അത്രേം നേരം കസേരയിൽ ഇരുന്ന മേഘ ചാടി എണ്ണിറ്റ് ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞപ്പോ എല്ലാരും കണ്ണ് മിഴിച്ചു..
അപ്പൊ ഗൗരി എന്നെ ഒരു നോട്ടം നോക്കി.. ഹൊ..
” ആണോടാ…”
അതെ നോട്ടത്തോടെ എന്നോട് ചോദിക്കുമ്പോ ഞാൻ എനിക്ക് ഒന്നും അറിയില്ലെന്ന രീതിയിൽ കൈമലർത്തി..
” സത്യവാ ഗൗരി ഇവളുടെ വീട്ടുകാർക്ക് എല്ലാം ഈ ബന്ധത്തിന് താല്പര്യം ഉണ്ട്, പക്ഷെ ഇത് എങ്ങനെ ഇവനോട് സംസാരിക്കും എന്നോർത്തു വട്ട് പിടിച്ചു നടക്കുവായിരുന്നു പെണ്ണ്.. ”
പറയുന്നതിനോടൊപ്പം അവളുടെ തലയിൽ ഒരു കോട്ടും കൊടുത്ത് ഗൗരിയോട് അത് പാർവതി പറയുമ്പോ അവൾ ദെഷ്യവും സങ്കടവും എല്ലാം ആ മുഖത്ത് മിന്നിമറഞ്ഞു
” അതെ..”
ആ മുഖം കണ്ടപ്പോ ഞാൻ മേഖയുടെ മുന്നിലേക്ക് കേറി നിന്നു
” എനിക്ക് ഇനി ഒരു റിലേഷൻഷിപ്പിനോടും താല്പര്യം ഇല്ല.. ഞാൻ ആൾറെഡി കമ്മിറ്റ് ആണ്.. ”
ഗൗരിയോട് ഒന്ന് ഒതുങ്ങി നിന്നാണ് ഞാൻ അത് പറഞ്ഞത്, അഹ് മനസിലാക്കണ്ടവർക്ക് മനസിലായി കാണും…മേഘയെ ഞാൻ നോക്കാൻ പോയില്ലാ
എന്നാൽ എന്റെ വാക്കിന് പട്ടി വില തന്നുകൊണ്ട് പാർവതി തുടർന്ന്
” ഏത് നിന്റെ നിന്റെ പോലും കാണാത്ത മുറപെണ്ണിനെ ആണോ..”
അതിന് ഞാൻ ഒന്ന് പതറിയെങ്കിലും ഞാൻ വിട്ട് കൊടുത്തില്ല
” അല്ല ദേ ഈ നിക്കണ ഗൗരിയെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നെ… എന്തെ… ”
ഞാൻ അത് പറഞ്ഞപ്പോ കേട്ടത് വിശ്വസിക്കാൻ തയാർ അല്ലാത്ത രീതിയിൽ അവൾ എന്നെ ഉറ്റുനോക്കി എന്നാൽ ആ നോട്ടം കാണാനോ ഒന്നിനും ഞാൻ മെനകെട്ടില്ല
എന്നാൽ അവിടെ ഒരു കൂട്ടച്ചിരിയാണ് ഉണ്ടായേ.. ഈ മലരിനൊക്കെ വട്ടായോ..
മനസ്സിൽ ഒരു നൂറുതെറിയും വിളിച്ചു അവിടെ നിന്ന് എണ്ണിക്കുമ്പോ പാർവതി എന്റെ കൈയിൽ പിടിച്ചു അവിടെ ഇരുത്തി ഞാൻ ഒന്ന് തറപ്പിച്ചു നോക്കിയെങ്കിലും അവൾ കുടുതൽ അർത്തു ചിരിച്ചതെ ഉള്ളൂ.. ഇങ്ങനെ ചിരിക്കാൻ ഇവളുടെ അപ്പനെ കള്ളവെടി ക്ക് പിടിച്ചോ..ഓരോ വെടലകൾ
” നോക്കി പേടിപ്പിക്കാതെ മോനെ… നി എവിടെ വരെ പോകും എന്നൊന്ന് നോകിയതല്ലേ ഞങ്ങൾ… ഹൊ എന്തൊക്കെയായിരുന്നു..!”
