സ്വാതന്ത്ര്യം – 2 Like

Related Posts


അ… അമ്മു….

അവളുടെ മുഖഭാവം കണ്ടു എന്റെ വായിൽ തന്നെ വച്ചു ആ പേര് മുറിഞ്ഞു പോയി

“വാട് ദി ഹെൽ….. മിസ്റ്റർ പ്രകാശ് എന്താ ഇത് ആരാ ഇത് … എഡോ താൻ… തനാരാ.. ജിനു ആരാ ഇത്??

തനിക്ക് ഒരു മാനേഴ്‌സ് ഇല്ലേ ഒരു മുറിയിലേക്ക് ഇങ്ങനെ ഇടിച്ചു തള്ളി കേറി വരാൻ…. ”

അവളുടെ ചൂടാകൽ കണ്ടു ഞാൻ ഞെട്ടി പോയി ..

” അഖിലെ…. എന്താ ഇത് താൻ എന്തിനാ ഇപോ ഇങ്ങോട്ട് വന്നത് ആരാ തന്നെ ഇങ്ങോട്ട് കയറ്റി വിട്ടത് ??? ”

ജിനു സറും ചാടി കൊണ്ട് വന്നു , ഞാൻ ആണേൽ എന്ത് പറയണം എന്ന് അറിയാത്ത അവസ്‌ഥയിൽ നിന്നു

” ജിനു ആരാ ഇത്?? ഇവൻ എന്തിന് ഇപോ ഇവിടെ ഇടിച്ചു കയറി??? ” പ്രകാശ് സർ ജിനു സാറിന്റെ നേരെ ചൂടായി

“സർ … ഇത് നമ്മുടെ രവി സർ പറഞ്ഞ ആൾ.. ആണ് ഞാൻ രാവിലെ ഇന്റർവ്യൂ ഒക്കെ ചെയ്ത് എടുത്തത മാഡം വരുന്ന കൊണ്ട് സർ നെ കുറച്ചു കഴിഞ്ഞു കാണാൻ ഞാൻ പറഞ്ഞിരുന്നു .. ഇവനെ ഞാൻ ആ തോമചേട്ടന്റെ കൂടെ വിട്ടതാ എല്ലാം പഠിക്കാൻ ഇവൻ എങ്ങനെ ഇപോ ഇവിടെ എത്തി ന്ന് എനിക്ക് അറിയില്ല ”

ജിനു നിസ്സഹായനായി പറഞ്ഞു

പെട്ടെന്ന് എന്റെ പുറകെ വന്ന തോമസ് ചേട്ടൻ ഓടി ക്യാബിന് ഉള്ളിൽ വന്നിരുന്നു അയാൾ വന്ന ഉടനെ എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കി . ന്നിട്ട് ക്യാബിന് ഉള്ളിലേക്ക് കയറി അവരോട് സോറി ഒക്കെ പറഞ്ഞ് പുറത്തിറങ്ങി . ഞാൻ ആകെ തകർന്നു പോയിരുന്നു പുള്ളി എന്നെ എന്തൊക്കെയോ പറഞ്ഞു താഴേക്ക് വലിച്ചു നടത്തി കൊണ്ട് പോയി, ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല എന്റെ മനസിൽ എന്റെ അമ്മു ന്റെ ആ മുഖം മാത്രം ആയിരുന്നു ..
ഞാൻ ഒന്ന് ഉറപ്പിച്ചു അവൾക്ക് എന്നെ മനസിലായിട്ടു പോലും ഇല്ല , എങ്ങനെ മനസ്സിലാവാൻ ആണ് അതിന് അത്രേ ചെറിയ പ്രായത്തിൽ അവൾ എന്നെ കണ്ടതല്ലേ ഇത്ര വർഷം കഴിഞ്ഞ് ഞാൻ എന്ന ഒരു വ്യക്തിയെ വരെ അവൾ മറന്നു കാണും ഹ ഹ .

“എടാ… നീ എന്ത് ആലോചിച്ചു നിക്കുവാ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ??? ”

തോമസ് ചേട്ടൻ ചോദിച്ചു

ഞാൻ ഞെട്ടി സ്‌തലാകാല ബോധത്തിലേക്ക് വന്നു

“ങേ… എൻ… ഏതാ എന്താ ചേട്ടാ ??”

