എന്നും എന്റേത് മാത്രം – 6

“പിന്നെ നിങ്ങൾക്ക് എന്ത് പറ്റിയതാ?” മായയാണ് ചോദിച്ചത്. “ടിക്കറ്റ് കിട്ടാൻ കുറച്ച് ടൈമെടുത്തു. ഞങ്ങളിങ്ങനെ സംസാരിക്കുമ്പോഴാ എന്തോ ശബ്ദം കേട്ടത്. നോക്കിയപ്പോ സെക്യൂരിറ്റി ടീമും ആളുകളും റൺവേയിലേക്ക് ഓടുന്നു , അപകടമാണെന്ന് അപ്പഴാ മനസ്സിലായെ. ആളുകളെ ്് ഫ്ളൈറ്റിന്റെ ഉള്ളിൽ നിന്ന് പുറത്തെടുക്കുന്നതിന്റെ ഇടക്ക് എന്തോ എന്റെ തലക്ക് അടിച്ച്. അങ്ങനെയാണ് ഈ തലേക്കെട്ട് കിട്ടിയത്” തന്റെ നെറ്റിയിലൂടെ വിരലോടിച്ച് സൂരജ് പറഞ്ഞു.
ഫോണിൽ സംസാരിച്ചുകൊണ്ട് ഹരിപ്രസാദ് അവരുടെ അടുത്തേക്ക് വന്നു. “ഏയ് ഇല്ലില്ല , കുഴപ്പമൊന്നുമില്ല. നിങ്ങൾ പതുക്കെ വന്നാമതി. ആ , ശരി” കാൾ കട്ട് ചെയ്ത് അയാൾ സൂരജിന്റെ ബെഡ്ഡിനടുത്ത് വന്നു.

“എന്തായി അങ്കിളേ?” “ഒന്നുമില്ല , പ്രൈവറ്റ് ഹോസ്പിറ്റലല്ലെ തൊട്ടതിനും പിടിച്ചതിനും കുറേ ബില്ലുകൾ ഉണ്ട്. അത്രയേ ഉള്ളൂ” സച്ചി ചോദിച്ചതിന് മറുപടിയായി അതും പറഞ്ഞ് ഹരി അവിടെ ഇരുന്നു.

വിക്കി നോക്കുമ്പോൾ കുറച്ച് ്് മാറിയുള്ള ്് ബെഡ്ഡിലെ ആൾക്ക് മരുന്നും കൊടുത്തിട്ട് പോകുന്ന ഒരു നേഴ്സിനെ തന്നെ നോക്കിയിരിക്കുന്ന സൂരജിനേയാണ് കാണുന്നത്. അവൻ പതുക്കെ ചെന്ന് സൂരജിന്റെ അടുത്തായി ഇരുന്നു. “എന്തണ്ണാ , കുറേ നേരമായല്ലോ?” അവന്റെ ശബ്ദം കേട്ട് സൂരജ് അങ്ങോട്ട് നോക്കി. “അതേയ് മോനിപ്പോ ആശുപത്രീലാ , അതുമല്ല നിങ്ങടെ കെട്ടിയോള് ഇപ്പം ലാന്റ് ചെയ്യും. ശ്രയേച്ചി വരുമ്പോ ഈ ലോലൻ ഫിഗറുമായി ഇരുന്നാ , ഇപ്പോ ആരുടേയോ ഭാഗ്യത്തിന് ഇത്രയേ പറ്റിയുള്ളൂ , മൂപ്പത്തി കണ്ടാ പിന്നെ കുറച്ച് പഞ്ഞീടെ ചെലവ് മാത്രേ കാണൂ”

“അനുഭവമായിരിക്കുമല്ലേ?” അങ്ങനെ ഒരു മറുചോദ്യമാണ് സൂരജ് പുറത്തെടുത്തത്. കുറച്ച് മാറി ഇരുന്നിരുന്നത് കൊണ്ട് ബാക്കിയുള്ളവർക്ക് അവരുടെ പതുക്കെയുള്ള സംസാരം കേൾക്കുമായിരുന്നില്ല. “എന്തോന്നാടാ രണ്ടാളും ബല്യ ചിരി?. നമ്മളും അറിയട്ടെ” നവി അവരെ നോക്കി. “ഏയ് , അതൊന്നൂല്ലാ. ഒരു സംശയം പറഞ്ഞുകൊടുത്തതാ. ല്ലേ?” സൂരജ് ചോദിച്ചപ്പോൾ വിക്കി തലകുലുക്കി.

