കല്യാണശേഷം ശ്രുതിയുമായി – 9 2അടിപൊളി  

രവീന്ദ്രൻ നായരുടെയും സാവിത്രിയുടെയും മകളാണ്.. അവള് ഇങ്ങനെ ആണ് വളരേണ്ടത്.. സനേഷ് ഏട്ടൻ ഈ കഴുത്തിൽ ഒരു താലി കെട്ടിയാൽ.. ആ നിമിഷം മുതൽ..

ഞാൻ ഇപ്പൊ കാണുന്ന രേവതി അല്ല.. പിന്നെ രേവതി സനേഷ് ആണ്.. ആ രേവതി ചിലപ്പോൾ ഒരുമ്മ ചോദിച്ചാൽ ചിലപ്പോൾ… ഒമ്പതെണ്ണം തന്നിട്ടേ മറത്തുള്ളായിരിക്കും..

പക്ഷേ ഇപ്പൊ ഞാൻ അങ്ങനെ ആവാൻ ആഗ്രഹിക്കുന്നില്ല.. അതുകൊണ്ട് ഏട്ടൻ ചോദിച്ചപോലെ ഞാൻ തന്നോളാം.. നേരെ എത്രയും വേഗം ഇങ്ങു എത്തിയാൽ മതി..

എടി പോത്തേ.. നീ കൂടുതൽ സെന്റി ഒന്നും അടിക്കേണ്ട.. ഉമ്മ കിട്ടും എന്ന ഒറ്റ കാരണത്തിൽ ഞാൻ നേരെ അങ്ങോട്ട് എത്തും.. നിനക്ക് അവധിയും എടുക്കാം പോരെ..

Ok ചേട്ടാ… താങ്ക്സ്..

താങ്ക്സ്.. അത് നിന്റെ.. കൈയിൽ ഇരുന്നോട്ടെ.. എനിക്ക് നിന്റെ മുത്തം മതി.. കേട്ടോടി പോത്തേ..

ഞാൻ പോത്തല്ലേ..

അപ്പൊ പോത്തിന് ഉമ്മ കൊടുക്കാൻ അറിയില്ല.. അതിന്റെ മുന്നിൽ വരുന്ന ആളെ കുത്തി വീഴ്ത്താനും ചവിട്ടി മെതിക്കാനും അറിയത്തുള്ളൂ..

അത് കൊണ്ട് നീ ഇങ്ങോട്ട് വാ ശരിയാക്കാം നിന്നെ ഞാൻ.. കേട്ടോടാ സഹദേവന്റെ മോനെ…

നിന്നെ ഞാൻ പോത്തേ എന്ന് വിളിച്ചപ്പോൾ.. നീ നൈസ് ആയിട്ട് എൻ്റെ തന്തക്ക് വിളിച്ചു അല്ലേ.. ഇതിന് നിനക്ക് ശിക്ഷ ഉണ്ട്.. ഞാൻ അങ്ങോട്ട് വരട്ടെ…

എടാ സനേഷേ.. നിന്റെ ഭാര്യയായി ജീവിക്കണേൽ.. ഞാനും കുറെ എങ്കിലും നീയായി മാറേണ്ടേ.. നീ തന്നെയാ എന്നെ ഓരോ വഷളത്തരം പഠിപ്പിക്കുന്നത്.. അപ്പൊ നീ തന്നെ അനുഭവിച്ചോ..

എടാ ഫ്ലൈറ്റ് എടുക്കുവാ..

എങ്കിൽ ശരിയേട്ടാ.. എന്തേലും തെറ്റ് പറഞ്ഞിട്ടുണ്ടെൽ എന്നോട് ഷമിച്ചേക്കണേ.. സോറി ചേട്ട.. അപ്പൊ.. വേഗം വാടാ പ്രാന്താ.. ഹാപ്പി ജേർണി… ഐ ലവ് യു.. ഏട്ടാ..

ഇപ്പൊ നിങ്ങൾക്ക് മനസിലായില്ലേ.. എൻ്റെ രേവതിയെ.. അത്ര നല്ലതാ എൻ്റെ രേവുട്ടി.. മറ്റുള്ളവർ മോശം ആണെന്ന് അതിന് അർത്ഥമില്ല.. അവളെ അടുത്തറിഞ്ഞപ്പോൾ മറ്റാർക്കു വേണ്ടിയും അവളെ വിട്ടു കളയാൻ കഴിയുന്നില്ല..

അതാണ് സത്യം.. എന്നാപ്പിന്നെ ഞാൻ എങ്ങനെ.. ഞാൻ വിട്ടേക്കുവാ.. നമുക്കിനി.. ദുബായ് കാണാം….

ദുബായ് സമയം 5. 13 am

ഹലോ രെവു.. Gmg.. ഏട്ടാ.. എത്തിയോ.. ചെക്കിങ് കഴിഞ്ഞോ..

കഴിഞ്ഞു…. പുറത്തേക്ക് ഇറങ്ങുവാ..

എങ്കിൽ.. വേഗം ടാക്സി പിടിച്ചോ.. വന്നിട്ട് കാണാം.. ഞാൻ ഫുഡ് ഉണ്ടാക്കുവാ.. വേഗം വാ..

ഇന്ന് എന്താ.. പതിവില്ലാതെ.. നേരത്തെ എഴുന്നേറ്റത്..

ഹാ.. അമ്മായി.. Gmg.. ചായ ഫ്ലാസ്കിൽ ഉണ്ട്.. എടുത്തോളമോ..

എന്ത് പറ്റി രെവു.. നിനക്കിന്ന്..

സാധാരണ. ഞാൻ ചായ ഇട്ട്.. നാല് വട്ടം വിളിച്ചാൽ അല്ലേ.. നീ എഴുനേൽക്കു… ഇന്ന് എന്താ വിശേഷം..

അതൊക്കെ പറയാം.. സർപ്രൈസ്.. അമ്മായി ചായ എടുത്ത് കുടിച്ചോണ്ട്.. ആ കസേരയിൽ മാറി ഇരുന്നോ.. ഇന്ന് എല്ലാം.. ഞാൻ ഉണ്ടാക്കികൊള്ളാം..

എൻ്റെ പെണ്ണെ നീ കളിക്കാതെ കാര്യം പറ.. ഇന്ന് ആരുടെയെങ്കിലും ബര്ത്ഡേ വല്ലതുമാണോ.. എല്ലാ ബർണറും കത്തിച്ചു വെച്ചു.. ഈ കൊച്ചു വെളുപ്പാൻ കാലത്തു നീ എന്നതൊക്കെയാ ഉണ്ടാക്കുന്നത്..

നോക്കട്ടെ.. മുട്ട പുഴുങ്ങുന്നു.. ഏത്തപ്പഴം പുഴുങ്ങുന്നു.. ഇടിയപ്പം.. കുക്കറിൽ എന്താ… കണ്ടിട്ട് കുറെ പച്ചക്കറി വെട്ടി കൂട്ടിയ പോലുണ്ടല്ലോ..

എൻ്റെ അമ്മായി.. ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ആസ്വദിച്ചു കഴിക്കണം.. അതിനല്ലെ ഇതൊക്കെ ഉണ്ടാക്കുന്നത്..

നമ്മള്.. രണ്ടാൾക്ക് കഴിക്കാനാണോ.. നീ ഇതിനും മാത്രം ഇടിയപ്പം ഉണ്ടാക്കുന്നത്.. ഈ പാത്രത്തിൽ വീണ്ടും പൊടി നനച്ചു വെച്ചേക്കുന്നു.. ഇനി എന്തിനാ പുട്ടും കൂടി ഉണ്ടാക്കുന്നത്..

എടി ഇതെല്ലാം കൂടി നമ്മള് തിന്ന് തീർക്കണേൽ ഒരാഴ്ച്ച എടുക്കും..

കുഴപ്പമില്ല.. നമുക്ക് ഒരാഴ്ച കുത്തിയിരുന്ന് കഴിച്ചു തീർക്കാം പോരെ..

ഇപ്പോഴല്ലേ എനിക്ക് കാര്യം മനസ്സിലായത്.. നിന്റെ ഫ്രണ്ട്സ് എല്ലാം കൂടി രാവിലെ ഇങ്ങോട്ട് വരുന്നുണ്ടാവും അല്ലേ.. ഇത് നീ ഇന്നലെ രാത്രി എന്നോട് പറഞ്ഞിരുന്നേൽ.. ഞാനുടെ നേരത്തെ എഴുന്നേറ്റ് ഹെല്പ് ചെയ്യില്ലാരുന്നോ..

Leave a Reply

Your email address will not be published. Required fields are marked *