ഇവൾ ഇത് എന്തൊന്നൊക്കെയാ വിളിച്ചു പറയുന്നേ.. ആര് എവിടെപ്പോയി..?
ഞാൻ മനസിലാകാത്ത രീതിയിൽ അവളെയും മേഘയെയും മാറി മാറി നോക്കി
” നീ കൂടുതലൊന്നും ആലോചിച്ചു തല പുണ്ണാക്കണ്ട നിങ്ങളുടെ റിലേഷൻ ഒരു ചേച്ചി അനിയൻ ബന്ധം അല്ലെന്ന് ഞങ്ങൾക്ക് നേരത്തെ ഡൌട്ട് അടിച്ചതാ… ”
ഞാൻ ഒന്ന് ഞെട്ടി ഇവർക്ക് ഇത് എങ്ങനെ… അഹ് അല്ലേലും കുറച്ച് നാളായിട്ട് പെണ്ണിന് പരിസരബോധം ഇല്ലാലോ.. അപ്പോ പിന്നെ അവരേം പറഞ്ഞിട്ട് കാര്യമില്ല
” ചേച്ചിയാ അല്ലിയോടാ.. ”
ഫ്രണ്ടിലേക് കേറി നിന്ന് മിഥു അത് ചോദിക്കുമ്പോൾ ഒരു അളിഞ്ഞ ചിരി ചിരിച്ചു ഞാൻ തല കുലുക്കി അതിന്
” അവന്റെ വലിയമ്മേടെ ഒരഭിനയം… ഓ എന്തൊക്കെയായിരുന്നു.. ചേച്ചിക്ക് ആണെകിൽ അനിയനോട് സ്നേഹം മൂത്ത് ബാത്‌റൂമിന്റെ സൈഡിയിൽ ഇരുന്നല്ലേ സ്നേഹം പങ്കിടുന്നെ..”
ശാരി അത് പറഞ്ഞ് അവളെ മുന്നിലേക്ക് നിർത്തുമ്പോ എന്നെ ദയനീയമായി നോക്കിയ അവളെ തിരിച്ചും അങ്ങനെ നോക്കുക എന്നൊരു മാർഗ്ഗമേ ഞാൻ അവിടെ അപ്പോ കണ്ടുള്ളു.
” അത്.. അതിപ്പിന്നെ… ”
“ഓ കൂടുതല് വിശദീകരിക്കണം എന്നില്ല..”
എന്റെ ഏറ്റുപറച്ചിൽ കേൾക്കാൻ കുട്ടാക്കാതെ എനിക്ക് നേരെ കൈ ഉയർത്തി മിഥു എന്നെ ബ്ലോക്ക് ചെയ്തു
” ടൂർ പോയപ്പോളേ എനിക്കും ശാരിക്കും ഡൌട്ട് അടിച്ചതാ പിന്നെ ഞങ്ങള് അത് കാര്യവാക്കില്ല.. പിന്നെ പിന്നെ അതിലെന്തോ ഉണ്ടെന്ന് മനസ്സിലായപ്പോളാ ഇവള് നിങ്ങള് കെട്ടിപിടിച്ചു സ്നേഹം പങ്കിടുന്നത് കണ്ടത്.. അപ്പോ ഞങ്ങൾ ഉറപ്പിച്ചു എല്ലാം കൊണ്ടും.. ഹാ ഹഹാ… ”
മുഴുനീളൻ ഡയലോഗ് വിട്ട് അട്ടഹാസിക്കുന്ന ആ നാറിയെ ഒറ്റ ചവിട്ടിനു കൊല്ലാനാണു തോന്നിയെ. പിന്നെ ഞാൻ കാണിച്ചത് ഏറ്റവും വലിയ തന്തയില്ലായ്മ ആയത് കൊണ്ട് ഞാൻ ഒന്നിനും മെനകെട്ടില്ല.
” അല്ലേടി ചേച്ചിപ്പെണ്ണേ ഇത് എങ്ങനെ ഒപ്പിച്ചു… ”
ശാരി അവളെ ഒന്ന് തട്ടിക്കൊണ്ടു ചോദിച്ചതിന് പെണ്ണ് നാണം കൊണ്ട് പൂത്തു എന്നെ നോക്കി
