അരവിന്ദനയനം – 1 Like

“അമ്മേ നടക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.”
“ഇല്ലടാ, വീണപ്പോ കാൽ വണ്ടിയിൽ ഒന്നിടിച്ചു അതിന്റെ വേദന ആണ് നടക്കാൻ പ്രശ്നം ഒന്നുല്ല, ആദ്യത്തെ ആ മരവിപ്പ് മാത്രേ ഉള്ളു. ആമിമോൾക് എന്തെങ്കിലും പറ്റിയോ മോളെ?”
“എനിക്ക് കൊഴപ്പോന്നും ഇല്ല വല്യമ്മേ ഞാൻ ഓക്കേ ആണ്.”
“നിനക്ക് വല്ലതും പറ്റിയോ?”
“ആഹ് എനിക്ക് പറ്റിയതാ ഈ കാണുന്നതൊക്കെ.” ഞാൻ കൈ രണ്ടും അകത്തി നിന്നു. എന്റെ നിപ്പ് കണ്ട് അമ്മയും ആമിയും ചിരിക്കാൻ തുടങ്ങി. എന്നാൽ ആ പെണ്ണ് മാത്രം അമ്മയുടെ കൈ മുറുകെ പിടിച്ചു നിന്നു.

“സാരമില്ല മോളെ, ഞങ്ങക്ക് ഒന്നും ഇല്ല മോള് പേടിക്കണ്ട.”
“എന്ത് ഒന്നുല്ലന്നു, വല്ലതും പറ്റിയിരുന്നേൽ എന്തായേനെ.” ഞാൻ വീണ്ടും ആ പെണ്ണിനോട് തട്ടി കേറി.
“ഡാ ഒന്ന് നിർത്തിക്കെ, എനിക്ക് ഒന്നുല്ലന്ന് പറഞ്ഞില്ലേ പിന്നെ എന്തിനാ ആ കുട്ടിനെ സങ്കടപെടുത്തുന്നെ. നീയൊക്കെ എത്രവട്ടം നമ്മടെ അവിടെ റോഡിൽ കൂടി പോണ ആൾക്കാരുടെ മേത്തു പന്ത് അടിച്ചു കൊള്ളിച്ചേക്കുന്നു അപ്പൊ ഇല്ലാത്ത ദണ്ണം എന്തിനാ ഇപ്പൊ.” അമ്മ എന്നോട് ചൂടായപ്പോ ഞാൻ പിന്നെ ഒന്നും മിണ്ടില്ല. ഞാൻ നേരെ പോയി ബൈക്ക് പൊക്കി എടുത്തു.
അപ്പോഴും ആ പെണ്ണ് ഹോസ്പിറ്റലിൽ പോണോ നടക്കാവോ എന്നൊക്കെ അമ്മയോട് ചോദിക്കുന്നുണ്ട്.

അപ്പോഴാണ് ആമി പറഞ്ഞത് അവളുടെ കാലിൽ ചെറിയൊരു മുറിവ് ആയിട്ടുണ്ട് എന്ന്. ഞാൻ പോയി അത് നോക്കി, അത്ര വലിയ മുറിവല്ല റോഡിൽ ഉരഞ്ഞു തൊലി പോയത് ആണ്. അമ്മയുടെ കൈ പിടിച്ചു ആ പെണ്ണും അങ്ങോട്ട്‌ വന്നു.

“എന്റെ വീട് ദാ ആ കാണുന്നതാ അങ്ങോട്ട്‌ വാ മരുന്ന് വെച്ചിട്ട് പോവാം.” അവൾ പറഞ്ഞത് കേട്ടു എനിക്ക് പിന്നേം ദേഷ്യം വന്നു ഞാൻ പക്ഷെ ഒന്നും മിണ്ടിയില്ല.
“അത് സാരമില്ലേച്ചി എനിക്ക് അങ്ങനെ വേദന ഒന്നുല്ല.” ആമി പറഞ്ഞു. എന്നാലും ആ പെണ്ണ് പിന്നേം പിന്നേം നിർബന്ധിച്ചു. അവസാനം അമ്മേം ആമിം അവളുടെ കൂടെ ആ വീട്ടിലേക്കു നടന്നു.

കുറച്ചു നടന്നിട്ട് അമ്മ തിരിഞ്ഞു നോക്കി.

“ഡാ നീ വരുന്നില്ലേ..?”

“ഞാനെങ്ങും ഇല്ല നിങ്ങൾ പോയിട്ട് വാ.” എനിക്ക് ആകെ കലിപ്പ് കേറി.

“ആ വരണില്ലെങ്കി അവിടെ നിക്ക് ഹല്ല പിന്നെ.”

അമ്മ അതും പറഞ്ഞു ആ പെണ്ണിന്റെ കൈ പിടിച്ചു പിന്നേം നടന്നു. ഞാൻ ബൈക്കിന്റെ കേട്പാട് നോക്കി അവിടെ നിന്നു.

“ഈ ചെളിയും വെച്ച് എങ്ങനാ വീട് വരെ പോണത്, വീട്ടിൽ വന്നു അറ്റ്ലീസ്റ്റ് ഇതൊക്കെ ഒന്ന് കഴുകിട്ടു പോവാല്ലോ.” ആ ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി. വീണ്ടും ആ പെണ്ണ്. ഇവൾ എന്റെ വായിൽ ഇരിക്കണത് കേട്ടിട്ടേ പോകു. ഞാൻ അവളോട്‌ വീണ്ടും ചൂടാവാൻ ഒരുങ്ങി അപ്പോഴേക്കും അമ്മയുടെ വിളി വന്നു.

“ഡാ!!!” ആ ഒരു വിളിയിൽ എല്ലാം ഉണ്ടായിരുന്നു. ഞാൻ പിന്നെ സംസാരിക്കാൻ നിന്നില്ല. ആ പെണ്ണിന്റെ പിന്നാലെ നടന്നു. അവൾ ഓടി ചെന്ന് വീണ്ടും അമ്മയുടെ കൈ പിടിച്ചു. ആമി മുന്നിൽ നടന്നു. ഞാൻ ഏറ്റവും പിന്നിലും.

നടക്കുന്ന വഴി ഞാൻ ഒന്ന് ചുറ്റും നോക്കി, മാവിന്റെ മറവിലും കുറ്റി ചെടിയുടെ മറവിലും ഒക്കെ ആയി ഇവളുടെ ബാക്കി ടീം മെംബേർസ് ഒളിഞ്ഞിരിക്കുന്നു. എല്ലാരും കൂടി ഇവളെ ഇട്ടിട്ടു ഓടിയത് ആവണം. ആ ദേഷ്യത്തിന് ഇടയിലും എനിക്ക് ചെറിയ ചിരി വന്നു.

തുടരണോ?

Leave a Reply

Your email address will not be published. Required fields are marked *