ദിവ്യാനുരാഗം – 14 1അടിപൊളി  

” അങ്ങനെ പറയല്ലെ പൊന്നേ…ചേട്ടൻ ഇത്രേം ദൂരത്ത് നിന്ന് കാണാൻ വന്നിട്ട്…ഇങ്ങ് ഇറങ്ങി വന്നേ…പേടിക്കണ്ട… ”

ഞാൻ കൊഞ്ചി കൊണ്ട് പറഞ്ഞു…

” പിന്നെ ഗൾഫിൽ നിന്നും വന്നതല്ലേ… മര്യാദയ്ക്ക് ആരേലും കാണുന്നേന് മുന്നേ പൊയ്ക്കോ… ”

ഇത്തവണ കക്ഷി പറയുന്നതിനോടൊപ്പം അടക്കി ചിരിക്കുന്നതും കേട്ടു…

” ആഹാ… അത്രയ്ക്കായോ…എന്നാ ഞാൻ കോണിങ്ങ് ബെല്ല് അടിക്കാം…എന്നിട്ട് ദിവ്യ വിളിച്ചിട്ട് വന്നതാ ഒന്ന് കാണാൻ പറ്റുവോന്ന് ചോദിക്കാൻ പോവ്വാ… ”

ഞാൻ മാക്സിമം ചിരി അടക്കി പിടിച്ചുകൊണ്ട് പറഞ്ഞു…
” ഈ കുരിപ്പിനെ ഞാനിന്ന്… അടങ്ങി അവിടെ നിന്നോണം ഞാൻ വരാം… ”

എൻ്റെ പറച്ചില് കേട്ടതും അവൾ ചിണുങ്ങി കൊണ്ട് ഫോണ് കട്ടാക്കി…അതോടെ എൻ്റെ കാമുകിയേം കാത്ത് ഞാൻ അക്ഷമനായി നിന്നു…അപ്പോഴായിരുന്നു കുറച്ച് പട്ടികളുടെ ഓരിയിടൽ വന്നത്… അതോടെ ഞാൻ ചുറ്റും ഒന്ന് കണോടിക്കാൻ മറന്നില്ല…അല്ല നന്ദുവിനെ കളിയാക്കി കളിയാക്കി ഒടുക്കം വല്ല യക്ഷിയും നമ്മുടെ പുറകെ വന്നോ…?ആ ചിന്ത മനസ്സിൽ വന്നതും “സാവിത്രിയമ്മേ… ന്നെ.. കൊല്ലരുത്… ” എന്ന ദ്രോണയിലെ സുരാജേട്ടൻ്റെ അവസ്ഥ ആയിരുന്നു എൻ്റേത്…അപ്പോഴായിരുന്നു മന്ദം മന്ദം ഫോണിലെ ഫ്ലാഷും കത്തിച്ച് ദിവ്യ എൻ്റടുത്തേക്ക് വരുന്നത് കണ്ടത്…വന്ന ഉടനെ പെണ്ണെന്നെ നന്നായി ഒന്ന് പിച്ചി…

” ഹാ… വേദനിക്കുന്നു പെണ്ണേ…. ”

ഞാൻ ഒന്ന് എരിവ് വലിച്ച ശേഷം പതിഞ്ഞ സ്വരത്തിൽ പരാതി പറഞ്ഞു…

” നന്നായി പോയി… മിണ്ടരുത് മനുഷ്യനെ തീ തീറ്റിക്കാൻ…ഞാനപ്പഴെ പറഞ്ഞതാ വരണ്ടാന്ന്… ”

എൻ്റെ മൂഖിൻ്റെ തുമ്പ് പിടിച്ച് തല ഒരുവശത്തേക്ക് തട്ടിയ ശേഷം അവൾ പറഞ്ഞു

” അങ്ങനെ പറഞ്ഞാ എങ്ങനാ എനിക്കെന്റെ കുഞ്ചൂസിനെ കാണാൻ കൊതി ആയിട്ടല്ലേ… ”

ഞാൻ അവളെ പിടിച്ച് എൻ്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച ശേഷം പറഞ്ഞു…അതോടെ എൻ്റെ നെഞ്ചിൽ കെടന്ന് പെണ്ണോന്ന് കുണുങ്ങി ചിരിച്ചു…

