കല്യാണശേഷം ശ്രുതിയുമായി – 9 2അടിപൊളി  

ഇനി ഞാൻ സർപ്രൈസ് ആക്കുന്നില്ല.. അളിയൻ പോകാൻ ഒരുങ്ങുനല്ലേ ഉണ്ടായിരുന്നുള്ളു.. എങ്കിൽ രേവതിയുടെ കണവൻ എറണാകുളത്തു എത്തിയ ഉടനെ ഭീമയിൽ കയറി എൻ്റെ രേവതി കുട്ടിക്ക് മുത്ത് വെച്ച പാദസ്വരം മേടിച്ചു വെച്ചിട്ടുണ്ട്.. നാത്തൂനേ വിളിച്ചു പറഞ്ഞേര് ഇപ്പൊ തന്നെ..

റിയലി.. അല്ലേലും എനിക്കറിയാം.. Mr സനേഷ് വരുമ്പോൾ എന്തേലും സർപ്രൈസ് ഉണ്ടാകുമെന്ന് അത് എന്താണെന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ടൊരു നമ്പർ ഇട്ടതല്ലേ…

ചേച്ചി നാളെ പോയി മേടിക്കത്തുള്ളൂ.. അളിയൻ ഇന്ന് വരാൻ അല്പം ലേറ്റ് ആവുമെന്നാണ് പറഞ്ഞത്..

എടി കള്ളി.. നീ ആള് കൊള്ളാലോ.. നിന്റെ ഡയലോഗ് കേട്ടപ്പോൾ ഞാൻ അത് വിശ്വസിച്ചു പോയി.. ഇനി ആട്ടെ ശരിയാക്കി തരാം..

പിന്നല്ലാതെ.. നാളെ നമ്മൾ കണ്ടു മുട്ടും വരെ എന്താ തരാൻ പോകുന്നതെന്നുള്ള ടെൻഷൻ ഒഴിവാക്കിയില്ലേ ഇന്ന് കിടന്ന ഉറങ്ങാൻ പറ്റില്ല.. അതിനൊരു നമ്പർ ഇട്ടതല്ലേ..

അപ്പൊ അറിയാരുന്നു.. ഗിഫ്റ് ഉണ്ടാകുമെന്നു..

പിന്നെ ഉറപ്പല്ലേ.. സ്വന്തം ഭർത്താവിനെ ഭാര്യ അല്ലാതെ ആരാ ഇത്രയും കൃത്യമായി തിരിച്ചറിയുക.. ഇപ്പൊ മനസ്സിലായോ മോന്.. എൻ്റെ കഴിവും.. സ്നേഹവും.. Mr സനേഷ്

സഹദേവൻ മേനോൻ..

മനസ്സിലായെ.. നീ എന്നെ പേര് എടുത്തു വിളിച്ചത് പോട്ടെ.. നിനക്ക് എന്നേക്കാൾ പ്രായകൂടുതൽ ഉണ്ട്.. അത് കൊണ്ടാണെന്നു വിചാരിക്കാം.. എൻ്റെ അച്ഛന്റെ പേരെടുത്തു വിളിക്കാറായോ.. ഭയങ്കരി.. ഇത് ഞാൻ അച്ഛനോട് പറയുന്നുണ്ട്..

ഞാനും അച്ഛനോട് ചിലത് പറയുന്നുണ്ട്.. ഇന്ന് വിളിച്ചപ്പോൾ കൂടി അച്ഛൻ പറഞ്ഞു.. മോളെ അവൻ ഇന്നലെ വന്നപ്പോൾ രണ്ടെണ്ണം അടിച്ചിട്ടുണ്ടാരുന്നു എന്ന്..

മോള് ചോദിക്കുവോന്നും വേണ്ട.. മോളോട് പറഞ്ഞാരുന്നോ എന്ന്.. പാവം അച്ഛനറിയില്ലല്ലോ എന്നെ സോപ്പ് തേച്ചു പതപ്പിച്ചിട്ട മോൻ ഈ വഷള തരം ഒക്കെ കാണിക്കുന്നതെന്ന്..

വെള്ളമടി മാത്രം അല്ല പുന്നാരമോന്റെ കൈവശം ഉള്ളത് പുകയും ആഞ്ഞു വലിക്കാറുണ്ടെന്നു പറയണോ..

