അമല മാലയുടെയും കമ്മലിന്റെയും ഭംഗി കടയിൽ ഉള്ള കണ്ണാടിയില് നോക്കുന്നുണ്ട് ..
അത് കണ്ടു ഞാൻ അടിപൊളി എന്ന് കൈ കൊണ്ട് ആഗ്യം കാണിച്ചു .. കണ്ണാടിയില് കൂടെ അത് കണ്ട അമല ഒന്ന് ചിരിച്ചു ..
അമല –“അഹ് .. ഇയാൾ പറഞ്ഞ കാര്യം എനിക്ക് ഒക്കെ ആണ് കേട്ടോ .. “
അവൾ തിരിഞ്ഞ് നോക്കി കൊണ്ട് പറഞ്ഞു ..
ഞാൻ ശെരി എന്ന് തല ആട്ടി ..
ഉമ –“എന്ത് കാര്യം ?”
യദു –“അതൊക്കെ ഉണ്ട് മോളേ .. അതൊന്നും പിള്ളേര് അറിയണ്ട .. (അമലയെ നോക്കി കണ്ണിറുക്കി ) അല്ലേ ?”
ഉമ എന്നെ നോക്കി മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു ..
ഉമ –‘പറ ചേച്ചി .. എന്താ കാര്യം ?”
അമല –“ഒന്നുല്ലാ മോളേ .. എന്റെ ഡിഗ്രീ കംപ്ലീറ്റ് ആക്കാൻ ഇവൻ സഹായിക്കാം എന്ന് പറഞ്ഞിരുന്നു .. അതിന്റെ കാര്യങ്ങള് ശെരി ആകാൻ വേണ്ടി ടൌണില് പോകുന്ന കാര്യം പറഞ്ഞത .. “
ഉമ –“എന്നാൽ ഞാനും ഉണ്ട് “
യദു –‘എന്തിന് ?“
ഉമ –“ടൌണിലേക്ക് “
യദു –“അതൊന്നും നടകൂല മോളേ ..”
ഉമ –‘എന്നെ കൂട്ടാതെ എങ്ങാനും പോയാല് .. ഇയാളുടെ പല രഹസ്യങ്ങളും നാളെ പരസ്യം ആവും .. “
അത് കേട്ട് ഞാൻ ഞെട്ടി .. ‘ഈ മൈരത്തിനെ നമ്പാൻ കൊള്ളുല .. പക പൊക്കാൻ വേണ്ടി ഇവൾ എല്ലാം എടുത്ത് വിളമ്പും , എന്റെ എല്ലാ കാര്യങ്ങളും ഇവൾക്ക് അറിയുകയും ചെയ്യും ..ഇവളെ കൊണ്ടുപോയിലെങ്കില് പണി ആവും ’ ഞാൻ മനസ്സില് കണക്ക് കൂട്ടി ..
യദു –‘അഹ് വന്നോ .. ഇത് നീ ഭീഷണിപ്പെടുത്തിയത് കൊണ്ട് ഒന്നും അല്ല കേട്ടോ .. അഹ് .”
ഉമ –“അന്ത ഭയം ഇരിക്കാട്ടും .. “
ഉമയും അമലയും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി ..
ഞങ്ങള് അങ്ങനെ ഓരോന്ന് പറഞ്ഞ് നടക്കാന് തുടങ്ങി ..
അമ്പല പറമ്പിന്റെ ഒരു കൊർണറിൽ ഒരു കടയുടെ സൈഡിൽ അതുല്യയും മിഥുവും സംസാരിച്ചു കൊണ്ട് നിൽകുന്നത് കണ്ടു ..
…
അമല –“അഹ് . നിങ്ങളുടെ സൊളളൽ ഇത് വരെ കഴിഞ്ഞില്ലേ .. “
അവര് ഞങ്ങളെ നോക്കി ..
അതുല്യ –“അഹ് .. പോകാറയോ ?”
അമല –“അഹ് ..”
അപ്പോഴാണ് അതുല്യ അമലയുടെ കയ്യിലെ മാലയും കമ്മലും കാണുന്നത് ..
അതുല്യ –“ഹായ് . ഇത് എവിടന്ന് വങ്ങയെത.. “
അവൾ അത് അമലയുടെ കയ്യില് നിന്ന് എടുക്കാൻ നോക്കി .. അമല അപ്പോൾ തന്നെ അത് പിന്നിലേക്ക് പിടിച്ചു ..
അമല –‘നോക്കണ്ട മോളേ .. ഇത് ഞാൻ തരുല .. നീ വെറെ വങ്ങയിട്ടുണ്ടല്ലോ .. “
അതുല്യ –‘‘അത് എന്താ ഇപ്പോ അങ്ങനെ .. ചേച്ചിന്റെ ഞാനും എന്റെ ചേച്ചിയും എടുക്കാർ ഉണ്ടല്ലോ ..”
അമല –“ഇത് ഞാൻ തരുല .. ഇത് എനിക്ക് ഒരാള് ഗിഫ്റ്റ് ചെയ്തതാ .. “
അതുല്യ –“അത് ആരാ ഞാൻ അറിയാത്ത ഒരാൾ , ചേച്ചിക്ക് പ്രത്യേകം ഗിഫ്റ്റ് വാങ്ങി തരാൻ ?..”
അമല –“നിനക്ക് അറിയുന്ന ആള ..”
അത് പറഞ്ഞ് അമല എന്നെ നോക്കി .. മാലയിലും കമ്മലിലും ശ്രദ്ധിച്ച് നിന്ന അതുല്യ അത് കണ്ടില്ല ..