” അല്ല നീയെന്തിനാ വെറും ഫ്ലാഷിനു പകരം ഈ വീഡിയോവും ഓണാക്കി പിടിച്ച് വന്നത്…നൈറ്റ് വ്ലോഗാണോ മോളൂസേ… ”

അവളുടെ കൈയ്യിലിരിക്കുന്ന ഫോണിൽ വീഡിയോ ഓണായി ഇരിക്കുന്ന കണ്ടതും ഞാൻ സംഭവം എന്താണെന്നറിയാൻ തിരക്കി…

” അത് പിന്നെ ഇന്ന് പടം കണ്ടില്ലെ അതിൻ്റെ ഒരു ഹാങ്ങോവറാ…പുറത്തിറങ്ങുമ്പൊ പേടിച്ചിട്ട് എന്ത് ചെയ്യും എന്നാലോജിച്ചപ്പൊ കിട്ടിയ ഐഡിയ ആ… ”

അവൾ കാര്യം ഇങ്ങനെ പറയുമ്പോഴും എനിക്ക് ഒന്നും അങ്ങ് കത്തിയില്ല…അതോണ്ട് തന്നെ നീ ഇത് എന്ത് കോക്കനട്ട് ആണ് പറയുന്നതെന്ന രീതിയിൽ ഞാൻ അവളെ നോക്കി…

” അല്ല ഈ പ്രേതങ്ങളെ ഒക്കെ ക്യാമറയിൽ കാണുമല്ലോ…അതോണ്ട്… “
അവൾ മുഴുവിപ്പിക്കാതെ നാണത്തോടെ എൻ്റെ നെഞ്ചിൽ മുഖം പുഴത്തിയതും ഞാൻ ചിരിക്കണോ അതോ ഇതിന്റെ ഈ കോപ്രായങ്ങൾ ഒക്കെ കണ്ട് കരയണോ എന്ന കൺഫ്യൂഷനിലായി…പെണ്ണാണേൽ എന്നെ നാണം കൊണ്ട് നോക്കുന്നുമില്ല…

” മ്മ്… നിന്റെ ബുദ്ധി വിമാനം തന്നെ… അല്ല റോക്കറ്റ്…റോക്കറ്റ്… ”

ഞാൻ അവളുടെ ഇടുപ്പിൽ ഇക്കിളി ആക്കി പറഞ്ഞു…

” പോ അവിടുന്ന്…കളിയാക്കല്ലെ… ”

എൻ്റെ ഇക്കിളിന് പകരമായി കൈയ്യിനൊരു ചെറിയ തല്ല് കിട്ടി…അങ്ങനെ കുറച്ച് നേരം ഞങ്ങൾ ആ നിലാവിന്റെ വെളിച്ചത് ആ നിൽപ്പ് നിന്നു…

” എന്നാ എൻ്റെ മോളുടെ ഉറക്കം കളയണ്ട…പൊക്കൊ…ഒന്ന് കാണണം എന്നെ ഉണ്ടായിരുന്നുള്ളൂ… ”

ഒടുക്കം ഞാൻ അവളെ എൻ്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി കൊണ്ട് പറഞ്ഞു…അതോടെ പെണ്ണിന് കളിപ്പാട്ടം തട്ടിമാറ്റിയപ്പോൾ ഉള്ള കുട്ടികളുടെ മുഖം ആയി…

” പോണോ…ഇപ്പൊ… ”

അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു…

” എന്തേ പോണ്ടേ… ”

ഞാൻ അതേ നാണയത്തിൽ മറു ചോദ്യം ചോദിച്ചു…

” പോകണ്ടാന്ന് പറഞ്ഞാ ഇവിടെ നിൽക്കുവോ… ”

അവളെന്റെ കൈയ്യിൽ കൈ കൊർത്തു കൊണ്ട് തിരക്കി…

” എൻ്റെ പെണ്ണേ…നീയെന്റെ മനസ്സ് മാറ്റല്ലേ…ആരേലും കണ്ട് പ്രശ്നം ആവണ്ട… തൽകാലം മോള് നടക്ക്…എന്നേം കാത്ത് നന്ദു പുറത്ത് നിൽപ്പുണ്ട്… ”

ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി ഉമ്മറം ലക്ഷ്യമാക്കി നടന്നു…

Leave a Reply

Your email address will not be published. Required fields are marked *