച്ചതോ ,കാണാപാഠം പഠിച്ചതോ ഒന്നും വന്നില്ല നേർത്ത ശബത്തിൽ അകെ വന്നത് ഇത് മാത്രമാ ))))

എന്ത് ??????????????

ദൈവമേ ഞാൻ പറയുന്നതു ഇവൾക്ക് മനസിലായില്ലേ ,ഒരിക്കൽ പറയുന്നതേ വലിയ കാര്യം ,വേറെ വഴി ഇല്ലല്ലോ പറയുക തന്നെ , പക്ഷെ ഇത്തവണ കുറച്ചു ഉച്ചത്തിൽ ഇത്തിരി ബലത്തിൽ തന്നെ പറഞ്ഞു …….

എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടം ആണ് ,ഒത്തിരി എന്നാൽ ഒരുപാട് .എന്റെ കൈകൾ അറിയാതെ രണ്ടു വശത്തേക്കു വിരിഞ്ഞു …

ആ മുഖം ചുവന്നു തുടുത്തു ,എന്തോ പ്രേതം കണ്ട കുട്ടിയെ പോലെ ശീല പോലെ നില്കുന്നുണ്ട് …..തൊട്ടാൽ ഇപ്പൊ തെറിക്കും ചോര അതുപോലെ , അവളുടെ വീട്ടിലെ തെച്ചിപ്പൂ പോലെ ചുവന്നു അകെ ,നെറ്റിയിൽ വിയർപ്പു പൊടിയുണ്ട് ,ശ്വാസം വിടുന്നത് പോലും നന്നായി കേൾക്കാം ……..

ഡാ ചുമ്മാ കളിക്കല്ലേ , എന്നെ തുറിച്ചു നോക്കുന്നുണ്ട്

അല്ല അമ്മു ,എന്റെ പ്രിയമ്മ ആണേ സത്യം 💗💗💗💗

കണ്ണൊക്കെ നിറയാൻ തുടങ്ങി ,ഇവൾ കരയുമോ എന്നായി ആധി ..

നിറഞ്ഞു തുളുമ്പിയ കണ്ണു ഇടതു കൈകൊണ്ടു തുടച്ചു എന്നെ നോക്കി ……

നീ എന്തടാ വിഷ്ണു ഈ പറയുന്നേ

നീനക് വട്ടായോ എന്നായി …….😟😟😟😟😟😟😟😟😟😟 ചോദ്യം ??????????

മായാ നീ ഇപ്പൊ ഒന്നും പറയണ്ട സാവധാനം ആലോചിച്ചു പതുകെ പറഞ്ഞാൽ മതി ……എന്നെ പറഞ്ഞു മുഴുവിക്കാൻ സമയം അതിന്നു മുൻപ് ……..

നിറയുന്ന കണ്ണുകൾ തുടച്ചു ഒന്നും പറയാതെ ഒറ്റ ഓട്ടം →→→→

ഓഹോ എന്തൊക്കെ ആയിരിന്നു കിനാവ് ,ഞാൻ ഇഷ്ട്ടം പറയുന്നു ,നാണം കൊണ്ട് മണ്ണിൽ കളം വരക്കുന്നു ,പറ്റിയാൽ അവളെ എടുത്തു ഉയർത്തി ഒരു തവണ ,ചന്ദ്രൻ ഭൂമിയെ ചുറ്റുംപോലെ ചുറ്റുന്നു ,ഞാൻ കണ്ട മിക്ക സിനിമയിലും ഇതൊക്കെ തന്നെ ആയിരിന്നു ,ഇതുപ്പോ അകെ കെണിഞ്ഞു എന്നുപറഞ്ഞാൽ മതിയല്ലോ ……

അമ്മ വീട്ടിലുണ്ട് ,ഇവൾ കരഞ്ഞു കൊണ്ട് ടോണിയുടെ വീട്ടിൽ പോയാലും തള്ള എന്നെ കൊല്ലും ഉറപ്പാ
ഇതിപ്പോ ഇഷ്ട്ടം പറയാൻ പോയിട്ട് ,എന്റെ പ്രാണൻ പോകുമോ എന്ന ചിന്ത ..

ഞാൻ കാരണം ഒരു പെണ്ണ് കരഞ്ഞു എന്നൊക്കെ ‘അമ്മ അറിഞ്ഞാൽ ആദ്യം തന്നെ നല്ല തല്ലു കിട്ടും ഉറപ്പാണ് എന്നിട്ട് കാരണം എന്താണെന്ന് ചോദിക്കാൻ നോക്കുള്ളു …….

പതുക്കെ നടന്നു ടോണിയുടെ വീട് എത്താറായി പിളളരുടെ കളിയും ചിരിയും കേൾക്കാം …..

ഞാൻ വരുന്നത് അവൻ കണ്ടു ഇറങ്ങി വന്നു ,എന്റെ ചോദ്യം വരുന്നതിനു മുൻപ് അതിനുള്ള ഉത്തരം വന്നു ⟲

കരഞ്ഞു കൊണ്ട് ബാത്‌റൂമിൽ പോയിട്ടുണ്ട് ,നീ പേടിക്കണ്ട വേറെ ആരും കണ്ടില്ല …….കാര്യം പറഞ്ഞോ നീ ?

മ്മ് ,പറഞ്ഞു ,നേർത്ത തേങ്ങലായി ശബ്‌ദം പുറത്തു വന്നു ….

➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➞➘➘➘➘➘

എന്റെ ഓർമ്മകളെ കീറിമുറിച്ചു കൊണ്ട് അമ്മയുടെ ആധി നിറഞ്ഞ വിളി കാതിൽ മുഴങ്ങി

കണ്ണാ ➔➔➔കണ്ണാ ……..കണ്ണാ ……വീണ്ടും വീണ്ടും അമ്മയുടെ വിളി കേൾക്കുണ്ട് ,അകെ ഒരു മരവിപ്പ്

വീടിന്റ മൂകളിൽ അമ്മയുട കാലൊച്ച അടുത്തു വന്നു ,തണുത്ത മരവിച്ച എന്റെ മുടിയിൽ തലോടി ,

കഷ്ട്ടപെട്ട് ചിരിക്കാൻ ശ്രമിക്കുന്ന അമ്മയുടെ തിളക്കം കുറഞ്ഞ ചിരി എന്നിക്കു നീണ്ടു ,പതുകെ തലോടി കൊണ്ട് ചോദിച്ചു ,ആരാ ന്റെ കുട്ടിയെ തല്ലിയത് ➽➽➽➽➽➽➽

Leave a Reply

Your email address will not be published. Required fields are marked *