“ആ ബെസ്റ്റ് , ആരോടാ ഞാൻ അപ്പോ ഇത്രേം നേരം വായിട്ടലച്ചത് , നീ എന്തിനാ ഇപോ ഓടി ക്യാബിനിൽ കയറിയെ..°? നിനക്ക് മാനസികമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ??? ”

” അയ്യോ ചേട്ടാ ഇനി അതും കൂടി താങ്ങാൻ വയ്യ. സോറി ഞാൻ അപ്പോഴത്തെ എന്തോ ഒരു അവസ്ഥയിൽ സോറി ചേട്ടാ… ”

“ഉം… വന്ന ദിവസം തന്നെ ജോലി പോയേനെ.. ആ പുതിയ MD കൊച്ചു ഒടുകത്തെ ചൂടിൽ ആണ് അവരെ രണ്ടിനെയും ഇട്ട് തുള്ളിക്കുവാ .. സ്റ്റാഫിനെ മര്യാദക്ക് നിർത്താൻ എന്നൊക്കെ പറഞ്ഞു ”

“അയ്യോ ചേട്ടാ…”

“ഹ MD വരുമ്പോ തന്നെ ചാക്കിട്ട് എടുക്കാം ന്നും പറഞ്ഞ് പ്ലാൻ ഒക്കെ ചെയ്ത് ഇരുന്നത രണ്ടും ഇപോ നീ കാരണം എല്ലാം കുളം ആയി , ഒന്ന് സൂക്ഷിച്ചോ നീ…പിന്നെ നീ വാ ഞാൻ ഓരോ പണി ഒക്കെ പഠിപ്പിച്ചു തരാം”

ദൈവമേ… ആദ്യ ദിവസം തന്നെ ജോലി പോവോ…. ശിവേട്ടൻ അറിഞ്ഞ പിന്നെ ഞാൻ എങ്ങന പുള്ളിയുടെ മുഖത്ത് നോക്കും . ഞാൻ ഓരോന്ന് ഒക്കെ ആലോചിച്ചു കൂട്ടി , തോമസേട്ടൻ എന്നെ വിളിച്ചു കൊണ്ടു പോയി ഓരോ പ്രോഡക്ട് ഉം അതിന്റെ പ്രവർത്തനവും കാര്യങ്ങളും ഒക്കെ പറഞ്ഞ് തന്നു പിന്നെ led ടിവി ഡിസ്‌പ്ലേ ചെയ്യാനും പഠിപ്പിച്ചു . പിന്നെ എന്നോട് പുള്ളി കസ്റ്റമർ വരുമ്പോ ഡീൽ ചെയ്യന്നത് ഒക്കെ നോക്കി പഠിക്കാൻ പറഞ്ഞു, ഞാൻ പുള്ളിയുടെ കൂടെ നടന്നു ഓരോന്ന് നോക്കി പഠിക്കാൻ തുടങ്ങി.
കുറച്ചു മണിക്കൂർ കഴിഞ്ഞപ്പോൾ ജിനു സറും പ്രകാശ് സറും താഴേക്ക് സ്റ്റെപ്പ് ഇറങ്ങിവരുന്നേ കണ്ടു അവരുടെ മട്ടും മോറും കണ്ടപ്പോ തന്നെ എനിക്ക് മനസിലായി പണി പാളി ന്ന്.

” അഖിൽ… പോയ്‌ പ്രകാശ് സർ നെ കണ്ടിട്ട് വ ”

ജിനു സർ അയാളുടെ ടേബിളിൽ ഇരുന്ന് എന്നോട് വിളിച്ചു പറഞ്ഞു , ഞാൻ പേടിച്ചു പേടിച്ചു താഴെയുള്ള ക്യാബിന് ഉള്ളിൽ കയറി

പുള്ളി അവിടെ ഉണ്ടായിരുന്നു

“സർ…”

” ആ അഖിൽ എന്നാണ് പേര് ല്ലേ? ”

“അതേ സർ ”

” താൻ ഇരിക്ക് .”

ഞാൻ അവിടെ ഇരുന്നു

“സർ ഞാൻ അറിയാതെ കേറി പോയതാ ..”