പിന്നേ , ഒരു സംശയം , എന്തോ ഉടായിപ്പാണെന്ന് മനസ്സിലായി. പക്ഷേ രണ്ടുംകൂടി പറയുന്നത് കേൾക്കാത്തത് കൊണ്ട് സംഭവം മാത്രം പിടികിട്ടിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ സൂരജേട്ടന്റെ വീട്ടുകാരും സുഹൃത്തുക്കളും എല്ലാം എത്തി. അച്ഛനും അമ്മയും എത്തിയത് പിന്നെയും കുറച്ച് നേരം കഴിഞ്ഞിട്ടാണ്. എന്തിന് പറയുന്നു എല്ലാവരും കൂടി ആയപ്പോൾ വിഷമം പറച്ചിലും , ആശ്വസിപ്പിക്കലും ഒക്കെയായി ആകെ ബഹളമായിരുന്നു. സൂരജേട്ടന്റെ ഒരു അമ്മായി ഉണ്ട് , പുള്ളിക്കാരി കാരണം നേരത്തെ പറഞ്ഞ നേഴ്സിന് ഒന്ന് രണ്ട് വരവ് കൂടി വരേണ്ടിവന്നു സീൻ ശാന്തമാക്കാൻ.
= = =

ഡോക്റ്ററേ കാണാൻ പോയ രവിയങ്കിൾ തിരിച്ചുവന്നത് ആശ്വാസമുള്ള വാർത്തയും കൊണ്ടായിരുന്നു. പരിക്ക് അത്ര പ്രശ്നമുള്ളതല്ലാത്തതിനാൽ പിറ്റേന്ന് സൂരജേട്ടനേയും അതിന്റെ പിറ്റേദിവസം എന്നേയും ഡിസ്ചാർജ് ചെയ്യാം എന്ന് തീരുമാനമായി. അല്ലെങ്കിലും ഈ ആശുപത്രിവാസം എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.

ചിന്നുവിനെ കൊണ്ടുവിട്ട് ശ്രീ കൂടി എത്തി. കാര്യം അറിഞ്ഞിട്ടും വരാൻ പറ്റാത്തതിലുള്ള വിഷമം വീഡിയോക്കോൾ ചെയ്താണ് ചിന്നു തീർത്തത്. അവളെ കുറ്റം പറയാൻ പറ്റില്ല , റിയയുടേയും ഐശുവിന്റേയും കാൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇടക്കിടെ എന്നെ ശ്രീക്കുട്ടി നോക്കുന്നപോലെ തോന്നി , പക്ഷേ എന്തുകൊണ്ടോ ശ്രദ്ധിക്കാൻ പോയില്ല. വാർഡിന്റെ അങ്ങേ അറ്റത്തുള്ള ടീവിയിൽ അപകടത്തിന്റെ വാർത്ത മാത്രമാണ് കാണാൻ കഴിയുന്നത്. ശരിക്കും പറഞ്ഞാൽ ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇപ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.

ഹോസ്പിറ്റലിൽ നിന്ന് തൃശൂരിലേക്കാണ് ഞങ്ങൾ പോയത്. ജോയിൻ ചെയ്തിട്ട് അധികം ആകാത്തതുകൊണ്ട് അച്ഛന് ലീവ് എടുക്കാൻ പ്രയാസമുണ്ടായിരുന്നു. അമ്മ ഇല്ലാതെ പുള്ളിക്ക് പറ്റുകയുമില്ല. അതുകൊണ്ട് തൃശൂരിലേക്കാണ് ്് ഡിസ്ചാർജ് ചെയ്ത് പോയത്. ഹോസ്പിറ്റലിലുള്ള ദിവസങ്ങളിൽ എല്ലാവരും വന്നിരുന്നു.

