എന്നും എന്റേത് മാത്രം – 6

എത്രസമയം അതിൽ മുഴുകി അങ്ങനെ ഇരുന്നു എന്നറിയില്ല , അടുത്ത് ആരോ വന്ന് നിൽക്കുന്നപോലെ തോന്നിയാണ് ഞാൻ മുഖമുയർത്തി നോക്കിയത്.

“ആരാ?” അമ്മയാണോ വന്നത് എന്ന ചെറുതല്ലാത്ത പേടികാരണം ഉണ്ടായ ഞെട്ടൽ എന്റെ ശബ്ദത്തിലും ഉണ്ടായിരുന്നു.

“ഞാൻ അനഘ , അപ്പുറത്തെ” രാമേട്ടന്റെ വീട്ടിലേക്ക് ചൂണ്ടി അവൾ പകുതിയിൽ നിർത്തി. എനിക്ക് അപ്പോഴാണ് ആളെ മനസ്സിലായത്.

“ഓഹ് രാമേട്ടന്റെ മോളാണോ?” അതെ എന്നുള്ള രീതിയിൽ അവൾ തലയാട്ടി. അവൻ വരച്ചുകൊണ്ടിരുന്ന പേപ്പറിലേക്ക് നോക്കുകയായിരുന്നു അനഘ. “എന്താ നിൽക്കുന്നേ , ഇരിക്ക്” മുന്നിലെ ചാരുപടി കാട്ടി നവി പറഞ്ഞു. “ഇരിക്കുന്നില്ല. അമ്മ വിളിച്ചിരുന്നു , അവര് വരാൻ വൈകുംന്ന് പറഞ്ഞു. ചോറെടുത്ത് തരാൻ” “അയ്യോ അതൊക്കെ ഞാൻ എടുത്തോളാം” “അത് സാരില്ല. ഞാൻ എടുത്തുതരാം” അതും പറഞ്ഞ് അവൾ അകത്തേക്ക് നടന്നു. വേറെ വഴിയില്ലാതെ ഞാനും പിറകെ ചെന്നു.

അവൾ ഭക്ഷണം എടുത്ത് തന്നു. “ഞാൻ കുറച്ച് കഴിഞ്ഞിട്ട് കഴിക്കാനിരുന്നതാ” അവളോട് അങ്ങനെ പറഞ്ഞെങ്കിലും മണി രണ്ട് ആയതൊന്നും വരയുടെ ഇടക്ക് അറിഞ്ഞിരുന്നില്ല.
“ഇത്രേം നേരമായിട്ടോ!. മരുന്നില്ലേ?” “ഉം”

“ഈ മരുന്നൊന്നും തോന്നിയ സമയത്ത് കഴിക്കാനുള്ളതല്ല” “ഇയാള് mbbs വല്ലോമാണോ?” “അതെന്താ അങ്ങനെ ചോയിച്ചേ?” “അല്ല , ഈ മരുന്നിന്റെ , അല്ല ഒന്നൂല്ല” നവി ചിരിച്ചു ഒപ്പം അവളും.

“ഞാൻ കൊമേഴ്സാ , പിന്നെ ഇതൊക്കെ അറിയാൻ ഡോക്റ്ററൊന്നുമാവണ്ട” അനഘ അതും പറഞ്ഞ് ചിരിച്ചു കൂടെ അവനും.

“ഇപ്പൊ വേതന എങ്ങനേണ്ട്?” “നല്ലരസമുണ്ട്. ചുമ്മാ പറഞ്ഞതാ , ഇപ്പൊ കുറവുണ്ട്”

“ഇത് എന്തുപറ്റിയതാ?” “കഴിഞ്ഞാഴ്ച ഫ്ളൈറ്റ് ക്രാഷ് ആയില്ലേ , അവിടെവച്ച് പറ്റിയതാ” “കോയമ്പത്തൂര് വച്ചോ? ആ ഫ്ളൈറ്റിലുണ്ടായിരുന്നോ!” “ഉണ്ടാവണ്ടതായിരുന്നു പക്ഷേ കേറീല്ല. ഇത് ആളുകളെ വെളീലെടുക്കുമ്പോ പറ്റിയതാ. ഫ്ളൈറ്റിൽ ഉണ്ടായിരുന്നേ ചിലപ്പോ പടമായേനെ” പറയുന്ന അവനെ അവൾ നോക്കി ഇരുന്നു.

“ഇയാള് കഴിച്ചതല്ലേ?” അനഘയുടെ മുഖം ശ്രദ്ധിച്ച് വിഷയം മാറ്റാനായി നവി ചോദിച്ചു. “ഉം , ഞാൻ കഴിച്ചിട്ടാ വന്നേ”

“ചേച്ചീടെ മോള് എന്ത് ചെയ്യുന്നു” നവിയുടെ ചോദ്യം കേട്ട് അനഘയുടെ കണ്ണുകൾ വിടർന്നു. “അവളെ അറിയോ!?” “ഫോട്ടോ കണ്ടിട്ടുണ്ട് , വീട്ടിൽ വന്നപ്പോ” “ഓഹ്. അവളും ചേച്ചിയും അവിടെ ചേട്ടന്റെ വീട്ടിലാ”

“ആള്ടെ പേരെന്താ ” “പ്രാർഥന , പാറൂന്ന് വിളിക്കും” “കുറുമ്പുണ്ടോ” “അതേ ഉള്ളൂ. വന്നാ വീടെടുത്ത് തിരിച്ച് വെക്കും. ഒരു കാന്താരിപ്പാറുവാ” രണ്ടുപേരും ചിരിച്ചു.

ഞങ്ങൾ പെട്ടന്ന് കമ്പനിയായി. എനിക്ക് വരയിലുള്ള കമ്പം പോലെ ഫോട്ടോഗ്രാഫിയിലായിരുന്നു അനഘയുടെ താൽപര്യം. അതുമല്ല ്് ്് അച്ഛനും അമ്മയും ഇവളുമായി നേരത്തേ കൂട്ടായിരുന്നുപോലും!.

* * * * *

പൊതുവെ തിരക്ക് കുറഞ്ഞ ആ റെസ്റ്റോറന്റിന്റെ ഒരു മൂലയിലുള്ള ടേബിളിന് മുന്നിൽ ഇരിക്കുകയാണ് അയാൾ. കുറേ ്് നേരമായുള്ള കാത്തിരിപ്പ് നൽകുന്ന അസ്വസ്ഥതയോടെ അയാൾ ഇടക്കിടെ പുറത്തേക്കും , തന്റെ വാച്ചിലേക്കും നോക്കിക്കൊണ്ടിരുന്നു.

“सर, तुम्हाला काय हवे आहे?”

“काहीही नाही” തന്റെ അടുത്തേക്ക് വന്ന ്് പയ്യനോട് അൽപം ദേഷ്യത്തോടെ അതും പറഞ്ഞ് പോക്കറ്റിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ വച്ച് തീ കൊളുത്തി. അത് കണ്ട് എന്തോ പറയാനായി മുന്നോട്ട് വന്ന ആ പയ്യനെ ഒപ്പമുള്ള മധ്യവയസ്കൻ തടഞ്ഞു.
പുറത്ത് മുംബൈ നഗരം മറ്റൊരു സായാഹ്നത്തിൽ മുഴുകി നിൽക്കുകയാണ്. രാത്രിയുടെ വരവിന് മുന്പായി റോഡുകളുടെ വശങ്ങളിൽ തെരുവ് കച്ചവടക്കാർ തങ്ങളുടെ വാഹനങ്ങളിൽ നിരന്ന് കഴിഞ്ഞു.

പുറത്ത് വന്നു നിന്ന കറുത്ത ്് സ്കോർപിയോ പെട്ടന്നാണ് അയാളുടെ കണ്ണിൽപ്പെട്ടത്. അതിൽനിന്ന് ഇറങ്ങിയ ആളെ കണ്ട് വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അയാൾ തറയിലേക്ക് ഇട്ട് ചവിട്ടിക്കെടുത്തി.

പുറത്ത് ആ വാഹനത്തിൽ വന്നിറങ്ങിയ ആളിലേക്കാണ് എല്ലാവരും നോക്കുന്നത്. ്് ആറടിക്ക് മുകളിൽ ഉയരം. കറുത്ത ജീന്സും ടീഷർട്ടുമാണ് വേഷം. തോൾ വരെ നീണ്ടുകിടക്കുന്ന മുടി. ഉറച്ച മസിലുകൾ വ്യക്തമായി കാണാം. ഒറ്റനോട്ടത്തിൽ ഒരു തികഞ്ഞ അഭ്യാസി.

തല ഒന്ന് കുടഞ്ഞ് അയാൾ ചുറ്റും നോക്കി. ആളുകൾ ഭയത്തോടെ വന്നയാളെ നോക്കുകയാണ്. അപ്പോഴേക്കും റെസ്റ്റോറന്റിൽ ഇരിക്കുകയായിരുന്നയാൾ സ്കോർപിയോയുടെ അടുത്ത് എത്തിയിരുന്നു. അയാൾ വന്നതും അവരേയും വഹിച്ചുകൊണ്ട് ആ വാഹനം നഗരത്തിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു.

“സമദ് ഭായ് , ഇതാണ് ആള്” വണ്ടി ഓടിച്ചുകൊണ്ടിരുന്ന നീളൻ മുടിക്കാരനോടായി കോഡ്രൈവർ സീറ്റിൽ ഇരുന്നയാൾ പറഞ്ഞു. വാഹനം ഓടിച്ചുകൊണ്ട് തന്നെ അയാൾ ആ ഫോട്ടോ ഒന്ന് നോക്കി. പിന്നെ മുഖം തിരിച്ച് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.

“പക്ഷേ ഭായ് , ഇവനെ കണ്ടുപിടിക്കാൻ പ്രയാസമാണ്” രണ്ടാമൻ അൽപം നിരാശയോടെ പറഞ്ഞു. അത് കേട്ട് നീളൻ മുടിക്കാരൻ പുഞ്ചിരിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. വലത് കൈകൊണ്ട് സ്റ്റിയറിംഗ് കണ്ട്രോൾ ചെയ്ത് തന്റെ ഇടത് കൈയ്യിലിരുന്ന ഫോണിൽ ഒരു number ഡയൽ ചെയ്ത് ചെവിയോട് അടുപ്പിച്ചു.

= = =

രാത്രി വൈകിയും കച്ചവടം സജീവമാണ്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഹോട്ടലിൽ നിന്നും സുമുഖനായ ആ ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി. കഴിച്ച ഭക്ഷണത്തിന്റെ പൈസ പുറത്ത് കൗണ്ടറിൽ ഇരുന്ന മധ്യവയസ്കനെ ഏൽപിച്ച് തന്റെ ബൈക്കിൽ കയറി അയാൾ ദൂരേക്ക് ഓടിച്ചുപോയി. കുറച്ച് മാറിയുള്ള ഇരുട്ടിൽ ഒരു കറുത്ത സ്കോർപിയോ കാത്ത് കിടന്നിരുന്നു.

“ഷാഹിർ,” ബൈക്ക് അകന്ന് പോകുന്നതും നോക്കി കോഡ്രൈവർ സീറ്റിൽ ഇരുന്ന നീളൻ മുടിക്കാരൻ വിളിച്ചു. അത് കേട്ടതും ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന യുവാവ് വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
ഇരുട്ട് നിറഞ്ഞ വിജനമായ റോഡിലൂടെ ബൈക്ക് നീങ്ങുകയാണ്. പുറകിൽ അധികം പിന്നിലല്ലാതെ സ്കോർപിയോ ബൈക്കിനെ പിന്തുടരുന്നു. കുറച്ചുകൂടി മുന്നിലേക്ക് പോയപ്പോൾ യാത്ര ജനവാസം ഇല്ലാത്ത ഒരു സ്ഥലത്ത് എത്തി.

അടുത്തിരുന്ന ആളിൽനിന്ന് സിഗ്നൽ കിട്ടിയതും സ്കോർപിയോ വേഗത കൂട്ടി. തന്റെ തൊട്ട് പിറകിൽ എത്തിയ വാഹനത്തിന് ബൈക്കിൽ പോവുകയായിരുന്ന യുവാവ് സൈഡ് കൊടുത്തു. പക്ഷേ അത് സംഭവിച്ചത് പെട്ടന്നാണ് സ്കോർപിയോ ബൈക്കിന് ഒപ്പമെത്തിയ നേരം ഡാഷ്ബോർഡിൽനിന്ന് എടുത്ത സ്ക്രൂഡ്രൈവർ നീളൻ മുടിക്കാരൻ ബൈക്കിൽ പോവുകയായിരുന്ന ചെറുപ്പക്കാരന് നേരെ ശക്തമായി വീശി. ഒരു നിലവിളി കേട്ടു , കൂടെ ചോര ഒലിപ്പിച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ ബൈക്കുമായി ഓടയിലേക്ക് വീഴുന്നതും മിററിലൂടെ കാണാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *