കുടുംബപുരണം – 5

കുറച്ചു നേരം കഴിഞ്ഞ് ..
അച്ഛൻ അടുക്കള ഭാഗത്തേക്ക് വന്നു ..
അച്ഛൻ -“എടി ഷീലേ .. “
അടുക്കള വിർത്തി ആക്കുകയായിരുന്ന അമ്മ തിരിഞ്ഞ് നോക്കി ..
അമ്മ –“എന്താ ഏട്ടാ ..?”
അച്ഛൻ -“നമ്മുടെ സുലോചനയെ .. ഗിരീഷന് ഇഷ്ടം ആയി .. അവന് കല്യാണം കഴിച്ച കൊള്ളാം എന്ന് ഉണ്ട് .. എന്നോടു ഇപ്പോ പറഞ്ഞതാ .”
അമ്മമ്മ –“ആണോ .. അവളോട് ഒന്ന് ചോദികണ്ടെ .. ആട്ടെ ആള് എങ്ങനെയാ ..?”
അച്ഛൻ -“നല്ല സ്വഭാവം ആണ് .. നല്ല കാശുള്ള കുടുംബം ആണ് .. പിന്നെ അവൻ സ്വന്തമായി ഉണ്ടാക്കിയ തടിമില്ലും , ലോറി ബസ് , കാർ .. അങ്ങനെ എന്തൊകയോ ഉണ്ട് ..”
ഇതെല്ലാം കേട്ട് ഞാൻ അവിടെ പത്രം കഴുകുന്ന ചെറിയമ്മയെ നോക്കി .. പുള്ളികാരി , ഇതൊന്നും നമ്മളെ ബാദിക്കുന്നതല്ല എന്ന രീതിയില് നിൽക്കാണ് ..
അമ്മ –“എടി നീ ഈ പറഞ്ഞത് വല്ലതും കേട്ടോ ?”
അമ്മ ചെറിയമ്മയോട് ചോദിച്ചു ..
ചെറിയമ്മ –“എനിക്ക് കല്യാണം ഒന്നും വേണ്ട “
അമ്മമ്മ –‘അതെന്താടി നിനക്ക് വേണ്ടാത്തെ .. എത്ര കാലം നീ ഇങ്ങനെ നിൽക്കും.. എഹ് ..? ഞങ്ങള് ഇനി എത്ര കാലം കൂടെ ഉണ്ടെന്ന് വച്ചിട്ട ..
അമ്മമ്മ നിന്ന് തുള്ളുകയാണ് ..
അത് കേട്ട് ചെറിയമമ കരയാൻ തുടങ്ങി ..
ഞാൻ വേഗം ചെറിയമ്മയുടെ അടുത്തേക്ക് ചെന്ന് ചേർത്ത് പിടിച്ചു ..
യദു –“അമ്മമ്മെ മതി .. ഞാൻ ചോദിക്കാം ..ചെറിയമ്മ വാ ..”
ഞാൻ ചെറിയമ്മയെ കൂട്ടി പുറത്തേക്ക് നടന്നു ..
നടന്ന് പുറത്തുള്ള പച്ചക്കറി തോട്ടത്തിന് അടുത്ത് എത്തി…
ചെറിയമ്മയെ എന്റെ നേരെ തിരിച്ചു നിർത്തി… അപ്പോഴും തല താഴ്ത്തി നിൽക്കുകയായിരുന്നു… കവിളിൽ കൂടെ കണ്ണുനീർ ഒലിച്ചു ഇറങ്ങുന്നത് കാണാം.. ഞാൻ എന്റെ വലതു കൈ കൊണ്ട് അത് തുടച്ചു കൊടുത്തു… എന്നിട്ട് താടിയിൽ പിടിച്ചു മുഖം എന്റെ നേരെ ആക്കി…പക്ഷെ കണ്ണ് താഴേക്ക് തന്നെ ആയിരുന്നു…
യദു –“ ചെറിയമ്മേ.. ഇങ്ങോട്ട് നോക്ക്.. എന്താ പ്രശ്നം.. എന്നോട് പറ.. “
ഒന്നും പറയാതെ ചെറിയമ്മ ആ നിൽപ് തുടർന്നു…
യദു –“ സുലു… “” ഞാൻ നീട്ടി വിളിച്ചു
അപ്പോൾ ചെറിയമ്മ കണ്ണുയർത്തി നോക്കി…
പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…
ഞാൻ ഞെട്ടി…. പിന്നെ മെല്ലെ പുറത്തു തഴുകാൻ തുടങ്ങി..