എൻ്റെ പൊന്നു രേവതി മോളെ ചതിക്കല്ലേ.. അമ്മ ഒന്ന് രണ്ട് വട്ടം കൈയോടെ പൊക്കിയിട്ട് ഉണ്ടെങ്കിലും അച്ഛൻ നേരിട്ട് ചോദിച്ചിട്ടില്ല വലിക്കുമോന്നു..

നീ ആയിട്ട് ഇനി ആ മുഖത്തു നിന്ന് ചോദിക്കാനുള്ള ഇടവരുത്തരുത്.. കാലുപിടിക്കാം.. പ്ലീസ്..

അങ്ങനെ മര്യാദക്ക് വഴിക്ക് വാ.. പിന്നെ വേറെ എന്തോ പറഞ്ഞല്ലോ പ്രായം കൂടുതൽ ആണെന്നോ മറ്റൊ..

അത് പിന്നെ.. ഞാൻ പറഞ്ഞത് ശരിയല്ലേ.. ഞാൻ നിന്നെക്കാൾ മൂത്തതാണെന്നു.. എന്താ അത് സത്യം അല്ലെ..

മോനെ സനേഷേ..ഉരുളരുത്.. അങ്ങനെ അല്ലല്ലോ പറഞ്ഞത്.. ഞാൻ പ്രായത്തിൽ മൂത്തതല്ലേ എന്നോ മറ്റൊ.. പറഞ്ഞല്ലോ..

ആ.. ഞാൻ ഓർക്കുന്നില്ല.. മുപ്പത്തിരണ്ട് നാക്കിനിടക്ക് ഒരു പല്ല് അല്ലെ ഉള്ളോ.. ചിലപ്പോൾ തെറ്റി പോയതാകാം.. നാളെ മാളിൽ പോകുമ്പോൾ നിനക്ക്..

റിംഗ്.. വേണം എന്നല്ലേ പറഞ്ഞത്.. ശരി മേടിച്ചു തന്നോളാം..

പുകവലി.. ഒരു റിങ്ങിൽ.. ഒതുക്കാം എന്നത് കുട്ടന്റെ.. വെറും

വ്യാമോഹം ആണ്.. ഇങ്ങോട്ട് വാ.. എന്നിട്ട് ഞാൻ പറയാം.. എന്തൊക്കെ വേണമെന്ന്..

മരുമോള് ഒരു വാക്ക് പറഞ്ഞാൽ മതി.. അമ്മായിച്ചനും അമ്മായിയമ്മയും.. മോനെ ഓടിച്ചിട്ട് അടിക്കും.. അപ്പോഴാ ഒരു.. ഒണക്ക.. റിങ്.. കൈക്കൂലി ആയിട്ട് വെച്ചു നീട്ടുന്നത്..

സ്വന്തം ഭർത്താവിനെ ബ്ലാക്ക് മെയിൽ ചെയ്യുന്ന.. ലോകത്തിലെ അവസാന ഭാര്യ..

ഏട്ടാ.. എന്നാ ഞാൻ ഇനി കിടന്നോട്ടെ.. ഇല്ലേ രാവിലെ ഒരുപാട് ലേറ്റ് ആവും.. ഇനി എത്ര സമയം കൂടി ഉണ്ട്..

നീ കിടന്നോടാ.. അല്ലെ പിന്നെ അതൊരു പണിയാകും.. ഇപ്പൊ ഇവിടെ 12.15ആയി ഇനി ഒന്നേകാൽ മണിക്കൂർ കൂടി..

അയ്യോ.. ഇനി അത്രയും സമയം കൂടി ഉണ്ടല്ലേ.. എന്നാപ്പിന്നെ ഞാൻ കൂടെ ഇരിക്കാം..

വേണ്ട നീ കിടന്നോ.. നാളെയും നമ്മൾ കറക്കം എല്ലാം കഴിഞ്ഞു വരുമ്പോൾ ലേറ്റ് ആവില്ലേ.. സമയം ഇതെന്ന് പറയുംപോലെ അങ്ങ് പോവില്ലേ..

കിടന്നോ നീ.. രാവിലെ നേരത്തെ പോയിട്ട്.. നേരത്തെ ചാടിയ മതി ഓഫീസിൽ നിന്ന്..

Leave a Reply

Your email address will not be published. Required fields are marked *