ദൂരെ ഒരാൾ – 8 2

എന്റെ മുഖത്തിന് നേരെ വിരൽ ചൂണ്ടി അവൾ ഭീഷണി മുഴകിയപ്പോ പേടിക്കുക അല്ലാതെ എനിക്ക് വേറെ നിവർത്തിയില്ലായിരുന്നു..

” തരേണ്ടത് ഒക്കെ എനിക്ക് ഇവിടുന്നു തരുന്നുണ്ടല്ലോ പിന്നെ ഞാൻ എന്തിനാ പുറത്തു പോകുന്നെ… ”

അവളുടെ കവിളിൽ പിടിച്ചു ഞാൻ അത് പറഞ്ഞപ്പോ പെണ്ണ് നാണം കൊണ്ട് പൂത്തു…

“വൃത്തികേട് പറയാതെ…”.

കണ്ണൊന്നു ചുറ്റും നോക്കി അവൾ അതുപറഞ്ഞതെങ്കിലും അതവൾക് നന്നായി ബോധിച്ചു എന്നെനിക് മനസിലായി..

” സത്യം ഇന്നെനിക് നിന്നെ ഇങ്ങനെ തന്നെ കിട്ടിയേ പറ്റുള്ളൂ… ”

എന്നും കൂടെ ഞാൻ പറഞ്ഞപ്പോ പെണ്ണ് നിന്ന് പരുങ്ങി..

” പരുങ്ങാണ്ട ഞാൻ വെറുതെ പറഞ്ഞേയ.. എന്തായാലും ഇതൊക്കെ എനിക്കെ തരുള്ളൂ എന്നെനിക്കറിയാം . ”
ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞപ്പോ അവൾ ശ്വാസം ഉള്ളിലേക്ക് എടുത്ത് വിട്ടു

” ഓഹ് ഹോ… അത്രക്ക് ഉറപ്പാണോ… ”

കുസൃതി നിറഞ്ഞ സ്വരം എന്റെ കാതുകളെ തേടി എത്തി..

” ഉറപ്പൊക്കെ ഉണ്ട്.. എന്തെ നിനക്ക് ഡൌട്ട് ഉണ്ടോ… ”

” എനിക്ക് ആരേം ഡൌട്ട് ഒന്നുല്ലേ… ”

” ഏയ്യ് ഡൌട്ട് ഒന്നുല്ലേ… നടക്കങ്ങോട്ട്… ”

അവളേം തള്ളി നേരെ അകത്തേക്ക് കേറി, അവളെ ആളുകൾ നോക്കുന്നതെല്ലാം ഞാൻ കാണാനുണ്ട് എന്നാൽ അത് അവൾ എന്നെ വിളിച്ചു കാണിച്ചു കണ്ടോടാ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോ സത്യത്തിൽ ചിരിയാണ് വരുന്നേ… അവരുടെ കൂടെ ഫോട്ടോയും എടുത്ത് ഫുഡും കഴിച്ചിരിക്കുമ്പോളാണ് കൂടതന്നെ വർക്ക്‌ ചെയുന്ന പാർവതി ഞങ്ങളുടെ അടുത്തേക്ക് വരുന്നേ കൂടെ അവളുടെ ഫ്രണ്ട്‌സ് ഉണ്ട്..

” ടാ നീ ഫുഡടിച്ചോ… ”

എന്റെ അടുത്തുള്ള കസേരയിൽ ഇരുന്ന് എന്നോട് അത് ചോദിക്കുമ്പോൾ കൂട്ടുകാരികളോടും ഇരിക്കാൻ കണ്ണുകൊണ്ട് കാണുന്നുണ്ട്.
” ആഹ്ഹ് ഞങ്ങള് കഴിച്ചല്ലോ… നിങ്ങള് കഴിച്ചില്ലേ..”