കുറച്ച് നേരം അങ്ങനെ തന്നെ നിന്നു… തേങ്ങൽ ഒന്ന് കുറഞ്ഞു എന്ന് കണ്ടപ്പോൾ ഞാൻ ചെറിയമ്മയെ നേരെ നിർത്തി…
യദു –“ഇനി പറ… എന്താ പ്രശ്നം..? “
ചെറിയമ്മ –“എനിക്ക് കല്യാണം വേണ്ട.. “
യദു –“ അതെന്നെ ആണ് ചോദിക്കുന്നെ എന്താന്ന്? “
ചെറിയമ്മ-“ അത്…”
യദു –“ ആഹ് പോരട്ടെ “
ചെറിയമ്മ –“അത്… ഞാൻ ഇത് വരെ ഇത് ആരോടും പറഞ്ഞിട്ടില്ല…എന്റെ മുൻപത്തെ കല്യാണം ഒഴിവാവാൻ കാരണം അയാളുടെ സംശയ രോഗം മാത്രം അല്ല… അത്….. “
യദു –“ പിന്നെ…? “
ചെറിയമ്മ –“പിന്നെ…. അയാൾ എന്നെ അടിക്കാൻ തുടങ്ങി.. “
അത് കേട്ട് ഞാൻ ഞെട്ടി…
യദു –“ ചെറിയമ്മ ഇപ്പൊ ന്താ പറഞ്ഞെ… അടിക്കാനോ…? “
ചെറിയമ്മ –“ അതെ…. “
യദു –“ എന്തിന്..? “
ചെറിയമ്മ –“ അറിയില്ല…എല്ലാ ദിവസവും എന്തെങ്കിലും കാരണം ഉണ്ടാവും…. ചത്ത മതി എന്ന് വരെ എനിക്ക് തോന്നിയിരുന്നു…. വയ്യട ഇനി എനിക്ക്…പറ്റുന്നില്ല…ഞാൻ ഇവിടെ എങ്ങനെ എങ്കിലും ജീവിച്ചോളാം… പ്ലസ്…. വയ്യട.. ഇനി അനുഭവിക്കാൻ…പേടി ആണ്.. “
ചെറിയമ്മ അതും പറഞ്ഞ് എന്നെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി….ഇതെല്ലാം അടുക്കളേൽ ഇരുന്ന് കാണുന്ന അമ്മയും അമ്മുമ്മയും കൂടെ ഇങ്ങോട്ട് വരാൻ തുടങ്ങി…ഞാൻ അപ്പോൾ തന്നെ വേണ്ട എന്ന് കൈ കാണിച്ചു…. അവർ അവിടെ തന്നെ നിന്നു, മുഖം സംശയത്താൽ നിറഞ്ഞു…..
യദു –“ ഇനി ആരും ചെറിയമ്മയെ ഉപദ്രവിക്കില്ല,, ചെറിയമ്മക്ക് ഇഷ്ടം അല്ലാത്തത് ഒന്നും ചെയ്യാൻ ആരും പറയൂല…ഞാൻ ഉറപ്പ് തരുന്നു…. പോരെ…ഞാൻ നോക്കി കോളാം എന്റെ സുലുനേ….”
ചെറിയമ്മയുടെ മുഖം എന്റെ നെഞ്ചിൽ നിന്ന് ഉയർത്തി കണ്ണുനീർ തുടച്ചു കൊടുത്തു..
