” അല്ല ഗങ്ങക്ക് എന്താ പറ്റേയെന്ന്… ”
” ഒന്നുല അവൾക് പെട്ടെന്ന് തലകറങ്ങിയതാ… അല്ലാതൊന്നുല്ലന്ന് ”
” ഞാൻ അങ്ങ് പേടിച്ചു പോയി നിന്റെ ആ സമയത്തെ വെപ്രാളവുംഒക്കെ കണ്ടപ്പോ.. ”
അവൾ ഒരിറ്റ് ചായകുടി ഇറക്കി എന്റെ മുഖത്തേയ്ക്ക് നോക്കി ഇരിപ്പ് തുടങ്ങി
” എടി ഇവിടെ വേറേം ആളുകൾ ഒക്കെ ഉണ്ട്… അവര് എല്ലാം നോക്കുന്നു… ”
യാതൊരു കുലുക്കവും ഇല്ല, പോരാഞ്ഞിട്ട് ഇങ്ങനെ ഒരു മറുപടിയും
” നോക്കട്ടെന്ന്…ഞാൻ എന്റെ ചെക്കനെ അല്ലെ നോക്കണേ അയിന് ആർക് എന്നാ പ്രശ്നം. ”
” ഒന്നുല്ലേ നീ ഇവിടെ ഇരുന്ന് നോക്കിക്കോ ഞാൻ പോണ്.. ”
എന്നും പറഞ്ഞ് ഫ്ലാസ്ക്കും എടുത്ത് ഞാൻ എണ്ണിറ്റ്
” നിക്ക് നിക്ക് ഞാനും വരുന്നു… ”
എന്നും പറഞ്ഞ് എന്റെ പുറകെ ഓടി എത്തുമ്പോൾ ആ കൈകൾ എന്റെ കൈകളിൽ കോർത്തുപിടിക്കാൻ പെണ്ണിന് ഇപ്പോ ആരുടേം അനുവാദം വേണ്ട
ടോവിനോ തോമസ് ഏതോ ഇന്റർവ്യുവിൽ പറയുന്ന പോലെ… കിട്ടുന്നവരെ എന്റേ ആകണമെന്ന് വാശിയായിരുന്നു. കിട്ടികഴിഞപ്പോ പിന്നെ എന്റെയാണല്ലോ… (അലരെ നീ എന്നിലെ… ഒളിയായി മാറിടുമോ…)
ആ ബിജിഎം ഉം കൂടെ വരുമ്പോൾ കിട്ടുന്ന ഫീൽ ആയിരുന്നു ഞങ്ങൾക് രണ്ടാൾക്കും ആ നിമിഷം
ചായയും എല്ലാർക്കും കൊടുത്ത് വൈകിട്ട് തന്നെ ഡിസ്ചാർജ് ആകാം എന്ന് പറഞ്ഞപ്പോ ഞാൻ ഗൗരിയെ വീട്ടിലാക്കാൻ തുനിഞ്ഞപ്പോ അവരാരും സമ്മതിച്ചില്ല.. പിന്നെ ഞാൻ ഒന്നും പറയാനും പോയില്ല..
വീട്ടിൽ എത്തിക്കഴിഞ്ഞും എല്ലാരുടേം പരിചരനയിൽ ആയിരുന്നു ഗംഗ അതെല്ലാം കണ്ട് ഞാനും കുഞ്ചുവും ഗൗരിയും ചിരിക്കുമ്പോൾ ചുണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കി അവൾ അവളുടെ പരിഭവം ഉളവാക്കി
സമയം കടന്നേ പോയി… ആദ്യമായി എല്ലാരേം ഫേസ് ചെയ്യാൻ എനിക്ക് ഒരു മടി ഉണ്ടായിരുനെങ്കിലും കുഞ്ചു അതെല്ലാം മാറ്റി തന്നു
” നീ ഇവിടെ ഇരിക്കുവായിരുന്നോ.. ”
തറവാട്ടിലെ കുളപടവിൽ ഇരുന്ന് പരൽമീനുകളെ എണ്ണുന്ന എന്റെ പുറകിൽ നിന്ന് ആ ശബ്ദം വന്നപ്പോൾ എനിക്ക് തിരിഞ്ഞു നോക്കണ്ട കാര്യമേ വേണ്ടി വന്നില്ല ആ ഉടമയെ മനസിലാക്കാൻ
” ഏയ്യ് ഞാൻ വെറുതെ… ”
അച്ഛൻ വന്നെന്റെ കൂടെ ഇരുന്നു ഞങ്ങൾ കുറച്ച് നേരം ഒന്നും മിണ്ടില്ല പുള്ളിക് എന്നോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു എന്നെനിക് മനസ്സിലായി.ഒടുവിൽ
” എടാ നിനക്ക് ഗംഗയെ ഇഷ്ടമല്ലേ.”
