പിന്നെ ബന്ധം.. അതെനിക്ക് ഈ ലോകത്തു മറ്റാരെയും ബോധിപ്പിക്കണ്ട.. എൻ്റെ ഏട്ടൻ എൻ്റെ മനസ്സിൽ ദൈവങ്ങൾക്ക് ഒപ്പമോ.. അതിന് മേലെയോ ആണ്..
അതുകൊണ്ട് പൊന്നുമോൻ ഇത് കൊണ്ട് തൃപ്തി പെട്ടാൽ മതി കേട്ടോ..
എണ്ണത്തിൽ എന്തെങ്കിലും.. മാറ്റം പ്രതീക്ഷിക്കാമോ..
തത്കാലം.. മാറ്റം ഉണ്ടാവില്ല..
എടാ അനൗൺസ്മെന്റ് വന്നു.. ടൈം ആയി..
എങ്കിൽ ശരിയേട്ടാ… ഏട്ടാ പിന്നെ മുൻപേ പറഞ്ഞത് സത്യമാണോ..
എന്താടി..
റൂമിൽ കേറുന്നില്ല നേരെ ഇങ്ങോട്ട് ആണെന്ന്..
എന്താ കേറണോ..
അയ്യോ വേണ്ടായേ.. ഞാൻ ഇത് എങ്ങനെ പറയും എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു.. അപ്പൊ ഏട്ടനായിട്ടു തന്നെ.. ഒരുനിമിഷം എങ്കിൽ.. ഒരുനിമിഷം.. നേരത്തെ ഏട്ടൻ ഇങ്ങു വന്നാൽ അത്രയും നല്ലത്..
എൻ്റെ കണ്ണനെ കാണാൻ കൊതിയായിട്ടു വയ്യ.. പിന്നെ ഡ്രസ്സ്.. ഇവിടെ റോഡിന്റെ ഓപ്പോസിറ്റ് ഒരു നല്ല കട ഉണ്ട്.. നല്ല സെലെക്ഷനും..
അത്യാവശ്യം ഉള്ളത് നമുക്ക് അവിടുന്ന് വാങ്ങാം ബാക്കി രാത്രി വാങ്ങാം.. എല്ലാം എൻ്റെ വക.. ഏട്ടൻ എത്രയും വേഗം ഇങ്ങു വന്നാ മതി..
ശരി.. ശരി.. ഇനി കിടന്ന് ഉറങ്ങാൻ നോക്ക്.. സമയം ഒരുപാടായി.. പത്തു മിനിറ്റു കൂടി കഴിഞ്ഞാൽ ഫ്ലൈറ്റ് പൊങ്ങും.. പോയി കിടന്ന് ഉറങ്ങു പെണ്ണെ..
പത്തു മിനിറ്റുടെ ഉള്ളോ പൊങ്ങാൻ.. എങ്കിൽ ഞാൻ ഇനി ഉറങ്ങുന്നില്ല.. ഒരു കാപ്പിയൊക്കെ ഇട്ടു കുടിച്ചു ഫ്രഷ് ആയി വരുമ്പോഴത്തേക്ക് ഏട്ടൻ പകുതി ദൂരം എത്തും..
പിന്നെ ഞാൻ ഇന്ന് കുറെ നേരം കൂടുതൽ എടുത്തു യോഗ ചെയ്താൽ.. ഏട്ടൻ ദുബായ് എത്തും.. പിന്നെ ഏട്ടന് കഴിക്കാൻ രാവിലത്തേക്കുള്ള ഫുഡ് റെഡി
ആക്കുമ്പോൾ ഇവിടെ എത്തും ഏട്ടൻ.. എങ്ങനെ ഉണ്ട് ഐഡിയ..
അപ്പൊ ഉറങ്ങുന്നില്ലേ.. ഓഫീസിൽ പോയി ഉറക്കം തൂങ്ങി ഇരിക്കേണ്ടി വരില്ലേ..
എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ.. ചൂടാവരുത്.. ഏട്ടൻ ഇന്ന് ഇങ്ങോട്ട് വരുവല്ലേ.. നമ്മള് കുറെ ദിവസം ആയില്ലേ കണ്ടിട്ട്.. അതുകൊണ്ട് ഞാൻ ഇന്ന് അവധി എടുത്തോട്ടെ..
