നഗ്നസത്യം – 3 1

________________

ഞാൻ അജിത് അയച്ച അഡ്രസ്സിൽ എത്തി ചേർന്നു..
എത്തിയ സ്ഥലം ഞാനിത് വരെ കണ്ട സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു..
ചാൻദാസ് പോർട്ടിന്റെ മറ്റൊരു മുഖം…
ഞാൻ ആദ്യം കണ്ടത് വിനോദസഞ്ചാരത്തിന്റെ ഒരു മുഖമായിരുന്നെങ്കിൽ ഇവിടെ ഞാൻ കണ്ടത് പച്ചയായ സത്യത്തിന്റെ മുഖമായിരുന്നു..
ചുറ്റും അലങ്കോലപ്പെട്ട വഴികൾ…നിരത്തെറ്റിയ കല്ലുകൾ…അഴുക്കിൽ കഴിയുന്ന ആളുകൾ…പുറത്തേക്കു ഒഴുകുന്ന മലിനജലം..

ഒരു ടൈപ്പിക്കൽ ഇന്ത്യൻ ചേരി..
അരുൺ…ഇവിടെ…
അജിത് നേരത്തെ അവിടെ എത്തിയിരുന്നു…
ഞാൻ : ആ നേരത്തെ എത്തിയോ?
അജിത് : ആ എത്തി.. അവനെ കണ്ടുപിടിക്കണ്ടേ?
ഞാൻ :അപ്പോൾ പൂവ്വാം…
അജിത് എന്നെ അവന്റെ പിന്നാലെ നയിച്ചു.. മെല്ലെ
ഞാൻ : എവിടെയാ ഈ സ്ഥലം?..
അജിത് : ഇവിടെ, അടുത്താണ്.. അറിയുമോ.. ഈ ദിവസക്കൂലിക്കാരും അങ്ങെനെയുള്ളവരാണ് പൊതുവെ ഇവിടെ വരാറുള്ളത്..
ഞാൻ : ഈ ടോണിയെ നേരിട്ട് പരിചയമുണ്ടോ?..
അജിത് : ഇല്ല, പക്ഷേ സ്ഥിരം പ്രശ്നകാരനായത് കൊണ്ട് എല്ലാവർക്കും അവനെ അറിയാം…
ഞാൻ : ഇവിടെയുണ്ടോന്നു ഉറപ്പാണോ?
അജിത് :ഉറപ്പ് പറയാനാവില്ല…
ഞാൻ : എടാ നീ ഈ മോറിസ് minor എന്ന മോഡൽ വണ്ടി കണ്ടിട്ടുണ്ടോ?
അജിത് : ആട…പക്ഷേ ഇവിടെ വച്ചല്ല.. പുറത്തായിരുന്നപ്പോൾ…
അങ്ങനെ ഞങ്ങൾ ആ ബാറിലെത്തി..
ഉള്ളിൽ കയറിയപ്പോൾ ഇതുവരെ എന്റെ ജീവിതത്തിൽ അനുഭവിക്കാത്ത ഒരു മനം മടുപ്പിക്കൽ എനിക്കാനുഭവപ്പെട്ടു…
ഒരു ചുവന്ന ലൈറ്റ് മാരകമായി പ്രസരിക്കുന്നു..