” ഹ സാരമില്ല ഡോ മാഡം ഞങ്ങളെ ഇട്ട് വാരി എന്നലും കുഴപ്പം ഇല്ല ശിവൻ സർ പറഞ്ഞിട് വന്നതല്ലേ താൻ .. അതുകൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല ഇനി സൂക്ഷിച്ചൊക്കെ നടക്കണം . ജോലി ഒക്കെ നന്നായി പഠിച്ചെടുക്കാൻ നോക്ക് ”

“അത് ഞാൻ പഠിചോളാ സർ … താങ്ക് യൂ സർ ”

“തന്റെ സർട്ടിഫിക്കറ്റ് ഒക്കെ ഞാൻ കണ്ടു . എന്ത് പ്രശ്നം ആണേലും താൻ ഇക്കാലത്ത് 10 വരെ പഠിച്ചിട്ട് ഒരു കാര്യവും ഇല്ല . മര്യാദക്ക് ഡിസ്റ്റന്റ് ആയി പ്ലസ് 2 ഉം പിന്നെ ഡിഗ്രി യും ഒക്കെ എടുത്തോണം കേട്ടല്ലോ ”

അയാൾ ഇച്ചിരി അധികാരത്തിൽ പറഞ്ഞു, ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്നു

“പറഞ്ഞ കേട്ടോ??”

“ചെ…. ചെയ്യാം സാർ”

“ആ നല്ലത്, താൻ ഇപോ ചെല്ലു എന്ത് ആവശ്യം ഉണ്ടേലും എന്നോട് പറയാൻ മടിക്കണ്ട ”

ഞാൻ ക്യാമ്പിനിൽ നിന്ന് വെളിയിൽ ഇറങ്ങി , ദൈവമേ എന്ത് നല്ല മനുഷ്യൻ .
” ആ എന്തായി മോനെ.. അയാൾ കൊന്നൊ നിന്നെ ? ” തോമാച്ചേട്ടൻ ആണ്

“ഹേയ് ഇല്ല ചേട്ടാ നന്നായി പെരുമാറി എന്നെ വഴക്ക് ഒന്നും പറഞ്ഞില്ല ”

“ആഹാ അത് കൊള്ളാല്ലോ.. എന്ന വ നമുക്ക് മിക്സി യെ പറ്റി പഠിക്കാം ”

ഞാൻ പുള്ളിയുടെ പുറകെ പോയി, അങ്ങനെ ഓരോന്ന് ഒക്കെ പഠിച്ചു ഞാൻ അവിടെ മിക്കവരും ആയി കമ്പനി ഒക്കെ ആയി , എല്ലാരും എന്നോട് വീട് എവിടാ ന്നൊക്കെ ചോദിക്കുമ്പോൾ ഞാൻ ഓരോ കാര്യം കള്ളം പറഞ്ഞൊഴിഞ്ഞു.

വൈകിട്ട് 8 മണി വരെ ഷോപ്പ് ഉണ്ട് നിന്ന് നിന്ന് എന്റെ കാൽ ഒരു പരുവം ആയി . ഇടക്ക് ഒരു കസ്റ്റമറെ അറ്റൻഡ് ചെയ്യാൻ ഞാൻ നോക്കി അവർ ഒരു മിക്സി വാങ്ങി ഞാൻ ആദ്യമായ് അങ്ങനെ ഒരു ഡീൽ ക്ലോസ് ചെയ്‌തു.

അപ്പോഴക്കെ ഞാൻ മുകളിൽ നിന്നും അമ്മു ഇറങ്ങി വരുമോ എന്നുള്ള ചിന്ത ആയിരുന്നു , വേറെ ഒന്നിനും അല്ല ഒന്ന് കാണാൻ മാത്രം പക്ഷെ അവൾ വന്നില്ല . സ്റ്റാഫുകൾ ഒക്കെ പോകാൻ തുടങ്ങി ഷോപ്പ് ക്ളോസ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ഒക്കെ സെക്യൂരിറ്റി ചേട്ടന്മാർ തുടങ്ങി.

“എടാ നീ പോയില്ലേ??”

ബാഗും ഒക്കെ എടുത്ത് വന്ന തോമാച്ചേട്ടൻ ചോദിച്ചു

“ഞാൻ… ഞാൻ പോവാൻ നിൽകുവായിരുന്നു ചേട്ടാ ”

“അല്ല നീ താമസിക്കുന്ന അങ്ങോട്ട് ഇപോ വണ്ടി വല്ലതും കിട്ടുമോ?? ”

“ഒന്നും അറിയില്ല ഞാൻ രാവിലെ ഓട്ടോ പിടിച്ച വന്നേ ”

” നിനക്ക് സ്‌ഥലം അറിയാമോ??”

” അതറിയാം ”

“എന്ന വേഗം പോയി ബാഗ് എടുത്തോണ്ട് വാ ഞാൻ ആക്കി തരാം നിന്നെ. ”

“അയ്യോ ചേട്ടന് അത് ഒരു ബുദ്ധിമുട്ടാവില്ലെ?? ”

Leave a Reply

Your email address will not be published. Required fields are marked *