യദു –‘നിങ്ങള് ഇവിടെ പ്രശ്നം അടിച്ചു തീർക്ക് , ഞങ്ങള് പോട്ടെ .. “
ഞാൻ അമലയോട് യാത്ര പറഞ്ഞ് ഉമയെയും കൂട്ടി വീട്ടിലേക്ക് നടന്നു ..
മിഥു –“എടാ , ഞാനും ഉണ്ട് “
മിഥു ഞങ്ങളുടെ കൂടെ വന്നു ..
ഞങ്ങള് ഓരോ കാര്യങ്ങള് പറഞ്ഞു കൊണ്ട് നടന്നു ..
തറവാട്ടില് എത്തിയപ്പോള്
മിഥു –“എന്നാൽ ശെരി , രാത്രി കാണാം .”
അതും പറഞ്ഞ് അവൻ പോയി ..
ഉമ –“എന്താ രാത്രി , പരുപാടി .. വെള്ളം അടി ആണോ ?..”
അവളുടെ ചോദ്യത്തിന് ഞാൻ ഒന്ന് ചിരിച്ചിട്ട് കണ്ണ്അടച്ച് കാണിച്ചു ..
.
.
.
രാത്രി 12 മണി ..
Panda , panda , panda …(x5)
I got broads in atlanata
Twisting dope lean
And the fanta
Credit card and scammers
Hitting off licks
In the bando…
…
എന്റെ ഫോണ് അടിക്കാൻ തുടങ്ങി ..
നോക്കിയപ്പോൾ മിഥു ആണ് .
യദു –“ഹലോ “
മിഥു –“എറങ്ങി വാട മൈതാണ്ടി .. എന്റെ ഉറക്കം കളഞ്ഞിട്ട് മോനേ സുഗായിട്ട് ഓറങ്ങുവാണോ .. “
യദു –“അഹ് .. ഒരു 2 min .. ഇപ്പോ വരാം “
ഞാൻ വേഗം എന്റെ ദേഹത്ത് കിടന്ന് ഉറങ്ങുന്ന ഉമയെ എടുത്ത് സൈഡിലേക്ക് കിടത്തി .. എഴുന്നേറ്റ് ഒരു ബ്ലാക്ക് ഹുഡിയും ബ്ലാക്ക് ട്രാക്ക് പാന്റും അണിഞ്ഞ് പുറത്തേക്ക് ഇറങ്ങി ..
മിഥു അവന്റെ അച്ഛന്റെ മഹീന്ദ്ര ജീപ്പുമായി ആയി പുറത്ത് നിൽകുന്നുണ്ട് .. ഒരു കറുത്ത ടി ഷർട്ട്ഉം , കറുത്ത പാൻറും ആണ് അവനും വേഷം ..
വണ്ടിയിൽ കയറി ഇരുന്നു ഞാൻ ..
യദു –‘അവൻടെ ഡീറ്റൈൽസ് കിട്ടിയോ ?..”
മിഥു –“ഓഹ് .. നീ കാര്യം പറഞ്ഞപ്പോള് തന്നെ അവനെ പറ്റി ഉള്ള സകല ഡിറ്റയിലസും പൊക്കി .. “
യദു –‘ഇപ്പോ അവൻ എവിടെ കാണും ?”
മിഥു –“കണിയാൻ കുന്നിലെ വാറ്റ് കേന്ദ്രത്തില് “
യദു –‘ന്ന വണ്ടി എടുക്ക് ‘
.
.
കണിയാൻ കുന്നിന് താഴെ ..
മിഥു –‘അവൻ മുകളിൽ ഉണ്ടാവും .. പൊയ് പൊക്കിയാലോ .“
യദു –‘വേണ്ട .. ഒരു 10min വെയിറ്റ് ചെയ്യാം .. എന്നിട്ട് നോക്കാം “
ഒരു 15min ശേഷം ..
യദു –‘ഇയാൾ ഇനി പോയോ ?’
മിഥു –“വാ , പോയി നോക്കാം .. “
ഞങ്ങൾ മുകളിലേക്ക് കയറാൻ തുടങ്ങി .. ഒരു രണ്ടു മിനിറ്റ് നടന്നു , അപ്പോൾ അതാ ഒരാള് നിലത്ത് കമഴന്നു കിടക്കുന്നു .. ഒരു റെഡ് ഷർട്ട്ഉം വെള്ള മുണ്ടും ആണ് വേഷം .. അത്യാവശ്യം തടി ഉണ്ട് ..
ഞങ്ങള് അയാളെ മറിച്ചിട്ടു .. ഞങ്ങള് അന്വേഷിക്കുന്ന ആള് തന്നെ ആയിരുന്നു അത് .. ‘പ്രഭാകരൻ’ ചെറിയമ്മയുടെ ആദ്യ ഭര്ത്താവ് ..
യദു –‘ഇത് അയാള് തന്നെ ..”
മിഥു –“ച്ചെ .. രണ്ട് തല്ല് തല്ലാം എന്ന് വിചാരിച്ച വന്നേ .. ബോധം ഇല്ലാതെ ഇവനെ തല്ലിട്ട് എന്ത് കിട്ടാന .. “
ഞാൻ കുറച്ചു നേരം അയാളെ തന്നെ നോക്കി നിന്നു ..
യദു –“പണി ഉണ്ട് .. “
എന്ന് പറഞ്ഞ് ഞാൻ അയാളുടെ തല പിടിച്ചു , മിഥുനൊട് കാല് പിടിക്കാന് പറഞ്ഞു .. ഞങ്ങൾ അയാളെ പൊക്കി കൊണ്ട് താഴേയ്ക്ക് പോയി ..
.
.
.