അജിത് : ഡാ കുഴപ്പമൊന്നുമില്ലലോ?
ഞാൻ : ഇല്ലെടാ…
അജിത് മെല്ലെ അവിടുത്തെ കസ്റ്റമേഴ്സിലേക്ക് നോക്കി അവിടെ ഉള്ള ഒരാളുടെ അടുക്കൽ ശ്രദ്ധ പെട്ടു..
അജിത് : ഭാഗ്യം, ദാ അതാണ്‌ ആള്..
ഞാൻ അങ്ങോട്ട് നോക്കി..
ബാറിന്റെ ചുവന്ന ലൈറ്റ് കാരണം എനിക്ക് ഡ്രെസ്സിന്റെ കളർ മനസിലായില്ല…ഒരു തൊപ്പിയും, പണ്ടത്തെ റൗഡികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കോളറിൽ ചുവന്ന കെർചീഫ് ഉണ്ട്…
ടേബിളിൽ ഒരു ബ്രാണ്ടിയുടെ കുപ്പിയുണ്ട്..
ഞാൻ മെല്ലെ അയാളുടെ മേശയുടെ അടുക്കൽ നടന്നു…
ബ്രോ,
വിളി കേട്ടില്ലെന്ന് തോന്നുന്നു..
ബ്രോ…
ഞാൻ ഒന്ന് കുലുക്കി വിളിച്ചു…
ഒരു ഉറക്കച്ചടവോടെ എഴുന്നേറ്റു..
ഏതാവാടാ?..
അവന്റെ വലതു കൈ എനിക്കു നേരെ ഉയർന്നു..
അടുത്ത നിമിഷം അജിത് ആ കൈ തടഞ്ഞു ഞാൻ അവന്റെ ഇടതു കൈ പിടിച്ചു..
ആ.. ആ…
അവൻ നിലവിളിക്കാൻ പോയപ്പോൾ അവന്റെ കെർചീഫ് അവന്റെ വായിൽ തിരുകി കയറ്റി…
അവൻ ഒരു ദൈന്യതയോടെ എന്നെ നോക്കി..
ഞാൻ : ഞാൻ പറഞ്ഞത് എന്താണെന്ന് വച്ചാൽ നീയാണോ അർമാനേ കൊന്നത്? നീയായിട്ട് പറഞ്ഞാൽ നിനക്ക് കൊള്ളാം..
അയാൾ എന്തോ പറയാൻ വേണ്ടി വായനക്കി..
ഞാൻ അവന്റെ വായിൽ നിന്ന് തുണി മാറ്റി…
ഹൂ…
അവൻ ഒന്ന് ദീർക്കാനിശ്വാസമെടുത്തു…
ടോണി : എന്റെ പൊന്ന് ബ്രോ, ഞാനാരെയും കൊന്നിട്ടില്ല…ആ ചെക്കനെ ഒന്ന് ഞെട്ടിക്കാൻ നോക്കിയതാ…എനിക്കാരെയും കൊല്ലാനൊന്നും പറ്റില്ല…
ഞാൻ :നീ ഒരു മൊറിസ് minor വണ്ടി എവിടെയെങ്കിലും കണ്ടായിരുന്നോ?
ടോണി :അതെന്താ സാധനം..
അല്ലേലും ആ സാത്താന്റെ സന്തതികളോട് ആരെങ്കിലും കളിക്കുമോ?
ഞാൻ : എന്ന് വച്ചാൽ?.
അതിനു ഉത്തരം പറയുന്നതിന് മുൻപേ… ഒരു ഭീമാകാരന്റെ കൈ ടോണിയുടെ തോളിൽ പതിഞ്ഞു…
ഒരു വിദേശി…
ഒരു 6.5 അടി പൊക്കം…
അതിനൊത്ത തടി…
ഒരു സ്ലീവലെസ് ബനിയനാണ് വേഷം..
അയാളുടെ കൈയിലെ ഒരു ഭാഗത്ത് മനോഹരമായ ചെന്നായയുടെ ചിത്രം പച്ച കുത്തിയിരിക്കുന്നു…
അയാളെ കണ്ടതും ടോണി പേടിച്ചു അവിടെ നിന്ന് ഓടിപോയി..
പക്ഷേ അയാൾക്കു ഞങ്ങെളെയായിരുന്നു ആവശ്യം..
അജിത് : ഹോല, ഫെർനാടോ…
അയാൾ അല്പം ഗൗരവത്തിൽ ഒരു വിദേശിയ സ്‌ലാങ്കിൽ സംസാരിച്ചു തുടങ്ങി..
ഇതാരാ, അജിത്?
അജിത് : എന്റെ കൂട്ടുകാരനാണ്, അരുൺ..
ഞാൻ : ഹലോ..
ഫെർനാടോ : ഹോല അമിഗോ…
എന്നിട്ട് എന്നിട്ട് എന്തോ ഓർഡർ ചെയ്യാൻ വൈയ്റ്ററെ വിളിച്ചു..
ഞാൻ : ഒരു ടെക്യില്ല ഷോട്ടായാലോ, അമിഗോ?..
അയാൾ ഒന്ന് ചിരിച്ചു..
me gustas…എന്ന് പറഞ്ഞു..
പിന്നെ അല്പം ദേഷ്യത്തോടെ അജിത്തിനോടാണ്..
നീ എന്താണ് ഇവിടെ?
അതിന് മറുപടി പറഞ്ഞത് ഞാനായിരുന്നു..
അജിത്തിന്റെ അനിയത്തി നിത്യ മിസ്സിങ്ങാണ്.. അപ്പോൾ അത് അന്വേഷിച്ചു പോയതാണ് …
അത് കേട്ട് അയാൾ ഒന്ന് വിഷമിച്ചു… പെട്ടന്ന് ആ ഭാവം മാറി..
ഫെർനാടോ :പിന്നെ അർമാനേ ചോദിച്ചതോ?..
ഞാൻ : അത് ഇത് രണ്ട് സംഭവം തമ്മിൽ ബന്ധപ്പെട്ട് കിടക്കുകയാണെന്ന് തോന്നി.. അതാണ്‌…
ഫെർനാടോ :എനിക്ക് നിങ്ങളുടെ അവസ്ഥ മനസിലാവും പക്ഷേ…
സാഹ കുടുംബത്തിന്റെ വഴിയിൽ ഒരിക്കലും വരരുത്….
എന്ന് പറഞ്ഞു കൊണ്ട് അയാൾ അവിടെ നിന്ന് പോയി…

Leave a Reply

Your email address will not be published. Required fields are marked *