“ഓ….. അപ്പോ ബിസിനസ് ക്യാൻവാസിങ് ആണല്ലെ??….. ദീപുസാറേ……… എനിക്കു കുറച്ചു ഡെപ്പോസിറ്റ് ഒക്കെ തരണം കേട്ടോ??.. സാറാമ്മ അമനോട് പറഞ്ഞു……
“ആ ബെസ്റ്റ്.. ആകെമൊത്തം ടൈറ്റ് ആണ് ചേച്ചീ?…. ഇവരൊക്കെ വല്ല ഓർഡറും തന്നാൽ പരിഗണിക്കാം….” അമൻ പറഞ്ഞു…..
ഒരുവിധത്തിൽ തള്ളയെ പറഞ്ഞു വിട്ട് അവർ അവിടെനിന്നും യാത്രയായി…. അവർ പോവും വരെ പാവം സെക്യൂരിറ്റിച്ചേട്ടൻ വിനോദിന്റെ മുഖത്ത് നോക്കാൻ മടിച്ച് മാറി മാറി നിലക്കുകയായിരുന്നു….
“ഹൊ….. ഞാനൊന്നു വിരണ്ടു…..” കാറിൽ കയറി മുൻപോട്ടു നീങ്ങിയപ്പോൾ സീത പറഞ്ഞു…
“ആരെങ്കിലും കണ്ടാൽ പറയാൻ ഈയൊരു റീസൺ ഞാൻ നേരത്തെ കണ്ടു വെച്ചിരുന്നു..” പിൻ സീറ്റിൽ ഇരുന്ന അമൻ ചിരിച്ചു…..
“ഗോസിപ്പിന്റെ ആശാത്തിയാ……. ഏട്ടനെ കണ്ടപ്പോ അവരുടെ മുഖം വാടിയത് കണ്ടാരുന്നോ ???…… “ സീത വിനോദിനോട് ചോദിച്ചു….
“ഹി ഹി….. കെട്ട്യോനുള്ളപ്പോ പിന്നെ ഗോസ്സിപ്പിന് ചാൻസ് ഇല്ലല്ലോ??…. ഹ ഹ….” വിനോദ് ചിരിച്ചു….
സിലോൺ ബേക്ക് ഹൌസിൽ നിന്നുമാണ് അവർ ഭക്ഷണം കഴിച്ചത് … നല്ല വിശപ്പുണ്ടെന്ന് പറഞ്ഞ സീത പക്ഷേ ഒരു ബീരിയാണിയുടെ പകുതി മാത്രമേ കഴിച്ചുള്ളൂ….
“എന്തേ??… നല്ല വിശപ്പുണ്ടെന്ന് പറഞ്ഞിട്ട്??….” അമൻ തിരക്കി….
“മതി…… “ സീത ചെറുചിരിയോടെ പറഞ്ഞു….
റോഡിൽ അധികം ട്രാഫിക് ഉണ്ടായിരുന്നില്ല. രണ്ടുമണി കഴിഞ്ഞപ്പോഴേക്കും അവർ വീടെത്തി…..
“ഞാനൊന്ന് കുളിക്കട്ടെ…” മുകളിലേക്ക് കയറാന്‍ ഒരുങ്ങിക്കൊണ്ട് അമന്‍ പറഞ്ഞു….
“ഏട്ടാ… ഞാനിപ്പോ വരാട്ടോ…..” സീത വിനോദിനെ നോക്കി പറഞ്ഞു… പിന്നെ അമന് പിന്നാലെ പടികയറിപ്പോയി..
വിനോദ് അന്ധാളിച്ചു നിന്ന്.. ഇപ്പൊ എന്തിനാണ് അവള്‍ അവനു പിറകെ പോയതെന്ന് വിനോദിന് മനസ്സിലായില്ല…
എന്തെങ്കിലുമാകട്ടെ എന്ന് ചിന്തിച്ചുകൊണ്ട് വിനോദ് മുകളിൽ അവരുടെ ബെഡ് റൂമിലേക്ക് പോയി…. ഹോട്ട് വാട്ടര്‍ ഓണ്‍ ചെയ്ത് സുഖമായി ഒന്ന് കുളിച്ചു… നല്ല സുഖം തോന്നി…..
കുളിച്ച് വസ്ത്രം മാറി താഴെ എത്തിയപ്പോ സീത അടുക്കളയിൽ ഉണ്ട്.. വിനോദ് ടീവി ഓൺ ചെയ്തു ന്യൂസ് കണ്ടുകൊണ്ടിരുന്നു……
പത്തു മിനിറ്റ് കഴിഞ്ഞപ്പോളേക്കും സീത മൂന്നു കപ്പുകളിൽ ചായയുമായി എത്തി….. ഒരെണ്ണം വിനോദിന് കൊടുത്ത ശേഷം ട്രേ ടീപ്പോയിയിൽ വെച്ച ശേഷം അവൾ വിനോദിന് അരികിലായി സോഫയിൽ ഇരുന്നു..
“ഇതെന്താ ചായ നേരത്തെ??….” സമയം നോക്കിക്കൊണ്ട് വിനോദ് ചോദിച്ചു….
“പറയാം……” അത് മാത്രമായിരുന്നു സീതയുടെ മറുപടി…
വിനോദ് അവളെ നോക്കി.. സീത കൂളായി ചായയും കൂടിച്ചിരുന്നു ടീവി കാണുന്നു…… അവളുടെ മുഖത്ത് ഒരു പ്രത്യേക ഭാവം ഉണ്ടെന്ന് തോന്നി വിനോദിന്….. എന്തായിരിക്കും കാരണം എന്ന് ചിന്തിച്ചപ്പോഴേക്കും മുകളിൽ നിന്നും അമൻ ഇറങ്ങി വരുന്നതുകണ്ടു….
വിനോദ് പ്രതീക്ഷിക്കാത്ത ഒരു കാഴ്ച ആയിരുന്നു അത്….. അമൻ ഡ്രസ്സ് മാറി ബാഗും മറ്റും എടുത്തുകൊണ്ടാണ് പടി ഇറങ്ങി വന്നത്……..
”ങ്ങേ ?.. ഇതെന്തു പറ്റി?……. നാളെ പോകുന്നൂന്നല്ലേ പറഞ്ഞിരുന്നത്?…….” വിനോദ് ചോദിച്ചു……
“ചേഞ്ച് ഓഫ് പ്ലാൻസ്……” സോഫയിൽ അവർക്ക് അഭിമുഖമായി ഇരുന്ന് ബാഗ് താഴെ വെച്ചുകൊണ്ട് അമൻ ചിരിച്ചു……
സീത ചായക്കപ്പെടുത്ത് അമന് കൊടുത്തു…. അവളുടെ മുഖത്ത് ഭാവമാറ്റങ്ങൾ ഇല്ലെന്ന കാര്യം അപ്പോഴാണ് വിനോദ് ശ്രദ്ധിച്ചത്……………
“എന്തു പറ്റി പെട്ടന്ന്?………….” വിനോദ് വീണ്ടും ചോദിച്ചു……
“മാഡംസ് ഡിസിഷൻ…..” അമൻ ചിരിച്ചുകൊണ്ട് സീതയ്ക്ക് നേരെ കണ്ണു കാണിച്ചു……..
“ഉം… “ സീത വിനോദിനെ നോക്കി തലകുലുക്കി……. അവളുടെ മുഖത്ത് ഒരേ സമയം ശാന്തതയും നിശ്ചയദാർഷ്ട്യവും നിഴലിച്ചു……..
“എന്തേ പ്ലാൻ മാറ്റിയെ??..” വിനോദ് ചോദിച്ചു……
“ഇത്രേം മതി….. ഇനീം ആയാൽ മടുപ്പാവും…….” സീത കാര്യം പറഞ്ഞു….പിന്നെ ചായ ഒരിറക്ക് കുടിച്ചുകൊണ്ട് സോഫയിലേക്ക് ചാഞ്ഞിരുന്നു……
“ഓ……. ഓക്കേ………………” വിനോദ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി…………
“സോ……………. ഡിഡ് യൂ എൻജോയ്?…..” അമൻ സീതയുടെ മുഖത്ത് നോക്കി ചോദിച്ചു.
