കളിയാട്ടങ്ങൾ – 11 7അടിപൊളി  

ദുബായ് വിമാനത്താവളത്തിൽ അവനെയും കാത്ത് അറബിക്കഥയിലെ രാജകുമാറിപ്പോലെ നൂറ നിൽപ്പുണ്ടായിരുന്നു. അവൻ ഇറങ്ങിവന്നതും അവളുടെ മുഖം വസന്തകാലം അണിയിച്ചൊരുക്കിയ താഴ്വാരം പോലെ വിടർന്നു തുടുത്തു.

പൊട്ടിയടർന്ന കണ്ണീരിലൂടെ നിറഞ്ഞു ചിരിച്ചു കൊണ്ട് അവന്റെ ഉറച്ച ആലിംഗനത്തിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ ഒതുങ്ങി നിന്നു. പിന്നെ അവന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങി തോളിലിട്ടിട്ട് അവനെയും കൊണ്ട് പാർക്കിങ്ങിലേക്ക് നടന്നു.

വണ്ടിയുടെ അടുത്ത് വിടർന്നു ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന സംഗീതയെയും വെങ്കിടിയെയും കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞുവന്നു.മൂന്നുപേരും വണ്ടിയിൽ കയറിയപ്പോൾ നൂറ വണ്ടി മുന്നോട്ടെടുത്തു.

ദുബായ് നഗരത്തിന്റെ തിരക്കുള്ള വർണ്ണ ശബളിമായിലൂടെ അവരെയും കൊണ്ട് വാഹനം ഒഴുകിനീങ്ങി. അപ്പോഴും പിന്നിലിരിക്കുന്ന സംഗീതയുടെയും വെങ്കിടിയുടെയും

സമീപമിരിക്കുന്ന ജസീലയെ അവൻ കണ്ടതേയില്ല.!

(അവസാനിച്ചു)

Leave a Reply

Your email address will not be published. Required fields are marked *