യദു –“ ഇപ്പൊ സന്തോഷം ആയോ? “
ചെറിയമ്മ അതിന് ആയി എന്ന രീതിയിൽ തല ആട്ടി…
യദു –“ എന്നാൽ ഒന്ന് ചിരിച്ചേ…”
ചെറിയമ്മ അതിന് നിറഞ്ഞ പുഞ്ചിരി തന്നു …
ഞാനും തിരിച്ചു നല്ലയൊരു ചിരി കൊടുത്തു… ചെറിയമ്മയുടെ തോളിലൂടെ കയ്യിട്ട് ചേർത്ത പിടിച്ച് ഞങ്ങൾ വീട്ടിലേക്ക് നടന്നു…
ഞങ്ങൽ വരുന്നത് നോക്കി അമ്മയും അമ്മുമ്മയും അവിടെ നിൽക്കുന്നുണ്ട്….
ഞങ്ങൾ അവിടേക്ക് ചെന്നു…
യദു –“ ചെറിയമ്മയ്ക്ക് ഈ കല്യാണം ഇഷ്ടം അല്ല… അത് ചെറിയമ്മ തന്നെ അയാളോട് പറയും…. അച്ഛൻ പോയി അയാളോട് പറയു ചെറിയമ്മക്ക് സംസാരിക്കണം എന്ന്.. “
എല്ലാരും എന്നെ അന്ധം വിഴുങ്ങിയപോലെ നോക്കുന്നുണ്ട്…
പ്രത്യേകിച്ച് ചെറിയമ്മ…
ചെറിയമ്മ –“നീ ഇത് എന്തൊക്കെയാടാ പറയുന്നേ… എന്നെ കൊണ്ട് ഒന്നും പറ്റില്ല “
ഞാൻ ചെറിയമ്മയെ നോക്കി …
യദു –“ഇത്രേം കാലം എല്ലാരേയും പേടിച് ജീവിച്ചില്ലേ… ഇനി അത് വേണ്ട, അതിന്റെ ആദ്യത്തെ ചവിട്ട് പടി ആണ് ഇത്…”
ചെറിയമ്മ എന്നെ പേടിയോടെ നോക്കി… ഞാൻ ചെറിയമ്മയുടെ ചെവിയിൽ സ്വകാര്യം ആയി പറഞ്ഞു…
യദു –“ സുലുന് എന്നെ വിശ്വസം ഉണ്ടെങ്കിൽ പോയി പറഞ്ഞു വാ.. “
അത് പറഞ്ഞ് ഞാൻ ചെറിയമ്മയുടെ മുഖത്തേക്ക് നോക്കി…
കുറച്ച് നേരം എന്റെ മുഖത്ത് നോക്കി നിന്ന്, പിന്നെ എന്തോ ഉറപ്പിച്ച പോലെ തല ആട്ടി…
ഞാൻ അച്ഛനെ നോക്കി പോയി പറയാൻ ആംഗ്യം കാട്ടി…
അച്ഛൻ ഉമ്മറത്തേക്ക് പോയി…
അച്ഛന്റെ പിന്നാലെ ചെറിയമ്മയും…
അമ്മ –“ എന്തൊക്കെ ആട ഇത്… ഏഹ്? “
യദു –“ ഒക്കെ പറഞ്ഞു തരാം… ഇപ്പൊ ചെറിയമ്മ പോയി പറഞ്ഞു വരട്ടെ…”
അമ്മമ്മ –“ ഈശ്വര എന്റെ കുട്ടി…”
യദു –“ ആഹ്.. അമ്മമ്മ ഒന്ന് ഇങ് വന്നേ… ഒരു കാര്യം പറയാൻ ഉണ്ട് “
അമ്മ-“ എന്താടാ…എന്താ കാര്യം….? “
അമ്മ ആകാംഷയോടെ ചോദിച്ചു..
