” അയ്യടാ അവളുടെ ഒരു നാണം.. അല്ല ഇത് വീട്ടുകാർക്ക് അറിയാമോ..?”
.
” ഇല്ല.. “
എനിക്ക് കുടുതൽ ഒന്നും ആലോചിക്കണ്ട കാര്യമേ വേണ്ടി വന്നില്ല.
” മ്മ്.. എന്തായാലും കൊള്ളാം രണ്ടാളും.. ”
അവിടെ പിന്നെ ഒരു കൂട്ടചിരിയായിരുന്നു.. ഫുഡും കഴിച്ചു വീട്ടിൽ വന്ന ഞങ്ങൾക് പിന്നെ ദുഖിക്കുന്ന വാർത്തയാണ് കേൾക്കാൻ കഴിഞ്ഞെ
” മോനെ.. ഇവളുടെ കല്യാണം ഞങ്ങള് അങ്ങ് ഉറപ്പിച്ചു , ഈ വരണ ചിങ്ങത്തിൽ.. ”
പിന്നെ എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല.. ഗൗരി എന്തൊക്കെയോ പറയുന്നുണ്ട് ബട്ട് ഫുൾ mute ആയിട്ടാണ് എനിക്ക് കേള്ക്കുന്നെ.. ചെവിയടിച്ചു പോയോ.. കാലുകൾ ഉറക്കുന്നില്ല
തിരിച്ചു തളർന്ന ശരീരമായി വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് അസ്വാസ്റ്റം ആയിരുന്നു.. എന്തൊക്കെയോ ഓർത്തു… കൈ വിട്ട് പോകും എന്ന് തോന്നിയപ്പോ വേഗത്തിൽ വീട്ടിലെക്ക് നടന്നു.
അമ്മയും കുഞ്ചുവും ഒക്കെ എന്തെല്ലാമോ പറഞ്ഞു ഒന്നും കേൾക്കാൻ പറ്റിയ ഒരവസ്ഥയിൽ അല്ലായിരുന്നു ഞാൻ.. ജീവിതം കൈവിട്ട് പോകുവാണോ ദൈവമേ.. ഇതിനായിരുന്നോ നീ ഞങ്ങളെ സ്വപ്നം കാണിച്ചേ, പരസ്പരം പിരിയാൻ കഴിയാത്ത രീതിയിൽ ഒന്നാക്കിയത്
ഞാൻ ഫോണെടുത്തു ശാരിയെയും മിഥുവിനേം കോൺഫറൻസ് കാളിൽ ഇട്ട് വിളിച്ചു അവരും ഇനി ഇത് വെച്ച് നീട്ടണ്ട എന്നൊരു അഭിപ്രായം ആണ് പറഞ്ഞെ.. അവസാനം കാൾ കട്ട് ചെയ്തു മിഥു പോയതിന് ശേഷം ശാരി എന്നോട് ഒരു കാര്യം പറഞ്ഞ്,
” എടാ.. ആർക്ക് വേണ്ടിയും കാത്തുനിലക്കാത്ത ഒന്നാണ് സമയം അത് പോയ്കഴിഞ്ഞു കിടന്ന് വിഷമിച്ചിട്ടു കാര്യമില്ല,, നിനക്ക് രണ്ടു വീട്ടുകാരോടും പറയണ്ട സമയം ആയി എന്ന് നിനക്ക് തോന്നുന്നെങ്കിൽ നീ പോയി പറ.. നീ സ്നേഹിച്ചതിനെ എന്തിന് വേറെ ഒരുത്തന് വിട്ടുകൊടുക്കണം. ജസ്റ്റ് ടോക്ക് മാൻ … ”
ആ ഒരു നിമിഷം എനിക്ക് എവിടുന്നില്ലാത്ത ഒരു ഊർജം വന്നു മുഖത്ത് ഒരു പുഞ്ചിരി ഞാൻ പോലുമറിയാതെ ഉണ്ടായി.. അവളെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല വിഷമം കാണുമായിരിക്കും പാവം..
കുറച്ച് ലേറ്റ് ആയിയാണ് എണ്ണിറ്റത് രാവിലെ വെളിയിലേക്ക് പോലും ഇറങ്ങാതെ മുറിയിൽ തന്നെ ഇരുന്ന് ഫുൾ ഫ്രഷ് ആയി താഴേക്ക് ഇറങ്ങിയ ഞാൻ അമ്മയെയും അച്ഛനെയും കുഞ്ചുവിനേം എല്ലാം മാറി മാറി വിളിച്ചു ആരും എടുക്കുന്നില്ല..
എന്നോട് പറയാതെ കല്യാണം ഉറപ്പിക്കാൻ പോയതായിരിക്കും, ഉറപ്പിച്ചു തരാം എല്ലാം ഞാൻ ഉറപ്പിച്ചു തരാം.. എടി നാറി നീയും എന്നെ തഴഞ്ഞല്ലേ.. കുഞ്ചുവും ഇതിന് കൂട്ടുനിന്നല്ലോ എന്നായിരുന്നു എനിക്ക്..
നേരെ ഗൗരിയുടെ വീടിന്റെ അങ്ങോട്ട് നടക്കുമ്പോൾ എതിർക്കുന്ന എല്ലാത്തിനേം കൊന്ന് അവളെ കൊണ്ട് വരും എന്നൊരു തീരുമാനം ഞാൻ എടുത്തിരുന്നു.. പിന്നെ ചേച്ചിയല്ലേ കോപ്പല്ലേ എന്നൊക്കെ പറഞ്ഞ് വരുന്ന ‘ 70 ‘ കളുടെ വസന്തത്തെ എല്ലാം എടുത്ത് ഭിത്തിയിൽ തേക്കും ഇന്ന് ഞാൻ.
എന്റെ ഊഹം തെറ്റിയില്ല ഉമ്മറത്തു തന്നെ ഉണ്ട് എല്ലാം , ഈ തള്ളക്ക് നാണം ഇല്ലേ സ്വന്തം മോന് വേണ്ടി സംസാരിക്കാതെ ശേ… നിങ്ങളൊരു അമ്മയാണോ അമ്മേ എന്ന് ചോദിക്കാൻ മനസ്സ് വെമ്പിയെങ്കിലും അടുത്തിരുന്നു പുട്ട് കേറ്റുന്ന കുഞ്ചുവിനെ കണ്ടപ്പോ അമ്മയൊക്കെ എന്ത് ഇവളല്ലേ നടി.. ഇതിവളുടെ അഭിനയം ആണെകിൽ ഇവൾക്ക് വീണ്ടും ഒരവർഡ് കൊടുക്കേണ്ടി വരും
” അതെ…. ”
ഞാൻ മിറ്റത്തു നിന്ന് ഉച്ചത്തിൽ വിളിച്ചു..
അതുകേട്ടിട്ടെന്നപോലെ ഗൗരി ഇറങ്ങി വന്നു.. ഓ അണിഞ്ഞൊരുങ്ങി നിൽപ്പുണ്ടല്ലോ പെണ്ണുകാണാൻ വരുന്നവനെ കാണിക്കാൻ ആവും, അങ്ങനെ എന്നെ ഊമ്പിച്ചിട്ട് നീ അവന്റെ കൂടെ പോകണ്ട..
.” എന്താടാ കിടന്ന് ഒച്ചയിടുന്നെ . ഇവിടെല്ലാർക്കും ചെവികേൾകാം.. ”
” ദേ തള്ളേ കോമഡിക്ക് പറ്റിയ ഒരു മൂഡിൽ അല്ല ഞാൻ. ”
” ഏട്ടാ ഞാൻ… ഒന്ന് പറയട്ടെ..”
എന്റെ ചാട്ടം എന്തിനാണെന്ന് മനസ്സിലായ കുഞ്ചു ചാടികേറി പറഞ്ഞതെ ഞാൻ അവൾക് നേരെ ചാടി.. ആരോടെങ്കിലും എന്തെകിലും പറയണമല്ലോ..
” നീ മിണ്ടരുത് കൂടെ നടന്നു നീ എനിക്കെട്ട് തന്നെ വെച്ചല്ലേ…പിന്നെ..”