ഡിസ്ചാർജ് ആയെങ്കിലും രണ്ടാഴ്ചത്തേക്ക് കൂടി ചില വിലക്കുകൾ ബാധകമായിരുന്നു. കാലും നീട്ടി ഒരിടത്ത് ഇരിക്കാൻ മാത്രമാണ് അനുവാദം കിട്ടിയത്. നടക്കുന്നത് പോയിട്ട് കുളിക്കുന്നതിൽവരെ ഉള്ള ഡോക്റ്റർ കൽപിച്ച നിയന്ത്രണങ്ങൾ ്് ്് മാതാശ്രീ അതുപോലെ പാലിച്ചു. പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോല്ലേ സംഭവം കട്ട ബോറായിരുന്നു. പോസ്റ്റായി പോസ്റ്റായി ഒരു ഇലക്ട്രിസിറ്റി സെക്ഷൻ തുടങ്ങാൻ ്് ്് വേണ്ടതിലും കൂടുതൽ പോസ്റ്റുകൾ ചിലപ്പോൾ സ്വന്തമായി ഉണ്ടായിക്കാണും. അത്ര ശോകമായിരുന്നു ആ ദിവസങ്ങൾ.

* * * * *

പതിവ് പോലെ അച്ഛൻ ഓഫീസിൽ പോയിക്കഴിഞ്ഞാണ് ഞാൻ എഴുന്നേറ്റത്. അമ്മ തിരക്കിട്ട് ഒരുങ്ങുകയാണ്.

“എങ്ങോട്ടാ രാവിലെ തന്നെ?” “അത് ശരി , ഇന്നലെ പറഞ്ഞതെല്ലാം മറന്നോ!?” നവിക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന അനിത ചോദിച്ചു.

ഉറക്കത്തിന്റെ ഹാങ്ങോവർ കുറച്ച് ബാക്കിയുണ്ടായിരുന്നതുകൊണ്ട് ആദ്യം സങ്ങതി കത്തിയില്ല. ശാരദാന്റിയുടെ കൂടെ ഏതോ അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞിരുന്നത് പിന്നെയാണ് ഓർത്തത്. സംഭവം വേറെ ഒന്നുമല്ല , മോന്റെ അസുഖം പെട്ടന്ന് മാറ്റാനായി ദൈവത്തിന് കൈക്കൂലി കൊടുക്കാനുള്ള പോക്കാണ്. ഈ പറഞ്ഞത് മൂപ്പത്തി കേൾക്കണ്ടാ
ഫുഡ് കഴിച്ചുകഴിഞ്ഞ് മരുന്നും തന്ന് അമ്മ തന്നെ ഹാളിലെ സെറ്റിയിൽ കൊണ്ടുപോയി ഇരുത്തി. ഇപ്പൊ ഇങ്ങനെയാണ്. അമ്മയോ അച്ഛനോ ഹെൽപ് ചെയ്യാതെ ഒന്നും ചെയ്യാൻ കഴിയില്ല , എനിക്ക് പറ്റാത്തതുകൊണ്ടല്ല അവര് ്് സമ്മതിക്കുന്നില്ല അതുകൊണ്ടാ. കുറച്ച് സമയം ടീവി കണ്ടും , ഫോണിൽ ചികഞ്ഞും തള്ളിനീക്കി. എന്തെങ്കിലും വരച്ചാലോ എന്ന ചിന്ത അപ്പോഴാണ് കയറിവന്നത്. പിന്നെ ഒട്ടും ്് വൈകിച്ചില്ല , ഒരു ഏഫോർ ഷീറ്റും കൈയ്യിൽ കിട്ടിയ ്് പെൻസിലും പേനയും എടുത്ത് വരാന്തയിൽ പോയി ഇരുന്നു.

കാലിന്റെ വേതന കുറയാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ അതും പറഞ്ഞ് നടക്കാം എന്നുവച്ചാൽ സമ്മതിക്കില്ലല്ലോ. ശരിക്കും പറഞ്ഞാൽ നാട്ടിൽ വന്നതിന് ശേഷം വരക്കുന്നതിനേപ്പറ്റി ആലോചിച്ചിരുന്നില്ല. പ്രത്യേകിച്ച് ആശയങ്ങൾ ഒന്നും മുന്നിൽ ഇല്ലാതെയാണ് പേപ്പർ മുന്നിൽ വച്ചത്. കണ്ണടച്ച് ഞാൻ ഓർത്തു , എന്ത് വരക്കണം? ചോദ്യം എന്നോട് തന്നെ ആയിരുന്നു.

അൽപസമയത്തിന് ശേഷം അവന്റെ വിരലുകളിലേക്ക് മനസ്സ് പറഞ്ഞുകൊടുത്ത ചിത്രം പതിയെ ഇറങ്ങിവന്നു. ഒരിളം ചിരിയോടെ കടലാസിന്റെ ശൂന്യമായ പ്രതലത്തിലേക്ക് അവൻ അതിനെ പകർത്താൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *