എന്താണിനി ചെയ്യേണ്ടതെന്ന് ശോഭക്കൊരു പിടിയും കിട്ടിയില്ല..അഛനോട് പറഞ്ഞാലോ എന്നവൾ ചിന്തിച്ചു.. വേണ്ട..അഛനൊരു പാവമാണ്… അദ്ദേഹത്തിനിതൊക്കെ കേൾക്കുന്നത് തന്നെ പേടിയായിരിക്കും..
നാളെ ആ ബസിൽ വെച്ച് അവനോട് പരസ്യമായി മാപ്പ് പറയണമെന്ന്… അല്ലെങ്കിൽ….
പോലീസിലറിയിച്ചാലോ എന്നായി പിന്നെ ശോഭയുടെ ചിന്ത… അത് കൊണ്ട് വലിയ കാര്യമില്ലെന്ന് പിന്നെ അവൾക്ക് തോന്നി.. വലിയ പിടിപാടുള്ളവനാണ് ചീങ്കണ്ണി..അവന്റെ സംഘാംഗമായ ഇവനും കാണും അത്യാവശ്യം പിടിപാട്..
എന്ത് ചെയ്യണമെന്നറിയാതെ ശോഭ മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു..അവനോട് മാപ്പ് പറയുന്നതിലും ഭേദം മരിക്കുന്നതാണ്.. അവനാണ് തെറ്റ് ചെയ്തത്.. മാപ്പ് പറയേണ്ടതും അവനാണ്.. മാപ്പ് പറഞ്ഞില്ലെങ്കിൽ അവന്… താൻ… സാരി പൊക്കി… നിന്ന് കൊടുക്കണമെന്ന്… അവനെ കൊല്ലേണ്ടി വന്നാലും അത് നടക്കില്ല.. മരിച്ച് മൂന്ന് വർഷമായിട്ടും ഏട്ടനല്ലാതെ മറ്റൊരു പുരുഷൻ തന്റെ മനസിൽ പോലുമില്ല..
നാളെ എന്നല്ല, ഇനി ഒരിക്കലും താനാ ബസിൽ കയറില്ല.. അവനെന്ത് ചെയ്യുമെന്ന് കാണാലോ… എന്തേലുമുണ്ടായാൽ തനിക്കും ചോദിക്കാനും പറയാനുമൊക്കെ ആളുണ്ട്..
ശോഭക്ക് കുറച്ച് ധൈര്യമൊക്കെ വന്നു..ആ ധൈര്യം ചോർന്ന് പോവുന്നതിന് മുൻപ് തന്നെ അവൾ ഉറങ്ങാൻ കിടന്നു.. അനർത്ഥങ്ങളൊന്നും ഉണ്ടാവരുതേ പ്രാർത്ഥിച്ച് അവൾ ഉറക്കത്തിലേക്ക് വീണു…
✍️✍️✍️…
രാവിലെ കുളിച്ചൊരുങ്ങി അമ്മ കൊടുത്ത ടിഫിൻ ബോക്സും ബാഗിലിട്ട് ശോഭ,വണ്ടിയെടുത്ത് ഓഫീസിലേക്ക് പുറപ്പെട്ടു.. വഴിയിലുടനീളം അവളാ ബൈക്കുണ്ടോന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഓഫീസിലെത്തും വരെ അവനെയോ അവന്റെ ബൈക്കോ കാണാൻ പറ്റാത്ത ആശ്വാസത്തിലാണവൾ ഓഫീസിലേക്ക് കയറിയത്… ഫയലുകൾക്കിടയിലേക്ക് മുഖം പൂഴ്ത്തിയതോടെ മറ്റെല്ലാം ശോഭ മറന്നു…
വൈകുന്നേരം വരെ ഉൻമേഷത്തിൽ തന്നെയാണ് ശോഭ ജോലി ചെയ്ത്.. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വീണ്ടും അവൾക്കവനെ ഓർമ വന്നു.. വീട്ടിലേക്ക് വരുന്ന വഴിയിലും അവൾ അവനെ തിരഞ്ഞു..
എങ്ങും കണ്ടെത്താനാവാത്തതിൽ അവൾക്ക് ആശ്വാസം തോന്നി… അവൻ അടികിട്ടിയ ദേഷ്യത്തിൽ തന്നെ പേടിപ്പിക്കാൻ പറഞ്ഞതാവും.. അല്ലാതെ ഇതൊക്കെ നടക്കുന്ന കാര്യമാണോ… ?..
അച്ചനോടും അമ്മയോടുമൊപ്പം ഇരുന്ന് ചായ കുടിക്കുമ്പോൾ അവളെല്ലാം മറന്നിരുന്നു.. അവൻ ഇനി തന്നെ പിന്തുടരില്ല എന്നവൾ ഉറച്ച് വിശ്വസിച്ചു.അല്ലെങ്കിലും താനാർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ… തന്നെയും ആരും ദ്രോഹിക്കില്ല..
രാത്രി ഭക്ഷണം കഴിച്ച് ടെൻഷനൊന്നുമില്ലാതെ മൊബൈലിൽ ഒരു കോമഡിപ്പടം കണ്ട് കിടക്കുകയാണ് ശോഭ… ഇടക്ക് കുണുങ്ങിച്ചിരിക്കുകയും, ചില രംഗങ്ങൾ വരുമ്പോൾ പൊട്ടി ചിരിക്കുകയും ചെയ്യുന്നുണ്ടവൾ..ആ പടം മുഴുവൻ അവൾ കണ്ട് തീർത്തു.. സമയം നോക്കുമ്പോ പതിനൊന്നര.. അവൾ ഹെഡ്ഫോണൂരി മൊബൈൽ മാറ്റി വെച്ച് ബാത്ത്റൂമിലേക്ക് കയറി.. തിരിച്ച് വന്ന് ലൈറ്റ് കെടുത്തി ബെഡിലേക്ക് കിടന്നതും മൊബൈൽ ബെല്ലടിച്ചു… അടിമുടി വിറച്ച് പോയി ശോഭ.. വിളിക്കുന്നതാരാണെന്നും
അതെന്തിനാണെന്നും അവൾക്കറിയാം..ഈ നേരത്ത് വിളിക്കണമെങ്കിൽ അതവൻ തന്നെ… പേപ്പട്ടി സേതു..എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ ശോഭ മൊബൈലിലേക്ക് തുറിച്ച് നോക്കി..എടുക്കാതിരിക്കാനാവില്ല എന്ന് ശോഭക്കറിയാം..എടുക്കുന്നത് വരെ അവൻ വിളിക്കും.. സ്വിച്ചോഫാക്കിയാലും കാര്യമില്ല..തന്റെ വീടും, താൻ കിടക്കുന്ന മുറിവരെ അവനറിയാം.. ചിലപ്പോ ഇന്നലത്തെപ്പോലെ ഈ ഗേറ്റിന് മുന്നിൽ നിന്നാവാം അവൻ വിളിക്കുന്നത്..
മലർന്ന് കിടന്ന് കൊണ്ട് ശോഭ ഫോണെടുത്തു.. അവളൊന്നും മിണ്ടിയില്ല..
“”അപ്പോ നീ എന്നോട് മുട്ടാൻ തന്നെ തന്നെ തീരുമാനിച്ചു..അല്ലേടീ…രാവിലെയും,വൈകുന്നേരവും ഞാനാ ബസിലുണ്ടായിരുന്നു.. നീയെന്നെ പറ്റിച്ചു…?””..