” മം..പിന്നെ നിനക്ക് ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം.. ”

എന്നും പറഞ്ഞ് കുറച്ച് പുറകിലേക്ക് നീങ്ങി ഇരുന്ന് കൂട്ടുകാരുടെ മുഖം എന്നിൽ വരുന്ന രീതിയിൽ അവൾ ഇരുന്ന്

” ഇത് മേഘ എന്റെ ഫ്രണ്ട് ആണ്.. ”

അവൾക് ഒരു ചിരിയും കൊടുത്ത് എല്ലാരോടും സംസാരിച്ചോണ്ടിരുന്ന ഗൗരിയുടെ കൈയിലിരുന്ന വെള്ളവും വാങ്ങി കുടിച്ചോണ്ട് ഇരുന്നപ്പോ അവൾ തുടർന്ന്

” പിന്നെ ഇവൾക്ക് നിന്നെ ഇഷ്ടവും ആണ് … ”

വളരെ കൂൾ ആയി അത് പറഞ്ഞ് നിർത്തിയതും വെള്ളം എന്റെ തൊണ്ടയിൽ കുടുങ്ങി ഞാൻ ശ്വാസം കിട്ടാതെ നിന്ന് ചുമച്ചു അപ്പോളാണ് ഗൗരി എന്റെ തലയിൽ ഒക്കെ തട്ടാൻ തുടങ്ങിയെ അവൾ ഒന്നും കേട്ടില്ല എന്നെനിക് മനസിലായി..

” നീ ഒക്കെയായില്ലേ .. ”

എന്റെ പരവേഷം കണ്ട് കുറച്ച് ഭയന്നു അവർ എല്ലാം..
” എന്താ നന്ദുട്ടാ എന്താ പറ്റിയെ ”

എന്റെ പെണ്ണിന്റെ ആദി നിറഞ്ഞ ശബ്ദം കേട്ടപ്പോ എനിക്ക് എന്തോപോലെയായി

” ഏയ്യ് വെള്ളം തൊണ്ടയിൽ… തൊണ്ടയിൽ കുടുങ്ങിയെയാ.. ”

ഇടം കണ്ണിട്ട് അവരെ ഒന്ന് നോക്കി അവളോട് പറഞ്ഞപ്പോ അവൾ ഞങ്ങളെ മാറി മാറി നോക്കി

” എന്താ പാർവതി… എന്താ പ്രശ്നം ”

എന്റെ നോട്ടവും പമ്മലും ഒക്കെ ആയപ്പോ എന്തോ ഉണ്ടെന്ന് അവൾക് മനസിലായി
അതിന് എന്തിനാ അവളോട് ചോദിക്കുന്നെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പിന്നെ വേണ്ടന്ന് വെച്ച്

” ഒന്നുല്ല ഗൗരി….. ആല്ലേൽ തന്നെ എന്തിനാ മറച്ചു വെച്ചിട്ട്..അല്ലെ..?”

ഒന്ന് മടിച്ചിട്ട് പിന്നെ എന്തോ ഓർത്തെന്ന പോലെ ഗൗരിക്ക് നേർ തിരിഞ്ഞപ്പോ മേഘ അവളെ എന്തൊക്കയോ പറയുന്നത് കേട്ട്, ആ കണ്ണുകൾ കുറെ നേരമായി എന്നിൽ ആയിരുനെന്ന് അപ്പോളാണ് ഞാൻ അറിഞ്ഞത്
” നീ വെറുതെ ഇരി … ഇത് ഇവന്റെ ചേച്ചിയാണ് ചിലപ്പോ ഇവൾക്ക് നിന്നെ സഹായിക്കാൻ പറ്റും..”

ഗൗരിയെ പരിചയപെടുത്തുന്ന കണ്ടപ്പോ ഞാൻ മനസ്സിൽ ഓർത്ത്…
ആ പറഞ്ഞ് കേറി കൊടുക്കാൻ പറ്റിയ ആളാ.. ചെല്ല് ചെന്നു കേറിക്കോട്..

” എന്തോന്നാ.. ”

സംശയം വിട്ട് മാറാതെ അവൾ എന്നെ ഉറ്റുനോക്കുമ്പോൾ

” ഏയ്യ് ഒന്നുല്ല . നീ വന്നേ.. ”

എന്നും പറഞ്ഞു ഞാൻ അവളെ കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും

” എനിക്ക് സന്ദീപിനെ ഇഷ്ട്ടാ.. എന്റെ വീട്ടിലും എല്ലാർക്കും ഇഷ്ട്ടാ… ”

Leave a Reply

Your email address will not be published. Required fields are marked *