യദു –“ ഒന്നുല്ല…അമ്മ ഇവിടെ നില്ക്കു…ഞങ്ങൾ ഇപ്പൊ വരാം…”
അതും പറഞ്ഞു ഞാൻ അമ്മമ്മയെയും കൂട്ടി പുറത്തേക്ക് നടന്നു…
യദു –“ അമ്മമ്മേ… അമ്മമ്മ ഇനി ചെറിയമ്മയെ വഴക്ക് പറയരുത്…. കുറേ അനുഭവിച്ചിട്ടുണ്ട് ആ പാവം…. ഇങ്ങനെ വഴക്ക് പറയുമ്പോൾ ചെറിയമ്മക്ക് ഒറ്റപ്പെടുന്ന പോലെ തോന്നും…. അത് വല്യ പ്രശ്നം ആവും…. “
അമ്മമ്മ –“ ഞാൻ അങ്ങനെ വഴക്ക് പറയാറ് ഒന്നും ഇല്ലാലോ…”
യദു –“ അമ്മമ്മ എപ്പോഴെങ്കിലും ചെറിയമ്മയോട് സമാധാനത്തിൽ കുറച്ച് നേരം സ്മസാരിച്ചിട്ടുണ്ടോ?? “
അമ്മമ്മ എന്റെ മുഖത്തേക്ക് നോക്കി പിന്നെ ഇല്ല എന്ന് തല ആട്ടി…
യദു –“ ആഹ്…. അമ്മമ്മ ഇന്ന് ഒന്ന് പോയി കുറച്ചു നേരം ചെറിയമ്മയെ ചീത്ത പറയാതെ സ്വസ്ഥമായി ഒരിടത് പോയി ചുമ്മ സംസാരിച്ച നോക്ക്…അപ്പൊ അറിയാം…”
അമ്മമ്മ –“ എന്ത്…? “
യദു –“ അതൊക്കെ ഉണ്ട്.. ചുമ്മ പോയി സംസാരിക്കണം… വാ നമുക്ക് തിരിച്ചു പോകാം അമ്മ നോക്കി ഇരിക്കിണ് ണ്ടാവും…”
ഞങ്ങൾ തിരിച്ചു നടന്നു…
ഞങ്ങള് അകത്തേക്ക് കയറിയ ഉടനെ തന്നെ ചെറിയമ്മ വന്നു ..
യദു –“അഹ് , വന്നോ .. എന്തായി പോയ കാര്യം .. “
ചെറിയമ്മ –‘അതൊക്കെ അടിപൊളി ആയി തന്നെ നടന്നു .. “
ഞാൻ ചെറിയമ്മയെ നോക്കി ചിരിച്ചു , ചെറിയമ്മ തിരിച്ചും ..
അപ്പോൾ അമ്മച്ചൻ അങ്ങോട്ട് വന്നു ..
അമ്മച്ചൻ -“മോനേ ബാലു അവര് ഇറങ്ങായിന്ന് .. “
അത് കേട്ട് അച്ഛൻ അവരുടെ അടുത്തേക്ക് പോയി ..
ഞങ്ങളും അച്ഛന്റെ പിന്നാലെ വിട്ടു ..
സുമേഷ് –“എന്ന ഞങ്ങള് ഇറങ്ങട്ടെ ട .. ഇപ്പോ ഇറങ്ങിയാലെ വൈകീടോടെ വിടെത്തുളളു .. “
അച്ഛൻ -‘അതെന്ത് പോക്കാടാ , ഇന്ന് ഇവിടെ കൂടിട്ട് നാളെ പോയ പോരേ .. ‘
സുമേഷ് –‘അത് പറ്റില്ലെട , ഇന്ന് ഇവളുടെ വീട്ടിൽ പോകാം എന്ന് ഏറ്റിരുന്നു .. അത് കൊണ്ട .. പിന്നെ ഒരിക്കല് ആകാം .. “
അച്ഛൻ -‘നീയും ഇവന്റ് കൂടെ ഇറങ്ങാണോ ?”
ഗിരീഷ് –“അഹ്ട , പോയിട്ട് ഒരു അത്യവിശ്യ കാര്യം ഉണ്ട് ..”
അതും പറഞ്ഞ് അയാള് ചെറിയമ്മയെ ഒരു ദഹിപ്പിക്കണ നോട്ടം നോക്കി , അത് കണ്ട ഞാൻ വേഗം ചെറിയമ്മയുടെ മുൻപിൽ കയറി നിന്ന് , ‘എന്തട പന്നി ‘ എന്ന് സോൾട്ട് & പെപ്പര് ൽ ബാബുരാജ് ചോദികണ പോലെ ശബ്ദം ഇല്ലാതെ ചൂണ്ടനക്കി ചോദിച്ചു ..