സമ്മതിക്കാം പക്ഷേ.. അത് കൊണ്ട് എനിക്കുള്ള പ്രയോജനം.. അതുടെ പറ..
എൻ്റെ കൈകൊണ്ട് ഉണ്ടാക്കിയ.. അടിപൊളി ബ്രേക്ക്ഫാസ്റ്റ്.. എന്താ ok അല്ലേ..
ബ്രേക്ക്ഫാസ്റ്റ് ok.. എന്നാലും അത് ഉണ്ടാക്കാൻ വേണ്ടി ഒരു ദിവസം അവധി എടുക്കേണ്ട ആവശ്യം ഇല്ല.. പകരം ഞാൻ പറയുന്നത് പോലെ ചെയ്താൽ അവധി അനുവദിക്കാം.. എൻ്റെ ചുണ്ടിൽ കൊച്ചൊരുമ്മ താരമെങ്കിൽ ok..
ഛീ പോടാ പട്ടി.. ചുണ്ടിൽ ഒന്നും തരാൻ പറ്റില്ല.. അല്ലേലും നിനക്ക് എപ്പോഴും ഉള്ളതാ.. ഒരു ബ്ലാക്ക്മെയിലിംഗ്..
എങ്കിൽ എൻ്റെ പൊന്നുമോള്.. നേരം കളയാതെ രാവിലെ എഴുന്നേറ്റു ഓഫീസിൽ പൊക്കൊ.. ഞാൻ പതുക്കെ റൂമിൽ കേറി ഒരു ഉറക്കമൊക്കെ കഴിഞ്ഞു വൈകിട്ട് അങ് എത്താം.. അതാ നല്ലത്..
ഏട്ടാ.. ഏട്ടാ.. പ്ലീസ്. പ്ലീസ്.. ഞാൻ കവിളത്തൊരു ഉമ്മ തരാം.. അത് മതിയെടാ… സമ്മതിക്കു.. പ്ലീസ് കാലുപിടിക്കാം.. ഇനി ഏട്ടന് പിടിവാശി ആണേൽ ഞാൻ ചുണ്ടിൽ തന്നെ തരാം..
എനിക്ക് അതിന് മടി ഉണ്ടായിട്ടോ.. ആഗ്രഹം ഇല്ലാഞ്ഞിട്ടോ അല്ല.. ഏട്ടന്റെ ഏത് ആഗ്രഹവും എന്നിൽ കഴിയാവുന്നതു.. ആണെങ്കിൽ ഞാൻ സാധിച്ചു തരണം..
അതെന്റെ കടമയാണ്.. അതിലുപരി അങ്ങനെയേ പാടുള്ളു ഒരു ഭാര്യ ആകുമ്പോൾ.. എല്ലാം എനിക്കറിയാം ഏട്ടാ.. ഞാൻ ഇപ്പോൾ തരാമെന്നു
പറഞ്ഞ.. ഈ..
രണ്ടുമ്മ പോലും.. തരാൻ ഞാൻ ഇപ്പോൾ.. മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നതല്ല.. പക്ഷേ കുറെ ദിവസമായി നമ്മള് കാണാനും ഒരുപാട് സമയം.. പരസ്പരം അറിയാൻ കഴിയാതെ പോയത് കൊണ്ട്..
അപ്പൊ എൻ്റെ നാവിൽ അറിയാതെ വന്നു പോയതാ.. ആ വാക്ക്… ഏട്ടൻ എന്നോട് വഷളത്തരം ഒക്കെ പറയുമ്പോഴും ഞാൻ കേട്ട് കൊണ്ടിരിക്കുന്നത്..
മനസ്സ് വിഷമിച്ചു തന്നെയാ.. എൻ്റെ ഏട്ടൻ ആഗ്രഹിക്കുന്ന തരത്തിൽ.. ഞാനും തിരിച്ചു പറയേണ്ടേ.. എന്നോർത്ത്.. അപ്പോഴൊക്കെ ഞാൻ തന്നെ.. എൻ്റെ മനസ്സിന്നൊട് പറയാറുണ്ട്..
എൻ്റെ മറുപടി കേൾക്കാഞ്ഞിട്ടു എൻ്റെ ഏട്ടന്റെ.. മനസ്സ് പൊള്ളരുത്.. ആ.. പൊള്ളല്ക്കൂടി എനിക്ക് തന്നെരു എന്നാ… ഇന്ന് ഈ കാണുന്ന രേവതി..
