“” ചേച്ചീ… ഇവനെ വേണേൽ സ്റ്റേഷനിൽ ഏൽപിക്കാം.. ഇത്തരം ഞരമ്പൻമാരെ പോലീസ്കാർക്ക് ഭയങ്കര ഇഷ്ടാ… ബാക്കി അവര് നോക്കിക്കോളും… “”..
തൊട്ടടുത്ത സീറ്റിലിരുന്ന ഒരു മാന്യൻ പറഞ്ഞു..
“” വേണ്ട… എന്നെ ഉപദ്രവിച്ചതിന് ഞാനവന് കൊടുത്തിട്ടുണ്ട്… എന്നെ ഇവിടെയൊന്ന് ഇറക്കിത്തന്നാ മതി… ഞാനോട്ടോക്ക് പൊയ്ക്കോളാം…””..
ശോഭ കണ്ടക്ടറോട് പറഞ്ഞു.. പിന്നെ താൻ അടിച്ചവനെ ഒന്ന് നോക്കി.. അവൻ ഒന്നും മിണ്ടാതെ നിൽക്കുകയാണ്… പക്ഷേ അവന്റെ മുഖത്തൊരു പക ശോഭ കണ്ടു.. അവനെ പുച്ഛത്തോടെയൊന്ന് നോക്കി ശോഭ ബസിൽ നിന്നിറങ്ങി..
✍️..
ദേവസ്വം ഓഫീസിലെ ക്ലാർക്കായിരുന്ന
സുരേന്ദ്രന്റെ ഭാര്യയാണ് ശോഭ.. സർവീസിലിരിക്കെ സുരേന്ദ്രന്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് അവിടെ ആശ്രിത നിയമനം കിട്ടിയത് ശോഭക്കാണ്.. സുരേന്ദ്രൻ മരിച്ചിട്ടിപ്പോ മൂന്ന് വർഷമായി.. മുപ്പത്തഞ്ച് വയസുള്ള ശോഭക്ക് കുട്ടികളില്ല.. സുരേന്ദ്രൻ മരിച്ചതിന് ശേഷവും അയാളുടെ വീട്ടിൽ തന്നെയാണ് ശോഭ.. ആശ്രിത നിയമനത്തിന് വേണ്ടി അയാളുടെ രണ്ട് സഹോദരങ്ങൾ വലിയ പ്രശ്നമുണ്ടാക്കിയെങ്കിലും,
വീട്ടിലുള്ള പ്രായമായ അഛനേയും,അമ്മയേയും ശോഭ നോക്കണം എന്ന ഉറപ്പിൽ ആ ജോലി അവൾക്ക് കൊടുക്കുകയായിരുന്നു..അതോടെ സഹോദരങ്ങൾ അഛനേയും അമ്മയേയും ശോഭയെ ഏൽപ്പിച്ച് തടി തപ്പി..ഇപ്പോൾ അമ്മായച്ചന്റേയും,അമ്മായമ്മയുടേയും സംരക്ഷണ ശോഭയുടെ ചുമതലയാണ്..അതവൾ ഭംഗിയായി നിറവേറ്റുന്നുമുണ്ട്..ഇടക്കവൾ സ്വന്തം വീട്ടിലൊന്ന് പോയി വരും..അവിടെയും അവൾക്ക് അഛനും അമ്മയും ഒരാങ്ങളയുമുണ്ട്..
ഓഫീസിലേക്ക് അധികം ദൂരമൊന്നുമില്ലെങ്കിലും രണ്ട് ബസുകൾ മാറിക്കയറണമെന്നുള്ളത് കൊണ്ട് ജോലി കിട്ടിയപ്പോ തന്നെ ശോഭയൊരു സ്കൂട്ടി വാങ്ങി.. അതിലാണ് ജോലിക്ക് വരവും പോക്കും..ഇന്ന് രാവിലെ നേക്കിയപ്പോ സ്കൂട്ടി പഞ്ചർ..അതാണിന്ന് ബസിൽ പോവാൻ തീരുമാനിച്ചത്..
ശോഭയുടെ ഭർത്താവ് ഒരു പാവം മനുഷ്യനായിരുന്നു.. ശോഭയെ അയാൾ പൊന്ന് പോലെയാണ് നോക്കിയത്..പക്ഷേ ആ ദാമ്പത്യം അധികം നീണ്ട് നിന്നില്ല.. വെറും നാല് വർഷമാണ് ശോഭ സുമംഗലിയായിരുന്നത്..
ഇപ്പോൾ ഭർത്താവിന്റെ മരണശേഷം ശോഭ രാവിലെ ജോലിക്ക് പോകും,വൈകുന്നേരം നേരെ വീട്ടിലേക്ക് വരും.. മറ്റൊരു നേരം പോക്കും അവൾക്കില്ല.. വീട്ടിൽ അഛനും അമ്മക്കും ഒപ്പം ഇരിക്കുക എന്നതാണ് ശോഭയുടെ സന്തോഷം..
വീട്ടിലെ ഒരു പണിയും ശോഭക്ക് ചെയ്യണ്ട.. പ്രായമായെങ്കിലും എല്ലാം അമ്മ ചെയ്യും..അച്ചനും പ്രായമായെങ്കിലും അയാളും വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യും.. ശോഭയെ സ്വന്തം മോളെപ്പോലെയാണ് അവർ കാണുന്നത്.. മകൻ ഇല്ലാത്ത കുറവ് അവരും ഭർത്താവില്ലാത്ത ദുഖം ശോഭയും മറന്ന് സമാധാനത്തോടെയാണവർ ജീവിക്കുന്നത്..
ജീവിതത്തിലെ ആദ്യാനുഭവമായത് കൊണ്ട് ഇന്ന് ബസിൽ വെച്ചുണ്ടായ സംഭവം ശോഭയെ മാനസികമായി തളർത്തി..ആ ഒരു വിഷമത്തോടെയാണവൾ വൈകുന്നേരം വരെ ഓഫീസിലിരുന്നത്..
മടങ്ങുമ്പോൾ ഓഫീസിന് മുന്നിൽ നിന്ന് തന്നെ ഒരോട്ടോ വിളിച്ചാണവൾ വീട്ടിലേക്ക് പോയത്.. ഓട്ടോ സ്റ്റാർട്ടാവുമ്പോ തന്നെ എതിർവശത്ത് നിന്ന് ഒരു ബൈക്ക് സ്റ്റാർട്ടാവുന്നത് അവൾ കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും, കുറച്ച് ദൂരം പോയപ്പോ ആ ബൈക്ക് പിന്നിൽ തന്നെയുണ്ടെന്ന് അവൾക്ക് മനസിലായി.. ഹെൽമെറ്റ് വെച്ചിരുന്നത് കൊണ്ട് അതാരാണെന്ന് മനസിലായില്ല.. വീട്ടിലേക്ക് തിരിയുന്ന വഴിയിലേക്കെത്തിട്ടും ആ ബൈക്ക് പിന്നിൽ തന്നെയുണ്ടെന്നറിഞ്ഞ ശോഭക്ക് ചെറുതായി പേടി തോന്നി.. അയാൾ തന്നെ പിന്തുടരുകയാണോ എന്നവൾക്ക് സംശയമായി..ഓട്ടോയെ മറികടന്ന് പോകാൻ പറ്റിയിട്ടും അത് പിന്നിൽ സാവധാനം വരികയാണ്..
വീടിന് മുന്നിൽ നിർത്തിയ ഓട്ടോയിൽ നിന്നിറങ്ങി പൈസ കൊടുക്കുമ്പോ ശോഭ പിന്നിലേക്ക് നോക്കി..ആ ബൈക്ക് കുറച്ച് മാറി നിർത്തിയിരിക്കുന്നത് കണ്ട് അവൾ ശരിക്കും പേടിച്ചു.. ഓട്ടോ പോയതും ബൈക്ക് മുന്നോട്ട് വന്ന് അവളുടെ അടുത്ത് നിർത്തി.. ശോഭ പേടിച്ച് പിന്നോട്ട് മാറി.. ബൈക്കോടിച്ചവൻ തലയിൽ നിന്ന് ഹെൽമറ്റ് മാറ്റി… ശോഭ