എന്നെയും ഇപ്പോ തിന്ന് കളയും എന്ന പോലെ നോക്കി അയാള് തിരിഞ്ഞ് വന്ന റെഡ് സ്വിഫ്റ്റ് കാറിൽ കയറി പോയി .. സുമേഷ് ഒരു യുണികോൺ ലും ..
അവര് പോയി കഴിഞ്ഞപ്പോൾ എല്ലാരും അകത്തേക്ക് കയറി ..
യദു –“എല്ലാരും ഒന്ന് നിന്നെ ..”
എന്റെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി ..
അമ്മ –“എന്താടാ ?”
അമ്മയോട് ചെറുവിരല് പൊന്തിച്ച് ഒരു മിനിറ്റ് എന്ന് പറഞ്ഞ് .. ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് പോയി ..
യദു –“ചെറിയമ്മ ഇവിടെ ഇരുന്നെ ..”
ഹാളില് ഉള്ള ഒരു സിംഗിൾ സോഫയില് ഞാൻ ചെറിയമ്മയെ ഇരുത്തി ,,”
യദു –“ഇനി നിങ്ങള് എല്ലാരും അവിടെ ഇരുന്നെ .”
ചെറിയമ്മയ്ക്ക് ഓപ്പോസീറ്റ് ഉള്ള ഒരു വലിയ സോഫ സെറ്റിലേക്ക് ബാക്കി ഉള്ളവരെ ഇരുത്തി ..
യദു –‘ഇനി ചെറിയമ്മ നിങ്ങളോടു കുറച്ച് കാര്യങ്ങള് പറയും , അത് കേട്ട് കഴിയുമ്പോള് നിങ്ങളുടെ സംശയങ്ങൾ മുഴുവൻ മാറും ..”
ഞാൻ ചെറിയമ്മയെ നോക്കി .. ചെറിയമ്മ അരുത് എന്ന് തല ആട്ടുന്നുണ്ട് ..
ഞാൻ ചെറിയമ്മയുടെ അടുത്തെക്ക് പോയി കുനിഞ്ഞു ..
യദു –“ചെറിയമ്മ പറയണം ,.. എല്ലാം .. എന്നാലേ ഇവര്ക്ക് എന്താ പ്രശ്നം എന്ന് മനസ്സിൽ ആവു .. എന്താ പ്രശ്നം എന്ന് മനസ്സില് ആയാൽ അല്ലേ അതിനു സൊല്യൂഷൻ കണ്ടു പിടിക്കാന് പറ്റു .. ആരും പറയാതെ പ്രശ്നം എന്താണ് എന്ന് മനസ്സിലക്കാൻ ഇവര് കാണിപ്പയൂര് ഒന്നും അല്ലാലോ .. അതോണ്ട് പറ , മനസ്സിൽ ഉള്ളതെല്ലാം .. ഒക്കെ “
അത് പറഞ്ഞ് ഞാൻ ചെറിയമമ ഇരിക്കുന്നതിന്റെ വലതു സൈഡിൽ നിന്നു , എന്നിട്ട് എന്റെ കൈ ചെറിയമ്മയുടെ ഷോൾഡറിൽ വച്ചു ..
ഒന്ന് തല താഴ്ത്തി .. ശ്വാസം അഞ്ഞൂ വലിച്ചു ചെറിയമ്മ എതിരെ ഇരിക്കുന്നവരെ നോക്കി .. എല്ലാവരും പൊട്ടൻ ആട്ടം കാണുന്നത് പോലെ ഞങ്ങളെ രണ്ട് പേരയും നോക്കുന്നുണ്ട് ..
എല്ലാരെയും ഒന്ന് നോക്കി ചെറിയമ്മ പറയാൻ തുടങ്ങി ….
(പാസ്റ്റ് ഞാൻ നിങ്ങളുടെ ഇമാജിനേഷന് വിട്ടിരിക്കുന്നു – ഒരു കുടുംബ പ്രശ്നം ഊഹിക്കാന് ഉള്ള കഴിവ് ഒക്കെ നിങ്ങള്ക്ക് ഉണ്ട് എന്ന് എനിക്ക് അറിയാം )
.
.
.
.

Leave a Reply

Your email address will not be published. Required fields are marked *