” അവളെ എനിക്ക് എന്റെ കുഞ്ചുനേ പോലെത്തന്നെ ഇഷ്ടവാ ഇതെന്താ ഇപ്പോ ഇങ്ങനെയൊരു ചോദ്യം.. ”
” അല്ല ഞങ്ങള് കരുതി നിങ്ങള് തമ്മിൽ… ”
അച്ഛൻ വാക്കുകൾ പകുതിയിൽ നിർത്തിയപ്പോ ഞാൻ ആ മുഖത്തേക്ക് നോക്കാതെ തന്നെ അതിനുള്ള മറുപടിയും കൊടുത്ത്
” ആ പെണ്ണ് പറയണപോലെ എനിക്ക് ഒന്നുല്ല.. എനിക്ക് എന്റെ കുഞ്ചുനേ പോലെയുള്ളു., ”
പിന്നെ ഞങ്ങള് വേറെ കുറെ സംസാരത്തിൽ ഏർപ്പെട്ട്
അങ്ങനെ ആഴ്ചകൾ കടന്നു പോയി ഇതിനിടക്ക് ഗംഗ നന്നായി തന്നെ സുഖമാകുകയും പഴയപോലെ അല്ലേൽ പോലും എല്ലാരോടും ചിരിച്ചുകളിച്ചു സംസാരിക്കാൻ തുടങ്ങി. അതെനിക് വല്ലാത്ത സംശയം ഉളവാക്കിയെങ്കിലും ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ലാ..അല്ല ശ്രദ്ധിക്കാൻ എന്റെ പെണ്ണെനിക്കു അവസരം തന്നില്ല എന്റെ ഒപ്പം ഉള്ള ഓരോ നിമിഷവും അവൾ സന്തോഷിക്കുകയായിരുന്നു ഒപ്പം ഞാനും.
അതിനിടക് ഫ്രണ്ടിന്റെ മാരേജ് ന് പോകാൻ റെഡിയായി നില്കുവാണ് ഞാൻ കൂടെ ഗൗരിയും ഉണ്ട് ഞങ്ങളുടെ കോളിഗ്ഗ്ന്റെ കല്യാണം ആണ്..
” അതെ ഒരു കാര്യം ഞാൻ ആദ്യമേ പറഞ്ഞേക്കാം.. ”
ഓഡിറ്റോറിയത്തിലേക്ക് നടക്കുന്ന എന്റെ കൈയിൽ പിടിച്ചു നിർത്തിയ അവളെ ഞാൻ ഒന്ന് നോക്കി
പച്ച ബ്ലൗസ്സിൽ സ്വർണ്ണ മുത്തുകൾ കൊണ്ട് ഡിസൈൻ ചെയ്ത കൃഷ്ണന്റെ രൂപമുള്ള സെറ്റ് സാരിയിൽ പെണ്ണ് അങ്ങനെ തിളങ്ങി നില്കുവാണ് കാട്ടിക്കെഴുതിയ കൂവളമിഴികളും നെറ്റിയിലെ കറുത്ത കുഞ്ഞുപൊട്ടിനും പുറമെ ഒരു ചന്ദന കുറിയും പെണ്ണിന്റെ അഴകിനെ എടുത്ത് കാണിക്കുന്നു
” എന്തോന്നടി… ”
തിരിഞ്ഞു മുഖത്തേക്ക് നോക്കി ഞാൻ അത് പറഞ്ഞപ്പോ പിന്നിൽ കിടന്ന സാരിയുടെ മുത്താണി പിടിച്ചു മുന്നിലേക്ക് കൊണ്ടുവന്നു എന്നെ സൂക്ഷിച്ചു നോക്കി നില്കുവാണ്
” പല പെണ്ണുങ്ങളും വരും പോകും എന്നും കരുതി ആരേലും നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടാൽ അഹ്.. ”
